“അപ്പൊ ഓരോരുത്തരായി എഴുന്നേറ്റ് നിങ്ങളുടെ പേര്, സ്ഥലം,… വീട്ടിൽ ആരൊക്കെ ഉണ്ട്…. മുമ്പ് പഠിച്ചിരുന്ന സ്കൂൾ….hobbies, dream എല്ലാം വിശദമായിട്ട് പറഞ്ഞാട്ടെ….”
ടീച്ചേർസ് ഡെസ്കിൽ ചാരി നിന്നുകൊണ്ട് ലേഖ ചിരിയോടെ പറഞ്ഞു….പിന്നാലെ ഒരറ്റത്തുനിന്നും കുട്ടികൾ ഓരോരുത്തരായി എഴുന്നേറ്റു തങ്ങളെ പരിജയപ്പെടുത്തി തുടങ്ങി…..ഒടുവിൽ തന്റെ ഊഴം എത്തിയതും ദേവപ്രിയ എഴുന്നേറ്റു… അവളുടെ അരികിലിരുന്ന രണ്ട് പെൺകുട്ടികളും, ക്ലാസ്സിലെ മറ്റെല്ലാവരും അവളിലേക്ക് ശ്രദ്ധചെലുത്തി… വെളുത്തിട്ട് നന്നേ മനോഹരിയായൊരു പെൺകുട്ടി…. കരിമഷി എഴുതാത്ത നിറയെ രോമങ്ങൾ നിറഞ്ഞ കൺപീലികൾ അവളുടെ കണ്ണുകളുടെ മൂർച്ചയും അതിനൊത്ത് വശ്യതയും വർധിപ്പിച്ചു….
“Hi all….. “ദേവപ്രിയ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു
“എന്റെ പേര് ദേവപ്രിയ…. സ്ഥലം നിശാഗിരി… നിശാഗിരി ഗവണ്മെന്റ് സ്കൂളിലാണ് പഠിച്ചത്…..അമ്മ പ്രിയദർശിനി, നിശാഗിരി L . P സ്കൂളിൽ ടീച്ചറായി വർക്ക് ചെയ്യുന്നു…. അച്ഛൻ ദേവദത്തൻ ചന്ദ്രമേനോൻ I P S… അച്ഛനിപ്പോ Bangalore JC Nagar sub-division ഇൽ സേവനം ചെയ്യുന്നു ….”ദേവപ്രിയ പറഞ്ഞു നിർത്തിയതും ക്ലാസ്സിൽ ഉണ്ടായിരുന്ന പൂരിഭാഗം പേരുടെയും വായ തുറന്നു….ഡെസ്കിൽ ചാരി നിന്നിരുന്ന ലേഖയും ഒരുവേള ഞെട്ടി, ബാക്ക് ബെഞ്ചിലിരുന്ന തസ്‌വീഹും ആദർശും പരസ്പരം നോക്കി…
“പിന്നെ ബോക്സിങ് ആണെന്റെ ഹോബി….My dream was to build a fitness gym… and I’ve already achieved it….ഒരു വർഷമായി നിശാഗിരിയിൽ ഞാനൊരു ബോക്സിങ് ജിം നടത്തുന്നുണ്ട്…..”
“Wow…..കരിയറിൽ ആദ്യമായിട്ടാണ് dreams എല്ലാം achieve ചെയ്ത ഒരു വിദ്യാർത്ഥിയുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നത്….”
മിസ്സ് ചിരിയോടെ പറഞ്ഞതും ദേവപ്രിയയും മറുപടിയായി നിറഞ്ഞു പുഞ്ചിരിച്ചു….. ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും അവളെതന്നെ ഇമവെട്ടാതെ നോക്കിയിരുന്നു….
“പിന്നെ എനിക്കൊരു ബ്രദർ ഉണ്ട്….ഹരിനന്ദൻ….”പ്രിയ നന്ദുവിനെ നോക്കി പറഞ്ഞതും അവൻ മുഖം ഉയർത്തി അവളെ നോക്കി, വീണ്ടും മുഖം കുനിച്ചിരുന്നു….
“ഇത് ദേവപ്രിയയുടെ ബ്രദർ ആണോ?….. “മിസ്സ് വിശ്വസിക്കാൻ കഴിയാതെ ഇരുവരെയും മാറി മാറി നോക്കി…
“അതെ,… ഞങ്ങൾ twins ആണ്….”…
ദേവപ്രിയ ഇരുന്നതും ഹരിനന്ദൻ എഴുന്നേറ്റു….
“പേര് ഹരിനന്ദൻ…..പടം വരയ്ക്കാൻ ഇഷ്ടാണ്… അതുതന്നെയാണ് ന്റെ ഡ്രീമും…. ബാക്കി എല്ലാം പ്രിയ പറഞ്ഞല്ലോ…..”
അത്രമാത്രം പറഞ്ഞുകൊണ്ട് നന്ദു ഇരുന്നു, മുഖം ചരിച്ച് പ്രിയയെ നോക്കിയതും അവൾ തമ്പ്സ് ഉയർത്തി “okay” എന്ന് ചുണ്ടനക്കി… നന്ദു പതിയെ പുഞ്ചിരിച്ചു, സാവധാനം മുഖം കുനിച്ചിരുന്നു…. അവനെപ്പോഴും അവളിൽ നിന്നും ഒരു അംഗീകാരം ആവശ്യമായിരുന്നു….കൂടുതലായി മറ്റൊന്നും വേണ്ട, ഇത്രയും മതി, താൻ ചെയ്യുന്നതെല്ലാം ധാരാളം ആണെന്ന് തോന്നിപ്പിക്കുന്ന ഒരുവൾ….. തന്റെ പ്രവൃത്തികളിൽ പാളിച്ചകളില്ലെന്ന് പറയാതെ പറയുന്ന ഒരു ശബ്ദം….
സമയം കടന്നുപോകെ ദേവപ്രിയ അടുത്തിരുന്ന രണ്ടുപെൺകുട്ടികളുമായി കൂട്ടായി….ഒരാൾ ഭൂമിക, നന്നേ മെലിഞ്ഞ ഇടനിറത്തിൽ ഒരു പെൺകുട്ടി….മറ്റെയാൾ വൈഷ്ണവി….അവളല്പം തടിച്ചിട്ടായിരുന്നു…..ഇരുവരും പ്ലസ് ഒൺ പ്ലസ് ടു ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചവർ….
അടുത്തിരിക്കുന്നവരുമായി ചിരിയോടെ കാര്യം പറയുന്ന ദേവപ്രിയയെ നന്ദു ഇടയ്ക്കിടെ ശ്രദ്ധിച്ചു, അവന്റെ അടുത്തിരുന്നവർ അവനോടൊ, അവൻ അവരോടൊ ഒന്നും സംസാരിച്ചില്ല…. ഇതിനിടയിൽ എപ്പോഴോ നന്ദുവിന്റെ കണ്ണുകൾ മുന്നിലെ ഡെസ്കിൽ കുത്തി കുറിച്ചിരിക്കുന്ന വാക്കുകളിലൂടെ കടന്നുപോയി…..
“I hate them
I hate them
I hate them”
വളരെ ചെറുതായി തുടരെ തുടരെ എഴുതി വച്ചിരിക്കുന്ന വരികൾ….. ഇതാരാവും എഴുതിയത് എന്നറിയാൻ അവനാകാംഷ തോന്നി
.
.
“ജിം ഇൽ വന്നാൽ എന്റെ വണ്ണം കുറയോ….”വൈഷ്ണവി ചോദിച്ചതും ദേവപ്രിയ പുഞ്ചിരിച്ചു
