അന്ധകാരം – 3

അവന്റെ മുഖത്തു ഞാൻ നോക്കി നിൽക്കെ പല മുറിവുകൾ വന്നു രക്തം വരാൻ തുടങ്ങി. അപ്പോഴും അവൻ എന്നെ തന്നെ നോക്കി ചിരിച്ചു നിക്കുകയായിരുന്നു. അവന്റെ മുഖം മുഴുവൻ മുറിവുകൾ കൊണ്ട് വികൃതമായി. എന്നാലും കൈ കാൽ വിറപ്പിക്കുന്ന ആ മരണ ചിരി മാത്രം അവന്റെ ചുണ്ടിൽ നിന്നും പോയില്ല.ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.എന്താണെങ്കിലും എന്റെ കണ്ണനെ അങ്ങനെ കാണുമ്പോൾ നെഞ്ച് പൊട്ടി പോകുന്ന പോലെ.

പെട്ടെന്ന് എന്റെ അരികിൽ ആരോ നിൽക്കുന്ന പോലെ തോന്നി.അത് എന്നെ എന്തെങ്കിലും ചെയ്യുമോ എന്ന ഭയത്തിൽ എനിക്ക് കണ്ണ് തുറക്കാതിരിക്കാൻ ആയില്ല.തുറന്നു നോക്കിയപ്പോൾ അടുത്ത് അവൻ തന്നെ ആയിരുന്നു. എന്റെ കണ്ണൻ.പക്ഷെ ഇതെന്റെ കണ്ണൻ അല്ല.അവൻ അതെ ചിരിയോടെ വികൃതമായ മുഖം വച്ചു എന്നെ തന്നെ അടുത്ത് നിന്നും നോക്കുന്നുണ്ടായിരുന്നു.അവൻ എന്നെ എപ്പോഴും വിളിക്കുന്ന പോലെ ഈണമായ ശബ്ദത്തിൽ എന്നെ ചേച്ചി എന്ന് വിളിച്ചു. അത് എന്നിൽ അറപ്പുള്ളവാക്കി.അവൻ എന്നെ വിളിക്കാൻ വാ തുറന്നപ്പോൾ വായിൽ നിന്നും നൂറു കണക്കിന് പുഴുക്കൾ അവന്റെ തന്നെ ദേഹത്തേക് വീണു. പെട്ടെന്ന് ആരോ റൂമിന്റെ വാതിൽ കൊട്ടി തുറന്നു.അങ്ങോട്ട്‌ നോക്കിയപ്പോൾ അതും കണ്ണാനായിരുന്നു.ഞാൻ എന്റെ സൈഡിൽ നോക്കിയപ്പോൾ അവിടെയുണ്ടായിരുന്ന കണ്ണനെ കാണാനില്ല. അവൻ പെട്ടെന്ന് വാതിൽ തുറന്നു എന്റെ അടുത്തേക്ക് വന്നു.
“ചേച്ചി ഉണർന്നോ..?. എന്താ ചേച്ചി പറ്റിയെ.എന്നോട് പറ ”

അവൻ എന്റെ അടുത്ത് വന്നു നിന്നു തേങ്ങി തേങ്ങി ചോദിച്ചു.എനിക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു ഞാൻ കരഞ്ഞു കൊണ്ട് അവനെ കൈ കൊണ്ട് വിളിച്ചു അവൻ എന്റെ ബെഡിന്റെ തലക്കൽ വന്നു ഇരുന്നു അവന്റെ ബലിഷ്ഠമായ കൈ കൊണ്ട് എന്നെ ചുറ്റി പിടിച്ചു. ഞാൻ അവന്റെ നെഞ്ചിലേക്ക് പൊട്ടി പൊട്ടി കരഞ്ഞു.കരഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ തലയിലൂടെ എന്തൊക്കെയോ അരിക്കുന്ന പോലെ തോന്നി ഞാൻ തല ഉയർത്തി നോക്കിയപ്പോൾ അതെ വികൃതമായ കണ്ണന്റെ മുഖം.അവൻ ഈണത്തിൽ എന്നെ ചേച്ചി എന്ന് വിളിച്ചു അപ്പൊ വായിൽ നിന്നും പുഴുക്കൾ അരിച്ചു ഇറങ്ങി എന്റെ മുഖത്തേക് വീണു.

ഞാൻ എനിക്ക് ഉള്ള എല്ലാ ശക്തിയും എടുത്ത് അവനെ ഉന്തി.ഞാൻ ബെഡിന്റെ ഇപ്പറത്തേക്ക് മറിഞ്ഞു തായേ വീണു.അവിടെ കിടന്നു കഴിയുന്ന വിധത്തിൽ കാറാൻ തുടങ്ങി.പെട്ടെന്ന് തന്നെ കുറെ ആളുകൾ റൂമിലേക്കു ഓടി വന്നു. അതൊന്നും ഞാൻ ശ്രേദ്ധിച്ചില്ല ഞാൻ കാറി കൊണ്ടേ ഇരുന്നു. പെട്ടെന്ന് ഞാൻ കുറെ ചോര ഷർദിച്ചു. എന്റെ തൊണ്ടയിൽ ആരോ തീ കൊളുത്തിയ പോലെ പൊള്ളുന്ന വേദന.ഞാൻ ആരെയും എന്റെ അടുത്തേക് അടുപ്പിച്ചില്ല.ഞാൻ ഇഴഞ്ഞിഴഞ് റൂമിന്റെ ഒരു സൈഡിലേക് പോയി കൊണ്ടിരുന്നു. അടുത്ത് വരുന്നവരെ എല്ലാം ചവിട്ടി അടിച്ചു ഓടിച്ചു.എല്ലാത്തിനേം പേടിയാണ്. എല്ലാതും അതാണ്. എനിക്ക് മനസിലാകില്ല.

അത് എന്റെ അടുത്ത് എത്തുന്നത് വരെ. ഞാൻ അടുത്ത വന്ന എല്ലാരേയും മാന്താനും കടിക്കാനും ചവിട്ടാനും അടിക്കാനും എല്ലാം തുടങ്ങി.എല്ലാവരും ആ സാധനമാണ് ഞാൻ വിട്ടാൽ എന്നെ ഉപദ്രവിക്കും അതു കഴിഞ്ഞു എന്റെ കണ്ണനെയും ഉപദ്രവിക്കും.കൂടുതൽ ആളുകൾ റൂമിലേക്കു വന്നു. ഞാൻ വീണ്ടും ചോര ശർദിച്ചു. കഴുത്ത് പൊട്ടി പൊളിയുന്ന പോലെ. എന്നാലും ഞാൻ എന്റെ അടുത്തേക് ആരെയും അടുപ്പിച്ചില്ല. വന്നവരെ എല്ലാം ഉപദ്രവിച്ചു. പെട്ടെന്ന് കുറെ പേര് എന്നെ കടന്നു പിടിച്ചു. എന്റെ കയ്യിൽ എന്തോ കുത്തി. അപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് ഞാൻ അറിഞ്ഞു.പക്ഷെ ഇപ്രാവ്ശ്യം ഞാൻ ബോധം പോകാതിരിക്കാൻ fight ചെയ്തു. എന്റെ ബോധം പോയ അത് ചിലപ്പോ കണ്ണനെ പിടിക്കും. അവന്റെ മുഖം അത് പോലെ ആക്കും. പക്ഷെ എത്ര തന്നെ ശ്രമിച്ചിട്ടും എനിക്ക് എന്റെ ബോധം നിലനിർത്താൻ ആയില്ല. അവസാനം ഞാൻ ഇരുട്ടിലേക് മറിഞ്ഞു.
ഞാൻ പതിയെ ശബ്ദങ്ങക് കേക്കാൻ തുടങ്ങി. ആരൊക്കെയോ സംസാരിക്കുന്നുണ്ട്. തലയ്ക്കു ഭയങ്കര കനം. കുറെ സമയം ഉറങ്ങിയത് പോലെ. എന്റെ കണ്ണ് തുറക്കാനായില്ല. അത് കൊണ്ട് ഞാൻ റൂമിലെ സംസാരം ശ്രേദ്ധിച്ചു. ശബ്ദം കേട്ടിട്ട് എന്റെ അമ്മയും ലക്ഷ്മി ചേച്ചിയും അച്ഛനും ആണ്. “എന്റെ മോൾക് എന്താ പറ്റിയത്. ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു” എന്റെ അമ്മയാണ് പറഞ്ഞത്. അമ്മ നന്നായി കരയുന്നുണ്ട് എനിക്ക് കണ്ണുതുറക്കണം എന്നുണ്ടായിരുന്നു എന്നാൽ എത്ര ശ്രേമിച്ചിട്ടും കണ്ണ് തുറക്കാനായില്ല. “എനിക്ക് അറിയില്ല ജാനു.എന്തോ കണ്ടു പേടിച്ചു എന്നാ കണ്ണൻ പറഞ്ഞത്. ഒന്നും ആവില്ല. നീ സമാധാനിക്ക്. ഇവിടത്തെ ട്രീറ്റ്മെന്റ് കൊണ്ട് മാറിയില്ലെങ്കിൽ നമുക്ക് താലോട് തിരുമേനിയെ വിളിക്കാം.” ലക്ഷ്മി ആണ്. അമ്മയെ സമാധാനിപ്പിക്കുന്നുണ്ട്. “കണ്ണൻ എന്തേ..?” അച്ഛന് ചോദിച്ചു. “അവൻ ആകെ തളർന്നിരിക്കുവാ. അവനാണ് ഇവളെ ആ റൂമിൽക്ക് പറഞ്ഞു വിട്ടതെന്നും പറഞ്ഞു മുഴുവൻ കരച്ചിലായിരുന്നു. ഒരു വക കഴിച്ചിട്ടില്ല നിങ്ങക്കറിയാലോ. അവനെ ഏട്ടൻ ഭക്ഷണം കഴിപ്പിക്കാൻ പറ്റുവോ എന്ന് നോക്കാൻ പോയേക്കുവാ.” പാവം എനിക്ക് ഒരു പനി വന്നാൽ പോലും ഒടുക്കത്തെ പേടിയാണ് അവനു.എന്റെ തല കൂടുതൽ ഭാരം വക്കുന്നത് പോലെ തോന്നി. ഞാൻ പതിയെ വീണ്ടും അന്ധകാരത്തിലേക് വീണു.

പിന്നെ ഞാൻ എണീക്കുമ്പോൾ റൂമിൽ എല്ലാവരും ഉണ്ടായിരുന്നു. അമ്മയും അച്ഛനും കണ്ണനും കണ്ണന്റെ അച്ഛനും അമ്മയും എല്ലാം. എത്ര സമയം ആയി ഞാൻ ഉറങ്ങുന്നു എന്നെനിക്കറിയില്ല. പക്ഷെ തലക്കിപ്പോഴും നല്ല കനം ഉണ്ട്.ഞാൻ പതിയെ കണ്ണ് തുറന്നു. തൊണ്ട ഇപ്പോഴും പൊള്ളുന്ന പോലെ വേദന എടുക്കുന്നുണ്ട്. ഒന്നും സംസാരിക്കാൻ വയ്യ. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ അമ്മയും ലക്ഷ്മി ചേച്ചിയും മധു അങ്കിളും എല്ലാം പരസ്പരം സംസാരിച്ചിരിക്കുന്നു. കണ്ണൻ എൻറെ തൊട്ടപ്പുറത്തുള്ള മേശയിൽ തല എന്റെ നേരെ വച്ചു ഒരു സ്റ്റൂളിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. എന്നെ നോക്കി ഇരുന്നു മയങ്ങിയതാണെന്നു തോന്നുന്നു. അവനെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി ഒപ്പം പേടിയും. ഇത് എന്റെ കാണാനാണോ അല്ലയോ എന്ന് എനിക്കറിയില്ല.
അറിയാനും കഴിയില്ല. ഞാൻ കണ്ണ് തുറന്നത് കണ്ട് പെട്ടെന്ന് എല്ലാരും എന്റെ അടുത്തേക് വന്നു. അതെന്നെ ഭയപ്പെടുത്തി ഞാൻ കൈ എടുത്ത് അവരോട് വരല്ലേ എന്ന് പറയാൻ ശ്രമിച്ചു. പക്ഷെ കയ്യും കാലും എല്ലാം ബെഡിൽ ബെൽറ്റ്‌ ഇട്ടു കെട്ടി വച്ചിരിക്കുകയായിരുന്നു. അവരെല്ലാവരും എന്റെ ബെഡിന്റെ നാല് ഭാഗത്തായി വന്നു നിന്നു. അമ്മ കരയുന്നുണ്ട്. ബാക്കി എല്ലാവരുടെയും മുഖത്തു സമാധാനം. അമ്മ നേരെ വന്നു എന്നെ കെട്ടിപിടിച്ചു. ആദ്യം പേടി തോന്നിയെങ്കിലും അമ്മയുടെ പരിചിതമായ ഗന്ധം എന്നെ ശാന്ധമാക്കി. ഞാനും അമ്മയുടെ മാറിലേക് മുഖം പൂത്തി കരഞ്ഞു. ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല എന്ന് കണ്ടപ്പോൾ മറ്റുള്ളവരും അടുത്തേക്ക് വന്നു എല്ലാവരും ഓരോന്ന് ചോദിച്ചു എന്നാൽ ഉത്തരം പറയാൻ എനിക്ക് കഴിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *