ജാതകം ചേരുമ്പോൾ – 14 15അടിപൊളി 

 

അവളുടെ ശബ്ദം ശ്വാസം കിട്ടാതെ വേദനയിൽ തളർന്നു. അത്രയും നേരം കെട്ടിനിന്ന കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകാൻ തുടങ്ങി…

 

“ഇല്ല… ഇങ്ങനെ പറഞ്ഞ് നീ എന്നെ വിട്ടുപോകാൻ ഞാൻ സമ്മതിക്കില്ല …എന്റെ പൊന്നല്ലേ എന്നേ തനിച്ചാക്കി പോവല്ലേ…. പ്ലീസ്…..”

 

ഞാൻ അവളുടെ മുഖം പിടിച്ച് എന്റെ നെഞ്ചോട് ചേർത്തു.

 

അവളുടെ കണ്ണുകൾ പതുക്കെ അടഞ്ഞു… എന്റെ പേര് വിളിക്കാനായിരുന്ന അവസാന ശ്രമം അവളുടെ അധരത്തിൽ മരവിച്ചു.

 

ലോകം മുഴുവൻ നിശബ്ദമായി…..

 

പിന്നീട്, മഴത്തുള്ളികൾ പോലെ, എന്റെ കണ്ണുനീർ അവളുടെ മുഖത്ത് വീണു… എന്നാൽ അവൾക്കതു അനുഭവിക്കാനായില്ല.

 

വേദനയോടെ ഞാൻ ആ സത്യം മനസ്സിലാക്കി…. കല്ല്യാണി എന്നേ തനിച്ചാക്കി പോയിരിക്കുന്നു….

 

 

 

 

“സിദ്ധു…… സിദ്ധു……. ”

 

ഞാൻ ഒരു അമ്പരപ്പോടെ ഞെട്ടി ഉണർന്നു….

 

കല്ല്യാണിയുടെ തട്ടി വിളിക്കൽ കേട്ടാണ് ഞാൻ ഉണർന്നത്….

 

എന്റെ നെറ്റിയിൽ നിന്നൊഴുകുന്ന വിയർപ്പുതുള്ളി അവളുടെ വിരൽ തൊട്ടപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്

ഇത്… ഒരു സ്വപ്നമാത്രമായിരുന്നു എന്ന്

 

എന്നാൽ, അത് അത്രയും യാഥാർത്ഥ്യമായിരുന്നു.

അവളുടെ മരണം, എന്റെ കരച്ചിൽ, അവളുടെ അവസാന ശ്വാസം… എല്ലാം ഇന്നലെ സംഭവിച്ചതുപോലെ.

 

ഫോണിലേക്ക് നോക്കിയപ്പോൾ സമയം പതിനൊന്നു മണി ആവുന്നേ ഉള്ളു….

 

ഞാൻ കല്ല്യാണിയേ നോക്കി….കണ്ണിൽ കെട്ടി നിന്ന കണ്ണു നീർ ഞാൻ അവൾ കാണാതെ തുടച്ചു കളഞ്ഞു…

 

“എന്തു പറ്റി സ്വപ്നം വല്ലതും കണ്ടോ… നന്നായി വിയർക്കുന്നുണ്ടല്ലോ… ”

 

വിയർപ്പു തുള്ളികൾ തുടക്കുന്നതിനിടയിൽ അവൾ ചോദിച്ചു…..

 

“ഒന്നുല്ല…. ”

 

ഞാൻ അവളുടെ കൈ എന്നിൽ നിന്നും പതിയെ മാറ്റികൊണ്ട് പറഞ്ഞു…..

 

ഒരു നിമിഷം അവൾ എന്നേ നോക്കി നിന്നു…

 

“ശരി…. പേടിക്കൊന്നും വേണ്ടാ… ഞാൻ അടുത്തില്ലേ.. എന്തെങ്കിലും ഉണ്ടായാൽ എന്നേ വിളിച്ചാൽ മതി…. ”

 

അതും പറഞ്ഞുകൊണ്ട് അവൾ കട്ടിലിന്റെ ഒരറ്റം പിടിച്ചു കിടന്നു…..

 

ഞാൻ എനിക്ക് പുറം തിരിഞ്ഞു കിടക്കുന്ന അവളേ കുറച്ചു നേരം നോക്കി കിടന്നു…..

 

എന്റെ മനസിൽ ഒരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്….

ഈ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകാൻ പാടില്ല…..

 

കല്ല്യാണി എന്റേതുമാത്രമാണ്… അവളേ ഞാൻ ഒരു മരണത്തിനും വിട്ടു കൊടുക്കില്ല…

 

ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തു…..

 

ചെറുതായി മഴ പെയ്യാൻ തുടങ്ങി…. തണുത്ത കാറ്റ് മുറിയിലാകെ കുളിർമയേകി…

 

നിലാവിന്റെ മാത്രം വെട്ടമുള്ള ആ മുറിയിൽ ഞാനും കല്ല്യാണിയും ഒരറ്റം പിടിച്ചു കിടക്കുകയാണ്….

 

കുറച്ചു നേരമുള്ള ആലോചനക്കു ശേഷമാണ് നടന്ന കാര്യം ഓർത്തെടുക്കാൻ പറ്റിയത്…

 

അവളുടെ കൈക്ക് എങ്ങനെയുണ്ട്……

 

ഞാൻ അവളുടെ ശ്രദ്ധ തിരിക്കാൻ എന്നോണം ഒന്ന് ചുമച്ചു….

 

പക്ഷേ അവളുടെ പക്കൽ നിന്നും ഒരനക്കവും ഉണ്ടായില്ല…. ഞാൻ നീങ്ങി നീങ്ങി അവളുടെ അടുത്തെത്തി….

 

“സോറി…. ”

 

എന്റെ കൈ അവളുടെ വയറിനു മുകളിലൂടെ ചുറ്റിപ്പിടിച്ചു അവളുടെ കഴുത്തിൽ മുഖം ചേർത്തുകൊണ്ട് ഞാൻ പറഞ്ഞു…..

 

അവളുടെ ചൂട് കിട്ടിയപ്പോൾ നടന്ന കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു…

 

കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലേക്ക് പതിച്ചു….

 

അവളുടെ കവിളിൽ പതിഞ്ഞ എന്റെ കണ്ണുനീർ

അവളെ പെട്ടെന്ന് എഴുന്നേൽപ്പിച്ചു.

 

പതിയെ അവൾ തല തിരിച്ച് എന്നേ നോക്കി.

 

“സിദ്ധു…?”

 

അവളുടെ ശബ്ദം ശാന്തമായിരുന്നു….

 

ഞാൻ ഒന്നും പറയാതെ, എന്റെ മുഖം അവളുടെ അടുത്തേക്ക് കൂടുതൽ അടുപ്പിച്ചു…..

 

അവളുടെ ചൂട് അനുഭവിക്കാൻ മനസ്സ് വല്ലാതെ കൊതിച്ചു പോയിരുന്നു…

 

“കരയാണോ…?”

 

അവൾ എന്നേ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു തലയിൽ തലോടികൊണ്ട് ചോദിച്ചു….

 

ആ സുഖം ജീവിതകാലം മുഴുവൻ കിട്ടണേ എന്നുള്ള ഒറ്റ പ്രാർത്ഥനമാത്രമായിരുന്നു എനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *