ജാതകം ചേരുമ്പോൾ – 14 15അടിപൊളി 

 

“ആ വന്നോ രണ്ടാളും….. ”

 

ആ സ്ത്രീ ഞങളുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു…

 

ഞങ്ങളുടെ അടുത്ത് എത്തിയ അവർ കല്ല്യാണിയേ താലോലിക്കാൻ തുടങ്ങി….

 

“എന്റെ ലക്ഷ്മി ഒരു ദേവത തന്നെയാട്ടോ നിന്റെ മോള്…. ”

 

ആ സ്ത്രീ ലക്ഷ്മിയാന്റിയെ നോക്കി പറഞ്ഞു

 

“രണ്ടുപേരെയും കാണാൻ എന്താ ഒരു ഐശ്വര്യം… ”

 

എന്റെ കവിൾ പിടിച്ചു വലിച്ചുകൊണ്ട് അവർ വീണ്ടും പറഞ്ഞു…

 

ഈ തള്ളക്കെന്താ വയ്യേ….

 

ഞാൻ ബാക്കി രണ്ടു പേരെയും നോക്കി ഇവരുടെ ഭർത്താവ് ഓക്കേ കാണാൻ ഒന്നും വല്ല്യ പ്രശ്നമുള്ളതായി തോന്നുന്നില്ല പക്ഷേ ആ കാരണവരെ കണ്ടപ്പോൾ അത്ര നന്നായി തോന്നിയില്ല….

 

കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു തരം മൈര് ലുക്ക്‌…

 

അയാൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ്…

 

ഞാൻ വലിയ മൈൻഡ് ചെയ്യാൻ പോയില്ല…….

 

“ആദി മോനും… മായമോളും എത്താറായില്ലേ ലളിതേ…. ”

 

അമ്മ ആ സ്ത്രീയോടായി ചോദിച്ചു……

 

“ആ അവര് ഇപ്പോ എത്തും… പോരുന്ന വഴിക്ക് മോന് ഒരു കാൾ വന്നു…. അര്ജന്റ്ആയോണ്ട് ഞങ്ങളോട് ഇങ്ങോട്ടേക്കു പൊയ്ക്കോളാൻ പറഞ്ഞു…. ”

കേട്ടിട്ട് ഇവരുടെ മക്കൾ ആണ് എന്ന് തോന്നുന്നു….

 

നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവരൊക്കെ ആരാന്ന് ലേ… എനിക്കും അറിയില്ല വാ ചോദിച്ചു നോക്കാം…

 

ഞാൻ കുടുംബക്കാരുടെ എല്ലാ ഡീറ്റൈൽസും അറിയുന്ന വൈശുവിന്റെ അടുത്തേക്ക് നീങ്ങി…

 

കല്ല്യാണിയും കൂടെയുണ്ട്….

 

“വൈശു… ഇവരൊക്കെ ആരാ… ”

 

“ഇവരൊ…”

 

പറഞ്ഞു തീരുന്നതിനു മുൻപ് ഒരു ഹോൺ ശബ്ദം കേട്ടു….

 

“ആ അവർ വന്നൂന്ന് തോന്നണു… ”

 

അമ്മയുടെ ശബ്ദമായിരുന്നു അത്….

 

എല്ലാവരും പുറത്തേക്ക് ഇറങ്ങി….

 

സംഭവം എന്താണ് എന്നറിയാൻ ഞാനും അവരുടെ പിന്നാലേ പോയി….ഇത്രക്ക് ഹൈപ്പ് ഓക്കേ കൊടുക്കണോ…

 

പൂമുകത്തേക്ക് എത്തിയപ്പോൾ ഒരു കാർ പാർക്ക്‌ ചെയ്യുകയാണ്…

 

കാർ കണ്ടപ്പോൾ തന്നെ മനസ്സിലായി റിച്ച് ടീം ആണെന്ന്…

 

കാർ നിർത്തി ഡ്രൈവിങ് സീറ്റിൽ നിന്നും ദേവു ചേച്ചിയുടെ പ്രായം തോന്നിക്കുന്ന ഒരു പുരുഷൻ ഇറങ്ങി…..

 

ഇവൻ എനിക്കൊരു വെല്ലുവിളിയാവും…. അവന്റെ ഒരു കൂളിംഗ് ഗ്ലാസും താടിയും ജാടയും….

 

മൊത്തത്തിൽ എനിക്കങ്ങോട്ട് പറ്റിയില്ല…

 

കൂടേ സൈഡ് സീറ്റിന്റെ ഡോറും തുറന്നുവരുന്നത് ഞാൻ കണ്ടു…..

 

എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി…

 

എന്റെയും കല്യാണിയുടെയും പ്രായം തോന്നിക്കുന്ന ഒരു പെണ്ണായിരുന്നു ഡോർ തുറന്ന് ഇറങ്ങിയത്…. വെള്ളയും വെള്ളയും ഡ്രെസ്സും ചായം പൂശിയ മുടിയും….. കല്ല്യാണിയുടെ കൂടേ കട്ടക്ക് പിടിച്ചു നിൽക്കുന്ന ആകാര വടിവും….. മൊത്തത്തിൽ ഒരു ക്ലാസ്സി വുമൺ…

 

അത്ര മാത്രം മതിയായിരുന്നു അതൊരു സുന്ദരി കൊച്ചാണെന്ന് ഉറപ്പിക്കാൻ…

 

പക്ഷേ എത്ര നോക്കിയിട്ടും അവളുടെ മുഖം മാത്രം കാണുന്നില്ല…

 

അവൾ ഡോർ തുറന്നു…. തിരിഞ്ഞു ഞങ്ങളുടെ നേർക്കായി നടന്നു വന്നു…

 

😳

 

അവളുടെ മുഖം ഞാൻ കണ്ടു….

 

ഞാൻ ആദ്യം നോക്കിയത് കല്ല്യാണിയെയാണ്…..അവളുടെ മുഖത്ത് ഒരുതരം പുച്ഛം വരുന്നത് ഞാൻ കണ്ടു….

 

ഞാൻ വീണ്ടും ആ നടന്നു വരുന്ന പെണ്ണിനെ നോക്കി…

 

അവളേ വീണ്ടും കണ്ടപ്പോൾ ഞാൻ ആ നഗ്നമായ സത്യം മനസ്സിലാക്കി…

 

സൗന്തര്യത്തിന്റെ കാര്യത്തിൽ കല്ല്യാണി രണ്ടാമതായിരിക്കുന്നു…..

 

 

 

 

 

 

 

 

 

 

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *