എൻ്റെ കിളിക്കൂട് – 15 1അടിപൊളി  

തെളിവാണല്ലോ ആമോതിരം ഊരി കൊടുത്തുകൊണ്ടുള്ള പോക്ക്. അവൾ വിളിക്കട്ടെ. ശരിയെടാ. ഞാൻ ഫോൺ കട്ട് ചെയ്തു കിടന്നു.

വെള്ളിയാഴ്ച ഓഫീസിൽ പോയി, 11 മണിക്ക്, ഓഫീസിൽ നിന്നും ഇറങ്ങി. താമസസ്ഥലത്തേക്ക് വരുന്ന വഴി ഫോൺ അടിക്കുന്നത് കേട്ട്, ഓഫീസിൽ നിന്നും ആരെങ്കിലും ആയിരിക്കും എന്ന് കരുതി എടുത്തു നോക്കുമ്പോൾ അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തില്ല. വ്യാഴാഴ്ചയും എൻറെ ഫോണിൽ മിസ്കോൾ ഉണ്ടായിരുന്നു. റൂമിലെത്തി ഒന്നു കുളിച്ച് കൊണ്ടുപോകാനുള്ള ബാഗ് വണ്ടിയിൽ എടുത്തുവച്ചു. നോക്കുമ്പോൾ അവർ റെഡിയായി മുറ്റത്തിറങ്ങി നിൽപ്പുണ്ട്. അവരോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു പോകുന്ന വഴി ഭക്ഷണം കഴിക്കാമെന്ന്. അവർ വന്ന വണ്ടിയിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴി ഉച്ചയായപ്പോൾ നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു. വണ്ടിയിൽ സീത വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. യാത്ര തുടങ്ങിയപ്പോൾ ചേട്ടൻ ആണ് എൻറെ സൈഡിൽ ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച് കയറിയപ്പോൾ സീത ചേട്ടൻ്റെ സീറ്റിൽ ഇരുന്നു. സീത വളരെ സന്തോഷത്തിലായിരുന്നു. ആലപ്പുഴ അടുക്കാറായപ്പോഴേയ്ക്കും ചേട്ടനും ചേച്ചിയും ഉറക്കം തുടങ്ങി. സീത ഇരുന്ന കലപില വർത്തമാനം പറഞ്ഞതുകൊണ്ട് ബോറടിക്കാതെ ഡ്രൈവിംഗ് ചെയ്തു. ഞാൻ സീതയോട് ഒരു കാര്യം പറഞ്ഞു. ഞാൻ: സീതക്ക് ഒരു സർപ്രൈസ് അവിടെ ചെല്ലുമ്പോൾ കാണിച്ചുതരാം. സീത: എന്താണത്? ഞാൻ: അത് നേരത്തെ പറഞ്ഞാൽ സപ്ലൈസ് ആവില്ലല്ലോ. സീത: എന്നാലും ഒരു ക്ലൂ തരാൻ പറ്റുമോ? ഞാൻ: ഇടയ്ക്ക് എന്നോട് ഒരു കാര്യം ചോദിക്കാറില്ല, ആരുടെയൊ പേര്. സീത: പേരൊ? ഞാൻ: അതെ, എൻറെ ഫോണിൽ ഉള്ള… സീത: ഓ ….. കാളിയമ്മുമ്മ. ഞാൻ: അതെ, കാളിയമ്മുമ്മ. സീത: അതിൽ ഇത്ര എന്ത് സർപ്രൈസ് ആണ് ഉള്ളത്. ഞാൻ: അതൊക്കെയുണ്ട്. സീത: എന്താണ് എന്നോട് പറയൂ……. എനിക്ക് കാത്തിരിപ്പ് ഒട്ടും ഇഷ്ടമല്ല. ഞാൻ: അത് നേരത്തെ പറഞ്ഞാൽ അതിൻറെ ത്രില്ല് നഷ്ടപ്പെടും. എപ്പോഴും ആകാംഷയോടെ കാത്തിരിക്കണം. ഈ ത്രില്ല് തന്നെ അവിടെയും ഉണ്ടാവും. രണ്ടുപേരും ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ. സീത: ഞാൻ ഏതായാലും ഞെട്ടില്ല. ഞാൻ: ചീതമ്മ ഞെട്ടില്ലായിരിക്കാം. അവിടെ ഞെട്ടും, ഉറപ്പായിട്ടും ഞെട്ടും. സീത: അതെന്താണ് ഇത്ര ഉറപ്പ്. ഞാൻ: വേറൊരു കാര്യം ചീതമ്മയെ ധരിപ്പിക്കാൻ ഉണ്ട്. അവിടെ ചെന്ന് കഴിയുമ്പോൾ, എന്നോട് കൂടുതൽ ഇടപഴകണം. ചിരിച്ച് കുഴഞ്ഞ് സംസാരിക്കണം. പറ്റുകയാണെങ്കിൽ നമ്മൾ രണ്ടുപേരും മാറിനിന്നു സംസാരിക്കണം. സീത: അണ്ണൻ എന്തൊക്കെയാ ഈ പറയുന്നത്. കാളിയും ഇതുമായി എന്താണ് ബന്ധം. ആ അമ്മൂമ്മയെ കീരി പിടിപ്പിക്കല്ലേ. ഞാൻ അതിനു കൂട്ടുനിൽക്കില്ല. ഞാൻ: എനിക്കുവേണ്ടി അത് ചെയ്തേ പറ്റൂ. എൻറെ ഒരു മധുരപ്രതികാരം ആണ്. നമ്മൾ തിരിച്ചു വരുന്നതുവരെ ഞാൻ പറഞ്ഞതുപോലെ ചെയ്യില്ലേ?

സീത: എന്നോട് കാര്യം പറയാതെ, എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാൻ: തിരിച്ചു പോകുന്ന വഴി എല്ലാം പറഞ്ഞു തരാം. അതിനുമുമ്പ് പറഞ്ഞാൽ ഞാൻ പറഞ്ഞ ത്രില്ല് നഷ്ടപ്പെടും. നമ്മൾ എത്താറായി, അതാണ് ടൗൺ. കാര്യമായ ബ്ലോക്ക് ഒന്നും കിട്ടാത്തതുകൊണ്ട് ആറുമണിയായപ്പോൾ ടൗണിലെത്തി. ടൗണിലെ നല്ല ഹോട്ടലിൽ നിന്നും ആറു പേർക്കുള്ള ദോശയും ചമ്മന്തിയും സാമ്പാറും വാങ്ങി. ആറു പേർ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് വാങ്ങിയത്. ആറാമൻ എപ്പോൾ വേണമെങ്കിലും പിണങ്ങി പോയിട്ടുണ്ടാവാം. ഇത്രയും ദിവസം വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട് പിണങ്ങി പോകാൻ സാധ്യത വളരെ കൂടുതലാണ്. ഏതായാലും ആറ് പേർക്കുള്ളത് വാങ്ങി. നാളെ അമ്പലത്തിൽ പോകാൻ ഉള്ളതുകൊണ്ടാണ് ദോശ ആക്കിയത്. കവർ പാൽ നാലെണ്ണം വാങ്ങി. കുറച്ച് സ്നാക്സും വാങ്ങി. ഇവിടെനിന്നും ഇനി 15 മിനിറ്റ്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഹോൺ അടിച്ചപ്പോൾ, ജനലിലൂടെ രണ്ട് കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാനിറങ്ങി ഗേറ്റ് തുറന്നു. വണ്ടി മുന്നോട്ടെടുത്തു, വീടിനു മുൻപിൽ നിർത്തി. അപ്പോഴേക്കും ഫ്രണ്ട് വാതിൽ തുറന്ന് രണ്ടു പേർ ഇറങ്ങി വന്നു. വണ്ടിയിൽ നിന്നും ചേട്ടനും ചേച്ചിയും സീതയും ഇറങ്ങി. ഇവരെ എല്ലാവരെയും കണ്ടതോടെ അമ്മുമ്മ പെട്ടെന്ന് അന്താളിച്ചു നിന്നു. അമ്മൂമ്മയ്ക്ക് ഇവരെ ഞാൻ പറഞ്ഞ് അറിവുണ്ട്. പക്ഷേ പെട്ടെന്ന് കണ്ടപ്പോൾ ഉണ്ടായ അന്ധാളിപ്പാണ്. അമ്മൂമ്മയും ചേട്ടനും ചേച്ചിയും പരസ്പരം പരിചയപ്പെടുകയും, അമ്മൂമ്മ അവർക്ക് കിളിയെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. അവിടെ അങ്ങനെ സംഭവങ്ങൾ നടക്കുന്നതിനിടയിൽ കിളി ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. സീതയെ കണ്ടപ്പോൾ കിളിയുടെ മുഖം മാറി. എന്നെയും സീതയെയും മാറി മാറി നോക്കുന്നുണ്ട്. ഇവളെ ഒന്നും വട്ട് പിടിപ്പിക്കണം എന്ന ഉദ്ദേശത്തിൽ, ഞാൻ സീതയെ കണ്ണുകൊണ്ട് വിളിച്ചു മാറ്റി നിർത്തി. സ്വകാര്യത്തിൽ ചെവിയിൽ ഞാൻ: ഉണ്ടക്കണ്ണു കൊണ്ട് തുറിച്ചു നോക്കുന്ന സാധനം ഇല്ലേ, അതാണ് കാളിയമ്മുമ്മ. ഇത് കേട്ടതും സീത ഭയങ്കരമായി പൊട്ടിച്ചിരിച്ചു. ഇത് കണ്ടതോടെ ഭദ്രകാളി ഞങ്ങളെ രണ്ടുപേരെയും തുറിച്ചുനോക്കി ചവിട്ടി തുള്ളി അടുക്കളയിലേക്ക് പോയി. ചേട്ടനും ചേച്ചിയും അമ്മുമ്മയും കൂടി സെറ്റിയിലും കസേരയിലും ഇരുന്ന് വർത്തമാനം തുടങ്ങി. ഞാൻ സീതയോട് പറഞ്ഞു അടുക്കളയിൽ ചെന്ന് എന്തെങ്കിലും സഹായം വേണോ എന്ന് ചോദിക്കാൻ. സീത അടുക്കളയിലേക്ക് നടന്നു, പുറകെ വാച്ച് ചെയ്യാൻ ഞാനും. സീത: ചേച്ചി, ഞാൻ എന്തെങ്കിലും ചെയ്യണൊ? തുറിച്ചു ഒരു നോട്ടം നോക്കി, എന്നെ കണ്ടതും, ചായ എടുക്കുന്നതായി ഭാവിച്ചു. ഇവൾ കുറേ നാളുകളായി എന്നെ വട്ടു പിടിപ്പിക്കുകയാണ്. തിരിച്ചും അതേനാണയത്തിൽ കൊടുത്തില്ലെങ്കിൽ ശരിയാവില്ല. ഒരു പെടയുടെ കൂടെ കുറവുണ്ട്, സൗകര്യത്തിനു കിട്ടട്ടെ. അമ്മയും ചേച്ചിയും ചേട്ടനും കൂടി തകൃതിയായി വിശേഷങ്ങൾ പറയുകയാണ്. ഞാനും അവരോടൊപ്പം ചെന്നിരുന്നു. അമ്മുമ്മയോട് ഞാൻ: നാളെ വെളുപ്പിന് ഇവരെയും കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *