എൻ്റെ കിളിക്കൂട് – 16 Likeഅടിപൊളി  

കിളി: അടുത്ത ആഴ്ച വാ…….. ഞാൻ: ശരി……. ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി, ഗേറ്റിനടുത്ത് എത്തിയപ്പോൾ അവർ വരുന്നത് കണ്ടു. സീത വേഗം എൻറെ അടുത്തേക്ക് വന്നു. സീത: എന്തായി അണ്ണാ, കൊമ്പ് ഒടിച്ചോ? ഞാൻ: രണ്ടു കൊമ്പ് ഒടിച്ചിട്ടുണ്ട്, അതിൻറെ അടയാളമുണ്ട്. അപ്പോഴേക്കും അവരെല്ലാവരും അടുത്തെത്തി. ഞങ്ങളെല്ലാവരും അകത്തേക്ക് കയറി. സീത പതിയെ കിളിയുടെ അടുത്തേക്ക് ചെന്നു. അവർ തമ്മിൽ എന്തോ സംസാരിച്ചു രണ്ടുപേരും എന്നെ നോക്കുന്നുണ്ട്. അതു കഴിഞ്ഞ് സീത എൻറെ അടുത്തേക്ക് വന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി. സീത: കഷ്ടം ഉണ്ടട്ടോ. ആ ചേച്ചിയുടെ രണ്ടു കവിളും തിണർത്തു കിടക്കുന്നു. ഇങ്ങനെ ഒരു കൊമ്പ് ഒടിക്കലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒരു സന്ദർഭം ഒരുക്കി തരില്ലായിരുന്നു. പാവം ചേച്ചി. പ്രശ്നം തീർന്നില്ലേ? ഇനി സന്തോഷം ആയിട്ട് നമുക്ക് തിരിച്ചു പോകാമല്ലോ. വണ്ടിയുടെ തീയെടുത്തു കൊണ്ടുപോകാനുള്ള സാധനങ്ങൾ വണ്ടിയിൽ കയറ്റി വെക്കട്ടെ. അച്ഛനും അമ്മയ്ക്കും നിങ്ങളുടെ ഈ വിവരം അറിയില്ല. അതിപ്പോൾ പറയുകയും വേണ്ട. എവിടെ വണ്ടിയുടെ കീ. ഞാൻ: നമ്മൾ ആദ്യം കൊണ്ടുപോയി ബാഗ് വച്ച് മുറിയില്ലെ, അവിടെ ടേബിളിൽ ഇരിപ്പുണ്ട്. സീത പോയി കീട കൊണ്ടുവന്ന് വണ്ടി തുറന്നു. അതിനുശേഷം ബാഗുകൾ എടുത്തു കൊണ്ടുവന്ന് ഡിക്കിയിൽ വെച്ചു. ഭക്ഷണം കഴിച്ച് 2:30 ഓടെ ഞങ്ങൾ ഇറങ്ങി. സീത ചെന്ന് കിളിയുടെ കയ്യിൽ പിടിച്ച് ഉടനെ കാണാം എന്നു പറഞ്ഞു. കളിയുടെ മുഖത്ത് ഞാൻ നോക്കിയപ്പോൾ വിഷമം നിഴലിച്ചിരുന്നു. കണ്ണുകൊണ്ട് ഞാൻ അടുത്ത ആഴ്ച വരാം എന്ന് കാണിച്ചു. യാത്രയും പറഞ്ഞു വണ്ടിയിൽ കയറി യാത്രയായി. യാത്രയ്ക്കിടയിൽ എറണാകുളം കഴിഞ്ഞു അരൂർ എത്തിയപ്പോൾ ഹോട്ടലിൽ കയറി ചായ കുടിച്ചു ഇറങ്ങിയപ്പോൾ ചേട്ടൻ: എനിക്ക് ഉറക്കം വരുന്നുണ്ട്. അതുകൊണ്ട് മോള് ഫ്രണ്ടിൽ ഇരിക്കട്ടെ. അവിടെ നിന്നുള്ള യാത്രയിൽ സീത എൻറെ സൈഡിലാണ് ഇരുന്നത്. കുറച്ചു ദൂരം പോയപ്പോൾ ചേട്ടനും ചേച്ചിയും ഉറക്കമായി. വണ്ടിയിൽ കയറിയപ്പോൾ മുതലുള്ള സീതയുടെ സംസാരം, അവർ ഉറക്കമായപ്പോൾ സീത: ആ ചേച്ചി പാവമാണെട്ടോ. ഞാൻ: നല്ല പാവാമാണ്. സീത: എപ്പോഴാണ് തിരുവനന്തപുരത്തേക്ക് വിളിച്ചു കൊണ്ടുവരുന്നത്. ഞാൻ: അത് എങ്ങനെയൊക്കെ ആകും എന്ന് ദൈവത്തിനു മാത്രമേ അറിയൂ. ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ വിളിച്ചു കൊണ്ടുവരാം, അല്ലെങ്കിൽ നമ്മൾ എല്ലാവരും കൂടി പോയി തല മേളത്തോടെ വിളിച്ചു കൊണ്ടു വരാം. മിക്കവാറും ആദ്യം പറഞ്ഞതേ നടക്കൂ. സീത: എന്തായാലും ഉടനെ വേണം. ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല. ഞാൻ: പറയാതിരുന്നത് മറ്റുള്ള പ്രശ്നങ്ങൾ കൊണ്ടാണ്.

സീത: സ്വയംവരത്തിന് ഇനി രാവണനെ ഒഴിവാക്കാമല്ലോ? ഞാൻ: ഉടൻതന്നെ ഉണ്ടോ? സീത: അതില്ല. ഡിഗ്രി കഴിഞ്ഞ് B Ed എടുത്ത് ജോലി കിട്ടിയിട്ടേ ഉണ്ടാവു. ഞാൻ: ഞാനപ്പോൾ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴേ ഉണ്ടാവു….. സീത: അധികമൊന്നുമില്ല ഏറിയാൽ മൂന്നോ നാലോ വർഷം. ഞാൻ: ശരി, ശരി. നടക്കട്ടെ. അങ്ങനെ ഓരോന്ന് ഇരുന്ന് സംസാരിച്ച് കൊല്ലം ജില്ലയിലെക്ക് കടന്നു. ബ്ലോക്ക് കിട്ടിയതുകൊണ്ട്, ഇപ്പോൾ സമയം 8:00 മണി. നല്ലൊരു ഹോട്ടൽ നോക്കി സൈഡ് ഒതുക്കി. ഉറങ്ങുന്നവരെ വിളിച്ചെഴുന്നേൽപ്പിച്ചു. ലൈറ്റ് ആയിട്ട് ഭക്ഷണവും കഴിച്ച് അവിടെനിന്നും വീണ്ടും യാത്ര തുടർന്നു. വീടെത്തിയപ്പോൾ 10:30 മണിയായി. ചേട്ടനും ചേച്ചിയും സീതയും യാത്രപറഞ്ഞു പോയി ഞാൻ റൂമിലേക്ക് കയറി. ഇനിയിപ്പോൾ ഫോൺ വിളിക്കാൻ ആളായല്ലോ. ഞാൻ ഫോൺ എടുത്ത് കിളിയെ വിളിച്ചു. കിളിക്ക് സംസാരിക്കാൻ ഒരു വിഷമം ഉള്ളതുപോലെ. ഒരു നീണ്ട അകൽച്ചയ്ക്ക് ശേഷം അടുത്തപ്പോൾ കവി പറഞ്ഞതുപോലെ എന്ത് ചൊല്ലി വിളിക്കണം ഞാൻ…… എൻ ആത്മനാഥനെ. എന്ന അവസ്ഥയിലാണ് കിളി. അതുകൊണ്ട് അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ സംസാരിച്ച് അവസാനിപ്പിച്ചു കിടന്നു. എൻറെ സ്ഥിരം കണിയോടെ ദിവസം ആരംഭിച്ചു. സീത: നമ്മൾ ഇവിടെ എത്തി എന്ന് ചേച്ചിയെ വിളിച്ചു പറഞ്ഞൊ അണ്ണാ? ഞാൻ: പറഞ്ഞു. ചായ തന്നിട്ട് സീത തിരിച്ചുപോയി. ഈയാഴ്ച എങ്ങനെ തള്ളിനീക്കും എന്നാ ആലോചനയിലായിരുന്നു ഞാൻ. കുറേ നാളുകളായി അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നില്ല. ഇതിപ്പോൾ അടുത്തപ്പോൾ പിരിഞ്ഞിരിക്കാൻ ഒരു വിഷമം. ഇനി ചെല്ലുമ്പോൾ ആ മോതിരം വിരലിൽ ഇട്ടു കൊടുക്കണം. അപ്പോൾ കൊടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല, ഇണങ്ങി വരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. തിരക്കുള്ള ജോലിയായിരുന്നു ആയിരുന്നതിനാൽ, ദിവസങ്ങൾ പോകുന്നത് അറിയുന്നത് ഉണ്ടായിരുന്നില്ല. ഇപ്പോൾ ദിവസങ്ങളിൽ മൂന്നോ നാലോ തവണ കിളിയേ വിളിക്കും. ഇപ്പോൾ പതിവിലും കൂടുതൽ അടുത്തു. പണ്ടാരോ പറഞ്ഞത് പോലെ “അകന്നിരുന്നാൽ സ്നേഹത്തിന് മാധുര്യം കൂടും”. പെണ്ണിന് ഇപ്പോൾ ഇത്തിരി ശൃംഗാരം കൂടുതലാണ്. രണ്ട് അടിയുടെ കുറവ് തീർന്നപ്പോൾ എല്ലാം ശരിയായി. ശനിയാഴ്ച ആകാൻ കാത്തിരുന്നു, തിങ്കളും ചൊവ്വയും ലീവെടുത്ത് പോകാൻ തീരുമാനിച്ചു. ഇപ്പോൾ ഓഫീസിൽ പരിചയം നല്ല ആയതിനാൽ, ശനിയാഴ്ച മറ്റുള്ള സഹപ്രവർത്തകരെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ച് ഉച്ചയ്ക്ക് രണ്ടു ദിവസത്തെ ലീവ് എടുത്ത് ഇറങ്ങി. റൂമിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയത് വീട്ടിലേക്ക് പോകാനുള്ള

Leave a Reply

Your email address will not be published. Required fields are marked *