ഞാൻ തിരിച്ച് നീ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന ആക്കുകയും ചെയ്യാം. സുധി: പോകാൻ വരട്ടെ, നിനക്ക് കഴിയുമോ കിളിയെ മറക്കാൻ? ഞാൻ: എനിക്ക് മറക്കാൻ കഴിയുമൊ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. അവൾക്ക് എന്നോട് ഒരു തരിമ്പു പോലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ, ഞാൻ സ്കൂളിൽ ചെന്നപ്പോൾ സംസാരിക്കാൻ തയ്യാറാകുമായിരുന്നു. അതിന് തയ്യാറായില്ല എന്ന് മാത്രമല്ല ക്ലാസിലെ കുറച്ച് കുട്ടികളുടെ മുൻപിൽ വെച്ച് കരണത്ത് അടിക്കുകയും ചെയ്തു. എന്നിട്ടും ഞാൻ അവൾ ടെസ്റ്റ് കഴിയുന്നതുവരെ കാത്തുനിന്നു,
സംസാരിക്കാൻ. പക്ഷെ അവൾ എന്നെ അവഹേളിച്ചു കൊണ്ടാണ് പോയത്. ബാക്കിയൊക്കെ നീ ദൃക്സാക്ഷി ആണല്ലോ. സുധി: എടാ, നീ അവളുടെ ഭാഗത്തുനിന്നു ഒന്ന് ചിന്തിച്ചു നോക്കൂ. നീ ഈ പറയുന്ന കാര്യങ്ങൾ അല്ലേ കണ്ടിട്ടുള്ളൂ. അവളുടെ സ്ഥാനത്ത് നീ ആണെങ്കിലും ഇതൊക്കെ തന്നെ ചെയ്യു. ഞാൻ: എന്തോ, അന്നു നീ അവിടെനിന്നും പോരുന്ന വഴി ഇതൊന്നും അല്ലല്ലൊ എന്നോട് പറഞ്ഞത്. അന്ന് മനസ്സിന് ഭയങ്കര ടെൻഷൻ ആയതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എന്നിട്ട് എന്തായി പെട്ടെന്ന് ഇങ്ങനെ ഒരു പ്ലേറ്റ് മറിച്ചിൽ. സുധി: എടാ കുശവ, നിൻറെ അസുഖത്തെക്കുറിച്ചും ബോധമില്ലാതെ നാലുദിവസം കിടന്ന് കാര്യവും പറഞ്ഞപ്പോൾ, ആ പെൺകുട്ടിയുടെ കരച്ചിൽ കാണണമായിരുന്നു.” എൻറെ ഏട്ടനെ ഞാൻ തെറ്റിദ്ധരിച്ചു. ഞാൻ എന്തൊരു പാപിയാണ്. ഞാൻ കൂടെ നിന്ന പരിപാലിക്കേണ്ട സമയത്ത്, തെറ്റിദ്ധാരണയുടെ പേരിൽ ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നു.” എന്നൊക്കെ പറഞ്ഞു പെരുവഴിയിൽ നിന്ന് പൊട്ടിക്കരയുകയായിരുന്നു. ഞാൻ ഒരുപാട് സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്നവർ ഞങ്ങളുടെ ചുറ്റും കൂടി. കിളിയോട് അവർ കാര്യം തിരക്കി. ഞാൻ എന്തോ അനാവശ്യം ആ പെൺകുട്ടിയോട് പറഞ്ഞു എന്ന ധാരണയിലാണ് അവർ ചുറ്റും കൂടിയത്. കിളി അവരെ പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു. ഞാൻ: ശരി, ഞാൻ എല്ലാം കേട്ടിരിക്കുന്നു. ഈ നമുക്ക് പോകാം. സുധി: നീ സമാധാനം ഒന്നും പറഞ്ഞില്ല. ആ പെൺകൊച്ച് അടുത്ത ദിവസം തന്നെ, വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്നാണ് എന്നോട് പറഞ്ഞത്. നീ രണ്ടാഴ്ച കൂടുമ്പോൾ അവിടെ ചെല്ലാറുള്ളതാണല്ലോ. ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവും. ഞാൻ: ഞാൻ നിന്നോട് തുടക്കത്തിലേ പറഞ്ഞു. എനിക്ക് നാടുമായി അധികം ബന്ധം ഇപ്പോൾ ഇല്ല. രണ്ടുമാസം കൂടുമ്പോൾ ചിലപ്പോൾ അമ്മൂമ്മയെ കാണാൻ പോകും. അതും ചിറ്റയുടെ വീട്ടിൽ പോയി കണ്ട് അവിടെ തന്നെ ഞാൻ തിരിച്ചു പോരും. ഇപ്പോൾ പോയി വന്നിട്ട് ഒരുമാസം. സുധി: നിന്നോട് തർക്കിക്കാനൊ പറഞ്ഞു മനസ്സിലാക്കാനോ ഞാൻ ആളല്ല. നീ ഇന്ന് രാത്രി പോയി കിടന്നു ഒന്ന് ആലോചിക്കുക. ഫോണിൽ ശിവൻ ചേട്ടൻ വിളിക്കുന്നുണ്ട്. ഞാൻ: ചേട്ടൻ വിളിക്കുന്നുണ്ട്, നമുക്ക് അങ്ങോട്ട് പോയാലോ. വണ്ടി മേടിച്ച ചെലവ് ഇന്ന് നടത്തി കളയാം. സുധി: ഇന്നു വേണ്ടടാ അടുത്ത ദിവസം എപ്പോഴെങ്കിലും. നീ ചെല്ല്. ഞാൻ പറഞ്ഞ കാര്യം ആലോചിക്കാൻ മറക്കണ്ട. ഞങ്ങൾ അവിടെ വെച്ച് പിരിഞ്ഞു. ശിവൻ ചേട്ടനെ ഞാൻ ഫോണിൽ വിളിച്ചു. രാത്രിയിലെ ഭക്ഷണം പാഴ്സൽ വാങ്ങി കൊണ്ടു വരാം. സീതയോട് എന്ത് ബിരിയാണി ആണ് വേണ്ടത് എന്ന് ചോദിക്കുക. സീത ആ ഫോൺ വാങ്ങി. സീത: എനിക്ക് ബിരിയാണി ഒന്നും വേണ്ട. നല്ലൊരു ഐസ്ക്രീം മതി. ഞാൻ: ശരി വാങ്ങിച്ചോളാമെ. ഫോൺ കട്ടാക്കി, നല്ലൊരു
ഹോട്ടലിൽ കയറി 4 ചിക്കൻ ബിരിയാണി പറഞ്ഞു. പോകുന്ന വഴി നല്ലൊരു ബേക്കറിയിൽ കയറി ഫാമിലി പാക്ക് ഐസ്ക്രീമും വാങ്ങി. റൂമിൽ ചെന്ന് പെട്ടെന്ന് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് ഇറങ്ങിയപ്പോൾ അമ്മയും മകളും വണ്ടി കാണാൻ വന്നു നിൽക്കുന്നു. ഞാൻ ചാവി എടുത്ത് തുറന്നു അമ്മയെയും മകളെയും വണ്ടിയിൽ കയറ്റി ഇരുത്തി. അമ്മയോട് സീത: എങ്ങനെയുണ്ട് വണ്ടി? നല്ലതാണല്ലെ? ഞാൻ: ഞാനൊരു കാര്യം നിങ്ങളോട് പറയണം എന്ന്
വിചാരിച്ചിരിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി ഈ വെള്ളിയാഴ്ച ഇവിടെ നിന്നും പുറപ്പെടാം. വീട്ടിൽ തങ്ങി ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രവും കണ്ടു ഞായറാഴ്ച തിരിച്ചു പോരാം. ഞാൻ ചേട്ടനോട് പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം. ഇത് കേട്ടപ്പോൾ ചേച്ചിക്ക് ഭയങ്കര സന്തോഷം. ചേച്ചി: കുറെനാളുകളായി ഗുരുവായൂർ പോയിട്ട്. സീത: പണ്ടെങ്ങോ പോയതാണ്. എനിക്ക് നേരിയ ഓർമ്മയെയുള്ളൂ. ഞാൻ: നിങ്ങൾക്ക് സമ്മതം ആണല്ലോ? ബാക്കി ചേട്ടനെ കൊണ്ട് സമ്മതിക്കുന്ന കാര്യം ഞാൻ ഏറ്റു. അമ്മയും മകളും കാറിൽനിന്നിറങ്ങി, കാർ ലോക്ക് ചെയ്ത് ഞങ്ങൾ അവരുടെ വീട്ടിലേക്ക് നടന്നു. കയ്യിലെ പൊതി കണ്ടപ്പോൾ സീത: എന്താണെന്ന് ഇത്രയും കൂടുതൽ ഐസ്ക്രീമൊ. ഞാൻ: ഐസ്ക്രീം മാത്രമല്ല ചിക്കൻ ബിരിയാണി ഉണ്ട്. ചേച്ചി: എന്തിനാണ് അജയ, അവിടെ ചോറും കറികളും ഇരിപ്പുണ്ട്. ഞാൻ: വണ്ടി മേടിച്ച സന്തോഷത്തിൽ വാങ്ങിയതാണ് ചേച്ചി. ഞങ്ങൾ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ചേട്ടൻ ടിവിയും കണ്ടിരിക്കുന്നു. ചേട്ടനോട് ഗുരുവായൂർ പോകുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ: നമുക്കെല്ലാവർക്കും കൂടി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എൻറെ വീട്ടിലേക്ക് പോയി. പിറ്റേദിവസം ഗുരുവായൂരും തൃപ്രയാറും കയറി അന്ന് വൈകീട്ട് കൂടൽമാണിക്യം ക്ഷേത്ര ദർശനവും നടത്തി ഞായറാഴ്ച ഉച്ചകഴിഞ്ഞ് തിരിച്ചുപോരുന്നു. വണ്ടി മേടിച്ചിട്ട് അമ്പലത്തിൽ ഒക്കെ പോകുന്നത് നല്ലതല്ലേ. ചേട്ടൻ: അജയൻ ഇവരെയും കൊണ്ടുപോകു. എനിക്ക് യൂണിയൻറെ കുറച്ചു പരിപാടികൾ ഉണ്ട് ശനിയാഴ്ച. സീത: അച്ഛൻ ഞങ്ങളുടെ കൂടെ വരണം. പരിപാടികളൊക്കെ അവരെ നടത്തിക്കോള്ളും. ഞാൻ: ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും ദർശനം നടത്തി തിരിച്ചു വന്നിട്ട്, നമുക്ക് സുധിയുടെ വീട്ടിൽ പോയി ആ ലക്ഷ്മിയുടെ കാര്യം ഒന്ന് അവതരിപ്പിക്കാം. അതും കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഞാൻ ഈ യാത്ര പ്ലാൻ ചെയ്തത്. അവരുടെ കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കണം. അപ്പോൾ നാളെ കഴിഞ്ഞ് നമ്മൾ പുറപ്പെടുന്നു. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സുകൾ എല്ലാവരും കരുതുക. എല്ലാം സെറ്റ് ആക്കി ഭക്ഷണം കഴിച്ച് എൻറെ സങ്കേതത്തിലേക്ക് പോന്നു. സമയം ഒമ്പത് മുക്കാൽ, സുധിയെ വിളിച്ച് ഞങ്ങൾ പോകുന്ന കാര്യം പറയാമല്ലോ എന്ന് കരുതി ഫോൺ തപ്പിയെടുത്തു. ഓഫീസിൽ പോയി വന്നാൽ ധരിച്ചു കൊണ്ടുപോകുന്ന വസ്ത്രങ്ങൾ നനച്ചിടും. അങ്ങനെ ചെയ്യുന്നതിനു മുമ്പ് ഷർട്ടിലും പാൻറ് പോക്കറ്റിലും ഉള്ള സാധനങ്ങൾ എടുത്തു മേശമേൽ വെക്കും. ഫോൺ ആണെങ്കിൽ കിടക്കയിൽ എവിടെയെങ്കിലും വലിച്ചെറിയും. ഇപ്പോൾ ആ ഫോൺ കൊണ്ട് ഉപകാരങ്ങൾ ഒന്നുമില്ല, ഉപദ്രവമെയുള്ളൂ. ഓഫീസ് കാര്യത്തിന് ആരെങ്കിലും ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് വന്നു കഴിഞ്ഞാൽ ഒരു സ്വസ്ഥതക്ക് വേണ്ടി ഫോൺ മാറ്റി എവിടെയെങ്കിലും വെക്കും. എന്നിട്ട് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് പോകും. ഇതാണ് ഇപ്പോഴത്തെ പതിവ്, ഫോൺ തപ്പിയെടുത്തു. സുധിയെ വിളിക്കാൻ, ലോക്ക് തുറന്നപ്പോൾ ആറ്
