ഞാനൊന്ന് ഞെട്ടി. രാവിലെ കണ്ട സ്വപ്നം ഞാൻ ഓർത്തു. അവളുടെ കാലിൽ എന്തോ കൊണ്ടിട്ട് അവൾ കാൽ പൊക്കി നോക്കിയത്.
സ്വപ്നത്തിന്റെ ആ ഭാഗം ഞാൻ അവനോട് പറഞ്ഞതുമല്ല. ഞെട്ടൽ മറച്ചുവെച്ച് ഞാൻ ചോദിച്ചു.
ഞാൻ: അതെന്താ നിങ്ങളൊക്കെ മീൻ, മുൾമുനയിൽ ആണോ നടക്കുന്നത്?
പ്രണവ്: ഞാനെന്തായാലും മുൾമുനയിലാ നടക്കുന്നെ അളിയാ.
അവള് മുറ്റത്ത് ഇറങ്ങിയപ്പോ കാലെൽ കൊണ്ടതാ. അതും നമ്മുടെ വീട്ടിലെ പോലുമല്ല, എവിടുന്നോ കാക്ക എങ്ങാണ്ട് കൊണ്ടിട്ടതാ. ഇട്ടിരുന്ന ചെരുപ്പ് വരെ തുളഞ്ഞ് കാലിൽ കയറി.
ഞാൻ: ശോ. എന്നിട്ട് നീയെന്താ കൂടെ ആശുപത്രിയിൽ പോകഞ്ഞേ?
പ്രണവ്: എനിക്ക് പനി അല്ലേ!
ഞാൻ: കാമ പനി ആയിരിക്കും അല്ലെ? എത്ര എണ്ണം വിട്ടു മിലിയെ വിളിച്ച്?
പ്രണവ്: അത് പിന്നെ… മൂന്ന് വട്ടം.
അല്ലേലും ഞാൻ കൊണ്ടുപോകുന്നത് അവൾക്ക് ഇഷ്ടമല്ല. അവളുടെ അപ്പൻ കൊണ്ടുപോയാൽ മതി അവൾക്ക്.
ഞാൻ: എന്തായാലും നീ അവൾടെ കഥ പറ. ഞാൻ കുളിച്ചിറങ്ങിയിട്ട് മിലിയുടെ കഥ പറയാം.
പ്രണവ്: അവടെ എന്ത് കഥയാ അളിയന് കേൾക്കണ്ടേ? ചോദിച്ചോ.
ഞാൻ: അവളെങ്ങനാ? അവടെ ക്യാരക്ടർ എങ്ങനാ? അവൾക്ക് എന്തൊക്കെയാ ഇഷ്ടം? അങ്ങനെ എല്ലാം.
പ്രണവ്: അത് ശരി. അപ്പൊ ചുമ്മാ ആഗ്രഹം മാത്രമേ ഉള്ളു എന്ന് പറഞ്ഞിട്ട്?
എന്തായാലും അവളെ വളക്കാനുള്ള എല്ലാ സഹായങ്ങളും എന്നിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ആളൊരു ജാഡ തെണ്ടിയാണ്. നല്ല സുന്ദരിയാണെന്ന് അവൾക്ക് അറിയുകയും ചെയ്യാം, അതിന്റെ അഹങ്കാരവും ഉണ്ട്. ലക്ഷറി ഐറ്റംസ്, ലക്ഷറി ജീവിതം ഒക്കെയാണ് മാഡത്തിന് താല്പര്യം. വലിയ കൂട്ടുകെട്ട് ഒന്നുമില്ല പക്ഷേ എവിടെപ്പോയാലും ആരെങ്കിലുമൊക്കെ കൂട്ടുകൂടാൻ പുറകെ ചെല്ലും, അതിപ്പോ ആണായാലും പെണ്ണായാലും. പക്ഷേ അവളത് അധികം നാൾ മുന്നോട്ട് കൊണ്ടുപോവില്ല. ആദ്യം വെല്യ കാര്യം കാണിക്കും, എന്നിട്ട് പതുക്കെ പതുക്കെ അങ്ങ് തഴയും.
ഞാൻ: അവൾക്ക് മിലിയെ അറിയാമോ?
പ്രണവ്: ഇല്ല. ഞാൻ പറഞ്ഞിട്ടുമില്ല, പരിചയപ്പെടുത്തിയിട്ടുമില്ല.
ഞാൻ: ലക്ഷറി ഐറ്റംസ് എന്നുവെച്ചാൽ? എന്തൊക്കെയാ അവൾക്ക് ഇഷ്ടം?
പ്രണവ്: ബാഗ്, പെർഫ്യൂം, മേക്കപ്പ്, ഡ്രെസ്സ്, കാറ്… എല്ലാം പെടും.
ഞാൻ: അവൾക്ക് ഇഷ്ടപ്പെട്ട പെർഫ്യൂം ഏതാ?
പ്രണവ്: പേരൊന്നും എനിക്ക് ഓർമ്മയില്ല. അല്ലേൽ തന്നെ എല്ലാത്തിനും വായിൽ കൊള്ളാത്ത പേരാ. വിലപിടിപ്പുള്ള ഏത് പെർഫ്യൂം ആണെങ്കിലും അവൾക്ക് താല്പര്യമാ.
ഞാൻ: അവൾക്ക് ഇഷ്ടമുള്ള എന്തിന്റെയെങ്കിലും പേര് നിനക്കറിയാമോ?
പ്രണവ്: അങ്ങനെ ചോദിച്ചാൽ. കാറ്. അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കാർ ലാമ്പോർഗിനിയാ എന്ന് അറിയാം. അതും മണ്ടയില്ലാത്തത്ത് വേണം.
ഞാൻ: മണ്ടയില്ലാത്തതോ?
പ്രണവ്: ആ, കൺവെർട്ടബിള്, റോഡ്സ്റ്റർ മോഡൽ.
ഞാൻ: ഓ അങ്ങനെ. ഞാൻ വിചാരിച്ചു മണ്ട പോയ തെങ്ങ് പോലെ, മണ്ടയില്ലാത്ത കാർ എന്തുവാ എന്ന്.
പ്രണവ്: ഹം.. . മണ്ട പോയ മണ്ടൻ അവളെ കെട്ടിയ ഞാനാ അളിയാ.
വേറെ എന്തുവാ അറിയേണ്ടത് ചോദിച്ചോ.
ഞാൻ: അവടെ ക്യാരക്ടർ എങ്ങനാ? മിലിയെ പോലെ ആണോ?
പ്രണവ്: ഏയ്, നേരെ ഓപ്പോസിറ്റാ. ആവശ്യം ഒണ്ടെൽ പോലും കള്ളം പറയത്തില്ല. തുറന്നടിച്ച പോലെ മുഖത്ത് നോക്കി പറയും. ആരേം വെറുപ്പിക്കാൻ ഒരു മടിയുമില്ല. പൊങ്ങച്ചം പറയത്തില്ല കാണിക്കതെ ഉള്ളൂ.
ഞാൻ: കൊള്ളാമെല്ലോ കക്ഷി.
പ്രണവ്: അതാ ഞാനും ആദ്യം വിചാരിച്ചെ.
ഞാൻ: അവൾ ഒറ്റ മോൾ അല്ലേ? അല്ല, നിനക്ക് സിബ്ലിംഗ്സ് ഉണ്ടോ.
പ്രണവ്: അവൾ ഒറ്റ മോളാ. എനിക്ക് ഒരു അനിയൻ ഉണ്ട്. അവൻ പഠിച്ചുവാ എന്ന് പറഞ്ഞ് നടക്കുന്നു, ആർക്കറിയാം. ഞങ്ങൾ തമ്മിൽ അത്ര ക്ലോസ് അല്ല. വീട്ടുകാർക്ക് അവനെയായിരുന്നു താല്പര്യം അവനെപ്പോഴും വീട്ടിലും, ഞാൻ എപ്പോഴും ബോർഡിങ്ങിലും, ഹോസ്റ്റലിലും.
ഞാൻ: ഡാ നീ ഇപ്പൊ എന്തായിട്ടാ വർക്ക് ചെയ്യുന്നേ?
പ്രണവ്: ഞാന് അക്കൗണ്ട്സിൽ.
അല്ല ചോദിക്കാൻ വിട്ടുപോയി. ബ്രോ എന്താ പരിപാടി? ബിസിനസ് ആണെന്നാണെല്ലോ പ്രൊഫൈലിൽ കണ്ടത്, എന്ത് ബിസിനസാ?
