അമ്മുമ്മ എങ്ങാനും എഴുന്നേറ്റു വന്നാൽ……. വേണ്ട ഒരു സംശയത്തിന് ഇട കൊടുക്കണ്ട. ഞാൻ തിരിച്ചു വന്നു സെറ്റിയിൽ ഇരുന്നു. രാത്രിയിൽ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്, കിളി തല കുമ്പിട്ടിരുന്നു ഭക്ഷണം കഴിച്ച് എഴുന്നേറ്റുപോയി. ഞാനും എഴുന്നേറ്റ് ബ്രഷ് ചെയ്തു പോയി എൻറെ മുറിയുടെ വാതിൽ ചാരി കിടന്നു. അമ്മുമ്മ കിടന്നു ഉറങ്ങിയിട്ട് വേണം ആ കാളിയുടെ വഴക്ക് തീർക്കാൻ, ഈ പെണ്ണുങ്ങൾ എല്ലാം തൊട്ടാവാടികൾ ആണോ? ഇവളോട് ഞാൻ ഉച്ചയ്ക്ക് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിയതാണ് എന്നിട്ടും പൊട്ടി കാളിക്ക് മനസ്സിലായിട്ടില്ല. നല്ല പെട വെച്ചുകൊടുത്തു പറഞ്ഞു മനസ്സിലാക്കണം. വരട്ടെ ഉറക്കത്തിൻ്റെ സിംബൽ വരുമ്പോൾ മുറിയിലേക്ക് ചെല്ലാം എന്ന് കരുതി അങ്ങനെ കിടന്നു. ലൈറ്റുകൾ ഓഫ് ആയി, അമ്മൂമ്മയുടെ വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടു. ഇന്നെന്താണ് അമ്മൂമ്മ വാതിൽ അടച്ചു കുറ്റി ഇടുന്നത്, എന്തുമാകട്ടെ പേടി കൂടാതെ കാളിയ കാണാമല്ലോ. എന്നാലോചിച്ച് കടക്കുന്നതിനിടയിൽ അതാ വരുന്നു എനിക്കുള്ള സിംബൽ. ഞാൻ പതിയെ എഴുന്നേറ്റു വാതിൽ തുറന്ന് ഹാളിലൂടെ കിളിയുടെ മുറിയുടെ വാതിൽക്കൽ എത്തി. വാതിൽ തുറന്ന് അകത്ത് കടന്നു കട്ടിലിനടുത്തെത്തി, ഇരുട്ടായതിനാൽ കട്ടിലിൽ കയറി കിടന്ന് ആളെ തപ്പി നോക്കിയിട്ട് കാണുന്നില്ല. ഫാമിലി കോട്ട് ആണല്ലോ അടുത്തെങ്ങാനും കിടപ്പുണ്ടാവും എന്ന് കരുതി അങ്ങോട്ടുരുണ്ട് ചെന്നു അവിടെയും തഥൈവ. ആൾ അവിടെ ഇല്ല, എനിക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു. ഈ പോത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരം വെളുക്കട്ടെ കാര്യം പറഞ്ഞിട്ട് നാളെത്തന്നെ ഇവിടെനിന്നും വിടണം. അമ്മുമ്മയോട് ലീവിൻറെ കാര്യം പറയാതിരുന്നത് ഭാഗ്യം. ഞാൻ ആ മുറിയിൽ തന്നെ കിടന്നുറങ്ങി. അമ്മൂമ്മ വന്നു തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. അമ്മൂമ്മ: നീ എന്താണ് ഇവിടെ കിടന്നുറങ്ങുന്നത്? ഞാൻ: രാത്രി ബാത്റൂമിൽ പോയപ്പോൾ ഈ കട്ടിൽ ഒഴിഞ്ഞു കിടക്കുന്ന കണ്ടു. അതുകൊണ്ട് ഇവിടെ കയറി കിടന്നു. ഞാൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങുമ്പോൾ കിളി അടുക്കളയിലുണ്ട്. ഞാൻ കണ്ട ഭാവം നടിച്ചില്ല, എന്നെ ഇടംകണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു. ഇവൾക്ക് ഒത്തിരി കുറുമ്പു കൂടുതലാണ്, അതു കുറക്കണം. ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കാര്യങ്ങൾ എല്ലാം കഴിച്ച് വണ്ടി തുടച്ചിട്ടു. രാവിലെ തന്നെ പോകാം, ധൃതി കൂടാതെ ഡ്രൈവ് ചെയ്താൽ ഉച്ചകഴിഞ്ഞ് അവിടെയെത്താം. നാളത്തെ ലീവ് ക്യാൻസൽ ചെയ്യാം. പോകുന്ന സമയം ആ പോത്തിനോട് കാര്യം പറഞ്ഞിട്ട് വേണം പോകാൻ. വരട്ടെ ഒരു പാഠം പഠിപ്പിക്കണം. വണ്ടി തുടക്കുന്നത് കണ്ടു അമ്മൂമ്മ അടുത്ത് വന്നു. അമ്മുമ്മ: എന്താടാ വണ്ടി ഒക്കെ തുടക്കുന്നത് എപ്പോഴാണ് പോകുന്നത്? ഞാൻ: കാപ്പി കുടി കഴിഞ്ഞാൽ ഉടൻ പോവും. അമ്മൂമ്മ: ഞാൻ കരുതിയത് ഇന്നലെ ഞങ്ങളെ കൊണ്ടുവന്ന ആക്കിയിട്ടു നീ പോകും എന്നാണ്. ഞാൻ:
ഏതായാലും രാവിലെ പോകാമെന്ന് കരുതി. അമ്മുമ്മ: ഏതായാലും ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പോകാം. അപ്പോഴേക്കും ഞാനൊന്ന് സൈരന്ധ്രിയുടെ വീട് വരെ ഒന്ന് പോയിട്ട് വരാം. ചിറ്റയുടെ പേര് സൈരന്ധ്രി എന്നാണ്. ഞാൻ: രാവിലെ പോയാൽ സാവധാനം ഡ്രൈവ് ചെയ്തു ഉച്ചകഴിയുമ്പോൾ അവിടെ
എത്താമായിരുന്നു. അമ്മുമ്മ: ഏതായാലും നീ ഇന്ന് ജോലിക്ക് കയറുന്നില്ലല്ലൊ? ഉച്ചയ്ക്ക് ഊണു കഴിച്ച ഉടൻ പൊയ്ക്കോളൂ. ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് കണ്ടതോടെ ഞാനൊന്നും പറഞ്ഞില്ല. ഞാൻ പറഞ്ഞതൊക്കെ അപ്പുറത്ത് അടുക്കള വാതിലിനടുത്ത് നിന്ന് ഒരാൾ കേൾക്കുന്നുണ്ടായിരുന്നു. കാപ്പികുടി കഴിഞ്ഞ് ഉടനെ അമ്മുമ്മ അച്ചാറും എടുത്ത് ചിറ്റയുടെ വീട്ടിലേക്ക് യാത്രയായി. എനിക്ക് ഇന്നലെ രാത്രി നഷ്ടപ്പെടുത്തിയതിൻ്റെ ദേഷ്യം നിൽക്കുന്നതിനാൽ, ഞാൻ ആളെ വലിയ മൈൻഡ് കൊടുത്തില്ല. സിറ്റൗട്ടിൽ വന്ന് പത്രവും വായിച്ചു ഇരുന്നു, അങ്ങനെ വന്നപ്പോൾ ആള് ഫ്രണ്ട് വാതിലിനു മുമ്പിൽ നിന്ന് ഇങ്ങോട്ട് ചൊറിയാൻ വന്നു. കിളി: കാണാൻ വൈകിയതിനാൽ രാവിലെ തന്നെ പോകാം എന്ന് കരുതി അല്ലേ? എനിക്കൊന്നും മനസ്സിലാകാത്തതിനാൽ ഒന്നും മിണ്ടിയില്ല. അപ്പോൾ വീണ്ടും പൂർവാധികം ശക്തിയോടെ ചോറിഞ്ഞു. കിളി: കാമുകിയെ രണ്ടുദിവസം പിരിഞ്ഞ് ഇരുന്നപ്പോൾ വിഷമം ആയതുകൊണ്ട് കാമുകൻ രാവിലെ തന്നെ പുറപ്പെടാൻ തയ്യാറാവുകയായിരുന്നു. ഇതുകേട്ടപ്പോൾ എനിക്ക് കാലിൻറെ പെരുവിരൽ മുതൽ തിരിച്ചു കയറി. ഞാൻ ചാടിയെഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്ന് തള്ളി അകത്തേക്ക് കയറ്റി, ഫ്രണ്ടിലെ വാതിൽ അടച്ചു കുറ്റിയിട്ടു. ഞാൻ: നിനക്ക് എന്താടീ, എൻറെ ഹൃദയം പൊളിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവായിട്ടേ തോന്നുകയുള്ളൊ? എനിക്കൊരു പെൺകുട്ടി ഇഷ്ടമാണെന്ന് പറഞ്ഞത് നിന്നെ ആണെടി കഴുതേ, പക്ഷേ അമ്മൂമ്മ കരുതിയത് സീതയെ ആണ്. അപ്പോൾ രക്ഷക്ക് വേണ്ടി ഞാൻ സമ്മതിച്ച് എന്നേയുള്ളൂ. ആകെ സ്വസ്ഥമായി നമ്മൾ മിണ്ടിയും പറഞ്ഞും ശൃംഗരിച്ചും ഇരിക്കുന്നത് രാത്രിയിലാണ്. അത് ഒരൊറ്റ വാശി കൊണ്ട് ഇന്നലെ നഷ്ടപ്പെടുത്തി. ഇതുതന്നെയാണെടി പോത്തേ കുറേ നാളുകളായി നമ്മൾ അകന്നു നിന്നത്, നിൻറെ വാശി. ആ വാശി രണ്ട് പെട തന്നപ്പോൾ മാറി എന്നാണ് ഞാൻ കരുതിയത്, ഒരു രക്ഷയും ഇല്ല. ഞാൻ ഇന്ന് തന്നെ പോവുകയാണ്, നിൻറെ വാശി ജയിക്കട്ടെ. ഇനി ഞാൻ തല്ലാനും പിടിക്കാനും ഒന്നുമില്ല. എന്നുകരുതി നിന്നെ മറന്നുകൊണ്ട് പോവുകയുമല്ല. എന്തൊക്കെ പ്രതിബന്ധങ്ങൾ ഉണ്ടായാലും നിന്നെ മറന്നുള്ള ഒരു ജീവിതം എനിക്കില്ല. നിന്നെ എല്ലാ ദിവസവും ഞാൻ വിളിച്ചോളാം, അതാണല്ലോ നിനക്ക് ഇഷ്ടം. പറഞ്ഞു കഴിഞ്ഞ് ഞാൻ കിളിയുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ രണ്ടും നിറഞ്ഞുതൂകി പൊട്ടി ഒഴുകാൻ നിൽക്കുന്നു. ഞാൻ തിരഞ്ഞ് എൻറെ മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു. കൊണ്ടുപോകാനുള്ള ഡ്രസ്സുകൾ ഒക്കെ ബാഗിൽ അടുക്കിവെച്ചു. അച്ചാർ വണ്ടിയുടെ ഡിക്കിയിൽ വെക്കാം എന്ന് കരുതി. പോകാൻ തയ്യാറെടുത്തു എങ്കിലും മനസ്സിന് ഭയങ്കര വിഷമം. ദാഹം, പരവശം എടുക്കുന്നതുപോലെ, കുറച്ചു വെള്ളം കുടിക്കാമെന്നു കരുതി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. അതാ സെറ്റിയിലിരുന്നു ഒരാൾ പൊട്ടിക്കരയുന്നു. അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു വന്നപ്പോഴും ആൾ കരയുക തന്നെയാണ്. ഞാൻ അടുത്തേക്ക് ചെന്നു തലയിൽ
