എന്റെ മാത്രം ചെക്കൻ – 6 3New 

ദേഷ്യം ഒക്കെ പോയില്ലേ… ഇനി പിടിക്കണോ അവിടെ…

ഞാൻ ചമ്മലോടെ അവളെ നോക്കി… സോറി..

സാരമില്ല നീ അവിടെ കാമത്തോടെ അല്ല…. പിടിച്ചത് നിനക്ക് വേണ്ടത് അത് എന്റെ ആണെന്നുള്ള ഉറപ്പ് ആണ്…. നീ നല്ല ചെക്കൻ ആണ് ഫാരി…

ഞാൻ ഇറങ്ങുകയാണ്… പോയി ഒന്ന് കുളിച് ഫ്രഷ് ആവ് ഞാൻ ആ പൈസ ഇവിടെ വെക്കുന്നുണ്ട്… ഒരുപാട് കാലം ആയില്ലേ നീ കഷ്ടപ്പെടുന്നു… ആ പൈസ കൊണ്ട് പ്രശ്നം തീർക് ഒക്കെ…

പിന്നേ ഇനി അവൾ അമ്മിഞ്ഞ പിടിക്കാൻ തന്നില്ല എന്ന കാരണം കൊണ്ട് കലിപ്പ് കേറി ലോകം അടി മറിക്കാൻ നിക്കണ്ട…അവൾ എന്നെ നോക്കി ചിരിച്ചിട്ട് ഇറങ്ങി പോയി…

ഫൈറുവിന്റെ സ്കൂട്ടർ അകന്ന് പോകുന്ന ശബ്ദം കേട്ടപ്പോൾ എന്തോ പെട്ടെന്ന്… ഞാൻ തനിച്ചായ പോലെ…… എനിക്ക് എന്തോ അവളെ വീണ്ടും കാണണം എന്ന് തോന്നി…

എനിക്ക് വേണ്ടി ഫൈറു നിന്നതും എനിക്ക് വേണ്ടി വാദിച്ചതും… എല്ലാരും എന്നെ കളിയാക്കുന്ന സമയത്ത് ഒരു ചെറിയ ചിരി ചിരിച് കണ്ണ് ഇറുക്കി സാരമില്ല പോട്ടെ നിനക്ക് ഞാൻ ഇല്ലേ എന്ന് പറയുന്നതും ഒക്കെ എന്റെ കണ്ണിലൂടെ ഒരു സിനിമ പോലെ ഓടി നടന്നു..എല്ലാം ഓർത്ത് എന്റെ കണ്ണ് നിറയാൻ തുടങ്ങി… എന്തെ ഞാൻ അവളുടെ പ്രണയം മനസ്സിലാക്കിയില്ല… 😞

ഞാൻ അവളെ call ചെയ്തു… രണ്ട് റിങ് കഴിഞ്ഞ് അവൾ ഫോൺ എടുത്തു…

എന്താടാ ചെക്കാ..

ഫൈറു… കുറച്ച് നേരം കൂടെ എന്റെ കൂടെ ഇരിക്കോ… അത് പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു…. നിന്റെ പ്രണയം എനിക്ക് മനസ്സിലായില്ല ഫൈറു.. സോറി…

ഫാരി എന്താ മോനു നിനക്ക്… സങ്കടപ്പെടല്ലേ… ദാ ഞാൻ ഒരു പത്ത് മിനിറ്റ് കൊണ്ട് എത്തി ഒക്കെ സങ്കടപ്പെടല്ലേ….

കുറച്ച് കഴിഞ്ഞിട്ടും അവൾ എത്തിയില്ല… പെട്ടെന്നാണ് ജങ്ഷനിൽ ഉള്ള ഉമ്മർക്ക ഫോൺ വിളിച്ചത്

ടാ… നിന്റെ ആ കുട്ടി ഇല്ലേ ഫൈറൂസ.. അവൾ ബൈക്ക് ഒന്ന് ചെറിയ ആക്‌സിഡന്റ് ആയി… വല്ല്യ പരിക്ക് ഒന്നും ഇല്ലാ… പക്ഷെ തല കറങ്ങിയത് കൊണ്ട് നിർമല ഹോസ്പിറ്റലിലേക് കൊണ്ട് പോയിട്ടുണ്ട്…

എന്റെ ഉള്ളിൽ നിന്നും ഒരു അലർച്ച പോലെ ആണ് ഉണ്ടായത്… ടാ അത്ര പേടിക്കാൻ ഒന്നും ഇല്ലാ എന്ന് ഉമ്മർക പറഞ്ഞെങ്കിലും ഞാൻ അങ്ങോട്ടേക്ക് പറക്കുകയായിരുന്നു….

ഞാൻ ചെല്ലുമ്പോൾ എന്റെ ഫൈറു വാർഡിൽ കിടക്കുകയായിരുന്നു….

ആ കുട്ടിയുടെ ആരാ…

കസിൻ ആണ്…

ആ സ്കാനിങ്ങിൽ ഹെഡ് ഒക്കെ നോർമൽ ആണ് പക്ഷെ കാലിന് ചെറിയ ഒരു ചതവ് ഉണ്ട് പക്ഷെ തന്നാലേ ശരിയാവും… പിന്നേ ബാക്കി ഒക്കെ ആ ഷോക്കിന്റെ ആണ്….

ഒരു 24 മണിക്കൂർ ഒബ്സെർവേഷനിൽ കിടക്കട്ടെ എന്നിട്ട് പൊയ്ക്കോ…

ഞാൻ ഡോക്ടറോട് റൂമിലേക്ക് മാറ്റാൻ പറഞ്ഞു ac റൂം തന്നെ വേണം….

ഒരു ഫ്രണ്ട് ആ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് റൂം റെഡി ആക്കി… അങ്ങോട്ടേക്ക് മാറ്റി…

ഞാൻ അവളുടെ അടുത്ത് ഇരുന്നു…. ഞാൻ കാരണം അത്രയും പറഞ് ഞാൻ അവളുടെ ബെഡിൽ ഇരുന്ന് ശരിക്കും കരഞ്ഞു.. അവളുടെ കിടപ്പ് എന്തോ പോലെ ആയിരുന്നു… അവൾ എന്റെ കൈ തൊട്ടു… ടാ എന്ത് നീ കാരണം ഇൻഡിക്കേറ്റർ ഇടാത തോന്നും പോലെ ഓടിച്ചാൽ പിന്നേ ഇങ്ങനെ ഓക്കേ ആവില്ലേ….

ഞാൻ ഫൈറുവിന്റെ കവിളിൽ തടവി ഇരുന്നു പെട്ടെന്ന് നേഴ്സ് കയറി വന്നു എന്റെ ആ ഇരിപ്പും കണ്ണ് നിറഞ്ഞത് ഒക്കെ കണ്ടിട്ട് നേഴ്സ് പറഞ്ഞു… ചെറിയ പരിക്കെ ഉള്ളു… നല്ല ധൈര്യമുള്ള ആളാണല്ലോ കൂട്ട് ഇരിക്കുന്നത്… എന്നിട്ട് ഫൈരുവിനോട് ചോദിച്ചു hus ആണോ….

അതുക്കും മേലെ അല്ലെടാ .. ഫൈറു ചിരിച് കൊണ്ട് മറുപടി കൊടുത്തു..

നേഴ്സ് പോയ ശേഷം… ഫൈറു പറഞ്ഞു എന്റെ പൊന്ന് ഫാരി കരഞ് നാറ്റിക്കല്ലേ ഇങ്ങനെ ഒരു ചെക്കൻ നീ ആണോ ഞാൻ ഗുണ്ട എന്നൊക്കെ വിളിച്ചേ ചീ…

ഫൈറു സത്യം പറ നല്ല വേദന ഉണ്ടൊ….

ഉണ്ട്…

എന്റെ മുഖം പിന്നെയും വാടിയത് കണ്ടിട്ടാവണം… മുറിവിന്റെ വേദന അല്ല എന്റെ ഫാരി കുറച്ച് നേരം കൂടെ അടുത്ത് ഇരിക്കുമോ എന്ന് ചോദിച്ചിട്ട് ഞാൻ നിന്നെ കെയർ ചെയ്യേണ്ടതിൻ പകരം നീ എന്നെ കെയർ ചെയ്യേണ്ട അവസ്ഥ ആയി അല്ലെ…

ഞാൻ ദേഷ്യം പിടിച് അവളെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *