കറുത്ത ഡാലിയ – 1 10

“ആകെ ഒരു നെഗറ്റീവ് വൈബുള്ള കോളേജ്….”
ഹരിനന്ദന്റെ കണ്ണുകൾ ക്യാമ്പസ് മുഴുവൻ ഓടിനടന്നു….മൂന്ന് സാമാന്യവലിപ്പമുള്ള ബിൽഡിംഗുകളായി ഉയർന്നുനിൽക്കുന്ന കോളേജിന്റെ ഒത്ത നടുവിൽ ശ്രദ്ധ ആകർഷിക്കും വിധം ഉയരത്തിൽ പടർന്നു നിൽക്കുന്ന പഞ്ഞിമരം… ഏപ്രിൽ മെയ്‌ മാസങ്ങളിൽ കായപൊട്ടി പഞ്ഞി പൊഴിക്കുന്ന വന്മരം….

“വരിക
പഠിക്കുക
സീനിയേഴ്‌സിനെ അനുസരിക്കുക
പോകുക”

മരത്തിന്റെ കീഴെ ചാരി വച്ചിരുന്ന ബോർഡിൽ എഴുതിയിരുന്നത് നന്ദു വായിച്ചു….അവനത് പ്രിയക്ക് കാണിച്ചു കൊടുത്തു….

“അത്യാവശ്യം റാഗിങ്ങും കാര്യങ്ങളും ഒക്കെയുള്ള കോളേജ് ആണെന്ന് തോനുന്നു….” ദേവപ്രിയ നെടുവീർപ്പോടെ പറഞ്ഞതും പെട്ടെന്ന് നന്ദു അവളുടെ കൈ തണ്ടയിൽ മുറുക്കെ പിടിച്ചു….പ്രിയ നന്ദുവിന്റെ വിളറിയ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു, അവന്റെ കൈയിൽ വിരലുകൾ കോർത്തു പിടിച്ചു….

“ഞാനില്ലേ കൂടെ….നിന്നെ ആരും ഒന്നും ചെയ്യില്ല”
.
.
.

ദേവപ്രിയയുടെ ഒപ്പം Bcom ആദ്യവർഷ വിദ്യാർത്ഥികളുടെ ക്ലാസ് മുറി അന്വേഷിച്ചു നടക്കുമ്പോൾ നന്ദുവിന്റെ ഉള്ളം സംഘർഷഭരിതമായിരുന്നു…. ആദ്യമായി സ്കൂളിൽ എത്തിയതുപോലെ ഹൃദയം വിറകൊണ്ടു….

അല്പനേരത്തെ തിരച്ചിലിനൊടുവിൽ കിഴക്കുദർശനത്തിൽ നിലകൊള്ളുന്ന കോളേജിന്റെ ഇടതുവശത്തെ കെട്ടിടത്തിൽ രണ്ടാമത്തെ നിലയിൽ ഇരുവരും തങ്ങളുടെ ക്ലാസ്സ്‌ കണ്ടുപിടിച്ചു….അന്ന് രണ്ടും മൂന്നും വർഷ വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ ഇല്ലാത്തതുകൊണ്ടുതന്നെ ക്യാമ്പസ് ഉറങ്ങികിടന്നു…..

ദേവപ്രിയ നന്ദുവിന്റെ കൈപിടിച്ച് ക്ലാസിനുള്ളിലേക്ക് കയറി….അത്യാവശ്യം വലിയൊരു ക്ലാസ്സ്മുറി….പ്രൊജക്റ്ററും വൈറ്റ്ബോർഡും ഉൾപ്പെടെ നവീകരിച്ച മുറിയിൽ
ആൺകുട്ടികളുടെ ഭാഗത്തും പെൺകുട്ടികളുടെ ഭാഗത്തും കുറച്ചുപേർ ഇരിപ്പുണ്ട്…. ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരിക്കുന്ന ഏഴെട്ടുപേരിൽ അവളുടെ കണ്ണുകൾ ഉടക്കി…. വീർത്തിരിക്കുന്ന ചുണ്ടുകളിൽ സിഗരെറ്റിന്റെ ഉപയോഗം കാരണം രൂപപ്പെട്ട കറുപ്പ് തെളിഞ്ഞു കാണാം…. ചുവപ്പ് പടർന്ന കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു….

പ്രിയ മുഖം ഉയർത്തി നന്ദുവിന്റെ കണ്ണുകളിലേക്ക് നോക്കി….ഉറക്കമില്ലാത്ത രാത്രികളെ എടുത്തുകാണിക്കുന്നതുപോലെ അവന്റെയും കണ്ണുകൾക്ക് ചുറ്റും നേർത്ത കറുപ്പ് നിറമുണ്ട്….പെൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തെ രണ്ടാമത്തെ ബെഞ്ചിൽ പ്രിയ ഇരുന്നു, ബാഗ് ഇറക്കി ഡെസ്കിൽ വച്ചു…. അവൾ ഇരുന്നതിന്റെ നേരെ ഓപ്പോസിറ്റായി നന്ദുവും…
.
.
.
.

“നോക്കിയേടാ……മുഴുത്ത സാധനം”
ഫിറ്റ്‌ ജീൻസിൽ എടുത്തറിയുന്ന ദേവപ്രിയയുടെ പിന്നഴകിലേക്ക് നോക്കി പിന്നിലെ ബെഞ്ചിൽ ഇരുന്നവരിൽ തസ്‌വീഹ് എന്ന് പേരുള്ള ഒരുവൻ ചിരിയോടെ കണ്ണുകാണിച്ചു….അവന്റെയടുത്ത് ഇരുന്ന രണ്ടു പെൺകുട്ടികൾ കുണുങ്ങി ചിരിച്ചു തസ്‌വീഹിന്റെ കൈയിൽ പതിയെ ഇടിച്ചു

“ജാഡ കണ്ടിട്ട് ഏതോ പണചാക്ക് ആണെന്ന് തോനുന്നു….. അവളുടെ മുടി നോക്കിയേ….. രെസോണ്ടല്ലേ….”
കൂട്ടത്തിൽ ദേവികയെന്ന് പേരുള്ള പെൺകുട്ടി ദേവപ്രിയയുടെ തോളൊപ്പം വെട്ടിയിട്ട ഇടതൂർന്ന മുടിയിഴകൾ അസൂയയോടെ നോക്കി പറഞ്ഞു….

“ഒന്ന് മുട്ടി നോക്കിയാലോ….”
തസ്‌വീഹിന്റെ അപ്പുറം ഇരുന്ന ആദർശ് എന്ന് പേരുള്ളവൻ എഴുന്നേറ്റതും തസ്‌വീഹ് അവനെ പിടിച്ചിരുത്തി

“വെപ്രാളം കാണിക്കാതെ… ആ ചരക്ക് ഒന്ന് വന്നതല്ലേ ഉള്ളു….. സമയമുണ്ട്….”… തസ്‌വീഹ് ചിരിച്ചു….
.
.
.

ഏകദേശം എൺപതോളം ആദ്യവർഷ വിദ്യാർത്ഥികൾ അന്ന് ക്ലാസ്സിൽ ഹാജരായി….കൃത്യം സമയം ഒമ്പതര കഴിഞ്ഞതും ഫിനാൻഷ്യൽ അക്കൗണ്ടിങ് വിഷയം പഠിപ്പിക്കുന്ന ലേഖ മിസ്സ്‌ ക്ലാസ്സിലേക്ക് കയറി വന്നു

“Good morning students….എല്ലാവർക്കും നമസ്കാരംഎന്റെ പേര് ലേഖ…ഫിനാൻഷ്യൽ അക്കൗണ്ടിങ് ആണ് സബ്ജെക്ട്” ആദ്യം തന്നെ മിസ്സ്‌ സ്വയം പരിജയപ്പെടുത്തി….

“പ്ലസ് ടുവിന് ശേഷം കോളേജ് ജീവിതം ഒന്ന് ഡിഫ്റെന്റ് ആയിരിക്കും.
ആദ്യം കുറച്ച് കൺഫ്യൂഷൻ, കുറച്ച് nervousness അതെല്ലാം normal ആണ്…..
അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.
ഇത് പഠിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല,
നിങ്ങൾക്ക് നിങ്ങളെ തന്നെ കണ്ടെത്താനുള്ള ഒരു ഘട്ടമാണ്…..ചോദിക്കണം, പഠിക്കണം, വളരണം…. അതാണ് ഇവിടെ നടക്കേണ്ടത്…..ക്ലാസ്സിനുള്ളിൽ എന്തെങ്കിലും doubts ഉണ്ടെങ്കിൽ തുറന്ന് ചോദിക്കാം.ക്ലാസ്സിന് പുറത്ത് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അത് പഠനവുമായി ബന്ധപ്പെട്ടതായാലും personal ആയാലും,
മടിക്കാതെ എന്നെ സമീപിക്കാം
നമ്മൾ teacher student ആയി മാത്രമല്ല,…
ഒരു നല്ല team ആയി ഈ മൂന്ന് വർഷം മുന്നോട്ട് പോകാം.എല്ലാവർക്കും ഒരിക്കൽ കൂടി സ്നേഹപൂർവ്വമായ സ്വാഗതം.
All the best… and enjoy your college life”
മിസ്സ്‌ പറഞ്ഞു നിർത്തി വിദ്യാർത്ഥികളെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *