കൗതുകകരമായ കേസ് – 4 9

“ഞങ്ങളെ മാത്രമല്ലേ നിന്നെ വിട്ടിലെ”.ടിറ്റോയും വിട്ടില്ല.

“ഞാൻ പോകുവാ”.എന്നു പറഞ്ഞു ഉണ്ണി വീട്ടിലേക്ക് നടന്നു.

ഉണ്ണി പോകുന്നതും നോക്കി മൂന്നുകൂടെ ചിരിച്ചു.

“നിയൊക്കെ കണ്ടോ ഉണ്ണിയുടെ വായിൽ നിന്നും തന്നെ നമ്മൾ സത്യങ്ങൾ മുഴുവൻ അറിയും”. ഷഹീർ രണ്ടിനെയും നോക്കി.

“അല്ലടാ നമ്മൾ ഇങ്ങെനെ പറഞ്ഞു ഉണ്ണി പിണങ്ങി പോയല്ലോ”.അലക്സ്‌ സംശയം ചോദിച്ചു.

“നമ്മൾ കൈവെച്ച ടീം നിസ്സാരമല്ല,എന്റെ വീട്ടിൽ പറഞ്ഞത് വെച്ചു ഈ എബിയും അത്രയും നല്ലവനുമല്ല”.ടിറ്റോ ഗൗരവത്തോടെ പറഞ്ഞു.

“സണ്ണിച്ചേട്ടൻ പറഞ്ഞതിൽ കാര്യമുണ്ടോ”.

“കാര്യമുണ്ടാന്നെല്ല അലക്സേ അതൊക്കെ സത്യമാണ്”.ഷഹീർ അങ്ങനെ പറയുന്നത് എന്തിന്റെ ഉറപ്പിൽ ആണെന്ന് ടിറ്റൊക്കുയും അലക്സിനും
പിടികിട്ടിയില്ല.

Sp ശ്രീകുമാറിന്റെ ഓഫീസ്..

“സാർ ഒരു വിസ്റ്ററുണ്ട് “.

“Ci ഇല്ല അവിടെ”.

“വലിയവീട്ടിൽ എബ്രഹാം “.

നോക്കിക്കൊണ്ടുയിരുന്ന ഫയൽ മാറ്റിവെച്ചു ശ്രീകുമാർ കോൺസ്റ്റബിളിനെ നോക്കി.

“വരാൻ പറ “.

“ഒകെ സാർ “.

കോൺസ്റ്റബിൾ പുറത്തേക്ക് പോയി ഒരു മിനിറ്റ് കഴിഞ്ഞു എബി അകത്തേക്കു കയറി വന്നു.

എബിയെ നോക്കി ചിരിച്ചു കൊണ്ടു കസേരയിലേക്ക് ഇരിക്കാൻ പറഞ്ഞു ശ്രീകുമാർ.

എബി കോളേജിൽ നിന്നും നേരെ വന്നത് ഇങ്ങോട്ടാണ്.

“എന്താണ് സാറിന്റെ പരാതി “.കളിയായി ശ്രീകുമാർ ചോദിച്ചു.

“ജികെ നമ്പ്യാരും രാജ്മോഹനു തമ്മിൽ എന്തെങ്കിലും പ്രേനമുണ്ടോ,നിലവിൽ “.മുന്നാലും കൊല്ലം മുന്നേയുള്ളത് എബിക്ക് അറിയാം.

ശ്രീകുമാർ ഒന്നും പേടിച്ചു.

“മോനെ എബി നീ കലാപം ഉണ്ടക്കാൻ പോകുവാണോ “.

“ഞാനൊരു സഹായം ചോദിക്കാൻ വന്നതല്ലേ അങ്കിൾ “.

ഈ പ്രവിശം മറുപടി പറയുബോൾ ശ്രീകുമാർ ശെരിക്കും പേടിച്ചു തന്റെ പദവിയെ ബഹുമാനിക്കാൻ പോലും അയാളുടെ മനസ് അനുവദിച്ചില്ല.

“ദേവസയുടെ മോനെ കൊന്നകേസിലാണ് രാജ്‌മോഹന്റെ അനിയൻ രാംദേവ് ജയിലിൽ കിടക്കുന്നെ.രാംദേവ് ഈ വർഷം പുറത്തുയിറങ്ങും”.

“നമ്പ്യരുടെ പാർട്ടിൽ എങ്ങനാ ഗുണ്ടകളുണ്ടോ”.

“രാഷ്ട്രീയം പറഞ്ഞു ഗുണ്ടായിസം കാണിക്കുന്നത് ഭാരതനും ബ്രിട്ടോയുമാണ്. രാംദേവ് ഇല്ലാത്തത്കൊണ്ട് ഇസാഖാണ് ഇപ്പോൾ കാര്യങൾ നോക്കുനെ, നീ പറഞ്ഞത് കൊണ്ട അല്ലെങ്കിൽ ഞാൻ ഭാരതനെ പൊക്കിയെന്നെ”.

പിന്നെ താൻ ഒലത്തും.എബി ചിരിച്ചു കൊണ്ടു ശ്രീകുമാറിന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.

“ഇതറിയാൻ നീയൊന്നും വിളിച്ചാൽ പോരായിരുന്നോ”.

“ഏഹ് ഇതുപോലേയുള്ളെ ചെറിയ കാര്യത്തിനു നേരിട്ടു വരുന്നതല്ലേ അന്തസ്, എന്നിക് മൂന്നു പാർട്ടികാരുടെയും ഡീറ്റെയിൽസ് വേണം “.

“രാജീവിനെയോ തോമസിനെയോ വിളിച്ചാൽ പോരായിരുന്നോ “.

“എന്നാൽ എന്റെ അച്ഛനോട് ചോദിച്ചാൽ പോരെ “.

“ഒകെ ഒകെ, ഫയൽ എന്നു പറയുമ്പോൾ എത്ര കൊല്ലത്തെ വേണം “.

“പഴയ പാർട്ടി സെക്രട്ടറി വിക്ടർ കൊല്ലപ്പെട്ടതു മുതൽ “.

” ക്ലോസ് ചെയ്ത കേസ് “.

“സ്വന്തം അളിയന്റെ കേസല്ലെ “.മയൂരിയുടെ പങ്ക് അന്നു മുതൽ പറഞ്ഞു കേൾക്കുന്നു എന്നിട്ടും നെൽസൺ കോടതി കേറീട്ടു സ്വന്തം ഭർത്താവിനുവേണ്ടി മയൂരി കേറിട്ടില്ല.

“റിസ്ക്,ഭരിക്കുന്ന പാർട്ടി അവരുടെയാണ് “.

“ഹസ്സൻഅലി സാറിനെ വിളിച്ചാൽ ഞാൻ പറഞ്ഞത് മുഴവൻ അങ്കിൾ വിട്ടിൽ കൊണ്ടുതരും,എന്നെ അടിക്കാൻ ആളെ വിട്ടതിനു ചെറിയൊരു തിരിച്ചുയാടി, അങ്കിൾ തന്നിലെ ഞാൻ കോടതിയിൽ പോകും, അന്ന് കേസ് അന്വേഷിച്ച എസ്പി ഗോപിനാഥ്‌ സാർ ഇപ്പോളത്തെ ഐജി സ്ഥനം രാജിവെക്കേണ്ടി വരും”.

“എന്റെ ഫ്രണ്ടിന്റെ മകനോടാണ് ഞാൻ സംസാരിക്കുന്നെ”.ശ്രീകുമാർ രോഷത്തോടെ പറഞ്ഞു.

“പക്ഷേ ഞാൻ ചോദിക്കുന്നത് എസ്പി ശ്രീകുമാറിനോടാണ് “.എബി ശ്രീകുമാറേ നോക്കി ചിരിച്ചു.

“ടൈം വേണം”.ദേഷ്യത്തിൽ ശ്വസം വലിച്ചു വിടുമ്പോളും ശ്രീകുമാർ എബിയെ പിണക്കതെയിരിക്കാൻ എന്നോണം പറഞ്ഞു കൊണ്ടു കസേരയിൽ നിന്നും എഴുന്നേറ്റു നിന്നും.

“ഓക്കേ “.എബിയും കസേരയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.

ആ കിളവന്റെ ബാക്കിയാണ് ഇവൻ.പിറുപിറുത്തു കൊണ്ടു എസ്പി ശ്രീകുമാർ ഫോൺ എടുത്തു സി ഐ മനോജിനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *