പ്രകാശൻ: നീ സ്കൂളിൽ ചെന്ന് എന്തോ വിഷയം ഉണ്ടാക്കി എന്നോ, മറ്റോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ: ഞാൻ സ്കൂളിൽ പോയി എന്നുള്ളത് ശരിയാണ്. പ്രദീപ് അങ്കിൾ ആയിരിക്കും വരുന്നത് എന്നാണ് ഞാൻ കരുതിയത്. ഇവിടെ അടുത്തു വരെ വരുന്നതല്ലേ,അതുകൊണ്ട് കിളിയെ കണ്ട് ഒന്ന് സംസാരിക്കാമല്ലോ എന്ന് കരുതി പോയതാണ്. അവർ അവിടെ വിഷയം ഉണ്ടാക്കി. അവർ അവിടെ ചെന്ന് ഇല്ലാത്തത് പറഞ്ഞ സ്ഥിതിക്ക്, എനിക്കും ആകാമല്ലോ. പ്രകാശൻ: എന്തായാലും, കിളി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ശരിയെടാ വെക്കട്ടെ. ഞാൻ ചായ കുടി കഴിഞ്ഞു കുളിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ചേട്ടൻറെ വീട്ടിൽ പോയി. കാപ്പിയും കുടിച്ച് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഓഫീസിലേക്കു പോയി. ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങളായി. വീട്ടിലേക്കുള്ള പോക്ക് രണ്ടുമാസം കൂടുമ്പോൾ പോയാലായി. നാട്ടിലേക്ക് ആരെയും വിളിക്കാതെയുമായി. നാട്ടിലെ ഒരു വിവരവും അറിയാറില്ല. ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്. അതുകൊണ്ട് യാതൊരുവിധ ടെൻഷനും ഇല്ല. ആദ്യത്തെ കുറച്ചു നാൾ പുറമേ കാണിച്ചില്ലെങ്കിലും ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ അതില്ല. അടിച്ചു പൊളിച്ചു ജീവിക്കുന്നു. അതിനിടയിൽ ചേട്ടൻറെയും സീതയുടെയും നിർബന്ധത്തിനു വഴങ്ങി, ഞാൻ കാർ അന്വേഷണം തുടങ്ങി. ആദ്യം പുതിയ കാർ നോക്കി. ചേട്ടനും സീത ക്കും ഞാനന്ന് കൊണ്ടുവന്ന മാരുതിയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ളതിനാൽ, ആ വണ്ടി ഷോ റൂമിൽ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കൊക്കിൽ ഒതുങ്ങില്ല എന്ന് കണ്ടു. അങ്ങനെയിരിക്കെ രവിച്ചേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു. രവി ചേട്ടൻറെ ഒരു പരിചയക്കാരന്, ഇതുപോലെ ഒരു വണ്ടി ഉണ്ട്. അയാൾ ഗൾഫിലേക്ക് പോകാൻ വിസ ഒക്കെ റെഡിയായി ഇരിക്കുകയാണ്. അടുത്ത് തന്നെ പോകും. അയാളുടെ വണ്ടി കൊടുക്കാൻ ഇരിക്കുകയാണ്. നമുക്ക് പോയി നോക്കാം എന്ന് രവി ചേട്ടൻ പറഞ്ഞു. ഒരു ദിവസം വൈകിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വണ്ടി നോക്കാൻ പോയി. വണ്ടിക്ക് ഫൈനാൻസ് ഉണ്ട് അത് എൻറെ പേരിലേക്ക് ആക്കി തരാം. പകുതിയോളം അടച്ചതാണ്, ബാക്കി പകുതി കൂടി ഉള്ളൂ. വണ്ടി നോക്കി പുറമേക്ക് നല്ലതാണ്. എനിക്ക് വണ്ടിയെ കുറിച്ച് വലിയ പരിചയമില്ലാത്തതിനാൽ, പിന്നീട് വരാം എന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. പോരുന്ന വഴി രവിച്ചേട്ടൻ നല്ല വണ്ടിയാണ് , ഞാൻ ഓടിച്ചിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു. റൂമിലേക്ക് നടക്കുന്നതിനിടയിൽ എൻറെ ഫോൺ അടിക്കുന്ന ഒച്ച കേട്ടു. ഇപ്പോൾ അത് അപൂർവ്വമായ ശബ്ദിക്കാറുള്ളു. ഓഫീസിലെ എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും വിളിച്ചാലായി. ഫോൺ 2 -3 സെക്കൻഡ് അടിച്ചതേയുള്ളു. ആരാണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ Kaali എന്ന പേര് തെളിഞ്ഞു. ഇത് അമ്മുമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ ആണല്ലോ. അമ്മുമ്മ ആ ഫോണുമായി ചിറ്റയുടെ വീട്ടിൽ പോയിട്ട് പിള്ളേര് കളിക്കുന്നത്
ആയിരിക്കും. അമ്മൂമ്മ എന്തു പണിയാണ് ഈ കാണിക്കുന്നത്. ആ ഫോൺ അടുത്ത പോക്കിന് അമ്മൂമ്മയുടെ കയ്യിൽ നിന്നും വാങ്ങി സീതയ്ക്ക് കൊടുക്കണം. രാത്രി ഭക്ഷണം കഴിക്കാൻ ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ , വണ്ടിയുടെ കാര്യം പറഞ്ഞു.
ഞാൻ: ഇന്ന് ഞാൻ ഒരു വണ്ടി പോയി നോക്കി. പിന്നെ വരാം എന്ന് പറഞ്ഞു ഞാൻ പോന്നു. ഇത് കേട്ടിരുന്ന സീത പെട്ടെന്ന് ചാടി കേറി ചോദിച്ചു. സീത: അണ്ണാ ഏതു വണ്ടിയാണ്, നമ്മൾ പറഞ്ഞ വണ്ടി ആണോ. ഞാൻ: അതെ, അയാൾ ഗൾഫിൽ പോകാൻ പോവുകയാണ്. അതുകൊണ്ട് വണ്ടി വിൽക്കാൻ പോകുന്നു. ചേട്ടൻറെ പരിചയത്തിൽ ഏതെങ്കിലും വർഷോപ്പ് കാരനുണ്ടൊ? അയാളെയും കൂട്ടി നമുക്ക് അടുത്ത ദിവസം തന്നെ പോകാം. ചേട്ടൻ: ഉണ്ട്, ചേച്ചിയോട് ചേട്ടൻ: നമ്മുടെ ജോഷി ഇല്ലേ, അവൻ കാർ വർക്ഷോപ്പിൽ ആണ്. അവനെയും കൂട്ടി നമുക്ക് നാളെ തന്നെ പോകാം. സീത: അപ്പോൾ എനിക്ക് കാണണ്ടേ കാർ. ഞാൻ: നാളെ കാർ കാണാൻ പോകുന്നതേയുള്ളൂ. കുഴപ്പമൊന്നുമില്ലെങ്കിൽ അഡ്വാൻസ് കൊടുത്തിട്ട് പോരും. കാർ കൊണ്ടു വരാൻ പോകുമ്പോൾ ചീതമ്മയെ കൊണ്ടു പോകും. പോരേ. സീത: മതി. സംസാരിച്ചിരുന്നു, 10:30 ആയപ്പോൾ റൂമിലേക്ക് പോന്നു. റൂമിൽ ചെന്നപ്പോൾ ഫോണിൻറെ സ്ക്രീൻ തെളിഞ്ഞു കിടക്കുന്നു. ഞാനിപ്പോൾ ഫോൺ അങ്ങനെ ഉപയോഗിക്കാറില്ല. റൂമിൽ വന്നാൽ അവിടെ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. ജോലിക്കു പോകുമ്പോൾ മിക്കവാറും മറന്നു പോകാറുണ്ട്. സ്ക്രീൻ തെളിഞ്ഞു കിടക്കുന്നത് എന്താണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ മൂന്ന് മിസ്കോൾ, ഓഫീസു കാര്യത്തിന് ഓഫീസർ എങ്ങാനും ആണോ, പെരുകി വിളിച്ചില്ലെങ്കിൽ നാളെ പുകിൽ ആയിരിക്കും. എന്ന് കരുതി നോക്കിയപ്പോൾ Kaali എന്ന് തന്നെ തെളിഞ്ഞു. ഈ അമ്മൂമ്മയെ കൊണ്ട് തോറ്റല്ലോ, ആ ഫോണും എടുത്തുകൊണ്ട് അമ്മുമ്മയ്ക്ക് വല്ല കാര്യവുമുണ്ടോ ചിറ്റയുടെ വീട്ടിൽ പോകാൻ. ഇനി ഈ നേരമായി നാളെ ആകട്ടെ വിളിച്ച് പറയണം. അടുത്ത ദിവസം വൈകിട്ടു തന്നെ കാർ കാണാൻ, വർഷോപ്പ് കാരനെ കൊണ്ടുപോയി ചേട്ടനും ഉണ്ടായിരുന്നു. വർഷോപ്പ് കാരൻ എന്നോട് ഒക്കെ പറഞ്ഞു. വണ്ടിയുടെ ഉടമസ്ഥനോട് നാളെ കാലത്ത് വരാം എന്ന് പറഞ്ഞ് പോന്നു. രാത്രിയിൽ പിറ്റേന്ന് പോകുന്നതിനെ കാര്യങ്ങളൊക്കെ പറഞ്ഞു ഉറപ്പിച്ചു. ചേട്ടൻ: നാളെ എങ്ങനെയാണ്? ഞാൻ: രാവിലെ പോയി ഓഫീസിൽ ഹാജരാകണം, എന്നിട്ട് ഓഫീസിലെ കാര്യങ്ങൾ രവിച്ചേട്ടനെ പറഞ്ഞേൽപ്പിച്ച്, ബാങ്കിൽ പോയി പൈസ വിഡ്രോ ചെയ്തു. നേരെ അയാളുടെ വീട്ടിലേക്ക്. ചേട്ടൻ ഓഫീസിലേക്ക് വരില്ലേ? സീത: അപ്പോൾ എന്നെ കൊണ്ടു പോകുന്നില്ലെ? ചേട്ടൻ: സീതയും അജയനും കൂടി പോയി വണ്ടി കൊണ്ട് വന്നാൽ മതി, ഞാനില്ല. ഞാൻ: എങ്ങനെ സീതേ ? എപ്പോൾ എത്തും. സീത: പറഞ്ഞാൽ മതി ഞാൻ അപ്പോൾ എത്തും. എന്നെ കോളേജിൽ ഗേറ്റിനടുത്ത് നിർത്തിയതുപോലെ ഞാൻ നിർത്തില്ല. ഞാൻ: എൻറെ പൊന്നോ. പണ്ട് എങ്ങാണ്ടൊ എന്തോ ചെയ്തെന്നും പറഞ്ഞു, ഇപ്പോഴും അതും പൊക്കി പിടിച്ചു നിൽക്കുകയാണ്. സീത: കൊള്ളാം. ആറുമണിക്ക് ശേഷം ആ ഭാഗത്ത് ഒരു കുഞ്ഞിനു കാണില്ല.
