ആ രൂപം കൂടുതൽ അടുക്കുംതോറും അത് പ്രേതവും പിശാശും ഒന്നുമല്ല എന്നും അതൊരു മനുഷ്യനാണ് എന്ന് മനസ്സിലായി തുടങ്ങി…..
പക്ഷേ ആര്… അതും ഈ രാത്രിയിൽ ഇവിടേ തനിച്ച്…
ഞങ്ങളേ കൂടാതെ ഇത്രക്കും കഴപ്പുള്ള ആൾക്കാർ വേറെയും ഉണ്ടോ ഇവിടേ….🤔
നിലാവിന്റെ വെട്ടത്തു എത്തിയ ആ മനുഷ്യന്റെ രൂപം പതിയെ തെളിഞ്ഞു വന്നു….
താടിയും…. കാവിമുണ്ടും…. രുദ്രാക്ഷമാലയും.. ഇത് അയാൾ തന്നെ… ആ കള്ള താടി മാണിക്യൻ…..
അയാൾ ആണ് എന്ന് മനസ്സിലായതും ദേവു ചേച്ചി എന്റെ കയ്യും തട്ടിമാറ്റി അയാളുടെ അടുത്തേക്ക് ചെന്നു….. പക്ഷേ ആ പോക്ക് അത്ര പന്തിയായി എനിക്ക് തോന്നിയില്ല…
“എന്താടോ അതിന്റെ അകത്ത്….. ”
വളരേ ഉച്ചത്തിൽ ഞാൻ ഇതുവരെയും കാണാത്ത ഭാവത്തിൽ ആയിരുന്നു ചേച്ചിയുടേ ശബ്ദം….
പക്ഷേ അയാൾ ശാന്തനാണ്…..
എനിക്ക് ആ ശാന്തത കണ്ടപ്പോൾ ചിറി നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്….
“തനിക്കെന്താ ചെവി കേട്ടൂടെ അതിന്റെ അകത്തു എന്താണ് എന്ന്….”
“നിങ്ങളോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്..”
അയാൾ മൗനം വെടിഞ്ഞു….
ഞാൻ ദേവുചേച്ചിയെ നോക്കി….ദേഷ്യം ചേച്ചിയേ പൂർണമായും അന്തയാക്കിയിരുന്നു….
“തന്നോട് ചോദിച്ചതിന് ഉത്തരം പറയടോ… ”
ചേച്ചി തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞു… ഇനിയും ചേച്ചിയേ പിടിച്ചു നിർത്തിയില്ലെങ്കിൽ ഇവിടേ ഒരു അടി പൊട്ടും എന്ന് എനിക്ക് തോന്നി…
ഞാൻ ചേച്ചിയുടെ അടുത്തായി ചെന്നു ഒരു കൈ കൂട്ടി പിടിച്ചു…..
അയാൾ ഞങ്ങളേ തന്നെ നോക്കി നിൽക്കുകയാണ്….
എങ്ങും നിശബ്ദത മാത്രം…..
“അതിനുള്ളിൽ എന്ത് തന്നെയായാലും… ഉത്സവം കഴിയുന്നത് വരേ നിങ്ങൾ സുരക്ഷിതരാണ്…. നിങ്ങൾ ഇപ്പോൾ പോകു…..”
വളരേ ശാന്തത നിറഞ്ഞ ഉത്തരമായിരുന്നു അയാൾ തന്നത്…
പക്ഷേ ഇത്തവണ എനിക്കാണ് പൊളിഞ്ഞു കയറിയത്…. ഇവിടേ ഇത്രയും കാര്യങ്ങൾ നടന്നിട്ടും ഞങ്ങൾ സുരക്ഷിതരാണ് എന്ന് പോലും….
“എടോ കാട്ടവരാ.. ”
“ആാാാാാ…….. ആാാാ….
.. ആആആആആ……..,. ”
എനിക്ക് മുഴുവപ്പിക്കാൻ കഴിയുന്നതിനും മുന്പേയാണ് ഞങ്ങൾ ആ ശബ്ദം കേട്ടത്… ഏതൊരു മനുഷ്യന്റെയും ജീവൻ നിലച്ചു പോകുന്ന തരം ഒരു അലർച്ച…..
ജീവിതത്തിൽ ആദ്യമായി…. ഭയം എന്നേ കീഴ്പ്പെടുത്തിയ നിമിഷം….. ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഞാൻ ഭയപെട്ടു…. ദേവു ചേച്ചിയുടെ അവസ്ഥയും മറിച്ചാല്ലായിരുന്നു… ചേച്ചി നന്നായി വിറക്കുന്നുണ്ട്…
“എന്ത് സാധനത്തിനെയാടോ താനൊക്കെ കൂടേ അതിനുള്ളിൽ പിടിച്ചു വച്ചിരിക്കുന്നത്… ”
ഞാൻ അയാൾക്ക് നേരേ അലറി…
“നിങ്ങളോട് പോവാൻ അല്ലേ പറഞ്ഞത്… ഞാൻ ഉള്ളിടത്തോളം കാലം നിങ്ങൾ സുരക്ഷിതരാണ്…. ”
പക്ഷേ ചോദിച്ചതിനുള്ള ഉത്തരമായിരുന്നില്ല കിട്ടിയത്…
ഞാൻ ചേച്ചിയുടെ കയ്യും പിടിച്ചു പോവാൻ തുനിഞ്ഞു…..
പക്ഷേ അത് അയാൾ പറഞ്ഞതുകൊണ്ടൊന്നും അല്ലായിരുന്നു…
അയാളോട് സംസാരിചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് ഏകദേശം മനസിലായിരുന്നു….
ചേച്ചിയേം കൊണ്ട് ഇവിടേ നിൽക്കാനും മനസ്സു വന്നില്ല…
ഇനി വാതിലും തല്ലി പൊട്ടിച്ചു ആ മൈര് എങ്ങാനും ഇറങ്ങി വന്നാലോ…… എന്റെ കാര്യം ഓക്കേ എനിക്ക് ഓടാവുന്നതേ ഉള്ളു അങ്ങനെയാണോ ചേച്ചിയുടെ കാര്യം… അത്കൊണ്ട് തല്ക്കാലം റിസ്ക് ഒന്നും എടുക്കേണ്ട..
ഞാൻ അയാളെ ഒന്ന് കൂർപ്പിച്ചു നോക്കി ചേച്ചിയുടെ കയ്യും പിടിച്ചു അയാളെയും കടന്നു നടന്നു….
ഓടണം എന്നുണ്ടെങ്കിലും വില പോവും എന്ന കാരണത്താൽ അതിനു മുതിർന്നില്ല….
പെട്ടെന്ന് എന്റെ മറ്റേ കയ്യിൽ ഒരു പിടി വീണു….
തിരിഞ്ഞു നോക്കുമ്പോൾ മാണിക്യൻ ആണ്….
ഇനി എന്ത് അവരാതം പറയാനാണാവോ….
എന്ത് മൈരാണേലും വേഗം പറഞ്ഞു തുലക്ക് എന്നുള്ള രീതിയിൽ ഞാൻ അയാളെ നോക്കി…..
