പിന്നെ ഞാൻ എണീക്കുമ്പോൾ റൂമിൽ എല്ലാവരും ഉണ്ടായിരുന്നു. അമ്മയും അച്ഛനും കണ്ണനും കണ്ണന്റെ അച്ഛനും അമ്മയും എല്ലാം. എത്ര സമയം ആയി ഞാൻ ഉറങ്ങുന്നു എന്നെനിക്കറിയില്ല. പക്ഷെ തലക്കിപ്പോഴും നല്ല കനം ഉണ്ട്.ഞാൻ പതിയെ കണ്ണ് തുറന്നു. തൊണ്ട ഇപ്പോഴും പൊള്ളുന്ന പോലെ വേദന എടുക്കുന്നുണ്ട്. ഒന്നും സംസാരിക്കാൻ വയ്യ. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോൾ അമ്മയും ലക്ഷ്മി ചേച്ചിയും മധു അങ്കിളും എല്ലാം പരസ്പരം സംസാരിച്ചിരിക്കുന്നു. കണ്ണൻ എൻറെ തൊട്ടപ്പുറത്തുള്ള മേശയിൽ തല എന്റെ നേരെ വച്ചു ഒരു സ്റ്റൂളിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. എന്നെ നോക്കി ഇരുന്നു മയങ്ങിയതാണെന്നു തോന്നുന്നു. അവനെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി ഒപ്പം പേടിയും. ഇത് എന്റെ കാണാനാണോ അല്ലയോ എന്ന് എനിക്കറിയില്ല.
അറിയാനും കഴിയില്ല. ഞാൻ കണ്ണ് തുറന്നത് കണ്ട് പെട്ടെന്ന് എല്ലാരും എന്റെ അടുത്തേക് വന്നു. അതെന്നെ ഭയപ്പെടുത്തി ഞാൻ കൈ എടുത്ത് അവരോട് വരല്ലേ എന്ന് പറയാൻ ശ്രമിച്ചു. പക്ഷെ കയ്യും കാലും എല്ലാം ബെഡിൽ ബെൽറ്റ് ഇട്ടു കെട്ടി വച്ചിരിക്കുകയായിരുന്നു. അവരെല്ലാവരും എന്റെ ബെഡിന്റെ നാല് ഭാഗത്തായി വന്നു നിന്നു. അമ്മ കരയുന്നുണ്ട്. ബാക്കി എല്ലാവരുടെയും മുഖത്തു സമാധാനം. അമ്മ നേരെ വന്നു എന്നെ കെട്ടിപിടിച്ചു. ആദ്യം പേടി തോന്നിയെങ്കിലും അമ്മയുടെ പരിചിതമായ ഗന്ധം എന്നെ ശാന്ധമാക്കി. ഞാനും അമ്മയുടെ മാറിലേക് മുഖം പൂത്തി കരഞ്ഞു. ഞാൻ ആരെയും ഉപദ്രവിക്കുന്നില്ല എന്ന് കണ്ടപ്പോൾ മറ്റുള്ളവരും അടുത്തേക്ക് വന്നു എല്ലാവരും ഓരോന്ന് ചോദിച്ചു എന്നാൽ ഉത്തരം പറയാൻ എനിക്ക് കഴിയില്ലായിരുന്നു.
ഒരക്ഷരം പോലും മിണ്ടാൻ സാതിക്കുന്നില്ല അത്രക് വേദന ആയിരുന്നു തൊണ്ട മുഴുവൻ. ഞാൻ എന്റെ അമ്മയുടെ ചൂടിൽ അങ്ങനെ കിടന്നു. അപ്പോയെക്കും കണ്ണൻ ഉണർന്നു. അവൻ കണ്ണ് തുറന്നപ്പോൾ ആദ്യം നോക്കിയത് എന്നെയാണ്. ഞാൻ ഉണർന്ന് ഇരിക്കുന്നത് കണ്ടതും അവൻ പെട്ടെന്ന് എണീറ്റു വേഗത്തിൽ എന്റെ ബെഡിന്റെ സൈഡിൽ എത്തി എന്റെ നേരെ കൈ നീട്ടി. എന്നെ തൊടാണെന്ന വണ്ണം. എന്റെ ഹൃദയം പെരുമ്പറ മുഴക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ ബെൽറ്റ് ഇട്ടു വച്ചു കെട്ടിയ കയ്യും കാലും വലിക്കാൻ തുടങ്ങി. എനിക്ക് അറിയില്ല ഇത് എന്റെ കാണാനാണോ അല്ലയോ എന്ന്. ഇനി ആണെങ്കിൽ തന്നെ എന്റെ മനസ് എന്റെ ബുദ്ധി പറയുന്നത് കേൾക്കാൻ തയ്യാറാകുന്നില്ല.
എന്റെ ബോഡി സ്വൊയം കാര്യങ്ങളെല്ലാം ഏറ്റെടുത്തു.ഞാൻ പേടിച്ചു കിടന്നു വിറക്കാനും കയ്യും കാലും വലിക്കാനും തുടങ്ങി. അവൻ പെട്ടെന്ന് ബാക്കിലേക് രണ്ടടി വച്ചു. ഞാൻ അവനെ പേടി ഓടെ നോക്കുന്നത് കണ്ടു അവന്റെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. അപ്രതീക്ഷിതമായി മധു അങ്കിൾ കണ്ണന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു. അതിന്റെ സൗണ്ട് റൂമിൽ മുഴുവൻ മുഴങ്ങി കേട്ടു. ആ വലിയ ശബ്ധം കേട്ടപ്പോൾ എന്റെ പേടിയെ മറികടന്നു ഞാൻ വീണ്ടും കയ്യും കാലും വലിക്കാൻ ശ്രേമിച്ചു. പക്ഷെ ഇപ്രാവ്ശ്യം അവന്റെ അടുത്ത് എത്താൻ വേണ്ടി ആയിരുന്നു.
“എന്താടാ നായിന്റെ മോനെ നീ അവളെ ചെയ്തത് ”
ഇത്രയും ചോദിച്ചു അങ്കിൾ വീണ്ടും അവനെ അടിച്ചു. അവൻ നിന്നു കൊണ്ട്തല്ലാതെ തിരിച്ചു ഒന്നും ചെയ്തില്ല.ഇത് വരെ മധു അങ്കിൾ അവനെ തല്ലുന്നത് ഞാൻ കണ്ടിട്ടില്ല. അവനും ഇത് വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഇത് അവനെ വല്ലാണ്ട് വേദനിപ്പിക്കും.ഞാൻ വീണ്ടും കയ്യും കാലും വലിച്ചു നോക്കി.ഞാൻ കാരണം ആണ് ഇപ്പൊ അവൻ കിടന്നു അടി വാങ്ങുന്നത്. എനിക്കറിയാം സ്വൊന്തം അച്ഛനായോണ്ട് അവൻ തിരിച്ചൊന്നും ചെയ്യില്ല. ചെയ്താൽ അവൻ ചെറുപ്പമാണ് കൈക്കരുത്തും ഉള്ളവനാണ് അങ്കിളിന് പിടിച്ചാൽ കിട്ടി എന്ന് വരില്ല. എനിക്ക് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ എത്ര ശ്രേമിച്ചിട്ടും ഒറ്റ വാക് വെളിയിൽ വന്നില്ല ശ്രമിക്കുന്നോറും വേദന കൂടി കൂടി വന്നു അവസാനം വേദന സഹിക്കാൻ കഴിയാതെ ആയി ഒരു തവണ കൂടെ ബോധം മറഞ്ഞു.
