അതുവരെ ഓൺ ഡ്യൂട്ടി എഴുതി കൊള്ളാം എന്നും ഓഫീസർ പറഞ്ഞു. അതുകൊണ്ട് കാസർഗോഡ് പോയി ഞാൻ തിങ്കളാഴ്ചയാണ് എത്തിയത്. പറയാൻ വന്നത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു ആഴ്ചയിൽ ടൗണിൽ പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ വച്ച് കിളിയെ കണ്ടിരുന്നു. ഇത് പറഞ്ഞതോടെ ഞാൻ എഴുന്നേറ്റു. അവൻ എൻറെ കയ്യിൽ കയറി പിടിച്ചു. ഞാൻ: ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, നീ എന്നെ ഓർമ്മിപ്പിക്കരുത്. സുധി: നീ എനിക്ക് വാക്ക് തന്നതാണ്. ഞാൻ: ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് വരിക പോലുമില്ലായിരുന്നു. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ വാക്കും തരില്ലായിരുന്നു. ശരി എനിക്ക് കേൾക്കണ്ട, എങ്കിലും നിനക്ക് തന്ന വാക്കിൻറെ പേരിൽ ഞാൻ ഇരിക്കുകയാണ്. സുധി: എടാ, എനിക്കുതന്നെ വാക്കിൻറെ പേരിൽ നീ ഇരിക്കണ്ട. ഞാൻ: ഇതിൻറെ പേരിൽ നമ്മൾ തമ്മിൽ പിണങ്ങണ്ട. നീ പറഞ്ഞോളൂ. ഒരു കാര്യം ഞാൻ പറയാം, നീ കണ്ടതല്ലേ അന്നത്തെ ആ സീൻ ഒക്കെ. എൻറെ അവസ്ഥയും നീ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അന്നത്തെ കുറച്ച് ദിവസങ്ങൾ ഞാൻ കഴിച്ചു കൂട്ടിയത് എങ്ങനെയെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതൊക്കെ മറന്നു, സ്വസ്ഥമായി ഒരു വികാര-വിചാരവും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. ഞാനാ പ്രശ്നത്തിനു ശേഷം വല്ല കാലത്തും നാട്ടിൽ പോയാൽ പോയി എന്നായി. നാടുമായി ഇപ്പോൾ കാര്യമായ ബന്ധങ്ങളൊന്നുമില്ല. ഇടയ്ക്കെപ്പോഴെങ്കിലും അമ്മുമ്മയെ പോയി കണ്ടു ചിറ്റയുടെ വീട്ടിൽ തങ്ങി തിരിച്ചു പോരുന്നു. ഇപ്പോൾ ഒരു മാസമായി നാട്ടിൽ പോയിട്ട്. ഇനിയും നിനക്ക് ആ കാര്യം പറയാൻ തോന്നുന്നുണ്ടെങ്കിൽ പറയാം. സുധി: എനിക്കറിയാം, നിൻറെ വിഷമങ്ങൾ ഒക്കെ. നമ്മൾ രണ്ടുപേരും ഒരുമിച്ച് അല്ലേ അവിടെ പോയത്. എന്നാലും ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാം. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാതിരിക്കുന്നത് ശരിയല്ല. കിളിയുടെ ഭാഗത്ത് തെറ്റുണ്ട്, ഞാൻ സമ്മതിക്കുന്നു. ഞാനന്ന് ടൗണിൽ വച്ച് കിളിയെ കണ്ടു. എന്തോ സർട്ടിഫിക്കറ്റ് ഫോട്ടോ കോപ്പി എടുക്കാനോ എന്തോ വന്നതാണ്. ഞാൻ സംസാരിക്കാൻ ചെന്നിട്ട് ആദ്യമൊക്കെ അനുവദിച്ചില്ല. ഫോട്ടോ കോപ്പി എടുക്കുന്ന സ്ഥലത്ത് തിരക്കായത് കൊണ്ട് അടുത്തുള്ള മരത്തിന് തണലിലേക്ക് മാറിനിന്നു, ഞാൻ കിളിയുടെ അടുത്തേക്ക് ചെന്നു. എനിക്ക് മുഖം തരാതെ കൂടെ വന്ന കൂട്ടുകാരിയോട് സംസാരിച്ചു നിന്നു. ഞാൻ മറ്റേ കുട്ടിയോട് എനിക്ക് കിളിയുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി. ഞാൻ, നീ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്ന് കാര്യവും മറ്റും പറഞ്ഞപ്പോഴാണ് കിളി അറിയുന്നത്. കിളി പറയുമ്പോഴാണ് മറ്റുവിവരങ്ങൾ ഞാനറിഞ്ഞത്. ദിവസവും വിളിക്കുന്ന നീ അന്ന് വിളിക്കാതെ ഇരുന്നപ്പോൾ വൈകീട്ട് കിളി നിൻറെ ഫോണിൽ
വിളിച്ചപ്പോൾ എടുത്തില്ല. പിറ്റേന്ന് അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തുവെന്നും, വീണ്ടും വിളിച്ചപ്പോഴും അതേ പെണ്ണ് തന്നെ എടുത്തെന്നും .അപ്പോള് ആ പെണ്ണിനോട് കിളി ചൂടായെന്നും, ഈ വിവരങ്ങളൊന്നും പറഞ്ഞില്ലെന്നും. അതിനു മുമ്പത്തെ ദിവസം വൈകുന്നേരം നിന്നെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും പിറ്റേദിവസം രാവിലെ വിളിച്ചിട്ടും അതേ സ്ഥിതി തന്നെ ആയിരുന്നു എന്നും കിളി പറഞ്ഞു. അപ്പോൾ സ്വാഭാവികമായും ആർക്കും തോന്നാവുന്ന സംശയം കിളിക്കും ഉണ്ടായി. അതിരാവിലെ ഒറ്റയ്ക്ക് താമസിക്കുന്ന നിൻറെ ഫോൺ എടുക്കാൻ പറ്റിയ പെണ്ണ് ആരാണെന്ന് ചിന്തിച്ചു പോകാവുന്നതേയുള്ളൂ. ഈ സംഭവം ഉണ്ടായിട്ടും നീ കിളിയെ തിരിച്ചു വിളിച്ചില്ല. വ്യാഴാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. അതിനുശേഷം വെള്ളി ശനി ഈ ദിവസങ്ങളിൽ ഒക്കെ നിൻറെ ഫോൺ പ്രതീക്ഷിച്ച് കിളി ഇരുന്നു. നീ വിളിക്കാതെ ഇരുന്നപ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന സംശയം കിളിക്കും ഉണ്ടായി. എന്തുകൊണ്ട് കളി ആ പെണ്ണിനോട് സംസാരിച്ചിട്ടും നീ തിരിച്ചു വിളിച്ചില്ല എന്ന സംശയം അതാണ് ഇത്രയും വഷളാക്കിയത്. നീ ഈ ദിവസങ്ങളിൽ ബോധമില്ലാതെ കിടക്കുകയാണ് എന്നുള്ള കാര്യം കിളിക്ക് അറിയില്ലല്ലോ. നീ വിളിക്കാതെ ആയപ്പോൾ, അവൾ ശനിയാഴ്ച വൈകിട്ട് പ്രകാശനോട് ഞായറാഴ്ച രാവിലെ അവളെ കൂട്ടിക്കൊണ്ടുപോകാൻ വരാൻ പറഞ്ഞു. ഇതിൽ ആരാണ് കുറ്റക്കാരൻ. കിളിയുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിൽ. നീ വീട്ടിൽ അറിയിക്കേണ്ട എന്നു പറഞ്ഞത് തെറ്റ്. ഇതൊക്കെ കേട്ടപ്പോൾ ഞാൻ വല്ലാതായി. ഞാൻ: എടാ, ഞാൻ വീട്ടിൽ അറിയിക്കേണ്ട എന്ന് പറഞ്ഞത്. ബോധം മറഞ്ഞു പോകുന്ന കണ്ടീഷനിൽ ആണ് ഞാൻ അത് പറഞ്ഞത്. അപ്പോൾ എൻറെ മനസ്സിൽ അമ്മൂമ്മയും കിളിയും വിഷമിക്കുന്ന അവസ്ഥ ഓർത്തിട്ടാണ് അങ്ങനെ പറയേണ്ടിവന്നത്. എനിക്കറിയില്ലല്ലോ എൻറെ അവസ്ഥ എന്താണെന്ന് ഉള്ള കാര്യം. എൻറെ അപ്പോഴത്തെ അവസ്ഥ തന്നെ ആയിരിക്കുമല്ലോ നീ അറിയിക്കുന്നത്. എനിക്ക് ബോധമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് പറയുമ്പോഴുള്ള ഇവിടത്തെ അവസ്ഥ ഒന്നോർത്തു നോക്കൂ. ഞാൻ കരുതിയത് ചെറിയൊരു പനി അത് മരുന്ന് കഴിച്ച് മാറിയാൽ ഞാൻ ഇങ്ങോട്ട് പോരുമല്ലോ, അത്രയേ ഞാൻ പ്രതീക്ഷിച്ചു ഉള്ളൂ. ഇങ്ങനെയൊരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അതൊക്കെ പോട്ടെ, എന്നിട്ട് കിളി ചെയ്തതെന്താണ്? ആ ഷിബു എന്നുപറയുന്ന നാറിയുടെ കൂടെ…… നീ കണ്ടതല്ലേ. കല്യാണ വീട്ടിൽ വച്ച് നടന്ന സംഭവങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്. സുധി: അതിലൊന്നും വലിയ കാര്യമൊന്നുമില്ലായിരുന്നു. കിളി എന്നോട് പറഞ്ഞു നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി കാണിച്ചതാണ് ഇതൊക്കെ. അല്ലാതെ കിളിക്ക് അവനോടൊന്നുമില്ല. ഞാൻ: എന്തെങ്കിലുമാകട്ടെ കഴിഞ്ഞതൊക്കെ കഴിഞ്ഞു. അവൾക്ക് ഞാനെന്ന ബാധ ഒഴിവായി കിട്ടിയപ്പോൾ സമാധാനം ആയിട്ടുണ്ടാവും. വാ നമുക്ക് പോകാം. പോകുന്നവഴി എല്ലാവർക്കും പാർസൽ വാങ്ങി ചേട്ടൻറെ വീട്ടിൽ കൂടാം. നിന്നെ
