ജാതകം ചേരുമ്പോൾ – 14 15അടിപൊളി 

 

“ഉത്സവം കഴിയുന്നത് വരേ ഒരു കാരണവശ്ചാലും കല്ല്യാണിയേ ഇങ്ങോട്ട് കൊണ്ടു വരരുത്….. അത് ആ കുട്ടിയുടെ ജീവന് തന്നെ ആപത്താണ്…. ”

 

എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചുള്ള ഒരു മറുപടിയായിരുന്നു ഞാൻ അപ്പോൾ കേട്ടത്…

 

ഒരു പക്ഷേ ആ നിലവിളി തന്നതിലും വലിയ പേടിയാണ് എനിക്ക് അപ്പോൾ തോന്നിയത്…

 

ശ്വാസം എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും എനിക്ക് അതിനു കഴിയാത്ത ഒരു തരം അവസ്ഥ…

 

“ക…. കല്ല്യാണിയും ഇതും തമ്മില്ലായി എന്താണ് ബന്ധം…. അവളുടെ ജീവന് എങ്ങനെയാണ് ആപത്തു വരുക…?”

 

ഞാൻ മാണിക്യനോടായി ചോദിച്ചു എന്റെ ഉള്ളിലെ എല്ലാ പേടിയും ആ ഒരു ചോദ്യത്തിൽ ഉണ്ടായിരുന്നു….

 

പക്ഷേ അയാൾ എന്റെ മുഖത്തേക്ക് നോക്കി മൗനം പാലിക്കുകയാണ് ചെയ്തത്…

 

എല്ലാം കൊണ്ടും തകർന്നു നിൽക്കുന്ന എന്റെ മനസ്സിന് പക്ഷേ അതു മാത്രം സഹിക്കാൻ പറ്റിയില്ല….

 

“എടോ മൈരേ…. തന്നോടാ ചോദിച്ചേ കല്ല്യാണിയും ഇതും തമ്മിൽ എന്താണ് ബന്ധം എന്ന്…. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒറ്റൊരുത്തനെ ഞാൻ വിടില്ല എല്ലാത്തിനേം ഞാൻ പച്ചക്ക് കത്തിക്കും…. ”

 

ഞാൻ അയാളുടെ കഴുത്ത് പിടിച്ചുകൊണ്ട് പറഞ്ഞു…

 

ഞാൻ ഞാനല്ലാതെയായ നിമിഷമായിരുന്നു അത്…. ചേച്ചിയുണ്ടെന്നോ അത് തന്റെ അച്ഛന്റെ പ്രായമുള്ള ആളെണെന്നോ എന്നൊന്നും എനിക്ക് ചിന്തിക്കാൻ സാധിച്ചില്ല. കല്ല്യാണി മാത്രമായിരുന്നു എന്റെ മനസ്സിൽ….. അവൾക്കെന്തെങ്കിലും പറ്റുമോ എന്നുള്ള പേടിയും..

 

എന്റെ പെട്ടെന്നുള്ള പിടിത്തം കൊണ്ടാവണം അയാൾ ബാക്കിലേക്ക് ഒന്ന് വീഴാൻ പോയി… പക്ഷേ വീണില്ല എങ്ങനൊക്കെയോ പിടിച്ചു നിന്നു….

 

“സിദ്ധു… മോനേ എന്താടാ കാണിക്കുന്നേ വിട്… അയാളെ വിടടാ…….”

 

ചേച്ചി അയാളുടെ കഴുത്തിൽ ഉള്ള എന്റെ കയ്യിൽ പിടിച്ചുകൊണ്ടു വളരേ ദയനീയമായി പറഞ്ഞു…

 

പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല എന്ന് മനസ്സിലാക്കിയ ചേച്ചി പിന്നേ ബലം പ്രയോഗിക്കാൻ തുടങ്ങി…

 

പക്ഷേ ചിന്താ ശേഷി നഷ്ടപ്പെട്ട എനിക്ക് അതൊക്കെ വെറും തടസങ്ങൾ മാത്രമായിരുന്നു…..

 

എന്റെ പ്രവർത്തികളിൽ തടസമായി നിന്ന ചേച്ചിയേ ഞാൻ യന്ദ്രികമെന്നോണം ഞാൻ ശക്തിയിൽ തട്ടി മാറ്റി…..

 

ഞാൻ തട്ടി മാറ്റിയത് എന്റെ ജീവനായ ദേവു ചേച്ചിയെയാണ് എന്ന് ഞാൻ മനസ്സിലാക്കിയത് പോലും ചേച്ചി കൈമുട്ടും കുത്തി വീണപ്പോൾ ആണ്….

 

ഒരു നിമിഷം ഞാൻ മരവിച്ചുപോയി….

 

ഞാൻ നോക്കുമ്പോൾ കാണുന്നത് കൈമുട്ടിൽ നിന്നും ചോര ഒഴുക്കി എന്നേ തന്നെ നോക്കി നിലത്തിരിക്കുന്ന ചേച്ചിയെയാണ്……

 

പക്ഷേ ആ മുഖത്ത് തന്റെ കൈയിൽ പറ്റിയ മുറിവിന്റെ വേദനയല്ല മറിച്ച് എന്നേ ഓർത്തുള്ള വേദനയാണ് എന്ന് ഞാൻ മനസ്സിലാക്കി……..

 

സ്വബോധം വീണ്ടെടുത്ത ഞാൻ മാണിക്യന്റെമേലുള്ള പിടുത്തം വിട്ട് ചേച്ചിയുടെ അടുത്തേക്ക് ഓടി….

 

ചേച്ചിയേ ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു…

 

ആ കണ്ണ് നിറഞ്ഞിരിക്കുന്നു…. ഞാൻ കാരണം എല്ലാവരും വേദനിക്കുകയാണ് എന്നുള്ള ചിന്ത എന്നേ അലട്ടിക്കൊണ്ടിരുന്നു….

 

ചേച്ചിയുടെ കയ്യിൽ നിന്നും ചോര ഒഴുകുന്നുണ്ട്…..

 

“സിദ്ധു… വേണ്ടടാ മോനേ….. നമ്മുക്ക് പോവാം…..”

 

അതു പറഞ്ഞപ്പോൾ ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു….

 

എനിക്ക് മാത്രമറിയുന്ന ദേവൂചേച്ചിയുടെ മറ്റൊരു മുഖം…. ചേച്ചി ആരെയും കാണിക്കാത്ത എന്നേ മാത്രം കാണിക്കുന്ന ആ മുഖം ഞാൻ വീണ്ടും കണ്ടു….

 

ചേച്ചിയുടെ അവസ്ഥ കണ്ട് എനിക്കും എന്തൊപോലെയായി അതിന്റെ കൂടേ കല്ലുവിന്റെ മുഖം കൂടേ മനസ്സിൽ വന്നപ്പോൾ പിന്നേ അധികം നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…

 

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞിരുന്നു….

 

ഞാൻ ചേച്ചിയേ മുറുക്കെ കെട്ടിപിടിച്ചു… എന്റെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു….

 

ചേച്ചി എന്നേ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും… ഉള്ളിലെ നീറ്റൽ കൂടുക എന്നല്ലാതെ കുറഞ്ഞില്ല….

Leave a Reply

Your email address will not be published. Required fields are marked *