ചായം പുരട്ടാത്ത ജീവിതങ്ങൾ
[ മന്ദന് രാജാ ]
എല്ലാ വർഷവും ചില ദിവസങ്ങളിൽ മുടങ്ങാതെ കഥയിടുന്നതാണ് .
ഫെബ്രുവരി 25 ,
ഇന്നലെയത് മുടങ്ങി . ഈ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന പ്രിയ കൂട്ടുകാരി സുന്ദരിക്ക് ആശംസകൾ
പ്രിയപ്പെട്ട എഴുത്തുകാരി അൻസിയക്ക് സ്നേഹത്തോടെ സമർപ്പണം
“” മൈക്കിളേ ? അറിയുമോടാ ?”’
രാവിലെ ഒരു കട്ടൻ ചായയുമായി മൊബൈൽ എടുത്തു നോട്ടിഫിക്കേഷൻ നോക്കുന്നതിനിടെയാണ് മൈക്കിളാ മെസേജ് കാണുന്നത്
If you reply, Vasuki Dev will also be able to call you and see info such as your Active Status and when you’ve read messages.
ആരാണിത് ? !!
വേണ്ടയോ വേണോയെന്നുള്ള ചിന്തയിൽ മൈക്കിൾ ഒന്ന് ശങ്കിച്ചു . കരിമഷിയെഴുതിയ നീണ്ട കണ്ണുകളാണ് പ്രൊഫൈൽ പിക്.
“‘ ഗുഡ് മോർണിംഗ് ….”‘
”’ ആരാണ് ? മനസിലായില്ല ?”’
മൈക്കിൾ റിപ്ലെ അയച്ചു , എന്നിട്ട് പ്രൊഫൈൽ കയറി നോക്കി കുറച്ചു കരിവളകളും പൂക്കളും ചിലങ്കകളും , അതിലെല്ലാം നാലു വരി കുത്തിക്കുറിക്കലുകൾ … കുറിക്കലുകൾ അല്ല ..നല്ല കവിതകൾ
ആരാണാവോ ?!!
ഇടക്ക് മുഖപുസ്തകത്തിൽ എഴുതുന്നതിനാൽ മിക്കവാറും റിക്വസ്റ്റുകൾ വരാറുണ്ട് . എന്നാൽ പ്രൊഫൈൽ ഇല്ലാത്തതൊന്നും സാധാരണ അക്സപ്റ്റ് ചെയ്യാറില്ല .
വളരെ ചുരുക്കം പേരെന്തെലും ഉണ്ടേൽ മെസേജ് ചെയ്യാറുമുണ്ട് .
പുതിയ എഴുത്തുകാരി വല്ലതുമാണോ ആവൊ ? പക്ഷെ എവിടെയുമെഴുത്തുകൾ കണ്ടിട്ടിട്ടില്ലല്ലോ .
ആ !! ആരേലുമാകട്ടെ .
“‘ ഡാ … മക്കൂ …നീയിപ്പോ എന്ത് ചെയ്യുന്നു ? ഫാമിലി ഒക്കെ ? വൈഫിന്റെ പേരെന്താ ? പിള്ളേരെത്രയാ ?””
ഓഫീസിന്റെ മുഷിഞ്ഞ തിരക്കുകൾക്കിടയിലെ ഇടവേളയിലാണ് മൈക്കിൾ വീണ്ടും മൊബൈൽ എടുത്തു നോക്കിയത് .
വാസുകി ദേവിന്റെ റിപ്ലെ
“‘ഏത് മയിരാടീ ഇത് … പറഞ്ഞു തൊലക്കടി “”
“‘ഹഹഹ .. എന്തൊരു ദേഷ്യമാടാ ചെക്കാ നിനക്ക് . ഇപ്പഴുമൊരു മാറ്റോമില്ലല്ലേ ? ഇങ്ങനെയാണോ ആദ്യായിട്ടൊരാൾക്ക് മെസേജ് ഇടുമ്പോ റിപ്ലെ ഇടുന്നെ ?”” റിപ്ലെ പോയപ്പോൾ വാസുകി ഓൺലൈൻ ഇല്ലായിരുന്നു , പക്ഷെ പൊടുന്നനെ മറുപടി വന്നപ്പോൾ മൈക്കിളൊന്ന് പകച്ചു . “‘ആരാ ഇത് .. പഠിച്ചവർക്കൊന്നും വാസുകി ദേവെന്ന പേരില്ല “” ”അപ്പൊ സെക്രട്ടറിയേറ്റിൽ നിന്നെയാരും മക്കുവെന്നു വിളിക്കുന്നില്ലേ ? ഹഹഹഹ ..ഞാനായിട്ട് പബ്ലിഷ് ചെയ്യണോ ?”” തിരിച്ചു റിപ്ലെ വന്നപ്പോൾ മൈക്കിളി നാകെപ്പാടെ ആകാംഷയും ദേഷ്യവും മാറി മാറി വന്നു “”പ്ലീസ് ..ആരാണെന്ന് പറയ് . നൂറുകൂട്ടം ടെൻഷനുകൾ ഉണ്ട് , അതിനിടയ്ക്ക് .. പറ്റൂങ്കിലാരാണെന്ന് പറയ് “‘ അവൻ ശാന്തനായി മെസേജ് ചെയ്തിട്ട് സ്ക്രീനിലേക്ക് നോക്കി . “” ഹഹ ..അപ്പൊ ചെറുക്കന് ശാന്തനാകാനുമറിയാം . എന്താടാ ഈ ചെറുപ്രായത്തിൽ ഇത്രേം ടെൻഷൻ . ഹ്മ്മ് . വല്ലോരും തേച്ചിട്ട് പോയി കാണും “” “‘ ബ്ഭ … നീയാരാടാ … കഴുവേർട മോനെ . ഫേക്ക് ഐഡിയിൽ വന്നിട്ട് കളിയാക്കുന്നോ ?”’ “”‘എന്റെ ദേവീ … തെറി വിളിക്കുന്നോ ? നീ ഓഫീസിൽ അല്ലേടാ മക്കൂ ? ആരേലും കേൾക്കില്ലേ ?”’ മറുപടി ഒരു വോയ്സ് ആയിരുന്നു . അത് കേട്ടപ്പോൾ മൈക്കിളൊന്നാശ്വസിച്ചു ഫേക്ക് അല്ല . “‘ പ്ലീസ് … ഒന്ന് പറയ് “” “‘ഇത് ഞാനാടാ പോത്തേ . രജനീ ഗന്ധി “” “‘ഏഹ് “‘ വോയ്സിൽ ഞെക്കിയതേ റിപ്ലെ പോയി .അവന്റെ കണ്ണുകളിലെയും വാക്കുകളിലെയും അത്ഭുതം അപ്പാടെ ആ വോയ്സിൽ ഉണ്ടായിരുന്നു . “‘എന്താടാ ..ഞെട്ടിപ്പോയോ ?”’ “” പിന്നില്ലാതെ ..ഇതേതാ പുതിയ ഐഡി . ഈയിടെ തുടങ്ങിയതാണല്ലോ . മൊത്തം മാറി എഴുത്തും ഒക്കെ . പ്രണയകഥകൾ ഒന്നുമില്ലേ ഇപ്പോൾ ?”’ “‘മനസിൽ പ്രണയമുണ്ടേൽ അല്ലേടാ എഴുതാൻ പറ്റൂ … “” “‘ ഓഹോ ..എന്നാൽ എന്നെ പ്രണയിച്ചോ നീയ് “” ”ആഹാ .. പ്രണയിക്കാൻ പറ്റിയ കോന്തൻ . നീ ആദ്യം പോയി മുഖം നോക്കടാ . “‘ “‘ ഓ !! സമ്മതിച്ചു .. പിന്ന പറയ് ..വിശേഷങ്ങളൊക്കെ . കുറെ ആയില്ലേ കണ്ടിട്ട് ?”’ “” മൈക്കിൾ റിലാക്സോടെ ചാരിയിരുന്നു . രജനിയോട് എന്തും പറയാമല്ലോ … നല്ലൊരു സുഹൃത്ത് , പിന്നെ ? …. “” എടാ മക്കൂ …നയന എവിടെ ? നീയവളുടെ കാര്യമൊന്നും പറഞ്ഞില്ലല്ലോ ”’ നയന !!! പത്താം ക്ളാസ് താൻ പ്രണയിച്ച പെണ്ണ് …അല്ല തന്നെ പ്രണയിച്ച പെണ്ണ് തോട്ടത്തിൽ അവറാച്ചൻ മുതലാളിയുടെ മോളെ പ്രണയിക്കാൻ തക്കവണ്ണം താനത്ര വിഡ്ഢിയോന്നുമല്ലായിരുന്നു താൻ
