അത് പപ്പയെ തകർത്തു കളഞ്ഞിരുന്നു പിന്നെ സ്നേഹയോട് ആള് മിണ്ടിയിട്ടില്ല , ഒരുപാട് തവണ അവൾ ക്ഷമ ചോദിച്ച് സമീപിച്ചെങ്കിലും ആള് ക്ഷമിക്കാൻ കൂട്ടാക്കിയില്ല. അത്രയ്ക്കേറെ അവളെ അയാൾ സ്നേഹിച്ചിരുന്നു തൻ്റെ മകളെ പോലെ. പിന്നെ തൻ്റെ ജീവിതം മാറി മറിഞ്ഞു താൻ അബുദാബിയിലെത്തി.
നാളുകൾക്ക് ശേഷം പിന്നെ സ്നേഹ അറിയുന്നത് സ്ട്രോക്ക് വന്ന് കിടപ്പിലായ പപ്പയെപ്പറ്റി ആയിരുന്നു. ആ സമയത്ത് തന്നെയാണ് ജെസ്സി വർക്ക് ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെ കയറിപ്പിടിച്ച ഡോക്ടറെ തല്ലിയതിന് ജെസ്സിയുടെ ജോലി നഷ്ടമായത് ആ ഒരു കാരണം കൊണ്ട് തന്നെ വേറൊരിടത്തും ജോലി കിട്ടാതെയുമായി.
മൊത്തം പറഞ്ഞാൽ ആ കുടുംബം നശിച്ചു. പക്ഷെ താൻ കണ്ടതിൽ വെച്ച് ഏറ്റവും ബോൾഡായ ആളായിരുന്നു ജെസ്സി. കിട്ടുന്ന പണിയെടുത്ത് അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ അവൾ പോറ്റി. പക്ഷെ എല്ലായിടത്തും അവളെ കൊത്തിപ്പറിക്കാൻ കഴുക കൂട്ടം വട്ടമിട്ടു.
ഓരോ പ്രാവശ്യവും അവളതിനെ ശക്തമായി തന്നെ പ്രതിരോധിച്ചു പിന്നെ അതിൻ്റെ പ്രശ്നങ്ങൾ , ആകെ ഉള്ള കൂട്ടുകാരിയായ തന്നിൽ നിന്ന് പോലും സഹായം കൈപ്പറ്റാൻ അവൾ വിസമ്മതിച്ചു. ഒടുവിൽ തൻ്റെയും പപ്പയാണ് എന്ന വാചകത്തിൽ അവൾ വീണു എല്ലാ മാസവും അത്യാവശ്യം ഒരു തുക സ്നേഹ എത്തിച്ചിരുന്നു അവർക്ക് വേണ്ടി , ജെസ്സി ഇപ്പോഴും അവർക്ക് വേണ്ടി പോരാടുവാണ്.
സ്നേഹയുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു, പപ്പയെ കാണണം അമ്മ പറഞ്ഞ പോലെ ഒരുപക്ഷെ തന്നെ കാണാനുള്ള ആഗ്രഹം കാരണം ജീവൻ പിടിച്ചു നിർത്തുന്നതാണെങ്കിലൊ. സ്നേഹയുടെ ഉള്ള് വേദന കൊണ്ട് വിങ്ങി, കണ്ണുകളിലൂടെ ധാര ധാരയായി കണ്ണുനീർ പ്രവഹിച്ചു.
കുറച്ച് നേരം അവളങ്ങിനെ തന്നെ കിടന്നു.
“സ്നേഹെ ….. സ്നേഹെ കതക് തുറന്നെ ”
ആര്യയായിരുന്നു. സ്നേഹ മെല്ലെ കണ്ണുകൾ തുടച്ച് കതക് തുറന്നു.
” നീ എന്താ കരയുകയായിരുന്നൊ ”
“ഹേയ് ഇല്ല ചേച്ചി കണ്ണിലെന്തോ പൊടി വീണു ഞാനത് തുടയ്ക്കുവായിരുന്നു ,ചേച്ചി ഇതെവിടെ പോകുന്നു. ”
” ടീ ഹോസ്പിറ്റലിൽ നിന്ന് അങ്കിൾ വിളിച്ചിരുന്നു നമ്മുടെ ടോമിച്ചായന് സീരിയസ് ആണെന്ന് പറ്റുമെങ്കിൽ ഫ്ലാറ്റിലൊന്ന് പോയി എന്താ കണ്ടീഷനെന്ന് നോക്കാൻ പറഞ്ഞു, പാവം ഇങ്ങിനെ അനുഭവിക്കാതെ അങ്ങ് മരിച്ചാൽ മതിയായിരുന്നു ”
“നിക്ക് ചേച്ചി ഞാനും വരാം ഇത്രയും ദൂരം ഒറ്റയ്ക്ക് പോകണ്ടെ ”
“ഹേയ് വേണ്ട നിനക്ക് വയ്യാത്തതല്ലെ ,ഞാൻ ഒറ്റയ്ക്ക് പോയിട്ട് വരാം , ജെയ്സൻ ഇവിടുണ്ടാവും നി ഉച്ചയ്ക്കൊന്നും ഉണ്ടാക്കാൻ നിക്കണ്ട ഞാൻ വന്നിട്ട് പുറത്ത് പോകാം , പിന്നെ ചെറുക്കനെ നീ കൊന്നേക്കരുത് കേട്ടൊ ,എനിക്കാകെ അവനേ ഉള്ളൂ… ”
“ഒന്ന് പോ ചേച്ചി ”
സ്നേഹ നാണത്തോടെ ആര്യയെ കെട്ടിപ്പിടിച്ചു.
“ശെരിയെടി എന്നാപിന്നെ ഞാൻ പോയിട്ട് വരാം ”
” ആ ഓക്കെ ”
ആര്യ താക്കോലുമെടുത്ത് ധൃതിയിൽ പുറത്തേക്ക് പോയ്. സ്നേഹ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവൾ വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞു. ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. സമയം വളരെ വേഗം നീങ്ങിക്കൊണ്ടിരുന്നു.
കതകിലെ തട്ടു കേട്ടാണ് സ്നേഹ ഉറക്കം ഉണർന്നത് , മൊബൈലെടുത്ത് സമയം നോക്കി
“ദൈവമേ മൂന്ന് മണിയൊ , ഞാനെന്ത് ഉറക്കമാ ഉറങ്ങിയത് , ആര്യേച്ചി വന്നിട്ടുണ്ടാവും ”
വീണ്ടും കതകിലെ തട്ട് കേട്ടു
“ആ ഇതാ വരുന്നു’”
അവൾ അലങ്കോലമായിക്കിടന്ന മുടി വാരിക്കെട്ടിക്കൊണ്ട് ബെഡിൽ നിന്നെണീറ്റു കതക് തുറന്നു. ജെയ്സനായിരുന്നു പുറത്ത് ,
“എന്ത് ഉറക്കമാണിത് , എത്ര നേരമായി വിളിക്കുന്നു. എന്താ …. എന്തുപറ്റി വയ്യേ….? ”
” ആ നല്ല തല വേദന ..ആര്യേച്ചി എവിടെ ?”
ജെയ്സൻ മെല്ലെ കൈ അവളുടെ നെറ്റിയിൽ വച്ചു നോക്കി.
” ശെരിയ നല്ല ചൂടുണ്ടല്ലൊ , ആര്യ വന്നിട്ടില്ല ആ പുള്ളിക്കാരനെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തൂന്ന് പറഞ്ഞു , പിന്നെ തന്നെ വിളിച്ചിരുന്നു , താൻ കോളെടുത്തില്ലാന്നും ”

Bro adipoli ayetundu eitu pola nalla length ayatu sex + love enna pola munnotu potte nice bro