ചായം പുരട്ടാത്ത ജീവിതങ്ങൾ Likeഅടിപൊളി  

കറക്റ്റ് നാല് അന്പത്തിയഞ്ചിന് മെസേജ് ടോൺ കേട്ടപ്പോൾ ആകാംഷയോടെ തുറന്നു നോക്കി . ഇതൊരു ആദിവാസി കോളനിയാണല്ലോ . ഇപ്പോൾ പുറപ്പെട്ടാൽ നാളെ രാവിലെയേ എത്തൂ . രജനിയയച്ച ലൊക്കേഷൻ കണ്ട് മൈക്കിൾ പിറുപിറുത്തു ബുള്ളറ്റൊഴിവാക്കി ജോയി സാറിന്റെ മകന്റെ ബൊലേറോയുമെടുത്ത് കറക്റ്റ് അഞ്ചിന് തന്നെ ഇറങ്ങി ജീപ്പിലിരിക്കുമ്പോൾ നൂറു ചോദ്യമായിരുന്നു മനസിൽ ? രജനി …അവൾ എന്തിനാണ് ആ കോളനിയിൽ ? അവൾ ആദിവാസിയാണോ ? കറുപ്പും തവിട്ടും നിറഞ്ഞ അവളുടെ രൂപം മനസിൽ രൂപപെടുത്തിയെടുക്കാൻ നോക്കി . “‘ ഹാലോ ..രജനീ …”” മെസ്ഞ്ർ കോളർ ടോൺ വന്നപ്പോൾ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു . “” നീ പുറപ്പെട്ടോ ?” “‘ ആം ..എപ്പോഴേ . രാവിലെ എട്ടരയോടെ എത്തുമെന്നാണ് ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് ”’ “‘പതിയെ സൂക്ഷിച്ചു വന്നാൽ മതി . ബുള്ളറ്റല്ലേ ? “”അല്ല …ഞാൻ ജോയി സാറിന്റെ മോന്റെ ജീപ്പെടുത്തു “” ”അത് നന്നായെടാ . കുറെ ഭാഗം ടാറിങ്ങൊന്നുമില്ലാ “” “‘നീയെന്താ ആ മലമൂട്ടിൽ ? നീ അവിടെയുള്ള ആളാണോ ? “” “‘ഹഹ …അതല്ലേടാ മക്കൂ ഞാൻ പറഞ്ഞത് നീയെന്നെ കാണുമ്പോ അപ്പോസ്ഥലം വിടുമെന്ന് “‘ “‘അതൊന്നുമില്ല …ആട്ടെ .. അവിടെ വരുമ്പോ നിന്റെ പേരെന്തെന്ന് ചോദിക്കണം “” “‘വെള്ളമ്മ … അങ്ങനെ പറഞ്ഞാലേ അറിയൂ …ഞാൻ വെക്കട്ടെ ..നീ സൂക്ഷിച്ചു വാ “” ”എന്താ ഉറക്കം വരുന്നുണ്ടോ ?”’ “‘ ഹമ് … രണ്ട് ദിവസം നല്ല പണിയായിരുന്നു . പിന്നെ നാളെ നീ വരില്ലേ . എന്തേലും ഉണ്ടാക്കി വെക്കണം … പിന്നെ .. പിന്നെ നിനക്കിഷ്ടമായാൽ … നാളെ ഉറങ്ങാൻ പറ്റിയില്ലങ്കിലോ ?” ””എന്നാൽ നീ കിടന്നുറങ്ങിക്കോ ..എന്തായാലൂം നാളെ രാത്രി നിന്നെ ഞാനുറക്കില്ല “” “‘ഉവ്വ … നാളെ കാണുമ്പോഴറിയാം . മക്കൂ “‘ വിഷമം കലർന്ന സ്വരം “” നീ കരയുവാണോ രജനീ …എന്ത് വന്നാലും നിന്റെ കൂടെ ഞാനുണ്ടാകും .അല്ലെങ്കിലും നിന്നെ കണ്ടിട്ടൊന്നുമല്ലലോ ഞാനിഷ്ടപ്പെട്ടത് ?”’ “‘കണ്ണ് .. കണ്ണ് കെട്ടിയിട്ടാണെങ്കിലും നീയെനിക്കൊരു രാത്രി തരണേടാ “” ഒരേങ്ങലോടെ കോൾ കട്ടായി വെള്ളമ്മ !! രജനീ ഗന്ധി !! വാസുകി ദേവ് !! ആരാണവർ …ആരായാലും തനിക്കവർ സ്നേഹം മാത്രമേ പകുത്തു തന്നിട്ടുള്ളു ..ഈ ലോകത്ത് കരുണയോടെ തന്നെ സമീപിച്ചവൾ .. അമ്മ കൂടി പോയപ്പോൾ തന്നെ ശ്രവിക്കാൻ ഉണ്ടായൊരേയൊരാൾ ജീപ്പ് നൂറിലേക്ക് കുതിച്ചു “‘ചേട്ടാ … ഒരു ചായ “” ഒരു ചെറിയ കവലയിൽ കണ്ട പഴയൊരു ചായക്കടയിലേക്ക് കേറി ചായക്ക് പറഞ്ഞു .

ഒന്ന് രണ്ട് പെട്ടിക്കടകളും ഒരു പോസ്റ്റ് ഓഫീസും .. രജനി പറഞ്ഞത് ശെരിയാണ് , BSNL ന് റേഞ്ചുണ്ട് “‘ചേട്ടാ … ഇവിടെ വെള്ള …..”‘ ചോദിക്കാൻ തുടങ്ങുന്നതിന് മുൻപ് മെസ്സഞ്ചർ കോൾ “‘രജനീ …”‘ “” നീയെവിടെയെത്തീടാ ?”’ അവളുടെ ശബ്ദത്തിൽ അത്ര പ്രസരിപ്പില്ല . “‘ ഞാൻ ഇവിടെ അടുത്തെത്തി . ഇനി എട്ട് കിലോമീറ്റർ ആണ് കാണിക്കുന്നേ . ഇവിടെയൊരു ചായക്കടയിൽ കേറി ഇരിക്കുവാ . ഇവരോട് വഴി ചോദിക്കാമെന്ന് കരുതി “‘ “‘ നീയിരിക്കുന്ന കടയുടെ ഓപ്പോസിറ്റായി ഒരു പോസ്റ്റ് ഓഫീസില്ലെ ?””’ “”ഉണ്ട് … “‘ “‘ഒക്കെ … അതിന്റെ പുറകിലൂടെ ഉള്ള കൈ വഴിയേ നടന്നാൽ പത്തുമിനിട്ട് മതി . കുത്തനെയുള്ള ആ കയറ്റം കേറി വരുവാണേൽ അര മണിക്കൂർ എടുക്കും .”’ “‘ജീപ്പീ വഴിയേ വരുമോ ?”’ “‘ഇല്ലടാ …”‘ “‘ഹ്മ്മ് … കേറ്റം കേറി ഒറ്റ വഴിയുള്ളോ ?”’ “‘അതേടാ … ഒരാറ് കിലോമീറ്റർ കഴിയുമ്പോ വലിയൊരു പാറയുണ്ട് . അവിടുന്നിറക്കം ഇറങ്ങിയാൽ വീട്ടിലേക്കാണ് . “” ”’ഹമ് ”’ “‘എടാ … പണിക്കാരുണ്ട് . ഞാനവർക്ക് കാപ്പിയായി പോകും . പുറകിലെ വാതിൽ അടക്കില്ല . നീ വന്നൊന്ന് മയങ്ങിക്കോ രാത്രി ഉറക്കമിളച്ചതല്ലേ “” “‘ഹ്മ്മ് “”” ചൂട് ചായ എങ്ങനെയോ അകത്താക്കി ജീപ്പെടുത്തു . രജനിയായിരുന്നു മനസിൽ മുഴുവൻ … താൻ വരുന്നതിന്റെ സന്തോഷം കഴിഞ്ഞ ദിവസത്തെയത്ര അവളുടെ ശബ്ദത്തിലില്ല . ഇനി അവളെ ഇഷ്ടപ്പെടില്ലയെന്നു കരുതിയാണോ … ഈ മൈക്കിളിനെ അവൾക്കറിയില്ല …സ്നേഹിച്ചു കൊല്ലും ഞാൻ ഓഫ് റോഡിലൂടെ ജീപ്പ് കുതിച്ചു . വലിയ പാറ കാണാറായതും മനസിരമ്പി തുടങ്ങി പാറയിലേക്ക് വലിയ കുട്ടയിൽ എന്തോ ചുമന്നു കൊണ്ട് പോകുന്ന ആദിവാസികൾ … അൽപം പാറയുടെ അടുത്തേക്ക് വന്നപ്പോൾ കണ്ടു തേൻ കറുപ്പുള്ള പെണ്ണുങ്ങൾ നിന്ന് കപ്പ പൊളിക്കുന്നതും അരിയുന്നതും ഇതിലാരാണ് രജനി .? ജീപ്പിന്റെ ഇരമ്പൽ കേട്ട് ആകാംഷയോടെ നീളുന്ന കണ്ണുകളിൽ മനസിൽ രൂപപ്പെടുത്തിയ രജനിയുടെ മുഖം കണ്ടില്ല . പാറയുടെ വലതു ഭാഗത്ത് താഴേക്കുള്ള ഇറക്കത്തിലൂടെ ജീപ്പ് പാഞ്ഞു .

Updated: August 11, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *