കറുത്ത ഡാലിയ – 1 10

“ഐ പി എസിന്റെ മോൾ ആണെന്നും പറഞ്ഞ് ഇത്രക്ക് ജാഡ വേണ്ടാട്ടോ….”
ആദർശ് ചിരിയോടെ പറഞ്ഞു, തൊട്ടുപിന്നാലെ ദേവപ്രിയ ചാടി എഴുന്നേറ്റു… അവളുടെ കണ്ണുകളിലെ അഗ്നി കണ്ട് അവനറിയാതെ ഡെസ്കിൽ നിന്നും ഇറങ്ങി നിലത്ത് നിന്നു….

പ്രിയയുടെ അരികിൽ ഇരുന്ന വൈഷ്ണവിയും, ഏറ്റവും പുറകിലെ ബെഞ്ചുകളിൽ ഇരുന്ന തസ്‌വീഹും അവന്റെ സുഹൃത്തുക്കളും ഉൾപ്പെടെ ക്ലാസ്സിലുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും ശ്രദ്ധ അവരിലേക്കായി…

“മോനെ…. ഒരുതവണകൂടെ വീട്ടിൽ ഇരിക്കുന്നവരുടെ പേര് മിണ്ടിയാൽ നീ ഇടികൊള്ളും…. നീയും കൊള്ളും, എന്നെ കാലത്തെ “ചരക്ക്” എന്ന് വിശേഷിപ്പിച്ച ആ തടിയനും കൊള്ളും….. ”
ദേവപ്രിയ തസ്‌വീഹിന്റെ നേരെ കൈചൂണ്ടി….കടുത്ത അപമാനത്തിൽ ആദർശ് അവളുടെ മുന്നിൽ നിന്ന് വിയർത്തു….ദേവപ്രിയയുടെ വാക്കുകൾ കേട്ട തസ്‌വീഹിന് ശരീരത്തിലെ തൊലി ഉരിയുന്നതുപോലെ തോന്നി

“ഡീ നീ ആദ്യത്തെ ദിവസം തന്നെ ആളാവാൻ നോക്കല്ലേ….”
ആദർശ് അവളുടെ നേരെ കൈചൂണ്ടി രോഷത്തോടെ പറഞ്ഞു…

“എന്റെ ഒരിടിക്ക് ഇല്ലാത്ത നിന്റെയൊക്കെ മുന്നിൽ എന്തോ ആളാവാനാ….”

ദേവപ്രിയ ഉറക്കെ ചിരിച്ചു….മറുപടി പറയാൻ കഴിയാതെ അവൻ ദേഷ്യത്തോടെ വെട്ടിതിരിഞ്ഞ് ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി, ഇടനാഴിയിൽ സംസാരിച്ചു നിൽക്കുന്ന ഭൂമിയെയും നന്ദുവിനെയും അവനൊന്ന് ഇരുത്തി നോക്കി, സ്റ്റെപ് ഇറങ്ങി താഴേക്ക് പോയി

“ഏതാ അവൻ….”
ആദർശ് തന്നെ ഇത്രയും കടുപ്പത്തിൽ നോക്കിയതിന്റെ അർത്ഥം മനസ്സിലാവാതെ നന്ദു ചോദിച്ചു…

“ആവോ….” അറിയില്ലെന്ന മട്ടിൽ ഭൂമിക കൈ മലർത്തി
.
.
.

ദേവപ്രിയക്ക് വൈകുന്നേരവും ജിമ്മിൽ പോകുന്ന പതിവുണ്ട്… നന്ദുവിനെയും കൂടെ കൂട്ടാറുണ്ട്…. ജിമ്മിൽ രാവിലെ അഞ്ചു മണി മുതൽ 9 മണിവരെ നീണ്ടു നിൽക്കുന്ന സെക്ഷൻ കൈകാര്യം ചെയ്യാൻ ക്രിസ്റ്റീന എന്ന് പേരുള്ള ഒരു ലേഡി ട്രെയിനറുണ്ട്… വൈകുന്നേരം അഞ്ചു മണിമുതൽ രാത്രി പത്തുമണിവരെയുള്ള സെക്ഷന് ദേവപ്രിയ ഉണ്ടാകും….ബോക്സിങ് പഠിക്കുന്നവർ വൈകുന്നേരത്തെ സെക്ഷൻ ആവും അറ്റൻഡ് ചെയ്യുക

നിശാഗിരി ജംഗ്ഷനു സമീപം റോഡ് സൈഡിൽ രണ്ടു നിലകളായി ഉയർന്നു നിൽക്കുന്ന D H boxing and fitness center….. ബോക്സിങ് ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ വരുന്നവരുടെ ഒപ്പം ദേവപ്രിയ നന്ദുവിനെയും പിടിച്ചു നിർത്തും….എട്ട് മണിക്ക് ക്ലാസ്സ്‌ അവസാനിക്കും, പിന്നെ ഒന്നൊന്നര മണിക്കൂർ ഇരുവരും ചേർന്നാവും വർക്കൗട്ട്….പത്തുമണിക്ക് ജിം close ചെയ്ത് ഇരുവരും വീട്ടിലേക്ക് പുറപ്പെട്ടു…. ഇരുവരെയും കാത്ത് ശ്രീലയത്തിന്റെ ഉമ്മറത്ത് അമ്മ ഇരിപ്പുണ്ടായിരുന്നു

“പ്രിയദർശിനി മേഡം ഉറങ്ങീലെ….”…ഇരുവരും തിരികെ എത്താതെ അമ്മ ഉറങ്ങില്ലെന്ന് അറിഞ്ഞുവച്ചുകൊണ്ടുതന്നെ പ്രിയ കളിയായി ചോദിച്ചു…..

“നന്ദൂട്ടൻ ക്ഷീണിച്ചല്ലോ….”ദേവപ്രിയയുടെ ചോദ്യം പുച്ഛത്തോടെ പാടെ അവഗണിച്ചുകൊണ്ട് അമ്മ നന്ദുവിന്റെ മുഖത്ത് തലോടി…. പ്രിയ മുഖംകോട്ടി അകത്തേക്ക് കയറിപ്പോയി….

“കോളേജ് കൊള്ളില്ല അമ്മാ….”…. നന്ദുവിന്റെ മുഖം ദയനീയമായി

“പോയി തുടങ്ങിയതല്ലേ ഉള്ളു… ഒക്കെ ശരിയാവും….പോയി കുളിച്ചിട്ട് വാ…. അമ്മ മുട്ട പുഴുങ്ങി വച്ചേക്കാം….”
അമ്മ സ്നേഹത്തോടെ പറഞ്ഞതും നന്ദു ഉള്ളിലേക്ക് കയറി മുകളിലെ നിലയിലെ തന്റെ മുറിയിലേക്ക് ചെന്നു….

അവൻ അകത്തേക്ക് കയറിയ നിമിഷം റൂമിന്റെ വാതിൽ അടഞ്ഞു….നന്ദു ഞെട്ടി പുറകിലേക്ക് നോക്കിയപ്പോഴേക്കും ദേവപ്രിയ മുറിയുടെ വാതിൽ കുറ്റിയിട്ടിരുന്നു….സ്പോർട്സ് ബ്രായും ലെഗ്ഗിങ്‌സും ധരിച്ചു നിന്ന പ്രിയയുടെ ശരീരംകണ്ട് നന്ദു മുഖം വെട്ടിച്ചു

“ഇപ്പൊ വേണ്ട പ്രിയ… അമ്മ ഉറങ്ങിയിട്ടില്ല…..” നന്ദു വിലങ്ങനെ തലയാട്ടി….

“ഒരു കിസ്സ് മതി….”
പ്രിയ അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു…. വിയർത്തുകുതിർന്ന അവളുടെ വസ്ത്രങ്ങളിൽ നിന്നും ഉയരുന്ന ഗന്ധം ഹരിനന്ദന്റെ സിരകളിൽ ഇരുട്ട് പടർത്തി….വികാരങ്ങളെ കടിഞ്ഞാണിടാനെന്നപോലെ അവൻ കണ്ണുകൾ ഇറുക്കെ അടച്ചു…….അല്പനേരത്തെ ഇടവേളക്ക് ശേഷം നേർത്ത് അത്രയും മൃദുലമായ എന്തോ ഒന്ന് ഇടതു ചെവിയിൽ ഉരസുന്നത് നന്ദു അറിഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *