ഗൾഫിലെ മാലാഖമാർ – 4 21അടിപൊളി 

 

“എന്തു പറ്റി തനിക്ക് ”

” അല്ല ഇങ്ങിനൊന്നും ആരുമെന്നെ കെയർ ചെയ്തിട്ടില്ല , എനിക്ക് വേണ്ടി ആരും ഒരാളെയും തല്ലാൻ പോയിട്ടില്ല അതൊക്കെ ഓർത്തപ്പോ എന്തോ പോലെ ”

 

അവനവളെ ചേർത്ത് പിടിച്ചു.

 

“അങ്ങിനൊന്നുമില്ല ആരായാലും ഇങ്ങിനൊക്കെ തന്നെ പെരുമാറും ”

“അത് നിൻ്റെ തോന്നല ”

 

അവൾ പഴയ ഓർമകളിലേക്ക് കൂപ്പ് കുത്തി അന്നൊരിക്കൽ തൻ്റെ ഭർത്താവെന്ന് വിളിക്കുന്നവൻ അടിച്ച് ലക്ക് കെട്ട് അവൻ്റെ കൂട്ടുകാരന് തന്നെ കാഴ്ച വെയ്ക്കാൻ തുനിഞ്ഞത് അവളോർത്തെടുത്തു. പിന്നെ ജെയ്സനെ നോക്കി അവൾ പുഞ്ചിരിച്ചു പക്ഷെ ആ കണ്ണുകൾ എല്ലാം പറയുന്നുണ്ടായിരുന്നു. അവർ ഏറെ നേരം അവിടെ ചിലവഴിച്ചു. ഇരുട്ടിന് കനം വെച്ച് തുടങ്ങിയപ്പോൾ അവർ അവിടെ നിന്നിറങ്ങി അടുത്ത ഹൈപ്പർ മാർക്കറ്റിലേക്ക് കയറി.

അവനേയും കൊണ്ട് അവൾ മെൻസ് വെയറിലേക്ക് കയറി

 

” ഡാ നിനക്ക് ഇഷ്ടപ്പെട്ടത് എടുത്തോ ഇനിയിപ്പൊ ഓഫിസിലൊക്കെ പോകാനുള്ളതല്ലെ ”

 

ജെയ്സന് അത് പുതിയൊരു അനുഭവമായിരുന്നു. ആദ്യമായാണ് ഒരാൾ അവനോട് അങ്ങിനെ അവന് വേണ്ടി എന്തെങ്കിലും വാങ്ങാൻ പറയുന്നത്, അവൻ മനസ്സ് നിറഞ്ഞ് ഒന്ന് ചിരിച്ചു. വേണ്ട എന്ന രീതിയിൽ തലയാട്ടി.

 

” നിന്നോട് പറയുന്ന കേട്ടാ മതി നീ എടുത്തില്ലേൽ ഞാൻ എടുക്കും ”

 

അവളുടെ ശബ്ദത്തിന് കനം വെച്ചത് പോലെ. അവൻ അകത്ത് കയറി ഓരോ തുണിയായി നോക്കാൻ തുടങ്ങി 150 എഇഡി 135 എയിഡി അവൻ പ്രൈസ് ടാഗ് കണ്ട് ശെരിക്കും ഞെട്ടി.

 

“ഡോ എനിക്കിപ്പൊ തന്നെ ആവശ്യത്തിൽ കൂടുതലിണ്ട് ഇനിയും വേണ്ട”

” നീ എടുക്കുന്നോ അതോ … ”

 

അവൾ കൈ കെട്ടി അവനെ നോക്കി.

ജെയ്സൻ ആ വലിയ ഷോപ്പിലൂടെ പരതി നടന്നു. പ്രൈസ് ടാഗുകൾ അവൻ്റെ വിരലുകളിലൂടെ മറിഞ്ഞ് മറിഞ്ഞ് പോയി. 45 എഇഡി അവൻ്റെ കൈയ്യിൽ ഒരു ഷർട്ട് തടഞ്ഞു.

 

” ഡോ ഇതുമതി ”

അവനാ ഷർട്ടെടുത്ത് അവൾക്ക് നേരെ കാണിച്ചു.

” എന്തോന്ന് സിലക്ഷനാട ഇത് ”

 

അവളാ ഷർട്ട് വാങ്ങി തിരിച്ച് ഹാങ്ങ് ചെയ്തു , പിന്നെ അവനെ അവിടിരുത്തി അവൾ ഒരു ട്രോളിയുമായി ആ ഷോപ്പിലൂടെ കറങ്ങി നടന്നു. ഏറെ നേരത്തിന് ശേഷം അവൾ കുറേ തുണിയുമായി വന്നു.

 

” ഡാ ഇതൊക്കെ ഒന്ന് ഇട്ടേ നോക്കട്ടെ ”

വേണ്ട എന്ന രീതിയിൽ അവൻ തലയാട്ടി.

” നിന്നോട് ഇട്ടു നോക്കാന പറഞ്ഞെ ഇല്ലേൽ മൊത്തം ബില്ലാക്കും .

 

അവൻ ആ തുണികൾ ഓരോന്നും വാങ്ങി ട്രയൽ റൂമിലേക്ക് നടന്നു. ഓരോന്നിൻ്റേയും പ്രൈസ് ടാഗ് അവനെ ആത്മസങ്കർഷത്തിലേക്ക് തള്ളി വിട്ടു. പക്ഷെ അവളുടെ പിടിവാശിക്ക് മുന്നിൽ അവൻ നിസഹായനായിരുന്നു. അവൻ ഓരോ ഡ്രസ്സും ഇട്ട് അവൾക്ക് മുന്നിൽ ഫാഷൻ ഷോ എന്ന രീതിയിൽ പോയി നിന്നു മെയിൻ ജഡ്ജ് സ്നേഹ ഓരോന്നും സ്കോർ ചെയ്തു.

അവസാനം ഒരു ഡ്രസ്സ് വല്ലാതെ ഇഷ്ടപ്പെട്ടപോലെ അവൾ പുഞ്ചിരിച്ചു. പിന്നെ അവനേയും കൊണ്ട് അടുത്ത കണ്ണാടിക്ക് മുന്നിൽ നിർത്തി. അവൻ്റെ കോളർ നേരയാക്കി അവനോടൊപ്പം ചേർന്ന് നിന്നു ഒരു ഭാര്യയെപ്പോലെ , പിന്നെ അവൻ്റെ തോളിൽ ഇരു കൈയ്യും വച്ച് ചരിഞ്ഞു നിന്നു. അവളുടെ കണ്ണുകൾ തിളങ്ങി

 

” കൊള്ളാം …”

അവൾ അവൻ്റെ തോളിലേക്ക് ചരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുകൾ നിറയുന്നത് അവൻ ശ്രദ്ധിച്ചു.

” മതി മതി വന്നേ പോകാം ”

 

അവൻ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് പറത്തിറങ്ങുമ്പോഴേക്കും അവൾ ആ തുണികളുമായി കൗണ്ടറിൽ എത്തിയിരുന്നു. ഇനി എതിർത്തിട്ട് കാര്യമില്ല എന്ന് മനസ്സിലായ അവൻ കൗണ്ടറിലേക്ക് നടന്നു കൈയ്യിലിരുന്നതും കൊടുത്ത് പുറത്തിറങ്ങി നിന്നു. എവിടേയോ ഒരു വേദന പോലെ സ്നേഹയെ കാണുമ്പോൾ തനിക്കെന്താണ് സംഭവിക്കുന്നത്. കുറച്ചു കഴിഞ്ഞ് സ്നേഹ കുറേ കവറുകളുമായി അവൻ്റെ അടുക്കൽ വന്നു.

 

” സാർ ഹാപ്പി വിഷു”

” വിഷുവോ ?”

” അതേ സാർ ബോധമൊന്നുമില്ലെ നാളെ വിഷുവാണ് ”

” എന്ത് വിഷു ഞങ്ങൾക്കങ്ങിനെ ഒന്നുമില്ലടോ ”

അവനാ കവറുകൾ കൈയ്യിൽ വാങ്ങി.

” പക്ഷെ ഞങ്ങൾക്കുണ്ടല്ലോ”

1 Comment

Add a Comment
  1. Bro adipoli ayetundu eitu pola nalla length ayatu sex + love enna pola munnotu potte nice bro

Leave a Reply

Your email address will not be published. Required fields are marked *