എൻ്റെ കിളിക്കൂട് – 15 Likeഅടിപൊളി  

എൻ്റെ കിളിക്കൂട് – 15

Ente Kilikkodu | Author : Dasan

[ Previous Part ] [ www.kambi.pw ]


സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്.
പിന്നെ സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ദൂരം പോയപ്പോൾ തോളിൽ തട്ടിക്കൊണ്ട്
സീത: അല്ല മാഷേ, ഇത് എങ്ങോട്ടാ? എന്നെയും കൊണ്ട് ഇരിഞ്ഞാലക്കുട പോവുകയാണോ? നമുക്ക് തിരിയേണ്ട ഭാഗം കഴിഞ്ഞുപോയി.
ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു, താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട സ്ഥലം വിട്ടു പോയി. പണി കുറച്ചുദൂരം ചെന്ന് തിരിച്ച് താമസിക്കുന്ന അടുത്തേക്ക് പോയി.
സീത: എന്താണ് ഇവിടെയെങ്ങും അല്ലേ? ഞാൻ പറയുന്നത് വല്ലതും കേട്ടിരുന്നൊ?
ഞാൻ സീതയെ നോക്കി വെറുതെ ഒന്നു ചിരിച്ചു. പാവം പെങ്കൊച്ച് എന്തൊക്കെയാണാവോ പറഞ്ഞത്.
സീത: വീട്ടിൽ ചെല്ലട്ടെ. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, സീതയായ എന്നെ രാവണൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കഥ.
അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. തമാശരൂപേണ ഞാൻ ചോദിച്ചു.
ഞാൻ: ഞാൻ രാവണൻ ആണല്ലേ, അപ്പോൾ സീതയുടെ ശ്രീരാമൻ എവിടെയാണ്?
സീത: ശ്രീരാമനെ സീത അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ: എന്നാണാവോ സ്വയംവരം. ചേട്ടൻ വില്ല് റെഡിയാക്കി വെച്ചിട്ടുണ്ടാവും.
സീത: സ്വയംവരം തൽക്കാലം ഇപ്പോൾ ഇല്ല. വില്ല് ഓടിക്കാൻ രാവണനും ശ്രമിക്കാം.
ഞാൻ: ഞാനില്ലേ, വില്ല് അടിക്കാൻ പോയിട്ട്, ഒരു മടല് ഓടിക്കാൻ പോലും ഞാനില്ല, എൻറെ സമയം ശരിയല്ല. ഓല പോലും പാമ്പ് ആകുന്ന സമയമാണ്.
സീത: ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അണ്ണൻറെ മനസ്സ് ഇവിടെയെങ്ങുമല്ല. എന്താണ് പറ്റിയത്.
ഞാൻ: എന്തുപറ്റാൻ, ഞാൻ ഈ പറഞ്ഞതൊക്കെ തമാശയാണ്.
സീത വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.
സീത: അണ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്.
അപ്പോഴേക്കും താമസിക്കുന്ന സ്ഥലം എത്തിയിരുന്നു. വണ്ടി ഓഫ് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി.
സീത: വണ്ടി നോക്കുന്ന കാര്യം എന്തായി. അടുത്ത ദിവസം തന്നെ നമുക്ക് വണ്ടി പോയി നോക്കാം. അച്ഛനോട് പറയാം.
ഞാൻ: അതിനൊക്കെ സമയം ഉണ്ടല്ലോ.

സീത: ഇപ്പോഴാണ് സമയം. കാർ എടുത്താൽ മതി, അതാകുമ്പോൾ വീട്ടിൽ പോകാനും നല്ലതാണ്. സുധി അണ്ണനും അണ്ണനും കൂടെ ഒരുമിച്ച് പോകാമല്ലോ. സീത പറഞ്ഞത് കാര്യം ആണെന്ന് എനിക്കും തോന്നി. ഞാൻ: രാത്രിയിൽ വരുമ്പോൾ സംസാരിക്കാം. സീത വീട്ടിലേക്ക് നടന്നു. ഞാൻ റൂമിൽ കയറി ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. റൂമിൽ തന്നെ കഴിച്ചു കൂട്ടിയാൽ, ഓരോന്നാലോചിച്ച് മനസ്സ് പുണ്ണാക്കും. എൻ്റെ മനസ്സിൽ കിടന്നു രാവിലെ കണ്ട ആ രംഗങ്ങൾ തിളക്കുകയായിരുന്നു. ചേട്ടൻറെ വീട്ടിൽ എത്തിയപ്പോൾ. ചേട്ടൻ: എൻറെ മകളുടെ കാര്യം അജയൻ മറന്നു. എത്ര നേരം എൻറെ മകൾ അവിടെനിന്നു എന്നറിയാമോ? ഞാൻ: സോറി ചേട്ടാ, ചേട്ടൻ: അതൊന്നും കുഴപ്പമില്ല, ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ. ചേട്ടനും ചേച്ചിയും ഞങ്ങൾ ഇന്ന് പോയതിനെ കുറിച്ച് ചോദിച്ചു. ഞാൻ അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു. ഭക്ഷണവും കഴിച്ച് റൂമിൽ എത്തി സുധിയെ വിളിച്ചു. സുധിയോട് ചേട്ടനെ എപ്പോഴെങ്കിലും കാണുകയാണെങ്കിൽ, നമ്മൾ പോയത് വേറൊരാളെ കാണാൻ ആണെന്നും കിളിയുടെ കാര്യം പറയേണ്ട എന്നും പറഞ്ഞു. കാരണം സുധിയുടെ കാര്യം പറഞ്ഞു ഒരു പ്രശ്നം ഉണ്ടായതേയുള്ളൂ. ഇതും കൂടി അറിഞ്ഞാൽ ഇവന്മാർക്ക് ഇതുതന്നെയാണോ പണി എന്ന് ചിന്തിക്ക്കില്ലേ. ഇനി കിളിയുടെ കാര്യം പറഞ്ഞു സ്വയം നാറാനല്ലാതെ വേറെ ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ നാട്ടിലേക്ക് പെട്ടെന്നൊന്നും പോകണ്ട. അമ്മൂമ്മ ചിറ്റയുടെ കൂടെ സ്വസ്ഥമായി നിൽക്കട്ടെ. ഞാൻ ചെന്നു രണ്ടു മൂന്നു ദിവസത്തേക്ക് ശല്യം ഒന്നും ഉണ്ടാക്കണ്ട. നാളെ രാവിലെ ജോലിക്കു പോകുമ്പോൾ വണ്ടി കൊണ്ടുപോയി കൊടുക്കണം. നമ്മുടെ സ്ഥിരം കണിയുടെ സിമ്പൽ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഐശ്വര്യമുള്ള മുഖം കണ്ട് തുടങ്ങുന്ന ദിവസം, അതെ ഐശ്വര്യമുള്ള ദിവസമായിരിക്കും. ഇന്നലെ ഈ മുഖം കാണാത്തതിൻ്റെ എല്ലാ പ്രശ്നങ്ങളും ഇന്നലെ ഉണ്ടായി. വാതിൽ തുറന്ന് ഞാൻ ചായ കൈപ്പറ്റി. പോകുന്ന വഴി കാപ്പി കുടിക്കാൻ വരണമെന്നും പറഞ്ഞു സീത. ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രകാശൻ വിളിച്ചു. പ്രകാശൻ: എന്താടാ, അവിടെ ഉണ്ടായത്. ഞാൻ: എന്താണ് ? പ്രകാശൻ: അവർ ഇവിടെ വീട്ടിൽ വന്നു എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഞാൻ: കിളി എന്താണ് പറഞ്ഞത്? പ്രകാശൻ: ഒന്നും എനിക്കറിയില്ല, ഇവിടെ സംസാരിക്കുന്നത് കേട്ടതാണ്. ഞാൻ: നീ എന്താണ് കേട്ടത് ?

Leave a Reply

Your email address will not be published. Required fields are marked *