എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

അതൊക്കെ പോകട്ടെ ഇനി നിൻറെ ഉദ്ദേശം എന്താണ്? കിളി: എനിക്ക് ഒന്ന് കാണണമെന്നേ ഉണ്ടായിരുന്നുള്ളൂ, കണ്ടു. ഞാൻ: എന്നെ കാണാൻ ആയിരുന്നെങ്കിൽ, ഈ സംഭവം നടന്നതിനു ശേഷം ഞാൻ രണ്ടു പ്രാവശ്യം നിൻറെ മുൻപിൽ വന്നു. അങ്ങനെ കണ്ടുകാണുമല്ലോ. അപ്പോൾ അതല്ല ഉദ്ദേശം, വളച്ചുകെട്ടില്ലാതെ തുറന്നുപറയണം. കിളി: എനിക്ക് വേറെ ഒരു ഉദ്ദേശവും ഇല്ല. ഞാൻ: പിന്നെ എന്തിന് നീ എൻറെ ഫോണിലേക്ക് വിളിച്ചു. പല ദിവസങ്ങളിലായി ഒരുപാട് തവണ എൻറെ ഫോണിലെ വിളിച്ചിട്ടുണ്ട്. പെൻസിൽ ചെയ്യാതെ ഇരുന്നപ്പോൾ, സുധിയെ വിളിച്ചുപറഞ്ഞു. അതെന്തിന്? കിളി: ഞാൻ ഇവിടെ വന്നപ്പോൾ, ഇങ്ങോട്ട് വരാറില്ല രണ്ടുമാസം എത്തുമ്പോൾ ചിലപ്പോൾ വന്നാലായ, എന്ന് അറിഞ്ഞതുകൊണ്ട്. ഞാനായിട്ടാണല്ലൊ ഇങ്ങനെ ഒരു അവസ്ഥയ്ക്ക് കാരണം എന്നുകരുതി വിളിച്ചതാണ്. ഞാൻ: എന്നാരു പറഞ്ഞു, അമ്മുമ്മ പറഞ്ഞോ? വളച്ചുകെട്ടില്ലാതെ പറയു പെണ്ണേ. എനിക്ക് ഇനി അധിക സമയമില്ല. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം. നിൻറെ കൊമ്പ് ഒടിച്ചിട്ടേ ഞാൻ ഇവിടുന്ന് പോകു. അടുക്കളയിൽ എന്തോ കരിയുന്ന മണം വരുന്നുണ്ട്, പോയി നോക്കിയിട്ട് വാ. കിളി അയ്യോ എന്നുപറഞ്ഞ് ഓടിപ്പോയി. ഇവളെ കൊണ്ട് തന്നെ കാര്യം പറയിപ്പിക്കണം. അധികം സമയമില്ല അവർ വരുന്നതിനുമുമ്പ് രണ്ടു തല തിരിക്കണം. ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു. ഞാൻ: എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഉടനെ പറയണം. അല്ലെങ്കിൽ ഞാൻ ഉച്ചകഴിഞ്ഞ് പോകും, പിന്നെ വരുന്നത് എപ്പോഴാണ് എന്നൊന്നും പറയാൻ പറ്റില്ല. ഫോൺ ആണെങ്കിൽ ഞാൻ അധികം ഉപയോഗിക്കാറില്ല, നേരത്തെ ഉപയോഗിച്ചിരുന്നു. എൻറെ പ്രധാനപ്പെട്ട ഒരാൾക്ക് ദിവസം നാലോ അഞ്ചോ തവണ വിളിക്കണം ആയിരുന്നു. അതിനുമാത്രം ആയിട്ടായിരുന്നു ഞാൻ ഫോൺ ഉപയോഗിച്ചിരുന്നത്, ഇപ്പോൾ അയാൾ ‘എന്നെ’ ഉപേക്ഷിച്ചു പോയി. ഞാനല്ല ഉപേക്ഷിച്ചത്, എന്നെയാണ് ഉപേക്ഷിച്ചത്. എന്നെ മനസ്സിലാക്കാൻ അയാൾക്ക് ആയില്ല. കിളി: മനസ്സിലാക്കാൻ കഴിയാത്ത ആളെ തള്ളിക്കളയണം. എന്നിട്ട് വേറൊരാളെ സ്വീകരിക്കണം. ഞാൻ: നിനക്ക് നേരത്തെ കിട്ടിയത് പോര എന്ന് തോന്നുന്നു. ഇപ്പോഴും നിനക്ക് ഒരു കൊമ്പ് കൂടുതലാണ്. എന്നോട് വേറൊരാളെ സ്വീകരിക്കാൻ പറയാൻ എന്തവകാശമാണുള്ളത്? കിളി: ഞാൻ അവകാശ ത്തിൻറെ പേരിൽ പറഞ്ഞതല്ല. എനിക്ക് ഇനി ഒരു അവകാശവുമില്ല. ഞാൻ: എടി പോത്തേ, നിനക്ക് അവകാശം ഉണ്ടോ ഇല്ലയോ എന്നുള്ളത് പിന്നീടുള്ള വിഷയം. ഇപ്പോൾ നിനക്ക് ഈ പറഞ്ഞ വിഷയങ്ങൾ അല്ലാതെ എന്തെങ്കിലും പറയാനുണ്ട്? കിളി: എനിക്ക് ഒന്നും പറയാനില്ല. ഞാൻ: നിനക്ക് ഒന്നും പറയാനുണ്ടാവില്ല, എന്തെന്നാൽ നിനക്ക് എന്നോട് അശേഷം സ്നേഹമില്ല. പക്ഷേ എനിക്ക് പറയാനുണ്ട്, എൻറെ ഉള്ളിൽ നീ ഒരാളെ ഉള്ളൂ. അത് മനസ്സിലാക്കാൻ നിനക്ക് കഴിയില്ല. ഇതാണ് നമ്മൾ തമ്മിലുള്ള

വ്യത്യാസം. ശരി പണി നടക്കട്ടെ ഞാൻ പോകുന്നു. ഇതു പറഞ്ഞു ഞാൻ പോകാൻ തുനിഞ്ഞപ്പോൾ, എൻറെ കൈകളിൽ പിടിച്ച് തിരിച്ചു നിർത്തി. പിന്നീട് കെട്ടിപ്പിടിച്ച് നെഞ്ചിൽ മുഖം ഇട്ടുരച്ചു കരഞ്ഞു. പിടി വിട്ടുപോകുന്ന തരത്തിലുള്ള കരച്ചിലാണ് ആണ്. ഞാൻ വല്ലാതെയായി. ഞാൻ ഒരു കൈ കൊണ്ട് കെട്ടിപ്പിടിച്ച്, മറുകൈകൊണ്ട് മുടിയിൽ കൊതി സമാശ്വസിപ്പിച്ചു. ഞാൻ: നിനക്ക് എന്നെ മനസ്സിലാവില്ല, പക്ഷേ എനിക്ക് നിന്നെ മനസ്സിലാകും. നീ ചിന്തിക്കുന്നത് പോലെയാണ് ഞാൻ ചിന്തിച്ചിരുന്നതെങ്കിൽ എനിക്ക് എന്തൊക്കെ ചിന്തിക്കാമായിരുന്നു. അപ്പോഴും നിന്നെ സമാധാനിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. അത്രയും നീ മനസ്സിലാക്കുക. എല്ലാം പോട്ടെ. പിന്നെ ഞാൻ പോയിട്ട്, അടുത്ത ആഴ്ച വരാം. എങ്ങനെയുണ്ടായിരുന്നു ടെസ്റ്റ്? എളുപ്പമായിരുന്നോ. അപ്പോഴും കരച്ചിൽ തന്നെ. ഇനി കരച്ചിൽ നിർത്തുക, അവർ വരുമ്പോഴേക്കും മുഖം കഴുകി സുന്ദരിയായിരിക്കുക. എന്നാലും ആ ചീതമ്മയെ ഫോണിൽ വിളിച്ച് പേടിപ്പിച്ചു കളഞ്ഞല്ലോ? ആ പെൺകൊച്ച് ഇവിടെ വരുന്നതുവരെ കാളി എന്നു പറയുന്നത് അമ്മൂമ്മയെ ആണെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്? പെട്ടെന്ന് കിളി എൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി, ഞാൻ: പറയാൻ മറന്നു പോയിരുന്നു. നിൻറെ പേര് ആദ്യം ഞാൻ കിളി എന്നാണ് ഫീഡ് ചെയ്തിരുന്നത്, സ്വഭാവം വെച്ച് നോക്കിയപ്പോൾ കിളി എന്നുള്ളതിന് പകരം കാളി എന്ന് ആക്കുന്നതാണ് നല്ലത് എന്ന് തോന്നി. അങ്ങനെ കിളി കാളിയായി. ഇത് കേട്ടതോടെ കിളി എൻറെ നെഞ്ചത്ത് അടിക്കാൻ തുടങ്ങി. കിളി: എന്നെ അവരുടെ മുമ്പിൽ കാളിയാക്കി വെച്ചിരിക്കുകയാണ് അല്ലേ. ഞാൻ: അതല്ല രസം. നീ വിളിച്ചപ്പോൾ അമ്മൂമ്മ ആണെന്ന് കരുതി ചീതമ്മ. അങ്ങോട്ടുള്ള യാത്രയിൽ ചീതമ്മയോട് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞാണ് കൊണ്ടുവന്നത്. ഇവിടെ വന്നു ഇതാണ് ആള് എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി. നീ അപ്പോൾ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുകയായിരുന്നു. കിളി: അയ്യേ. ഞാൻ: അവർ വരുന്നുണ്ടാവും. പണി നടക്കട്ടെ. അടുത്ത ആഴ്ച വരുമ്പോൾ ഇവിടെ ഉണ്ടാവൊ? അതോ പിണങ്ങി പോകുമോ? എന്താണ് ആന ടെസ്റ്റിന് പോയി വന്നിട്ട് വീട്ടിൽ വന്നു നീയും അവരും പറഞ്ഞത്. പ്രകാശൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നീ കരയുകയായിരുന്നു എന്നും അവർ എന്തൊക്കെയോ പറഞ്ഞുവെന്നും ഞാൻ അറിഞ്ഞു. കിളി: ഞാൻ കരഞ്ഞത്, അവിടെവച്ച് തല്ലിയത് ഓർത്താണ്. അവർ പറഞ്ഞു പോയതിനുശേഷം ഞാൻ പറഞ്ഞു മനസ്സിലാക്കി. ഞാൻ: ശരി, ശരി. ഞാൻ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല അടുത്താഴ്ച വരട്ടെ. നിൻറെ മൂക്കിന് ഞാൻ കയറിടുന്നുണ്ട്. എനിക്ക് എന്തെങ്കിലും തരാനുണ്ടോ? കിളി: എന്തു തരാൻ. ഞാൻ: ഒന്നുമില്ല, കുറേ നാളുകളായി പട്ടിണിയിലാണ്. കിളി: ഈ ആഴ്ച കൂടി പട്ടിണി കിടക്കു….. അടുത്ത വരവിന് എല്ലാം കൂടി കൂട്ടി തരാം. ഞാൻ: എല്ലാം കൂടിയെന്നു പറഞ്ഞാൽ ?

Leave a Reply

Your email address will not be published. Required fields are marked *