അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ല… പാലക്കാട്ട് കുറച്ച് സ്ഥലമുണ്ട്… അത് നോക്കാൻ ആളുണ്ട്… ഇപ്പോൾ ഹരം യാത്രകൾ…
” രവി കുറേ സത്യവും കുറച്ച് നുണയും ചേർത്ത് പറഞ്ഞു. “എവിടേക്കുള്ള യാത്രയിലാണ് ഇങ്ങോട്ട് കയറാൻ തോന്നിയത്… ” അവർ കാലിന്മേൽ കാൽ കയറ്റി വച്ചു. “അങ്ങിനെ പ്രത്യേക ലക്ഷ്യം വച്ച് ഇറങ്ങാറില്ല…
ഇറങ്ങാൻ തോന്നുമ്പോൾ ഇറങ്ങുക… കൂടണയാൻ തോന്നുമ്പോൾ അണയുക… ഇതാണ് എൻ്റെ ലെയിൻ… ” രവി അവരുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
“അപ്പോ എങ്ങിനെ വണ്ടി ഇങ്ങോട്ട് തിരിഞ്ഞു.. ” “ആൾക്കൂട്ടം
കണ്ടപ്പോൾ ഇറങ്ങി… അപ്പോഴാണ് കിടപ്പ് വശം മനസ്സിലായത്… ” “എന്തായാലും എൻ്റെ സമയം പൊട്ടയല്ല… ” “സമയത്തിലൊന്നും എനിക്ക് വിശ്വാസമില്ല…
പ്രവൃത്തിയിലാണ് വിശ്വാസം…. ” രവി നയം വ്യക്തമാക്കി. “എൻ്റെ മനസ്സിൽ ഒരു കൊച്ച് ഐഡിയയുണ്ട്… പറയട്ടെ…
” അവർ ചോദിച്ചു. “പറയൂ… കേൾക്കട്ടെ… ” രവി അവരെ മൊത്തത്തിൽ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു.
അതവർ സുഖിച്ചുവെന്ന് അവരുടെ മുഖഭാവം വെളിവാക്കി. “എൻ്റെ ജീവൻ രക്ഷിച്ച ആളല്ലേ… എടോ.. തനിക്ക് കുറച്ച് ദിവസം എൻ്റെ കൂടെ, ഉണ്ടുറങ്ങി താമസിക്കാമോ…
” അവർ പറഞ്ഞു. “മനസ്സിലായില്ല.. ” രവി പുരികക്കൊടികൾ ഉയർത്തി ചോദിച്ചു. “എന്ന് വെച്ചാൽ..
ഉറങ്ങിക്കിടക്കുന്ന എന്നെ കിണറ്റിൻകരയിൽ കൊണ്ടാക്കുന്നത് രാത്രിയുടെ ഏതോ യാമങ്ങളിലാണ്.. എന്നെ അറിയുന്ന, ഈ വീടിൻ്റെ മുക്കും മൂലയും അറിയുന്ന ഒരാൾ രാത്രിയിൽ വന്ന്, എങ്ങിനെയോ അകത്ത് കടക്കുന്നുണ്ട്… നല്ല ഉറക്കത്തിൽ ഉള്ള എന്നെ എന്തിനാണ് അയാൾ കിണറ്റിലിടാൻ ശ്രമിക്കുന്നത്.. കൊല്ലാനാണെങ്കിൽ, അതങ്ങ് ചെയ്താൽ പോരെ…
” കാലിന്മേൽ കാല് കയറ്റിവച്ച് അവർ പറഞ്ഞപ്പോൾ, രവിയുടെ നോട്ടം അവരുടെ പാദത്തിലേക്കും തുടർന്ന് വണ്ണമുള്ള തുടകളിലേക്കും നീണ്ടു. നോട്ടം കാലിലേക്കെങ്കിലും, രവി അവരുടെ ആവശ്യം സാകൂതം കേട്ടു. “ഇതിൽ എനിക്കെന്താണ് പ്രയോജനം..? ” അൽപ്പനേരത്തെ ചിന്തകൾക്ക് ശേഷം രവി ചോദിച്ചു.
“പ്രയോജനം എന്താണെന്ന് ഇനിയും ഞാൻ പ്രത്യേകം പറയണോ… രവിവർമ്മയെന്ന രവിക്ക് ഇട്ട് മൂടാൻ പണം… ഓടിനടക്കാൻ ബൈക്ക്… സിനിമയിൽ അഭിനയിക്കാൻ പാകത്തിനുള്ള ആകാരസൗഷ്ടവം…
ആകെ കുറവ് ഒരു പെണ്ണിൻ്റെ… പക്ഷേ, തൽക്കാലം ആ കുറവ് ഞാൻ നികത്താം… പക്ഷേ കൂടെ നിൽക്കണം… ഏത് ഘട്ടത്തിലും…
വർമ്മയ്ക്ക് പറ്റുമോ…? ” തങ്കച്ചി ചാട്ടുളിപോലെ ചോദ്യം എയ്തു. രവി ഒന്നും മിണ്ടാതെ നിന്നു. അവരാണ്ട കോടാലിയാണ് മുന്നിൽ.
അറിയാവുന്ന പണിയും, ഇടയ്ക്ക് കിട്ടുന്ന മറ്റ് പണികളുമായി മുന്നോട്ട് പോയാൽ പോരെ? ഇവരാകുന്ന ട്രെയിനിൻ്റെ മുന്നിൽ തല വച്ചുകൊടുക്കണോ? രവി തിരിച്ചും മറിച്ചും ചിന്തിച്ചു. “സമ്മതിച്ചു…
” അതായിരുന്നു മനസ്സിൻ്റെ തീരുമാനം. രവി ഉറപ്പ് കൊടുത്തു. “എങ്കിൽ, ഇനിയുള്ള കുറച്ച് ദിവസം ഇവിടെ… എൻ്റെ കൂടെ…
ന്താ… ” അവർ എഴുന്നേറ്റ് രവിക്ക് നേരെ കൈ നീട്ടി……. കഥ തുടരും…..
