കൗതുകകരമായ കേസ് – 4 9

മാത്യു ഇരുന്നു എബിയോടും മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു.

എബി മാത്യുവിന്റെ എതിരെയുള്ള കസേരയിലിരുന്നു.അയാളുടെ മുഖത്തേക്ക് നോക്കി. മാത്യു കുറുക്കനല്ല ഒരു ചെന്നായാണ്.

“നിന്റെ പ്രശ്നംമക്കളോടല്ലേ,എന്തിനു അവരുടെ തന്തമാരെ പറ്റിയാറിയണം “.തന്റെ റൂമിൽ കേറിയപ്പോൾ ഒരു ധൈര്യം മാത്യുവിന് വന്നപോലെ.

“ഞാൻ തിരിച്ചു അടിക്കാൻ ഇറങ്ങിയാൽ പിള്ളേര് താങ്ങില്ല “.

പുച്ഛിച്ചു കൊണ്ട് പറയുന്നവനെ പറഞ്ഞു ജയിക്കാൻ തനിക്കും പ്രയാസമാണ്.

“കോളേജിലെ പ്രശ്നത്തിനു ഇത്രയും വലിയ സ്റ്റെപ്പ് വെക്കണം”.എബിയെ അനുനായിപ്പിക്കാൻ മാത്യു പറഞ്ഞു നോക്കി.

“കോളേജിലെ പ്രശ്നം കോളേജിൽ തന്നെ തിരരേണ്ടായിരുന്നു,എന്റെ വീട്ടിൽ കേറിയില്ലേ ഞാനും തിരിച്ചു അവന്മാരുടെ വീട്ടിൽ കേറാൻ പോകുവാ”.

“മോനെ എബി ഇതുനിന്റെ പെരിങ്ങമലയല്ല”.
മുന്നിൽ കൊലകത്തി കൊണ്ടു നിന്നാലും ഭയപെടാതെ ഒരുത്തനോട് ഡയലോഗ് അടിക്കുമ്പോൾ മാത്യുവിന് പോലും സ്വയം നാണക്കേട് തോന്നിയിരുന്നു.

“മുന്നിലിരിക്കുന്ന അങ്കിളിനും എന്നെ തല്ലാൻ ആളെവിട്ടമാർക്കും പെരിങ്ങാമലയിലെ എബിയെ അറിയാത്തുമില്ല”.ടേബിളിൽ കൈയെടുത്തു വെച്ചു എബി.

“നീ റോങ് അകത്തെ”.

“അങ്കിൾ പേടിക്കണ്ട,ഇനിയൊരു പ്രശ്നം ഉണ്ടായാൽ ഒരു മുൻകരുതൽ”.എബി ചിരിച്ചു കൊണ്ടു പറഞ്ഞു.

എബിയുടെ മുഖത്തെ ചിരികണ്ടും മാത്യുവും ചിരിച്ചു.

“മൂന്നുപേരും ടൈഗർ ക്ലബ്ബിലെ മെമ്പർമാരാണ്.”

“അത്രയുള്ളോ,ഇഷന്റെ ചേട്ടൻ ജയിലിൽ പോയത് എന്തിനാണ് “.

ഒന്നുമാറിയാതെ അല്ലാ എബി തന്റെ മുന്നിൽ വന്നുയിരിക്കുന്നത്.

“എന്തുകൊണ്ട്”.

“.ഈ മൂന്നു കുടുംബങ്ങളും രസകരമാണ്”തമാശ പോലെ എബി പറഞ്ഞു.”അങ്കിൾ മോഡൽ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരെ പറ്റി പറയും”.

ഇത്രയും സമയം ഇവൻ കളിപ്പിക്കുയായിരുന്നു മാത്യു ആ സമയം കൂടുതൽ കളികൾക്ക് മുതിരാൻ നിന്നില്ല.ഇവനെ പിണക്കാനും പറ്റില്ല സത്യങ്ങൾ പറയാനും പറ്റില്ല മാത്യു തലയൊന്നു കുടഞ്ഞു.

രാധാകൃഷ്ണൻ റിട്ടയർ സബ് രജിസ്റ്റർ ഭാര്യ അംബിക എൽഐസി ഏജന്റ് മുത്തമകൻ വിക്രം യുഡി ക്ലർക് കൈകുലി കേസിൽ അകത്തുതായിരുന്നു ഇപ്പോൾ വീണ്ടും സർവിസിൽ കേറീട്ടുണ്ട്.

“ഇഷാൻ”.

“നിന്നക്ക് അറിയില്ലേ”.

എബി തലയാനക്കി അറിയില്ലെന്ന് പറയുംപോലെ.

“SN കോളേജിൽ ഫൈനൽ ഇയർ പഠിക്കുന്നു”.

കുടുംബവിട്ടിൽ താമസം കൃഷിയുണ്ട് പിന്നെ ഒരു തുണികടയും ടൗണിലെ ബിബി സൂപ്പർമാർക്കറ്റ് ഓണർ വിക്രമാണ്.

“വിക്രം എന്താ കല്യാണം കഴിക്കാതെ “.ചുണ്ടിൽ പല്ല് കടിച്ചു ചോദിക്കുന്നവനെ മാത്യു ദേഷ്യത്തിൽ നോക്കി മുന്നിലെ ടേബിൾ കൈ അമർത്തി.

“ടാ ഞാനൊരു വക്കീലാണ് “.

“ചുമ്മാ ചോദിച്ചതാ “.കണ്ണടച്ചു കാണിച്ചു കൊണ്ടു എബി കസേരയിൽ കൈ കെട്ടിയിരുന്നു.

രാജ്‌മോഹൻ പാർട്ടി സെക്രട്ടറി നെൽസന്റെ സെക്കന്റ്‌ ഫാദർ മയൂരിയെ നിന്നക്ക് അറിയായിരിക്കും sp ശ്രീകുമാറിന്റെ കസിൻ സിസ്റ്റർ ഭരതനാണ് അവന്റെ ശക്തി.

“രാജ്‌മോഹന് സെറ്റപ്പ് വല്ലോം ഉണ്ടോ”.

മാത്യു വീണ്ടും കണ്ണുമിഴിച്ചു.

അവനോരു വണ്ടി ഭ്രാന്തനാണ് കാർ കളഷൻ വേറെ.

സോമൻപിള്ള പഴയ ഫോറൻസിക് ഡോക്ടർ ഭാര്യ ഹരിത മേനോൻ ഹോമിയോ ഡോക്ടർ മകൻ സന്ദീപ് മകൾ ശരണ്യ രണ്ടുപേരും SN കോളേജിൽ പഠിക്കുന്നു.

“അങ്കിളെ നമ്മൾ തമ്മിൽ ഒന്നുമില്ല “.

നേരം വെളുത്തപ്പോൾ തന്നെയുള്ള വരവും ഒരു മര്യാദയില്ലാതെ ആയിപോയെന്നു എബിക്ക് അറിയാരുന്നു.

“എന്നിക് അറിയാല്ലോ നിന്നെ എബി “.ചിരിച്ചുവെന്നു വരുത്തി മറുപടി പറഞ്ഞു മാത്യു.

“ഞാൻ വന്നത് ആരും അറിയണ്ട “.

⏩⏩

ഉണ്ണി കോളേജിൽ പോകാൻ ഇറങ്ങുന്ന ടൈംമാണ് എബി തിരിച്ചു വീട്ടിൽ വരുന്നത്.വിയർത്തു കയറി വരുന്ന എബിയെ നോക്കി ഉണ്ണി കൈയിലെ വാച്ചിലേക്കും നോക്കി ഇങ്ങേരു കോളേജിൽ വരുന്നില്ലേ.

“കോളേജിൽ പോകാൻ സമയമായില്ലേ”.

ഞാൻ ചോദിക്കണ്ടേ ഡയലോഗ് അല്ലെ ഇങ്ങേരു ചോദിച്ചേ.

“ഞാൻ ഇറങ്ങുവാ “.ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ടു ഉണ്ണി പറഞ്ഞു.

ഉണ്ണിയെ നോക്കിക്കൊണ്ട് എബി അകത്തേക്ക് നടന്നു.

“കോളേജിൽ പോകുന്നില്ലേ”. ഡൈനിങ് ടേബിൾ ക്ലീൻ ചെയുവായിരുന്ന പല്ലവി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *