ഭീവി മനസിൽ – 2 3അടിപൊളി  

കീറാൻ ആണ് എന്നെ ഇങ്ങോട്ട് വിളിച്ചത്. പടച്ചോനെ തല കറങ്ങുന്ന പോലെ.. അവൻ പോയി ആ ബെഞ്ചിൽ ഇരുന്നു… അവൾ അവിടെ ഇല്ലാ…. പെട്ടന്ന് ആണ് ജനാലയിലേക്ക് അവന്റെ കണ്ണ് പോയത്. ഒരു നിമിഷം അവന് തന്റെ എല്ലാം നഷ്ടപെടുന്ന പോലെ….. അഞ്ജു അവിടെ ഒരു നല്ല വെളുത്തു പൊക്കം ഒക്കെ ആയി നല്ല കട്ട താടിയും നെറ്റിയിൽ ചന്ദന കുറിയും.ഉള്ള ഒരു ചെക്കനുമായി തമാശ രൂപേണെ സംസാരിക്കുന്നു…. ഇവൾ ഇത്ര പെട്ടന്ന് ഇവന് മായി അടുത്തോ… ഛെ ഞാൻ എന്തിനാ ഇനി അതൊക്കെ ആലോചിക്കുന്നെ…. വേണ്ട അവൾ വെറുത്തു എന്നെ അതോണ്ടല്ലേ ഇങ്ങനെ എല്ലാം കാണാൻ ഇടയായെ. വീട്ടിലേക്കു പോകാം ഇനിയും ഇവിടെ നിന്നാൽ ഞാൻ കരഞ്ഞു പോകും…. ഞാൻ ബെഞ്ചിൽ നിന്നും എണീറ്റതും ഫസ്റ്റ് ബെൽ അടിച്ചു.. ശോ ഇനി എന്ത്‌ ചെയ്യും എല്ലാവരുടെയും പരിഹാസ രൂപമായി ഞാൻ ഇവിടെ ഇരിക്കണം അല്ലോ… ബെല്ലടിച്ചപ്പോൾ അഞ്ജു …. “അരുണേട്ടാ… അപ്പൊ ശെരി പിന്നേ കാണാട്ടോ ക്ലാസ്സിൽ പോട്ടെ…… പെട്ടന്ന് തിരിഞ്ഞപ്പോൾ അവളെ നോക്കി ഇരിക്കുന്ന നിച്ചുവിനെ കണ്ടത്. അവൾ അവന്റെ അടുത്ത് വന്നിരുന്നു… അപ്പൊഴേക്കും ടീച്ചർ വന്നു… ശെരിക്കും പറഞ്ഞാൽ അവനു ഇരുന്നിട്ട് ഇരുപ്പ് ഉറക്കാൻ പറ്റാത്ത ഒരു അവസ്ഥ…. പടച്ചോനെ ക്ലാസ്സ്‌ ഒന്നു കൈഞ്ഞെങ്കി. അവൾ ഇടക് അവനെ നോക്കുന്നുണ്ട് എങ്കിലും അവൻ അവളെ നോക്കാതെ താഴെ മുഖം കുനിച്ചു നിന്നു …….. ഇന്റർവെൽ ആയതും അവൾ അവന്റെ കയ്യിൽ പിടിച്ചു. അഞ്ജു : എനിക്ക് സംസാരിക്കണം ആലിന്റെ ചോട്ടിലേക് വാ… നിച്ചു :ഇനി എന്ത്‌ സംസാരിക്കാൻ….. ഞാൻ എല്ലാം കണ്ടു . നീ ഇവരോട് എല്ലാം പറഞ്ഞു. ഇനി എന്താ ഉള്ളത്…. അഞ്ജു :തന്നോട് വരാൻ പറഞ്ഞില്ലേ…. വാടാ പ്ലീസ് എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട്….. അവൻ അവളുടെ പിറകെ പോയി. അവൾ ആലിന്റെ സൈഡിൽ ഇരുന്നു. അഞ്ജു : ഇരിക്ക്….. അവൻ അവളുടെ അടുത്ത് ഇരുന്നു… അഞ്ജു : എന്താ താൻ കണ്ടത്… ഞാൻ ആ ചേട്ടനോട് സൊള്ളുന്നതോ. നിച്ചു :മ്മ്മ്….. അഞ്ജു :അപ്പൊ മനസ്സിലായല്ലേ അത് എന്റെ പുതിയ കാമുകൻ ആണെന്ന്… അവൻ ഒന്നും മിണ്ടീല…. . അഞ്ജു :പറയടോ… ഏതായാലും തന്നെ പോലെ അല്ല നല്ല ഐശ്വര്യം ഉണ്ട് ആ മുഖത്തു…. അത്യാവശ്യം നല്ല ഭംഗിയും പിന്നേ നിങ്ങൾ ഒക്കെ എന്നെ വിളിച്ചു കളിയാക്കുന്ന പോലെ നല്ല ഒന്നാന്തരം പട്ടരും… അത്രം പോരെ….. നിച്ചു മ്മ്മ് ഇതു പറയാൻ ആണോ എന്നെ വിളിച്ചത്….. അഞ്ജു : ഞാൻ എന്താണ് എന്നു അവരോട് പറഞ്ഞതു എന്നു തനിക് അറിയണ്ടേ…. നിച്ചു: ഇനിയും എന്റെ ശവത്തിൽ കുത്തണോ… ഏതു നേരത്താ എനിക്ക് പറയാൻ തോന്നിയത്…… അവിടെ രമ്മ്യയും റോഷനും നിക്കുനുണ്ടായി. അഞ്ജു അവരെ അങ്ങോട്ട് വിളിച്ചു…… രമ്യാ : രണ്ടും കുടി ചിലവ് തരാതെ ഇരുന്നു സൊള്ളേണ് അല്ലെ…. അവൾ അത് പറഞ്ഞപ്പോൾ അവൻ അഞ്ചുനേ നോക്കി….. അവൻ

അവരോട് ചോദിച്ചു. “”ഇവൾ നിങ്ങളോട് വല്ലതും പറഞ്ഞോ…. റോഷൻ : മ്മ്മ് പറഞ്ഞു.. നിങ്ങ രണ്ടും ഒടുക്കത്തെ പ്രേമം ആണെന്ന്… അവന്റെ വാക്കുകൾ നിച്ചുവിനെ വീണ്ടും ഞെട്ടിച്ചു. അവൻ അത്ഭുദതോടെ അവളെ നോക്കി….. അഞ്ജു അവരോട് പറഞ്ഞു എനിക്ക് ഒരു കാര്യം പറയാൻ ഇണ്ട് അവനോട് നിങ്ങൾ ഒന്നു പോവോ… രമ്യാ : വാ റോഷാ നമ്മൾ അല്ലെങ്കി സ്വർഗത്തിലെ കട്ടുറുമ്പ് ആകും v… അഞ്ജു അവനെ നോക്കി “” ഇപ്പൊ മനസ്സിലായോ…. അവൻ അപ്പൊ അവളെ നോക്കി “അല്ല അപ്പൊ നീ നേരത്തെ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലാക്കുന്നില്ലല്ലോ…. അപ്പോഴേക്കും ബെൽ അടിച്ചു.അവനു ഇരുന്നാൽ ഇരുത്തം കിട്ടാത്ത ഒരു അവസ്ഥ. ക്ലാസ് തീരാൻ കാത്ത് ഇരുന്നു.. ക്ലാസ് തീർന്നതും. അവൾ അവന്റെ അടുത്ത് വന്നു നമുക്ക് ഒന്നു പുറത്ത് പോകാം…. അവൻ അവന്റെ മൂത്താപ്പടെ ചാടാക് യമഹ സ്റ്റാർട്ടാക്കി. അഞ്ജു അവന്റെ പിറകിൽ.അവന്റെ ഷോൾഡറിൽ അവളുടെ പതുപതുത്ത കൈ വെച്ച് അമർന്നിരുന്നു. അവരുടെ ബാച്ച് സ്റ്റുഡന്റ് എല്ലാം നോക്കി നിൽക്കേ അവൻ ആ യമഹ പറപ്പിച്ചു. അഞ്ജു: എവിടെങ്കിലും നിർത്തു … നിച്ചു ഒരു പാർക്കിൽ വണ്ടി നിർത്തി. നിച്ചു : അവളെ നോക്കി എന്നാലും…. അഞ്ജു : എടാ പൊട്ടാ തനിക് ഇത്രേം കൊട്ട് എങ്കിലും ഞാൻ തരണ്ടേ…. ഇപ്പൊ എനിക്ക് സമാദാനം ആയി… നിച്ചു :എടി ദുഷ്ട്ടെ അപ്പൊ അവൻ …. അഞ്ജു :ആരു അരുണേട്ടനോ….. ടാ അതെന്റെ ഇളയച്ഛന്റെ മകനാണ്. എന്റെ ചേട്ടൻ…… നിച്ചു :ഛെ…. വെറുതെ എന്തൊക്കയൊ ചിന്തിച്ചു… അഞ്ജു :തന്നോട് ഞാൻ പറഞ്ഞോ അങ്ങനെ ചിന്തിക്കാൻ….. നിച്ചു :അപ്പൊ ഇന്നലെ പറഞ്ഞത്.. അഞ്ജു :തനിക് എന്നെ ഇഷ്ട്ടം ഉള്ളോണ്ടല്ലേ എന്നോട് പറഞ്ഞെ. ഇല്ലെങ്കിൽ ഇപ്പോഴും പറയാതിരുന്നൂടെ… നിച്ചു : അഞ്ചുസെ… സോറി അഞ്ജു… അഞ്ജു :എന്തിനാ സോറി പറഞ്ഞെ.. നിച്ചു : നീയല്ലേ ഇന്നലെ പറഞ്ഞെ അങ്ങനെ വിളിക്കണ്ട എന്നു….. അഞ്ചു : അത് പെട്ടന്നു ദേഷ്യം വന്നപ്പോ പറഞ്ഞാണ്…. പക്ഷെ. എനിക്ക് ഒരു കാര്യം അറിയണം….. നിച്ചു :ഇനി എന്താണാവോ….. അഞ്ജു : എന്നെ ചതിക്കോ ഇനി ഞാൻ അത്രക്കും നിന്നെ സ്നേഹിച്ചു പോയടാ. ഇനി നിന്റെ ഉമ്മി പറഞ്ഞു എന്നെ വേണ്ടാന്ന് വെക്കോ…… അവളുടെ വർത്താനം കേട്ടു അവനു ചിരി പൊട്ടി. അഞ്ജു.: എന്തിനാ എന്നെ നോക്കി ചിരിക്കൂന്നേ….. നിച്ചു : എടി പൊട്ടി തന്നെ ഉമ്മിക് ഇഷ്ട്ടം ആയത് കൊണ്ടല്ലേ എന്നോട് വിടണ്ട എന്നു പറഞ്ഞത്. പിന്നേ എന്താടോ…… അഞ്ജു:മ്മ്മ് എന്തയാലും നമ്മുടെ ഒന്നിക്കലിൽ ഒരു പ്രശ്നം ഇണ്ടാകും.. നിച്ചു :അറിയാം അതെല്ലേ മാക്സിമം ഞാൻ വേണ്ട എന്നു പറഞ്ഞെ. അഞ്ജു : പക്ഷെ പറഞ്ഞട്ടു കേക്കണ്ടേ…. നിച്ചു :ആരു.. അഞ്ജു : എന്റെ മനസ്സ് ……. നിച്ചു : മ്മ്മ് പടച്ചോനറിയാം.. എന്തൊക്കെ നടക്കുമെന്നു….. അഞ്ജു :എന്നെ വിളിച്ചോടാ ഞാൻ ഇറങ്ങി വരാം… നിച്ചു :അത് വേണ്ട അഞ്ചുസെ. നിന്നെ എന്തോരം നോക്കി

Leave a Reply

Your email address will not be published. Required fields are marked *