എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

സീത: എന്തിനാണ് അണ്ണാ? ആ ചേച്ചിയെ വട്ടു പിടിപ്പിച്ചത് മതി. ഞാൻ: മതിയായിട്ടില്ല. ഇനിയുമുണ്ട്. അങ്ങനെ പറഞ്ഞ് ഞങ്ങൾ അമ്പലത്തിൻ്റെ കയറാനുള്ള നടയിലെത്തി. ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ആറു മണിയായി. ഞാൻ ചേട്ടനോട് ചോദിച്ചു ഓരോ ചായ കുടിച്ചിട്ട് തൃപ്രയാർ പോകാം. ചേട്ടൻ സമ്മതിച്ചു. അമ്പലത്തിനു മുൻപിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ കയറി ചായയും കുടിച്ച് അവിടെ നിന്നിറങ്ങി, വണ്ടിയിൽ കയറുന്നതിനിടയിൽ സീത വന്ന ഫ്രണ്ടിൽ കയറി. ചേട്ടൻ ഒരു സൈഡിലും, കിളി മറ്റൊരു സൈഡിലും, നടുക്ക് ചേച്ചിയുമായി പുറകിലിരുന്നു. കിളി ഡ്രൈവർ സീറ്റിലെ തൊട്ടുപുറകിൽ ആയിട്ടാണ് ഇരുന്നത്. സീത ഫ്രണ്ടിൽ കയറിയത് സഹിക്കവയ്യാതെ, കയറിയ പടി കിളി ഡ്രൈവർ സീറ്റിന് പുറകിലേക്ക് തല ചായ്ച്ചു കിടന്നു. വണ്ടിയിൽ കയറിയ ഉടനെ ചേട്ടനും ചേച്ചിയും ഗുരുവായൂർ വിശേഷങ്ങൾ പറയാൻ തുടങ്ങി. അവർ ഗുരുവായൂരപ്പൻറെ ഒരുപാട് വർണ്ണനകൾ അങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങൾ മൂന്നു പേരും ആ ഒരു തലത്തിൽ അല്ലായിരുന്നു. കിളിയെ കൂടുതൽ വട്ടു പിടിപ്പിക്കാൻ ഓട്ടത്തിനിടയിൽ സീതയോട് ഞാൻ: നമുക്ക് തിരുവനന്തപുരത്ത് ചെന്നിട്ട് പൊൻമുടിയിൽ പോകണം. അച്ഛനെയും അമ്മയെയും വിളിച്ചു നോക്കാം, വന്നില്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും കൂടി പോകാം. അതാണ് സുഖം. സീത ഒന്നും മിണ്ടിയില്ല, സൈഡ് തിരിഞ്ഞ് കിളിയെ നോക്കി. കിളി അപ്പോഴും ആ കിടപ്പ് തന്നെ. അരമണിക്കൂർ കൊണ്ട് തൃപ്രയാർ എത്തി. അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ദർശനത്തിന് നിൽക്കുമ്പോൾ കിളിയുടെ മുഖത്ത് നോക്കിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ. എന്നെ ക്രുദ്ധയോടെ നോക്കുന്നുണ്ടായിരുന്നു. ദർശനം കഴിഞ്ഞ് ഇറങ്ങി. ചേട്ടനോട് കാപ്പി കുടിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറഞ്ഞു. വണ്ടിയുമെടുത്ത് പോരുന്ന വഴി നല്ല ഹോട്ടലിൽ കയറി കാപ്പി കുടിക്കാൻ കയറിയപ്പോൾ. കിളി കാറിൽ നിന്നും ഇറങ്ങിയില്ല. ഞാനും സീതയും ഹോട്ടലിലേക്ക് കയറിയിരുന്നു. ചേട്ടനും ചേച്ചിയും കിളിയെ വിളിച്ചു. അവരോട് എന്തോ ഒഴിവു പറഞ്ഞു കിളി അവിടെത്തന്നെ ഇരുന്നു. അവർ എൻറെ അടുത്ത് വന്ന് ആ പെൺകൊച്ച് വീട്ടിൽ ചെന്നിട്ട് ചായ കുടിക്കൂ എന്നാണ് പറയുന്നത്. അവർ കൈകഴുകാൻ പോയ തക്കത്തിന് ഞാൻ സീതയോട് ഞാൻ: ചീതമ്മ ചെന്ന് വിളിക്ക്. സീത എന്നെ രൂക്ഷമായി ഒന്ന് നോക്കി. സീത: ഞാൻ അപ്പോഴേ പറഞ്ഞതാ. ഇത്തിരി അധികമായി പോയി. ഞാനിനി കൂട്ടുനിൽക്കില്ല. ഞാൻ: ആ ഇരിക്കുന്ന കാളിയുടെ മറ്റൊരു മുഖം കണ്ടിട്ടില്ലല്ലോ? ഞാൻ കണ്ടിട്ടുണ്ട്. ഞാനനുഭവിച്ചതിൻ്റെ നൂറിലൊന്നു പോലും ആയിട്ടില്ല ഇപ്പോൾ

അവൾ അനുഭവിച്ചത്. എനിക്ക് കുറച്ചു പറയാനുണ്ട് നമുക്ക് വീട്ടിലെത്തിയിട്ട്, നമുക്ക് രണ്ടുപേർക്കും കൂടി ഒന്നു നടക്കാൻ പോകാം. അപ്പോൾ പറയാം ബാക്കിയുള്ള കഥകൾ. എപ്പോൾ ചെല്ല് എന്തെങ്കിലും പറഞ്ഞു വിളിച്ചോണ്ട് വാ. സീത പുറത്തേക്ക് കാറിനടുത്തേക്ക് പോയി. കിളിയുമായി വന്നു, കിളിയേ എൻറെ അടുത്ത് കസേരയിൽ ഇരുത്തി. ഇരിക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല, സീത പിടിച്ചിരുത്തി ഓപ്പോസിറ്റ് സൈഡിൽ സീതയും ഇരുന്നു. കിളിയുടെ കണ്ണും മുഖവും കരഞ്ഞു വീർത്ത് ഇരിക്കുകയായിരുന്നു. ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ച് പുറത്തിറങ്ങി. പെൺപടകൾ മൂന്നും പുറകിൽ കയറി. വണ്ടിയുടെ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിയപ്പോൾ കിളി അമ്പലത്തിൽ വച്ച് നോക്കി അദ്ദേഹം ഓട്ടം തന്നെ നോക്കി കൊണ്ടിരിക്കുകയാണ്. ഇത് കണ്ട് സീത ചിരിയടക്കാൻ വായ പൊത്തി ഇരിപ്പുണ്ട്. വണ്ടി വീടിനടുത്ത് എത്താറായപ്പോൾ ചേട്ടനോട് ഞാൻ: നമുക്ക് ഉച്ചക്ക് ഭക്ഷണം കഴിച്ച് സുധിയുടെ വീട് വരെ ഒന്ന് പോവണ്ടേ? ചേട്ടൻ: പോവാം, അജയ് സുധിയോട് പറഞ്ഞിട്ടില്ലേ നമ്മൾ ചെല്ലുമെന്ന്. ഞാൻ: പറഞ്ഞിട്ടുണ്ട്. വണ്ടി വീട്ടിൽ ചെന്നു, എല്ലാവരും ഇറങ്ങി. പോകുന്നപോക്കിൽ കിളി എന്നെ ദേഷ്യത്തോടെ നോക്കി കൊണ്ട് അകത്തേക്ക് പോയി. ഇത് കണ്ട് ചിരിയടക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചുപോയി സീത. ചേട്ടനും ചേച്ചിയും എന്താണ് കാര്യം എന്ന് അറിയാതെ അന്താളിച്ചു നിൽപ്പുണ്ട്. ഞങ്ങൾ ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സൽ അമ്മയ്ക്ക് കൊടുത്തു സീത. ചേട്ടനോട് കുറച്ചുനേരം കിടക്കാൻ പറഞ്ഞു ഞാൻ ഡ്രസ്സ് ഒക്കെ മാറി, ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾ സീത പുറകെ വന്നു. സീത വന്നത് ഞാൻ പറയാം എന്നു പറഞ്ഞ് കാര്യങ്ങൾ കേൾക്കാനാണ്. ഞങ്ങൾ രണ്ടുപേരും കുറച്ചു ദൂരം നടന്നു. ഇതുവരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ സീതയോട് പറഞ്ഞു. ഒരു കാര്യം ഒഴിച്ച്, അന്ന് ആ രാത്രി നടന്ന സംഭവമൊഴിച്ച് മറ്റെല്ലാം പറഞ്ഞു. ഞാൻ: അന്ന് കോളേജ് ഗേറ്റിൽ കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ വരാൻ വൈകിയത് ഓർക്കുന്നില്ലെ? അത് അവളെന്നോട് ചെയ്ത അവഹേളനം സഹിക്കവയ്യാതെ മറന്നു പോയതാണ്. ഇതൊക്കെ കേട്ടപ്പോൾ സീത: മതി അണ്ണാ, ആ ചേച്ചി തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നില്ലേ. ഞാൻ: അതിന് ഒരു കൊമ്പ് കൂടുതലാണ്. അതൊടിച്ചു മൂക്കിൽ കയറിട്ടിട്ടേ ഞാൻ അടങ്ങൂ. അതിന് ഇന്ന് ഒരു ദിവസം കൂടി കഴിയണം. നാളെ ഞാൻ പറഞ്ഞതുപോലെ ചെയ്യുക. സീത: എന്നാലും അത്രയ്ക്ക് വേണോ അണ്ണാ? ഞാൻ: ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ചെറിയൊരു ഡോസ്, അതു കൊടുത്തില്ലെങ്കിൽ ശരിയാവില്ല. എല്ലാം ഞാൻ പറഞ്ഞതല്ലേ, ആരും കാണാതെ ഒരുപാട് ദ്രോഹങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെ തെറ്റ് ആയാലും പ്രശ്നം പറഞ്ഞു തീർക്കാൻ വേണ്ടി അവരുടെ വല്യച്ഛൻറെ മകളുടെ കല്യാണ വീട്ടിൽ

Leave a Reply

Your email address will not be published. Required fields are marked *