ഗൾഫിലെ മാലാഖമാർ – 4 21അടിപൊളി 

” എനിക്ക് വേണ്ടി ഉണ്ടാക്കിയതാണോ താൻ ?”

സ്നേഹയുടെ കണ്ണുകൾ വിടർന്നു മുഖത്ത് നാണം കലർന്ന ഒരു ചിരി മിന്നി മറഞ്ഞു.

” അങ്ങിനൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാന ”

” പറ …… എന്തിന് ?”

” അത് പിന്നെ ……… ”

” പറയ്…..”

 

അവൾ വികാരഭരിതയായി അവൻ്റെ അടുക്കൽ ഇരുന്ന് അവൻ്റെ കൈകളിൽ പിടിച്ചു.

 

” സ്നേഹേ താൻ ഒരുപാട് ഈ ജീവിതത്തിൽ സഹിച്ചു … താൻ ഇതല്ല ബെറ്റർ ഒരു ലൈഫ് അർഹിക്കുന്നുണ്ട്…. തൻ്റെ കാര്യങ്ങൾ അറിഞ്ഞതിൽ പിന്നെ എൻ്റെ മനസ്സ് നീറുവാണ് തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ആ വേദന കുറച്ചൊക്കെ ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. ഇന്നലെ നമുക്കിടയിൽ അങ്ങിനെ ………………അങ്ങിനൊക്കെ ”

ജെയ്സൻ ഒരു നിമിഷം ഒന്ന് നിർത്തി

 

” ഞാൻ അറിയാതെ സംഭവിച്ചു പോയതാണ് ഒരു നിമിഷം താനെനിക്ക് വേണ്ടപ്പെട്ടവളായത് പോലെ. എനിക്കുറപ്പുണ്ട് അനന്തു തന്നെയും മോളെയും പൊന്നുപോലെ നോക്കുമെന്ന് , ആര്യ പറഞ്ഞിരുന്നു അനന്തു നല്ലൊരാളാന്ന് ,

ഇനിയും ഇയാള് വിഷമിക്കരുത് അത് ഞങ്ങളെപ്പോലെ തന്നെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കും , ആര്യയ്ക്ക് താൻ പ്രീയപ്പെട്ടതാണ് ഒരു പക്ഷെ എന്നെക്കാൾ മുകളിൽ , താൻ വിഷമിച്ചാൽ ആളും വിഷമിക്കും നിങ്ങളെ അങ്ങിനെ കാണാൻ എനിക്കും പറ്റില്ല ”

 

സ്നേഹയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ,ജെയ്സൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവളുടെ കവിളുകളിൽ തഴുകി.

സ്നേഹ നിറ കണ്ണുകളോടെ അവനെ നോക്കി

 

” നീ ആര്യേച്ചിയുടെ ഭാഗ്യമാണ് , ഒരു പക്ഷെ ആര്യേച്ചി നിന്നെ കാണുന്നതിന് മുന്നെ ഞാൻ നിന്നെ കണ്ടിരുന്നെങ്കിലെന്ന് ഒരുപാട് കൊതിച്ചു പോകുന്നു, എനിക്കറിയാം അനന്തു നല്ലൊരാളാണ് പക്ഷെ എനിക്കയാളോട് അങ്ങിനൊരു അഫക്ഷൻ തോന്നിയിരുന്നില്ല ഇപ്പോഴും അതെനിക്കറിയില്ല.

പക്ഷെ എന്നേയും മോളേയും അല്ല എന്നേക്കാളുപരി മോളെ അയാൾക്കിഷ്ടമാണെന്ന് തോന്നിയിട്ടുണ്ട് അവർ വീഡിയോ കോൾ വിളിക്കുമ്പൊ. അവൾക്കും അനന്തുവിനോട് അങ്ങിനാണ് എങ്കിലും ഞാനിതുവരെ ഒരു മറുപടിയും പറഞ്ഞിട്ടില്ല.

പക്ഷെ നിങ്ങൾക്കിടയിൽ ഞാൻ നിക്കും തോറും നിന്നോട് കൂടുതൽ അടുക്കുന്ന പോലെ നിങ്ങൾക്കിടയിൽ ഞാൻ നാളെ ഒരു ബാധ്യതയായിപ്പോകുമോന്ന് എനിക്ക് പേടിയുണ്ട് , ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാകരുത്.

പക്ഷെ ഇനിയും നിങ്ങൾക്കിടയിൽ നിക്കാൻ സാധിക്കില്ല അതുകൊണ്ട് മാത്രമാണ് അനന്തുവിന് ഒരു മറുപടി കൊടുക്കാൻ തീരുമാനിച്ചത്…. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ലടാ…”

 

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ജെയ്സൻ്റെ നെഞ്ചിലേക്കമർന്നു. തൻ്റെ നെഞ്ചിൽ നനവു പടരുന്നത് ഒരു വിങ്ങലോടെ അവൻ അറിഞ്ഞു. എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവനവളെ ചേർത്ത് പിടിച്ചു.

 

” ടോ തനിക്ക് അനന്തുവിനെ ഇഷ്ടമല്ലാന്നുണ്ടോ, ഇഷ്ടമില്ലാതെ എടുത്ത് ചാടി ഇനിയും താൻ ഉരുകരുത് , ഞാനാണ് തൻ്റെ വിഷയമെങ്കിൽ ഞാൻ മാറി നിൽക്കാം . ഞാൻ കാരണം നിങ്ങൾക്കിടയിൽ ഒരു പ്രശ്നവും ഉണ്ടാകരുത്.”

 

അവൻ്റെ കണ്ണുകൾ നിറഞ്ഞു. അവൾ ഒരു പിടയലോടെ അവൻ്റെ നെഞ്ചിൽ നിന്ന് ചാടി എണീറ്റു. പിന്നെ കൈ ഓങ്ങി ചെകിട് പൊളിയുന്ന കണക്കിന് ഒരടി കൊടുത്തു. ജയ്സൻ്റെ കണ്ണുകൾ ചുവന്ന് നിറഞ്ഞ് കണ്ണുനീർ കവിളുകളിലൂടെ ചാല് വച്ചു.

 

“കൊന്നു കളയും നിന്നെ അങ്ങിനൊക്കെ ചിന്തിച്ചാൽ , ആ പാവത്തിനെ തനിച്ചാക്കി പോകോ നീ, ഞാനെന്തെങ്കിലും പൊട്ടത്തരം പറഞ്ഞൂന്ന് വെച്ച് നീ എവിടെ പോകുന്നൂന്ന ഈ പറയുന്നെ , അത് അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞത ഇനിയും അതിനെ കരയിച്ചാലുണ്ടല്ലൊ ”

 

നിറഞ്ഞൊഴുകുന്ന കണ്ണുമായി അവനവളെത്തന്നെ നോക്കി ഇരുന്നു.പക്ഷെ അവളുടെ ഉള്ളം അവൻ്റെ മുഖത്തെ അടിയുടെ പാട് കണ്ട് നീറി പുകഞ്ഞു.

അവൾ പൊടുന്നനെ അവൻ്റെ മുഖം കൈകളിൽ കോരിക്കൊണ്ട് .

 

” ഡാ ആം സോറി ഡാ …… ഒരു ദേഷ്യത്തിന് തല്ലിപ്പോയതാ എന്നോട് ക്ഷമിക്കണം , …… അങ്ങിനല്ല അനന്തുവിനെ എനിക്കിഷ്ടമാണ്. നിന്നെ പരിചയപ്പെട്ടു കഴിഞ്ഞതിന് ശേഷം എനിക്കിപ്പൊ ഒരു പേടി പോലായി അനന്തു നിന്നെപ്പോലെ അല്ലെങ്കിലോ? നിന്നെപ്പോലെ സ്നേഹിക്കാൻ അയാൾക്ക് കഴിഞ്ഞില്ലെങ്കിലോ? ”

1 Comment

Add a Comment
  1. Bro adipoli ayetundu eitu pola nalla length ayatu sex + love enna pola munnotu potte nice bro

Leave a Reply

Your email address will not be published. Required fields are marked *