കൗതുകകരമായ കേസ് – 4 9

എബി അവിടെയോന്നു നീന്നു.”പോണം,നദി എവടെ”.

“മമ്മി കൊണ്ടുപോയി സ്റ്റെല്ലആന്റിയുടെ അങ്ങോട്ട് “.

എബി നേരെ തന്റെ റൂമിലേക്ക് വന്നു കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്തു.

കുളിച്ചു കഴിഞ്ഞു ഒരു പിങ്ക് ചെക്ക് ഷർട്ടും വൈറ്റ് ജിൻസുമിട്ടും മുഖത്തു സൺഗ്ലാസ് വെച്ചു കോളേജിലേക്ക് പോകാൻ ഇറങ്ങി.

“കഴിക്കാൻ എടുക്കട്ടേ ”

“വേണ്ടാ”.പല്ലവിയോട് പറഞ്ഞു എബി വേഗം പുറത്തേക്ക് ഇറങ്ങി.

ഗേറ്റിന് വെളിയിൽ എബിയെ കാത്തു സണ്ണി നിൽക്കുന്നാണ്ടായിരുന്നു.എബി സണ്ണിയുടെ ബൈക്കിന്റെ പുറകിൽ കയറി.സണ്ണി ബൈക്ക് മുന്നോട്ട് എടുത്തു.

“രാവിലെ വീട്ടിൽ വന്നിട്ടു എന്നെ കാണാതെപോയത് എന്താ”.

“നിന്റെ അപ്പനെയൊന്നു പേടിപ്പിക്കാൻ”.

സണ്ണിയും അതുകേട്ടു ചിരിച്ചു.

“ബൈക്ക് എടുക്കുന്ന കാര്യത്തിൽ എന്തായി തീരുമാനം “.

” തൽക്കാലം വേണ്ട “.

“പിന്നെന്താ കാർ എടുക്കാൻ പോകുവാണോ “.

“പത്തുകാർ മേടിക്കാനുള്ള ക്യാഷ് അക്കൗണ്ടിൽ കിടപോണ്ട്,ഒരു ചെറുത് എടുകാം”

അപ്പോളേക്കും കോളേജ് എത്തിയിരുന്നു.

എബി സണ്ണിയുടെ തോളിൽ തട്ടി കോളേജിന്റെ അകത്തേക്ക് നടന്നു.

മുഖത്തെ സൺഗ്ലാസ്‌ മാറ്റി സണ്ണി ക്ലാസ്സ്‌ റൂം നോക്കി മുന്നോട്ട് നടന്നു.

ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോളാണ് എബി ക്ലസ്സിലേക്ക് കയറി ചെല്ലുന്നേ.

“ടീച്ചർ “.എബി ടീച്ചറെ വിളിച്ചു.

വിമല ക്ലാസ്സ്‌ മതിയാക്കി എബിയെ തിരിഞ്ഞു നോക്കി.

ദൈവമേ ഇന്നു വരില്ലെന്ന് വിചാരിച്ചതാണ് വിമല മനസ്സിൽ ഓർത്തു.

“യെസ് കം ഇൻ “.ചിരിച്ചു കൊണ്ടു വിമല പറഞ്ഞു.

ബാഗും ബുക്കുമില്ലാതെ ക്ലസിലേക്ക് കയറിവരുന്നവാനെ പിള്ളാരും വാ പൊളിച്ചു നോക്കി.

“ഇത് ഹാരിസ് എബ്രഹാം,നമ്മടെ ക്ലസിലെ ലാസ്റ്റ് സ്റ്റുഡന്റണ് “.

എബി എല്ലാവരെയും ഒന്നുനോക്കി.രണ്ടു വശത്തായി 10 ഡെസ്കും ബെഞ്ചും ആകെ 25 പിള്ളാരും.

“എബി പോയിരുന്നോളൂ “.വിമല പറഞ്ഞു.

എബിക്ക് ഇരിക്കാൻ സ്ഥലം നീങ്ങി കൊടുത്ത ഉണ്ണിയുടെ തോളിൽ പിടിച്ചു കൊണ്ടു ബാക്ക്ബെഞ്ചിലേക്ക് പോയിയിരുന്നു എബി.

വിമല ക്ലാസ്സ്‌ എടുക്കുന്നത് തുടർന്നു.

ബോയിസിന്റെ സൈഡിലെ അഞ്ചു ബെഞ്ചിലുമയാണ് ടിറ്റോയും അലക്സും ഷാഹിറും ഉണ്ണിയും ഇരിക്കുന്നെ.

അബി തന്റെ അരുകിൽ ഇടിക്കുന്നവന്റെ നേരെ കൈ നീട്ടി കൊണ്ടു പേര് പറഞ്ഞു. “എബി “.

“ബാലു”.രണ്ടുപേരും പരസ്പരം കൈ കൊടുത്തു.

എബി ക്ലാസ്സ് മുഴുവൻ നോക്കി.10 ആൺകുട്ടികളും 15 പെണ്ണ്കുട്ടികളുമാണ് ക്ലസിൽ.വിമല ടീച്ചർ ക്ലാസ്സ് എടുക്കുന്നത് തുടർന്നു.അടുത്ത ക്ലാസ്സ് ട്രിസയുടെ ആയിരുന്നു.

ട്രിസ വന്നപ്പോൾ തന്നെ പല്ല് കാണിച്ചു ചിരിക്കാനും എബി മറന്നില്ല.താനെ വിഷ് ചെയ്തുയിരുന്ന പിള്ളേരെ നോക്കിക്കൊണ്ട് ട്രിസ എബിയുടെ നേരെ വിരൽ ചുണ്ടി.

“പിള്ളേരെ നിങ്ങൾക്ക് ഫ്രീയായിട്ട് ഒരു ഉപദേശം തരാം”.എല്ലവരും ട്രിസയുടെ വിലരിന്റെ നേരെ നോക്കി.”ആ ഇരിക്കുന്നവന്റെ കൂടെ കൂട്ടുകൂടി ജീവിതം നശിപ്പിക്കാരുത് “.എബി അവളെ മൈൻഡ് ചെയ്യനെ പോയില്ല.

പിള്ളേരുടെ ശ്രെദ്ധ മുഴുവൻ അവന്റെ നേരെയിരുന്നു.ബാലുവിന് ഇതൊന്നു കേട്ടിട്ടു ഒരു കുലുക്കവുമില്ല .

ട്രിസയുടെ ക്ലാസ്സ് കഴിഞ്ഞു ബ്രേക്ക് ടൈംമായിരുന്നു.

ട്രിസ പോയ പുറകെ നാലുകൂടെ എഴുന്നേറ്റു ബാക്ക് ബെഞ്ചിലേക്ക് നടന്നത് ബാക്കി ക്ലസിലെ കുട്ടികൾ പേടിയോടെ നോക്കി.

മുന്നിൽ വന്നുനിൽക്കുന്ന നാലുപേരെയും നോക്കി എബി ബാലുവിന്റെ തോളിൽ കൈവെച്ചു.

“സോറി അണ്ണാ “.അലെങ്കിലും നമ്മടെ നാട്ടുകാരും സ്‌നേഹം കൂടിയാൽ അണ്ണനെ വിളിക്കും.ടിറ്റോയുടെ അണ്ണാ വിളി ക്ലസിലെ പിള്ളാര്‌ ശെരിക്കും ഞെട്ടി.

ആദ്യത്തെ ദിവസത്തെ തല്ലുപിടിയും എല്ലവരും അറിഞ്ഞതാണ് അതുകൊണ്ടാണ് വിമല നാലുപേരെയും നാലു ബെഞ്ചിൽ ഇരുത്തിയതും.

“എബി ചേട്ടാ”.ഉണ്ണി പേടിയോടെ വിളിച്ചു.

“നാലു വിട്ടോ “.

“എബി,ഞാൻ ഇടപെടണോ “.ഗമയോടെ ബാലു നാലുപേരെയും നോക്കി എബിയോട് കുറച്ചുകുടെ അടുത്തേക്ക് ഇരുന്നു.

“നമ്മടെ പിള്ളേരെരാണ്”.എബി ബാലുവിനെ നോക്കി കണ്ണടച്ച് കാണിച്ചു വീണ്ടും മുന്നിലേക്ക് നോക്കി. “മകൾ പോയി ഇച്ചിമുളിയിട്ട് വായോ”.എബി പരിഹാസത്തോടെ പറഞ്ഞപോൾ നാലു ക്ലസിൽ നിന്നുയിറങ്ങി പോയി.

Leave a Reply

Your email address will not be published. Required fields are marked *