ചായം പുരട്ടാത്ത ജീവിതങ്ങൾ Likeഅടിപൊളി  

എന്നോടാ സത്യം പറഞ്ഞു . ഒന്ന് കരയാൻ പോലുമാകുന്നതിന് മുന്നേ അയാളെന്നെ ബെഡ്‌റൂമിൽ എത്തിച്ചിരുന്നു . അയാളുടെ ലിംഗം എന്റെ

യോനിയിൽ തുളച്ചുകേറുമ്പോഴും അപ്പച്ചാ നോവുന്നെന്നാ ഞാൻ പറഞ്ഞെ .ആ വിളിയിപ്പോഴും തുടരുന്നു ”’ ”’ നിനക്ക് ..നിനക്കെന്നോട് ഒന്ന് പറഞ്ഞുകൂടായിരുന്നോ നയനാ ?”’ “‘ ഭയമായിരുന്നു . അന്നാ കത്തിന്റെ പേരിൽ അയാൾ നിന്നെ മർദ്ധിച്ചതിന്റെ ഓർമ . എന്റെ ശരീരം അയാൾക്കൊരു ലഹരിയായിരുന്നു . ഒരുകണക്കിന് അത് നന്നായി . എനിക്കും അമ്മയ്ക്കും ആയുസ് നീട്ടിക്കിട്ടി . പിന്നെയയാളുടെ കയ്യിലെ കളിപ്പാവയായിരുന്നു ഞാൻ . അയാൾക്കും പാർട്ണർക്കും ബിസിനസ് വളരാൻ വേണ്ടി പലർക്കും ….””” നയന ഒട്ടും പതറാതെയാണ് പറഞ്ഞത് . എങ്കിലും അവളുടെ കണ്ണിൽ കനൽ എരിഞ്ഞിരുന്നു “‘നയനാ … പിന്നെയെന്തിനാണ് നീ ഇനിയും പോകുന്നെ ..അയാൾ നിന്നെ …”” മൈക്കിൾ എയർപോർട്ടിലേക്ക് വണ്ടി കയറ്റി നിർത്തി “”‘ ഒന്നും ചെയ്യില്ല ..പണമാണവർക്ക് വേണ്ടത് . ചത്താലും പണം മതി . ഞാനുണ്ടാക്കിയതെല്ലാം കൊടുക്കാമെന്ന് പറഞ്ഞു . എന്റെ പിള്ളേരെയെനിക്ക് വേണം . അവർക്കൊരുപോറൽ പോലുമേക്കരുത് ..മൈക്കിളെ നീയെനിക്കൊരു സഹായം ചെയ്യണം . ഞാൻ പറഞ്ഞപോലെപിള്ളേരെ ഞാൻ അവിടുന്ന് കയറ്റിവിടും . മീന ടീച്ചറെ പിള്ളേരെയേൽപ്പിക്കണം .. “‘ “”മീനടീച്ചറോ …ഏത് മീനടീച്ചർ ?” മൈക്കിൾ അവളെ നോക്കി “‘നമ്മൾ കാരണം ജോലി നഷ്ട്ടപ്പെട്ട …അല്ല ജീവിതം നഷ്ടപ്പെട്ട മീന ടീച്ചർ “” ”ഏഹ് ..നമ്മുടെ മീനടീച്ചറോ ..നിനക്ക് അവരുമായി കോൺടാക്ട് ഉണ്ടോ ?”’ ”’ ഹ്മ്മ് .. എന്റെ കൂടെ ക്യാനഡയിൽ പഠിച്ചിരുന്ന ഒരു കുട്ടിയുടെ അടുത്താണ് ടീച്ചറെ വിവാഹം കഴിച്ചിരുന്നത് . എന്നെക്കാളും ദയനീയമായിരുന്നു ടീച്ചറുടെ അവസ്ഥ. ഒരു മുഴുക്കുടിയൻ , സമ്പന്നൻ . ടീച്ചറുടെ പഴയകാല പ്രണയം അറിഞ്ഞുകൊണ്ടാണയാൾ അവരെ കെട്ടിയത് .അതിന്റെ പീഡനം ഏൽക്കേണ്ടി വന്നത് ടീച്ചറും ശാരീരിക -മാനസിക ഉപദ്രവത്തിലൂടെ അയാൾ ഹരം കണ്ടെത്തി .”” ”” അയാൾ മുറിയിൽ പൂട്ടിയിട്ടാണ് എന്നും പോയിരുന്നത് . വെറുമൊരു ലൈംഗിക ഉപകരണം . നിനക്കറിയാല്ലോ ടീച്ചർ എഴുതുമായിരുന്നെന്ന് . ഒരു ഫോൺ പോലുമില്ലായിരുന്നു ടീച്ചർക്ക് . എന്റെ കൂട്ടുകാരി വഴി ഞാൻ വാങ്ങിച്ചുകൊടുത്ത ഫോണിൽ , സോഷ്യൽ മീഡിയയിൽ എഴുത്തുകൾ എഴുതി ടീച്ചർ തന്റെ വിഷമങ്ങളൊഴുക്കി . അവരുടെ എഴുത്തുകൾ വായിച്ച കുറച്ചുപേർ പുറത്തുനടക്കുന്ന ചില പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചു . നാട്ടുകാരുടെ മുന്നിൽ മാന്യനായ , ടീച്ചറുടെ ഹസ്ബൻഡ് അതിന് സമ്മതിച്ചു . ടീച്ചർ മാത്രമറിയുന്ന ഒരു കണ്ടീഷനിൽ . ടീച്ചർ പ്രസംഗിക്കുന്നുണ്ടെങ്കിൽ അതയാളെ റെക്കോർഡ് ചെയ്ത് കേൾപ്പിക്കണം . ഓരോ വേദിയും കഴിഞ്ഞ് വരുമ്പോൾ ടീച്ചറുടെ ശരീരത്ത് അയാളുടെ പീഡനത്തിന്റെ ശേഷിപ്പുകൾ ബാക്കിയായായിരുന്നു “‘ “” പാവം … ഇപ്പോൾ അവരെവിടെയുണ്ട് ? ഇപ്പോഴും ടീച്ചർ അയാളുടെ അടുത്താണോ ? അപ്പോൾ പിള്ളേരെ

ടീച്ചറിനെയെങ്ങനെയേൽപ്പിക്കും ?”’ .”” ”ടീച്ചർ അയാളെ കൊന്നു ….”’ “‘ഏഹ് ?”’ മൈക്കിളിന്റെ കണ്ണുകൾ തുറിച്ചു “‘ഹ്മ്മ് …ടീച്ചറിനിടക്കൊരു അപകടം പറ്റി . അത് കഴിഞ്ഞതിൽ പിന്നെ അയാളുടെ പീഡനം കൂടി . തന്റെ മുന്നിൽ വെച്ച് മദ്യലഹരിയിൽ അനിയത്തിയേയും അയാൾ പീഡിപ്പിക്കുന്നത് കണ്ട ടീച്ചർ എന്നന്നേക്കുമായി അയാളെ അവസാനിപ്പിച്ചു …”‘

“‘ഏഹ് …എന്നിട്ട് …എന്നിട്ട് ടീച്ചർ അറസ്റിലായില്ലെ ? ടീച്ചറിപ്പോ ജയിലിലാണോ ?”’ “‘അല്ല … ആറുവർഷത്തെ ശിക്ഷ അനുഭവിച്ച് , ആറുമാസം മുൻപ് ടീച്ചർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി . ” ”എവിടെയുണ്ട് ടീച്ചർ …ഏഹ് ..എവിടെയുണ്ട് ? …ഞാൻ പോയി കാണാം … കൂട്ടിക്കൊണ്ട് വരാം ”’ “”‘കാണണം … എനിക്കവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് . നീയറിയാതെങ്കിലും നിനക്കുമുണ്ടവരോട് കടപ്പാട്”” ”’ഏഹ് …എനിക്കെന്ത് കടപ്പാട് ?”’ മൈക്കിളിന്റെ കണ്ണുകൾ ചുരുങ്ങി “”ഒരിക്കൽ നമ്മുടെ കല്യാണക്കാര്യം സംസാരിക്കാൻ ടീച്ചർ , ഞാൻ നാട്ടിൽ വന്ന സമയത്ത് വീട്ടിൽ വന്നിരുന്നു .”‘ “‘എന്നിട്ട് ?”’ “‘ അപ്പച്ചൻ അവരെ മർദ്ധിച്ചു …നിന്റെ ശരീരം മതിയെടി എനിക്ക് . നിനക്കീ മുഖസൗന്ദര്യം ഉണ്ടെങ്കിലല്ലേ ഇനി കല്യാണം നടക്കൂ എന്നുപറഞ്ഞെന്റെ മുഖത്തേക്ക് അപ്പച്ചൻ ആസിഡ് ഒഴിച്ചു …..”” ”’ ഏഹ് ?” “‘ തടസം പിടിക്കാനെത്തിയ ടീച്ചറുടെ മുഖത്താണത് വീണത് ”’ ഒന്ന് നിർത്തി നയന തുടർന്നു ””അതോടെ ടീച്ചറുടെ മേലെയുള്ള അവരുടെ ഹസ്ബന്റിന്റെ പീഡനം കൂടി . ഒരു വേലക്കാരിയെപോലെയാണ് ടീച്ചറെ പിന്നെ കണ്ടത് . സഹായിക്കാനായി വന്ന ടീച്ചറുടെ അനിയത്തിയെ ….”” “‘നീ ..നീ പിന്നെയവരെ എങ്ങനെ കണ്ടു ” ” ഫോൺ ഒരിക്കലും അയാൾ കണ്ടിരുന്നില്ല . ഒന്ന് പിടിക്കപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിക്കാനായി ഞാനൊരു ഫോൺ കൂടി കൊടുത്തിരുന്നു . “”‘ “‘ടീച്ചർക്കയാളെ ഉപേക്ഷിക്കാൻ പാടില്ലായിരുന്നോ ?”’ “” പലതവണ ആവശ്യപ്പെട്ടതാണ് . ടീച്ചർ പല കാരണങ്ങളാണ് പറഞ്ഞത് . ടീച്ചറുടെ മകൾ . പിന്നെ അയാളുടെ പൊതുജനമധ്യേ ഉള്ള സൽപ്പേരും വിശ്വാസവും . ആരുമയാളെ അവിശ്വസിക്കില്ല . അത് തന്നെ സംഭവിച്ചു . ടീച്ചറുടെ അനിയത്തിയെ പീഡിപ്പിച്ചിരുന്നയാൾ , അന്ന് പക്ഷെ അതിനിടയിൽ വന്ന മകളെ അയാൾ മർദിക്കുന്നതു കണ്ടപ്പോഴാണ് ടീച്ചറുടെ നിലവിട്ടത് .ടീച്ചർ നോക്കിയപ്പോൾ മകളുടെ ശ്വാസം നിലച്ചിരുന്നു . മകൾക്ക് വേണ്ടി അതുവരെ എല്ലാം ക്ഷമിച്ച ടീച്ചർ അയാളെ …”” നയന മുഴുമിക്കാതെ നിർത്തി “” “‘ ഈശ്വരാ …. “‘മൈക്കിൾ മുഖം പൊത്തി സ്റ്റീയറിങ്ങിലേക്ക് കിടന്നു “‘മക്കൂ …..നിന്നെ മനപൂർവ്വമാണ് ഞാൻ പ്രകോപിപ്പിച്ചത് .എന്നെ വെറുത്തിട്ടെങ്കിലും നീയൊരു വിവാഹം കഴിക്കാൻ . നിന്റെ ഈ ജീവിതം ഞാൻ കാരണം തുലയാതിരിക്കാൻ . “” നയന അവന്റെ തലയിൽ തലോടി “‘ നയനാ …. നിനക്കറിയില്ല … ഞാനിപ്പോൾ അനുഭവിക്കുന്ന വേദന . ഇത്രയൊക്കെ ഞാൻ നിന്നെ വേദനിപ്പിച്ചിട്ടും നീ … നീ പോകണ്ട …നമുക്കൊരുമിച്ചു പോകാം .. ഞാനും വരാം നിന്റെ കൂടെ . എനിക്ക് കുറച്ചു പേപ്പർ റേഡിയാക്കി കിട്ടണം വിദേശ യാത്ര നടത്താൻ ..പ്ലീസ്

Updated: August 11, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *