കറുത്ത ഡാലിയ – 1 10

“തീർച്ചയായും കുറയും…. Food കൂടെ control ചെയ്താ മതി….”

“ഫുഡ്‌ കണ്ട്രോൾ ചെയ്യാൻ…. അതും ഇവള്….”നടന്നതുതന്നെ എന്ന അർത്ഥത്തിൽ ഭൂമിക തലകുലുക്കി

“നീ കളിയാക്കണ്ട….. നിനക്കറിയോ ദേവേ ഇവൾ തിന്നുന്നതിന്റെ പകുതി പോലും ഞാൻ കഴിക്കാറില്ല….”
വൈഷ്ണവി പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു….

“അതിലൊന്നും കാര്യമില്ല…. ഓരോരുത്തരുടെയും metabolism പോലെ ഇരിക്കും തടിക്കുന്നതും മെലിയുന്നതും…..”ദേവപ്രിയ പറഞ്ഞു

“വണ്ണം വക്കാൻ എന്തെങ്കിലും വഴി ഇണ്ടാ….”അല്പനേരത്തെ ആലോചനക്കുശേഷം ഭൂമിക ചോദിച്ചു

“ഒരു കാര്യം ചെയ്യ്…. രണ്ടുപേരും നാളെതൊട്ട് ജിമ്മിലോട്ട് വായോ…. എല്ലാത്തിനും നമുക്ക് പരിഹാരം ഉണ്ടാക്കാം…”

“അയ്യോ എനിക്ക് ട്യൂഷൻ ഉണ്ട് ടൈം കിട്ടൂല….”വൈഷ്ണവി പറഞ്ഞതും പ്രിയ പ്രതീക്ഷിച്ച മട്ടിൽ തല അനക്കി….

“എന്നെ വീട്ടിലെന്ന് വിടത്തില്ല….”ഭൂമിക പറഞ്ഞു…. ദേവപ്രിയ ഇരുവരെയും നോക്കി തൊഴുതു കാണിച്ചു

“ഡയലോഗ് മാത്രേ ഉള്ളു രണ്ടിനും”

.
.
ഇന്റർവെല്ലിന്റെ സമയത്ത് നന്ദു പ്രിയയെ നോക്കി പുറത്തേക്ക് പോവുകയാണെന്ന് കണ്ണു കാണിച്ച് എഴുന്നേറ്റു ക്ലാസ്സിന് പുറത്തേക്ക് നടന്നു….വാതിൽ കടന്ന് പുറത്തേക്ക് ഇറങ്ങിയതും ഇടനാഴിയിലൂടെ തിരക്കിട്ട് പോവുകയായിരുന്ന ഒരു പെൺകുട്ടിയുമായി നന്ദു കൂട്ടിയിടിച്ചു….കറുത്ത ചുരിദാർ ധരിച്ച ഭംഗിയുള്ളൊരു പെൺകുട്ടി… അവൾക്ക് ചന്ദനത്തിന്റെ ഗന്ധം ആയിരുന്നു

“സോ.. സോറി പെട്ടെന്ന് ഞാൻ കണ്ടില്ല….”
നന്ദു വളരെവേഗം ക്ഷമാപണം നടത്തിയെങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ കടന്നുപോയി…. നന്ദു സ്വയം നെറ്റിയിൽ അടിച്ചു, തിരിച്ച് ക്ലാസ്സിനകത്തേക്കുതന്നെ നടക്കാൻ തുടങ്ങിയതും നിലത്ത് കിടക്കുന്ന ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയിൽ ഹരിനന്ദന്റെ(.) കണ്ണുകൾ ഉടക്കി…. അവനത് കൈയിലെടുത്തു, നിലത്തുനിന്നും ഫോട്ടോയിൽ പറ്റിയ പൊടി ഊതികളഞ്ഞുകൊണ്ട് നന്ദു ആ ചിത്രത്തിലെ പെൺകുട്ടിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…..

ഇടനാഴിയിൽ താനുമായി കൂട്ടിമുട്ടിയ പെൺകുട്ടിയുടെ കൈയിൽ നിന്നും വീണതായിരിക്കണം പക്ഷെ ഇത് അവളുടെ ഫോട്ടോ അല്ല… മറ്റാരുടെയോ ആണ്…നന്ദു ഇടനാഴിയിൽ നിൽക്കുമ്പോ തന്നെ മറ്റേ പെൺകുട്ടി ആക്റ്റീവ ഓടിച്ചുകൊണ്ട് കോളേജിന് പുറത്തേക്ക് പോകുന്നത് കണ്ടു

“ഹരിനന്ദൻ എന്നല്ലേ പേര്….”പിന്നിൽ ഭൂമികയുടെ ശബ്ദം കേട്ട് നന്ദു ഞെട്ടി തിരിഞ്ഞു നോക്കി

“അ…അതെ… എന്ത്യേ…..”അവനൊന്നു പരുങ്ങി

“ഒന്നുമില്ല ദേവയുടെ ബ്രദർ അല്ലെ വെറുതെ പരിചയപ്പെടാം എന്ന് കരുതി….ഞാൻ ഭൂമിക…”

അവൾ കൈനീട്ടിയതും നന്ദു മടിച്ചുമടിച്ച് അവൾക്ക് കൈ കൊടുത്തു… അപ്പോഴാണ് ഭൂമിക അവന്റെ ഇടതു കൈയിലിരിക്കുന്ന ഫോട്ടോ ശ്രദ്ധിക്കുന്നത്

“ഇത്…..”അവളാ ഫോട്ടോയിലേക്ക് സൂക്ഷിച്ചുനോക്കി

“നിലത്തുകിടന്ന് കിട്ടിയതാ….”
നന്ദു പറഞ്ഞതും ഭൂമിക അത് പിടിച്ചുവാങ്ങി രണ്ടുമൂന്നു നിമിഷത്തോളം അതിലേക്ക് സൂക്ഷിച്ചു നോക്കി….

“അതെ… ഇത് അവൾ തന്നെ…..”

“ആര്….”ഹരിനന്ദൻ ആകാംഷയോടെ ചോദിച്ചു

“മിത്ര മുരളി….”
ഭൂമിക പറഞ്ഞതും നന്ദുവിന്റെ കണ്ണുകളിൽ സംശയം പടർന്നു…. എവിടെയോ കേട്ടുമറന്ന പേര്… മിത്ര മുരളി

“അറിയില്ലേ…. കുറെ നാൾ മുന്നേ വാർത്തയിൽ ഒക്കെ ഉണ്ടായിരുന്നല്ലോ!! കോളേജ് വിദ്യാർത്ഥിനിയെ കാണാനില്ലെന്നും പറഞ്ഞിട്ട്…. ഇപ്പൊ ഏകദേശം ഏഴെട്ട് മാസം ആയിക്കാണും…. അതീ കോളേജിലെ കുട്ടി ആയിരുന്നു.. മിത്ര മുരളി…”
ഭൂമിക ആ ഫോട്ടോ തിരികെ അവന്റെ കൈയിൽ വച്ചു കൊടുത്തു….

“എന്തുപറ്റിയതാ ആ കുട്ടിക്ക്….”
മിത്രയുടെ ചിത്രത്തിലേക്ക് നോക്കി നന്ദു അറിയാതെ ചോദിച്ചു

“ആവോ… ആർക്കറിയാം….പുറത്ത് ഈ കോളേജിന് അത്ര നല്ല പേരൊന്നും അല്ല….”
ഭൂമിക പറഞ്ഞതും നന്ദു ഒന്നമർത്തി മൂളി…

.
.
.
.

“ഹേയ്…”
ദേവപ്രിയയുടെ അരികിലേക്ക് വന്ന ആദർശ് അവളുടെ മുന്നിലെ ഡെസ്കിലേക്ക് ചാടി കയറിയിരുന്നു

“എന്താ….”തികച്ചും പാരുഷ്യമായിതന്നെ പ്രിയ അവനോട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *