എന്റെ മാത്രം ചെക്കൻ – 6 3New 

ഞാൻ വണ്ടിയിൽ പോയി വാങ്ങിയ സിഗരറ്റിന്റെ വല്ല്യ പാക്ക് എടുത്ത് എന്റെ റൂമിലേക്ക് പോയി…

ഇല്ലാ എനിക്ക് പറ്റുന്നില്ല ഉമ്മാ നെഞ്ച് എന്തൊക്കെയോ ആവുന്നു ഉമ്മാ ഞാൻ ശബ്ദം ഇല്ലാതെ ഉറക്കെ കരഞ്ഞു….

അന്ന് ആ റൂമിൽ കയറിയ ഞാൻ രണ്ട് ദിവസം പുറത്ത് ഇറങ്ങിയില്ല…. ഉമ്മാ ഫുഡ്‌ കൊണ്ട് അവിടെ വെക്കും ചിലപ്പോൾ കഴിക്കും ചിലപ്പോൾ കഴിക്കില്ല

ഇന്നലെ രാത്രി ഒരേ ശർദ്ധി ആയിരുന്നു

തളർന്നു എങ്ങിനെ ഒക്കെയോ ഉറങ്ങി….

മൂന്നാമത്തെ ദിവസം ഉമ്മ ഫൈറുവിനെയും ശാഹിയെയും വിളിച് വീട്ടിൽ വരാൻ പറഞ്ഞു രണ്ട് പേരും വന്നപ്പോൾ ഉമ്മാ പറഞ്ഞു.. നിങ്ങൾ രണ്ടാളും മുകളിൽ ഒന്ന് പോയി നോക്ക്…

അവർ വന്നപ്പോൾ കണ്ടത് ഞാൻ അവിടെ താഴെ നിലത്തു മലർന്നു കിടക്കുന്നത് ആണ്… റൂമിൽ സിഗരറ്റിന്റെ പുക… എല്ലാ ഇടതും സിഗരറ്റിന്റെ കുറ്റികൾ…

കണ്ണിന്റെ ചുറ്റും കറുപ്പ് നിറം വന്നിരുന്നു…. ശര്ദി കൊണ്ടും ഫുഡ്‌ കഴിക്കാത്തത് കൊണ്ടും തളർന്നു ഞാൻ ഒരു വക ആയിട്ടുണ്ടായിരുന്നു….

അവർ രണ്ട് പേരും ഫാരി എന്ന് വിളിച് ഓടി വന്നു…. എന്താ നീ ഏ കാണിക്കണേ

രണ്ട് പേരും കരയാൻ തുടങ്ങിയിരുന്നു….

ശ് ശ്….. കരയാൻ പാടില്ല…. ഓരോ കരച്ചിലുകളിൽ ഞാൻ എടുത്ത തീരുമാനങ്ങൾ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്… നിങ്ങൾക് കരയാൻ അവസരം വേണം അത്രയല്ലേ ഉള്ളു…. ഉടനെ കിട്ടും…. തീരാൻ ആയി… പേടിക്കണ്ട ആത്മഹത്യ ഒന്നും അല്ല കുതിരകളെ കുറിച് കേട്ടിട്ടില്ലേ അത് പോലെ ഹൃദയം പൊട്ടി മാത്രമേ ഞാൻ മരിക്കു..

ഫാരി വാ ഏ റൂമിൽ നിന്ന് ഇറങ്…

ഹലോ ഇത് എന്റെ വീട് എന്റ് തീരുമാനം.. ഒക്കെ

ചെറിയ തലകറക്കം വന്നതും ഫാരി എന്ന് രണ്ടാളും ഓടി വന്ന് എന്നെ പിടിച്ചു പക്ഷെ ഞാൻ വീണു പോയി…

ആരൊക്കെയോ വന്ന് എന്നെ പിടിക്കുന്നതും കാറിൽ കയറ്റുന്നതും….

ഹോസ്പിറ്റലിൽ സ്‌ട്രെചരിൽ കിടന്ന് പോകുമ്പോൾ മുകളിൽ ലൈറ്റുകൾ മിന്നി മിന്നി മറയുന്നതും ഒക്കെ ഓർമ്മയുണ്ട്….

കണ്ണ് തുറക്കുമ്പോൾ… കയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്

കൈ അനക്കണ്ട എന്ന് പറഞ് ഫൈറു ഓടി വന്നു… എന്റെ കൈ പിടിച് വച്ചു ഇടത്ത് ഭാഗത്ത്‌ ഉമ്മയും ശാഹിയും ഉണ്ടായിരുന്നു…

ഉമ്മാ സോറി…

മോൻ ഒന്നും ഓർക്കേണ്ട റസ്റ്റ്‌ എടുക്ക്….

കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു…

എങ്ങിനെ ഉണ്ട് mr faris
അല്ലെടോ താൻ സിഗരറ്റ് തിന്നുകയാണോ ചെയ്തത്.. Dehydrate ആയതാണ് രണ്ട് ട്രിപ്പ്‌ കൂടി ഇട്ട് കഴിഞ്ഞ് പൊയ്ക്കോ…. പിന്നേ ഏ സിഗരറ്റ് ശരീരത്തിന് നല്ലതല്ല സിഗരറ്റ് കൊണ്ട് ശരീരത്തോട് പക വീട്ടുന്നത് ഒട്ടും നല്ലതല്ല….

രാത്രി ഒരുപാട് വൈകും വരെ…. ഫൈരുവും ശാഹിയും ഉണ്ടായിരുന്നു….

രാത്രി ഉമ്മാ രണ്ട് പേരോടും പോകാൻ പറഞ്ഞു…

മക്കളേ രണ്ട് പേരും അവനോട് പൊറുക്കണം അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ ഒരാളെയും മനസ്സിൽ നിന്ന് ഒഴിവാക്കാൻ അവന് അറിയില്ല… അവനെ പതിയെ ഞാൻ മാറ്റി എടുത്തോളാം… പുറത്ത് നിന്ന ഉമ്മാ അവരോട് പറഞ്ഞു…

പക്ഷെ ഫൈറു ഷാഹിയേം കൊണ്ട് നേരെ പോയത് കാഫെയിലേക്ക് ആണ്…

ഷാഹി… എന്റെ ഭാഗ്ത് ആണ് തെറ്റ്…. ഞാൻ അറിയാതെ ഒരു നിമിഷത്തിൽ എന്റെ മനസ്സ് തുറന്ന് പോയി… നീ എനിക്ക് പൊറുത്ത് തരണം…. നീ ഇല്ലാതെ അവന് ജീവിക്കാൻ പറ്റില്ല അവന് ഉരുകി മരിക്കും..

ഫൈറു ഇല്ലാതെയും അവന് അത് പോലെ തന്നെ ആണ്…

അല്ല ഷാഹി നിന്നോട് പ്രണയം തോന്നിയ സമയത്ത് അവൻ പറക്കുകയായിരുന്നു എന്ത് സന്തോഷം ആയിരുന്നു അവന്….

ഞാൻ പറയുന്നത് ഷാഹി കേൾക്കണം നീ അവനെ കല്യാണം കഴിക്കണം പൊന്ന് പോലെ നോക്കണം അതിന് ഒരു വഴി മാത്രമേ ഉള്ളു..

എന്ത് വഴി…

ഞാൻ വേറേ കല്യാണം കഴിക്കണം… ഞാൻ ഒരു ബ്രോക്കാറേ വിളിച് സംസാരിച്ചു… അയാൾ ഒന്ന് രണ്ട് ആലോചനകൾ ഉണ്ടെന്ന് പറഞ്ഞു…

ഫൈറു… ഇതിന് വേണ്ടി ത്യാഗം ചെയ്യുകയാണോ…

യേ അല്ല അങ്ങിനെ കാണണ്ട…. അവന് മനസമാധാനം കിട്ടണമെങ്കിൽ എന്റെ കല്യാണം കൂടി കഴിയണം ഒരേ ദിവസം ഒരേ ഓഡിറ്റോറിയത്തിൽ… വച് രണ്ട് കല്യാണം അത് മതി അവന്…. അതല്ലാതെ വേറേ മാർഗം ഇതിന് ഇല്ലാ

Leave a Reply

Your email address will not be published. Required fields are marked *