മ്മ്മ്….
ഫൈറു എഴുനേറ്റ് ഷാഹിയുടെ അടുത്ത് ചെന്ന് അവളെ കെട്ടിപ്പിടിച്ചു…. നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം പരസ്പരം പൊന്ന് പോലെ നോക്കണം… ഞാൻ ഉണ്ടാക്കിയ പ്രശ്നം ഞാൻ തന്നെ തീർക്കുന്നു ഷാഹി എന്റെ കൂടെ നിന്നാൽ മതി…. പക്ഷെ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവനെ എനിക്ക് തരാണെടാ…. രണ്ട് പേരും കെട്ടിപ്പിടിച് കരഞ് ഒരു ധാരണയിൽ വീട്ടിലേക്ക് പോയി…
ഡിസ്ചാർജ് ചെയ്ത് ഞാൻ വീട്ടിൽ വന്നപ്പോൾ ഷാഹി വന്ന് എന്റെ റൂം ഒക്കെ ക്ലീൻ ആക്കി ഇട്ടിരുന്നു….
വൈകിട്ട് ഫൈറു വന്ന് ഉമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു…. അവന് സമ്മതം ആണെങ്കിൽ ഇത് തന്നെ ആണ് ഏറ്റവും നല്ലത് ഫൈറു… പിന്നേ നിനക്കും ഇനി ഒരു ജീവിതം തുടങ്ങേണ്ട സമയം ആയി….
ഫൈറുവും ശാഹിയും വന്ന് ഡോർ അടച്ചു… എന്നോട് കാര്യങ്ങൾ പറഞ്ഞു ഫൈറു വേറേ ചെക്കനെ കെട്ടാൻ പോകുന്നു ഫോട്ടോ ഒക്കെ കണ്ടു ഒക്കെ ആണ്… നേരിട്ട് നാളെ കാണാം എന്ന് പറഞ്ഞു എന്ന്….ഒക്കെ ആയില്ലേ എത്രയും പെട്ടെന്ന് നമ്മൾക്ക് ഓഡിറ്റ്‌റ്റോറിയാം ബുക്ക് ചെയ്യണം എത്രയും പെട്ടെന്ന് കല്യാണവും… ഒക്കെ ഒന്ന് ചിരിക്ക് എന്റെ ചെക്കാ ഫൈറു ആണ് പറഞ്ഞത്…
ഇറങ്ങി പോകാൻ എന്താ തരേണ്ടത്…. എനിക്ക് ഒരു കുന്തവും വേണ്ട…ദാ ഇവള്ക് കൂടി ഒരു ചെക്കനെ കണ്ട് പിടിക്ക് ഞാൻ ശാഹിയെ ചൂണ്ടി പറഞ്ഞു…
നീ എന്താ ഫാരി ഏ പറയുന്നേ.. കുറച്ചെങ്കിലും കാര്യങ്ങൾ മനസ്സിലാക്
പണ്ട് ഒരിക്കൽ ഒരു വാശി പുറത്ത് നിന്റെ ഉപ്പ കെട്ടിച്ചത് ആണ് നീ ഒരിക്കൽ അനുഭവിച്ചത് ഇനി എനിക്ക് വേണ്ടി അതെ തെറ്റ് ആരും ആവർത്തിക്കണം എന്നില്ല….
എന്തോ പറയാൻ പോയ ഫൈറു വിനെ ഷാഹി തടഞ്ഞു… വേണ്ട ഫൈറു ഒന്നും പറയണ്ട ആ തലയിൽ കയറില്ല…
ഫാരിക്ക് എന്നോട് അല്ല ഇഷ്ടം നിങ്ങളോടാ ഞാൻ അന്നേരം കരുതിയതാ എനിക്ക് ഒരു ആലോചന കൊണ്ട് വന്ന് ഫാരി ഫൈറു വിനെ കെട്ടണം എന്ന് അതാണ് ശരി അതെ ശരിയാവു….
വാ പോകാം
രണ്ട് പേരും കണ്ണ് നിറച് ഇറങ്ങി പോയി…
രാത്രി ഒരു മണിക്ക് ഒരു മിസ്സ് കാൾ വാട്സാപ്പിൽ ആണ്…. ഷഹാന ആണ്
ഒരു പുതിയ ഗ്രൂപ്പ് deal or no deal അതായിരുന്നു ഗ്രൂപ്പ് നെയിം
അതിൽ ഒരാളുടെ ഫോട്ടോ ഇവനേ അറിയുമോ….
അത്യാവശ്യം കാണാൻ ഭംഗി ഉള്ള ഒരു ചെക്കന്..
ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
ഫൈറു റിപ്ലൈ ഇട്ടു എവിടെയോ കണ്ടിട്ടുണ്ട് ആ ഒരു ടീവി പ്രോഗ്രാമിൽ കണ്ട പോലെ
അടുത്തത് ഒരു ഓഡിയോ ആയിരുന്നു… ഷാഹി ഇട്ടതാ
ഇപ്പോൾ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഫൈറു ആണ് എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ആളെ മനസ്സിൽ നിന്ന് അകറ്റി നിർത്തിയ എന്റെ ബെസ്റ്റ് ഫ്രണ്ട്…. ഏ ഫോട്ടോയിൽ കാണുന്നത് ഒരു സെലിബ്രിറ്റി ആണ് പേര് ബഷീർ ബഷി….
ആള് രണ്ട് കല്യാണം കഴിച്ചിട്ടുണ്ട് ആദ്യ ഭാര്യയുടെ സമ്മതത്തോടെ അവർ ഹാപ്പി ആയി ജീവിക്കുന്നു… എനിക്ക് ഫൈറു എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നെയും ഫൈറുവിനെയും ഒരുമിച്ച് കല്യാണം കഴിക്കാനും ഒരേ വീട്ടിൽ താമസിക്കാനും എനിക്ക് സമ്മതം ആണ്.. ഒരു തരത്തിലും ഫാരി ഇല്ലാതെ ജീവിക്കാൻ എനിക്കോ ഫൈറുവിനോ പറ്റില്ല ഞാൻ ഒരായിരം വട്ടം എന്റെ സമ്മതം അറിയിക്കുന്നു… ഫൈറു.. ഫാരി ഇനി നിങ്ങൾ ആണ് പറയേണ്ടത് നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മൾ ആണ് നാട്ടുകാരെ പേടിക്കാൻ ആണ് നിങ്ങളുടെ ഭാവം എങ്കിൽ നമ്മൾ മാത്രം ആണ് സങ്കടപ്പെടാൻ പോകുന്നത്
Deal or no deal…. ആലോചിച്ച നിങ്ങൾ തന്നെ തീരുമാനിക്ക്
ബൈ
തുടരും
