ജാതകം ചേരുമ്പോൾ – 14 15അടിപൊളി 

 

“അതിനുള്ളിൽ ഒരു ആത്മാവാണ്…. നിങ്ങളുടെ കുടുംബത്തോടെ ഒടുങ്ങാത്ത പകയുള്ള ഒരു ആത്മാവ്….”

 

മാണിക്യന്റെ ശബ്ദം കേട്ട ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞു….

 

ഞങ്ങളേ ഒന്നു നോക്കിയ അയാൾ വീണ്ടും തുടർന്നു…

 

“തന്റെ പ്രതികാരം നിറവേറ്റാൻ അവൾക്കൊരു ശരീരം ആവശ്യമാണ്…. എന്നാൽ അതിനു പറ്റിയ രണ്ടു ശരീരമേ നിങ്ങളുടെ കുടുംബത്തിൽ ഉള്ളു…. അതിൽ ഒന്ന് കല്യാണിയുടേതാണ്…. ആ ആത്മാവ് ആ കുട്ടിയുടെ ശരീരത്തിൽ കയറിയാൽ മരണം സുനിശ്ചിതമാണ്….കൂടുതലൊന്നും ഇപ്പോൾ പറയാൻ എനിക്ക് നിർവാഹമില്ല…. സൂക്ഷിക്കുക….”

 

അയാൾ പറഞ്ഞു നിർത്തി…..

 

“ആാാാ……… ആ………ആാാാാ……….ആാാാ……… ആ………ആാാാാ………. ”

 

വീണ്ടും ആ നിലവിളി ശബ്ദം കൂടി വന്നു…

 

ഒരു ഇളം കാറ്റന്നെ തഴുകി…..

 

ഞാൻ പോലും അറിയാതെ എന്റെ കാലുകൾ ആ വാതിലുകൾ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങി……

 

ചേച്ചിയുടെ കൈകളാണ് വീണ്ടും എന്നേ തടുത്തു നിർത്തിയത്…. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചേച്ചിയുടെ മുഖം ദയനീയമായിരുന്നു….

 

ആ കൈകൾ വിറക്കുന്നുണ്ടായിരുന്നു…. ചേച്ചിയെ ഇനിയും ഇവിടേ നിർത്താൻ മനസനുവദിച്ചില്ല….

 

ഞാൻ ചേച്ചിയുടെ കൈ ചേർത്ത് പിടിച്ചു ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി…..

 

അയാളോട് ഒരുപാട് ചോദിക്കാനുണ്ടെങ്കിലും ഞാൻ ഒന്നും പറയാതെ ചേച്ചിയുടെ കയ്യും പിടിച്ചു തിരിച്ചു തറവാട്ടിലേക്ക് നടന്നു….. മറുപടിയായി ഒരു നോട്ടം മാത്രമാണ് ഞാൻ കൊടുത്തത്

 

യന്ദ്രികമെന്നൊണമാണ് ഞാൻ നടക്കുന്നത് ചേച്ചി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നും തിരിച്ചറിയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ കാരണം മനസ്സു നിറയേ കല്ല്യാണിയായിരുന്നു…

 

അവൾക്ക് ഇപ്പോൾ ഒന്നും പറ്റിയില്ലെങ്കിലും… എന്തെങ്കിലും പറ്റുമോ എന്നുള്ള ഭയമായിരുന്നു എനിക്ക്…..

 

എന്റെ അവസ്ഥ കണ്ടതുകൊണ്ടാവും ചേച്ചി പിന്നേ ഒന്നും പറയാൻ നിന്നില്ല.. എന്റെ കൈ പിടിച്ചു കൂടേ നടന്നു…

 

തറവാട്ടിലേക്കുള്ള വഴിയേ നടക്കുമ്പോൾ ദൂരേ എന്നെയും കാത്തു നിൽക്കുന്ന കല്ല്യാണിയേ ഞാൻ കണ്ടു… ഏതൊരാണും കാണാൻ കൊതിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്….

 

“അവിടേ നടന്നതും കേട്ടതും ഒന്നും അവളേ അറിയിക്കേണ്ട… ഞാൻ ഇവിടേ ഉള്ളപ്പോൾ നിങ്ങൾക്ക് രണ്ടുപേർക്കും ഒന്നും സംഭവിക്കാൻ ഞാൻ ഇടവരുത്തില്ല….”

 

ചേച്ചി എന്നേ തോണ്ടികൊണ്ട് പറഞ്ഞു….

 

ഞങ്ങൾ മുറ്റത് എത്തി. കല്ല്യാണിയേ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു വല്ലാത്ത സന്ദോഷം ഞാൻ കണ്ടു പക്ഷേ എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ മാത്രം ധൈര്യമുണ്ടായിരുന്നില്ല…. കാരണം ആ മുഖത്ത് വെറും നിഷ്കളങ്കമായ സ്നേഹം മാത്രമാണുള്ളത് അതിലേക്ക് കൂടുതൽ നേരം നോക്കിയാൽ എനിക്ക് പിന്നേയും പിടിച്ചു നിൽക്കാൻ കഴിയുമായിരുന്നില്ല. എന്റെ കണ്ണു കലങ്ങുന്നത് അവളേ കാണിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു…

 

അവളുടെ മുഖത്തേക്ക് നോക്കാത്തത് കാരണം ആ ചിരി മായുന്നുണ്ടായിരുന്നു…

 

“എന്താ ഇത്ര നേരം വൈകിയേ…..”

 

കല്ല്യാണി ഞാൻ മൈൻഡ് ചെയ്യാത്തത് കാരണം എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു…..

 

ആ സമയം തന്നെ ചേച്ചി ഞങ്ങളേ തനിച്ചാക്കി ഉള്ളിലേക്ക് കയറി പോയി….

 

“ഒന്നുല്ല….. അത് കിട്ടാൻ കുറച്ചു നേരമെടുത്തു….”

 

ഞാൻ അവൾക്ക് മുഖം കൊടുക്കാതെ ഉള്ളിലേക്ക് കയറി മറുപടി പറഞ്ഞു….

 

പക്ഷേ എന്റെ മറുപടി തൃപ്തിയായിരുന്നില്ല എന്ന് ഏത് പൊട്ടനും മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു….

 

ഉള്ളിലേക്ക് കയറിയപ്പോൾ എല്ലാവരും ഉണ്ട്… ചേച്ചിയുടെ വാശി കാരണം അമ്മ ചേച്ചിയേ വഴക്കു പറയുകയാണ്…. പാറുവാണെങ്കിൽ അതൊക്കെ കേട്ട് ചിരിക്കുന്നു ബാക്കി ഉള്ളവരൊക്കെ സാരല്ല പോട്ടെ… കുട്ടികൾ അല്ലേ എന്നൊക്കെ പറഞ്ഞു രംഗം തണുപ്പിക്കുന്നു….

 

പക്ഷേ ഞാൻ അതൊന്നും കേൾക്കാനും കാണാനുമുള്ള അവസ്ഥയിൽ അല്ലായിരുന്നു….. എങ്ങനെയെങ്കിലും കുറച്ചു നേരം കിടക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു……

Leave a Reply

Your email address will not be published. Required fields are marked *