“എബിക്ക് അറിയാവുന്ന പിള്ളേരാണോ”.നേരെത്തെ അങ്ങെനെ പറഞ്ഞെങ്കിലും മനസ്സിൽ ഒരു പേടി തോന്നി ബാലുവിനും.
“നന്നായിട്ട് അറിയാം”.ബാലുവിന്റെ തോളിൽ നിന്നു കൈയെടുത്തു എബി പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു മെസ്സേജ് ചെക്ക് ചെയ്തു.
അശോക് സാറിന്റെയും നൗഷാദ് സാറിന്റെയും ക്ലാസ്സ് ഏതാ ക്രമം കഴിഞ്ഞു.
ലാസ്റ്റ് പിരീഡ് ആയിരുന്നു മല്ലികമിസ്സിന്റെ.മല്ലിക ക്ലാസ്സ് റൂമിലേക്ക് കയറിയപ്പോൾ തന്നെ നോട്ടം പോയത് ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന എബിയിലേക്കാണ്. ആദ്യ ദിവസം കണ്ടപ്പോലുള്ള പരിഭവമോ ദേഷ്യവും ഇപ്പോൾ ആ മുഖതുയില്ല.
ഫ്രണ്ട്‌ലിയായി ഓരോന്നു ചോദിച്ചു പറഞ്ഞു ക്ലാസ്സ് മുഴുവൻ നടന്നു ഓരോ ബെഞ്ചിലു പോയി ചോദ്യങ്ങൾ ചോദിക്കുന്ന മല്ലികമിസ്സ്.
അവസാനം ബെൽ റിങ് ചെയ്തപ്പോൾ പിള്ളേര് ഓരോത്തരായി ക്ലാസ്സിൽ നിന്നു പോകാൻ തുടങ്ങി.
“എബി വരുന്നില്ലേ”.എബി ഇല്ലെന്നു പറഞ്ഞപ്പോൾ അവസാനം ബാലുവും ക്ലസിൽ നിന്നുയിറങ്ങി പോയി.
5മിനിറ്റ് കഴിഞ്ഞു ട്രിസ ക്ലസിലേക്ക് കയറിവന്നു.സാരിയുടെ മുകളിടെ ഒരു ഓവർ ഇട്ടുയിരുന്നു അവളുടെ ഹാൻഡ് ബാഗ് കൈയിൽ പിടിച്ചിട്ടുണ്ട്.
തന്റെ അടുത്തേക്ക് വരുന്ന ട്രിസയെ നോക്കി നോക്കി ബെഞ്ചിൽ നിന്നും കുറച്ചുമാറിയിരുന്നു എബി.ട്രിസ വന്നു അവന്റെ അടുത്തേക്ക് ഇരുന്നു.
“നീ സീരിസാണോ “.
“എൻജോയ് ചെയ്യണ്ടേ സമയം ബിസിനസ് എന്നു പറഞ്ഞു ആ മലയിൽ പോയി കിടന്നു, കംപ്ലീറ്റ് ചെയ്യുമോ അറിയില്ല നോക്കട്ടെ “.എബി ട്രിസയുടെ കൈയിലെ വാച്ചിൽ ഒരു നിമിഷം നോക്കി.
“ക്ലസിൽ പറഞ്ഞത് കേട്ടപ്പോൾ ഫീൽ ആയോടാ”.
“നീ പറഞ്ഞത് കേട്ടാൽ ഫീലാക്കുന്ന അത്രയും ലോല്ലാനാണോ ഞാൻ “.രണ്ടുപേരും പൊട്ടിച്ചിരിച്ചു.
“അവൻ വിളിക്കുന്നുണ്ടോ “.
“അവനോ,si കേറി അവനെന്നോ “.
ട്രിസയുടെ കാമുകൻ മനോജ് si റാങ്കുള്ള പോലീസാണ്.സ്കൂൾ മുതൽ ഒന്നിച്ചു പഠിച്ച ബന്ധം കോളേജിൽ വെച്ചു രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചു പോകാൻ തീരുമാനിച്ചു.
മനോജ് ഇപ്പോൾ സീനില്ല ഒരു കേസ് അന്വേഷണമായി ഔട്ട് ഓഫ് സ്റ്റേറ്റാണ്.
“ആതിരക്ക് പോലീസിൽ കിട്ടിയത് അറിഞ്ഞോ”.എബിയെ ടെസ്റ്റ് ചെയുവാണ് ട്രിസയെന്നു അവളെക്കാൾ നല്ലപോലെ എബിക്ക് അറിയാം.
“വീട്ടിൽ പറയുന്നത് കേട്ടു”.
“നീ രക്ഷപ്പെടുമോ”.പുച്ഛത്തോടെയാണ് ട്രിസയുടെ നോട്ടം.
“എന്നെ അറിയാലോ മോളെ “.ട്രിസയുടെ കൈയിലെ വാച്ചിൽ വിരലോടിച്ചു എബി അങ്ങെനെയിരുന്നു.
“ഭാരതന്റെ ആളുകൾ വീട്ടിൽ കേറിയെന്നു അച്ഛൻ പറഞ്ഞു “.
വാച്ചിൽ നിന്നും കൈയെടുത്തു എബി ട്രിസയെ നോക്കിയൊന്നു ചിരിച്ചു.
“പോയാലോ നാലുമണിയായി”.
“നീ വിട്ടോ”.
“ഞാൻ ട്രോപ്പ് ചെയ്യാം”.
പുഞ്ചിരിയോടെ പറയുന്നവളെ നോക്കതെയിരിക്കാൻ അവൻ ശ്രെമിച്ചു.
“മോൾ പോയെ”.
എബി ട്രിസയെ പറഞ്ഞുവിട്ടു.എബി ഒരിക്കലും ട്രിസയുടെ കണ്ണിലേക്കു നോക്കി സംസാരിക്കാറില്ല.
5 മണിവരെ എബി ആ ക്ലസിൽ ഒറ്റക്ക് ഇരുന്നു.
⏩⏩
“നാളെ തന്നെ പ്രശ്നം തീർക്കണം “.
“നീ ടെൻഷൻ അടിക്കണ്ട ടിറ്റോ “.ഷാഹിർ പറഞ്ഞു.
നാലുപേരും പള്ളി ഗ്രൗണ്ടിലാണ്..
“ചേട്ടനും കുറച്ചു ഈഗോയുണ്ട് “. ഉണ്ണി എബിയെ ന്യായീകരിക്കാൻ ശ്രമിച്ചു പറഞ്ഞു.
“ഈഗോ അങ്ങേരു നമ്മളെ ഉക്കി വിട്ടത് കണ്ടിട്ടു ഈഗോ”.അലക്സ് ഉണ്ണിയെ ദേഷ്യത്തിൽ നോക്കി.
“അലക്സേ നിങ്ങൾ വിചാരിക്കും പോലെയല്ല കാര്യങ്ങൾ “.ഷാഹിർ അവനെ കണ്ണടച്ച് കാണിച്ചു ഉണ്ണി പറയട്ടെ എന്ന് പറയുംപോലെ.
“ഞങ്ങൾ കണ്ടതല്ലേ “.ടിറ്റോയും എണ്ണ ഒഴിച്ചു കൊടുത്തു.
“നമ്മൾ കണ്ടതോനുമല്ല അങ്ങേര് “.
“മോനെ ഉണ്ണി തള്ളാൻ വരട്ടെ സണ്ണി ചേട്ടന്റെ കഥ കേട്ടപ്പോൾ തന്നെ ഞങ്ങടെ ഗ്യാസ് പോയതാ”.അലക്സ് വീണ്ടും ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.
“ഞാൻ എന്നാൽ പോകുവാ”.
“അങ്ങനെ പോകാതെ ഉണ്ണി”.ഷഹീർ വീണ്ടും ഉണ്ണിയെ പിടിച്ചു നിർത്തി.
“ഹാരിസ് അങ്കിളിന്റെ ഓഫീസ് റൂമിൽ ഇരിക്കുന്ന ട്രോഫി മുഴുവൻ എബി ചേട്ടൻ മേടിച്ചതാണ്”.
“ക്യാഷ് കൊടുത്തോ”.ടിറ്റോ പുച്ഛിച്ചു.
“ചുമ്മാതല്ലടാ നിനെയൊകെ അങ്ങേരു ഓടിച്ചു വിട്ടത്”
ഉണ്ണി ടിറ്റോയ്യെ നോക്കി ഏതു നേരത്താണോ ഇവന്മാരെയുടെ കുടെ കൂടാൻ തോന്നിയത്.
