ജാതകം ചേരുമ്പോൾ – 14 15അടിപൊളി 

 

ഞാൻ അവരുടെ മുന്നിലൂടെ റൂമിലേക്ക് നടന്നു…..

 

“നിനക്ക് ചോറൊന്നും വേണ്ടെടാ… ”

 

സ്റ്റെപ് കയറി പോകുന്ന എന്നേ കണ്ടതും അമ്മ ചേച്ചിയേ വഴക്കു പറയുന്നത് നിർത്തി എന്നോടായി ചോദിച്ചു…..

 

കേട്ടെങ്കിലും ഞാൻ മറുപടി പറയാൻ ഒന്നും നിന്നില്ല….

 

ഞാൻ..റൂമിലോട്ട് നടന്നു….

 

റൂമിന്റെ ഡോർ എത്തിയപ്പോഴേക്കും എന്റെ കയ്യിൽ ഒരു പിടിത്തം വീണു…

 

തിരിഞ്ഞു നോക്കുമ്പോൾ കല്ല്യാണിയാണ്….

 

“എന്താ… വയ്യേ….പനി വല്ലതും ഉണ്ടോ… ”

 

അവൾ കൈ എന്റെ നെറ്റിയിൽ തൊട്ടു ചൂടുണ്ടോ എന്ന് നോക്കി കൊണ്ട് പറഞ്ഞു….

 

എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണുകളിൽ കൂടുതൽ നേരം നോക്കി നിൽക്കാൻ കഴിയുന്നില്ല….

 

മനസ്സു മുഴുവൻ മാണിക്യൻ നിലം തൊടാതെ പറഞ്ഞ വാക്കുകളാണ്….

 

“ഇല്ല…. നീ മാറി നിന്നെ…. ”

 

ഞാൻ എന്റെ കയ്യിൽ നിന്നും അവളുടെ കൈ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു….. അപ്പോഴും ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല…

 

“പറ്റില്ല…. ”

 

അവൾ അതും പറഞ്ഞു എന്റെ മുന്നിൽ വാതിലിനടുത്തായി നിന്നു…..

 

ഞാൻ അവളേ ബോധപൂർവം ഒഴിവാക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി തുടങ്ങി….

 

“ചേച്ചിയായിട്ട് വല്ല പ്രശ്നവും ഉണ്ടായോ… ”

 

അവൾ വീണ്ടും ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു….

 

അവളുടെ കണ്ണിലേക്ക് അവസാനം ഞാൻ നോക്കി….

 

ഇമ ചിമ്മാതെ എന്റെ മറുപടിക്ക് വേണ്ടി കാത്തു നിൽക്കുകയാണ് അവൾ….ആ നീല കണ്ണുകളിലേക്ക് നോക്കുമ്പോൾ ഉള്ളിലെ പേടി കൂടി കൂടി വന്നു…..മനസ്സു നീറാൻ തുടങ്ങി…. എന്തൊകൊണ്ടാണെന്ന് ചോദിച്ചാൽ അറിയില്ല…

 

ഒരു കുഴപ്പവുമില്ലാതെ കല്ല്യാണി എന്റെ മുമ്പിൽ നിൽക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് കല്ല്യാണി എന്നിൽ നിന്നും അകലും എന്നുള്ള ചിന്ത എന്നേ കാർന്നു തിന്നുന്നത്….

 

“നീ ഒന്ന് മാറി നിന്നെ കല്ല്യാണി ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ….. ”

 

കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിയാതെ ഞാൻ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി കൊണ്ട് പറഞ്ഞു….

 

“നിനക്കെന്താ സിദ്ധു എന്റെ മുഖത്ത് നോക്കിയാൽ….”

 

അവൾ എന്റെ മുഖം കൈ കൊണ്ട് കോരി അവളുടെ മുഖത്തിന്‌ നേരെയാക്കി ചോദിച്ച്…..

 

“നിന്നോടല്ലെടി പറഞ്ഞേ മാറി നിൽക്കാൻ… ”

 

ഞാൻ അവളേ ദേഷ്യത്തിൽ സൈഡിലേക്ക് തള്ളി മാറ്റി വളരേ ഉച്ചത്തിൽ പറഞ്ഞു….

 

ശേഷം അവളെയും കടന്നു പോയി തലയിൽ കൈ വച്ചു ബെഡിന്റെ ഒരൊറ്റം പിടിച്ചു കിടന്നു….

 

ആലോചിച്ചപ്പോൾ അവളേ ഒഴിവാക്കാൻ ആ ഒരു വഴിയേ ഞാൻ കണ്ടുള്ളു…

 

പക്ഷേ എന്റെ ശക്തി നിയന്ത്രിക്കാൻ എനിക്ക് സാധിച്ചില്ല. അത്യാവശ്യം നല്ല ശക്തിയിലായിരുന്നു ഞാൻ അവളേ തള്ളി മാറ്റിയത് അത് കൊണ്ട് തന്നെ അവളുടെ ഇടതു കൈ മൊത്തത്തിൽ വാതിൽ ചെന്നു ഇടിച്ചിരുന്നു

 

മുഖം മറച്ചു കിടക്കുമ്പോഴും… അവൾ എന്നേ തന്നെ നോക്കി നിൽക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി…..

 

കുറച്ചു നേരത്തിനു ശേഷം ലൈറ്റ് ഓഫ്‌ ആയി.. കല്ല്യാണിയുടെ കാലൊച്ചകൾഅകന്നു മാറുന്നത് ഞാൻ കണ്ടു….

 

പതിയെ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു……

 

 

 

 

“സിദ്ധു……ഞാൻ പോയാലും നീ സന്തോഷത്തോടെ ജീവിക്കും എന്ന് എനിക്ക് വാക്ക് താ…”

 

എന്റെ മടിയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന കല്ല്യാണി എന്നോടായി ചോദിച്ചു….

 

ആ വേദനയിലും അവളുടെ മുഖത്ത് ഒരു പുഞ്ചിരിമാത്രമായിരുന്നു ഉണ്ടായിരുന്നത്……

 

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ മുഖത്തേക്ക് പതിക്കുന്നത് ഞാൻ കണ്ടു…

 

 

“നിനക്ക് ഒന്നും സംഭവിക്കില്ല… പോകല്ലേ പൊന്നേ… പ്ലീസ്….”

 

എന്റെ ശബ്ദം കരച്ചിലിൽ വിറച്ചു…..

 

കല്ല്യാണി എന്റെ കൈ പിടിച്ചു..

 

വിരലുകൾക്കിടയിലൂടെ അവളുടെ രക്തത്തിന്റെ ചൂട് എന്റെ ഹൃദയത്തിലേക്ക് ഒഴുകി.

 

“സിദ്ധു… ജീവിതം നാളെയെന്താണെന്ന് ആർക്കും അറിയില്ല… പക്ഷേ നീ… നീ ജീവിക്കണം…എന്റെ പൊന്ന് എന്നേ മറന്ന് സന്തോഷത്തോടെ ജീവിക്കണം… എനിക്ക് വാക്ക് താ…”

Leave a Reply

Your email address will not be published. Required fields are marked *