അന്ധകാരം – 3 1

പിന്നീട് ബോധം വന്നപ്പോൾ തല വളരെ ഭാരം കുറവായിരുന്നു. പഴയ പോലെ ചിന്ദിക്കാനും തല ഇളക്കാനും എല്ലാം സാധിക്കുന്നുണ്ട് തൊണ്ട വേദനയും കുറവുണ്ട് .പെട്ടെന്നാണ് എനിക്ക് കണ്ണന്റെ കാര്യം ഓർമ വന്നത് കണ്ണ് തുറന്നു ചുറ്റും നോക്കി അവനെ കാണാനില്ല. എന്റെ അമ്മയും ലക്ഷ്മി ചേച്ചിയും മാത്രം. ഞാൻ കണ്ണ് തുറന്നത് കണ്ടു അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു. ഞാൻ സംസാരിക്കാൻ ശ്രേമിച്ചു നോക്കി. പക്ഷെ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. അമ്മ പെട്ടെന്ന് വന്നു എന്നെ കെട്ടിപ്പിടിച്ചു സമാധാനിപ്പിച്ചു.പക്ഷെ എനിക്ക് കണ്ണനെ ആയിരുന്നു കാണേണ്ടിയിരുന്നത്.ഞാൻ പിന്നെയും സംസാരിക്കാൻ ശ്രമിച്ചു അവസാനം അവർ എന്നെ നോക്കി എന്താണ് പറയുന്നത് എന്ന് ശ്രെദ്ധിക്കാൻ തുടങ്ങി. ഇപ്പോഴും കയ്യും കാലും എല്ലാം കെട്ടി ഇട്ടിരിക്കുകയായിരുന്നു അത് കൊണ്ട് എന്റെ കൈ ഉപയോഗിക്കാൻ സാധിച്ചില്ല.

“എന്താ മോളെ നിനക്ക് വേണ്ടേ..?. വെള്ളം വേണോ..?”

അമ്മ ചോദിച്ചു. എനിക്ക് നല്ല ദാഹം ഉണ്ടായിരുന്നു എന്നാൽ എനിക്ക് ഇപ്പോ അതല്ല വേണ്ടത് ഞാൻ തലയാട്ടി. “പിന്നെ എന്താ വേണ്ടെ..? അച്ഛനെ കാണണോ..?” പിന്നെയും ചോദിച്ചു ഞാൻ പിന്നെയും തലയാട്ടി. ഞാൻ എന്റെ കണ്ണ് കാണിച്ചു കൊടുത്തു. അവസാനം അവർക്കു മനസിലായി. “കണ്ണനെ കാണണോ..?” ഞാൻ പെട്ടെന്ന് അതെ എന്ന് തലയാട്ടി. “നീ പേടിക്കണ്ട അവനെ ഒന്നും ചെയ്തൊന്നും ഇല്ല.നിന്റെ അച്ഛന് അപ്പൊ തന്നെ മധുവിനെ പിടിച്ചു മാറ്റി. അവർ എല്ലാരും സംസാരിച്ചു എല്ലാം ശെരിയാക്കി. അവനു നല്ല ദേഷ്യവും സങ്കടവും ഉണ്ട്.ഈ സമയം വരെ ഇവിടെ ഉണ്ടായിരുന്നു നിന്നേം നോക്കി. ഇപ്പോ നീ എണീറ്റപ്പോയാണെന്നു തോന്നുന്നു പോയത്. ഞാൻ പറയാം നീ വിളിച്ചായിരുന്നു എന്ന്.” എനിക്ക് അവന്റെ കാര്യം ആലോചിച്ചു പാവം തോന്നി. അവൻ ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ ലക്ഷ്മി ചേച്ചിയെ നോക്കി. ചേച്ചിയുടെ മുഖത്ത് വലിയ വ്യത്യാസം ഒന്നും ഇല്ല. എന്തോ പെട്ടെന്ന് മനസിലായ രീതിയിലാണ് മുഖം ഉള്ളത്.അതിൽ ഭയം നിറയുന്നതും ഞാൻ കണ്ടു.
“ബാനു നീ ഇവളുടെ അടുത്ത് ഇരിക്ക്. എനിക്ക് ഒരു ഫോൺ കാൾ ചെയ്യണം. ഇപ്പൊ വരാം ” ചേച്ചി ഫോണും എടുത്ത് പുറത്തേക്ക് പോയി. ഞാൻ അമ്മ എടുത്ത് തന്ന വെള്ളം പതിയെ കുടിച്ചു. കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു പരിശോധിച്ചു.ഒരു വയസായ മനിഷ്യനാണ്.തൊണ്ടയിലെ കുഴപ്പം അല്ലാതെ വേറെ ഒന്നും ഇല്ല. ഇപ്രാവ്ശ്യം ഞാൻ അവർ പറഞ്ഞതൊക്കെ അക്ഷരം പ്രതി അനുസരിച്ചു. അല്ലേൽ ഈ ബെൽറ്റ്‌ അയിക്കില്ല. അവസാനം എന്റെ കയ്യിൽ ഒരു പേപ്പറും പേനയും തന്നു എന്നിട്ട് എന്താ ഉണ്ടായത് എന്ന് എഴുതി തരാൻ പറഞ്ഞു.

ഞാൻ എന്റെയും കണ്ണന്റെയും കിസ്സ് ഒഴിച്ചു ബാക്കി എല്ലാം എഴുതി കൊടുത്തു.കള്ള കിളവൻ എന്നെ സൈക്കാറ്റിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. ഞാൻ എഴുതി കൊടുത്തത് ഡോക്ടർ ആരെയും കാണിക്കില്ല എന്ന് എനിക്ക് വാക്ക് തന്നായിരുന്നു. അവരെ എല്ലാവരെയും ഇപ്പൊ തന്നെ പേടിപ്പിക്കേണ്ട. പറയണം പക്ഷെ ഇപ്പൊ അല്ല. എനിക്ക് എണീച്ചു നിൽക്കാൻ ആകട്ടെ. എന്റെ ഭർത്താവിനെ തല്ലിയതിന് അങ്കിളിനോടും രണ്ടു സംസാരിക്കാൻ ഉണ്ട്. ഈ സമയം ഒന്നും കണ്ണൻ എന്റെ അടുത്ത് വന്നതേ ഇല്ല. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ എഴുതിയത് എല്ലാം പറഞ്ഞില്ലേലും ഞാൻ പ്രേതത്തെ എന്തോ കണ്ടു പേടിച്ചതാണെന്ന് ഡോക്ടർ എല്ലാരോടും പറഞ്ഞായിരുന്നു. പിന്നെ കവിളിലേ പാട് എങ്ങനെ വന്നു എന്നതിന് ഞാൻ പറഞ്ഞത് അവര് വിശ്വസിച്ചിട്ടില്ല.

ഞങൾ വഴക്കു കൂടി എന്നാണ് അവർ വിചാരിച്ചു വച്ചിരിക്കുന്നത്. എന്റെ കവിളിലും അവന്റെ കവിളിലും പാട് ഉണ്ടായിരുന്നു.അതും ഒരേ കവിളിൽ ഒരേ സ്ഥലത്ത്.ഞാൻ അവനെ വിളിക്കാൻ എല്ലാരോടും ആവുഷ്യപ്പെട്ടവങ്കിലും അവൻ മാത്രം എന്റെ അടുത്ത് വന്നില്ല. ഞാൻ നോർമൽ ആയി ബീഹെവ് ചെയ്യുന്നത് കണ്ടപ്പോൾ തൊണ്ടയിലെ പ്രശ്നമെല്ലാം മാറിയിട്ടില്ല സൈക്കാറ്റിസ്ട്ടിനെ കാണാം എന്നൊരു അഭിപ്രായം ഉയർന്നു. ഞാൻ പെട്ടെന്ന് തന്നെ അതിനു വശം പിടിച്ചു. ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു.എന്നെ നേരെ കൊണ്ട് പോയത് എന്റെ വീട്ടിലേക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *