എന്നെ ഇങ്ങോട്ട് കൊണ്ട് വന്നപ്പോളും ഞാൻ അവനെ തിരഞ്ഞു പക്ഷെ കണ്ടില്ല.എന്നെ എന്റെ പഴയ റൂമിലേക്ക് കൊണ്ട് വന്നു. അവിടെ ഇരിക്കിമ്പോൾ വല്ലാത്ത സമാധാനം പോലെ.പക്ഷെ കണ്ണനെ വല്ലാണ്ട് മിസ്സ് ചെയ്തു. എന്റെ ഫോൺ കയ്യിൽ കൊണ്ട് വന്നു തന്നു. ഞാൻ അയച്ച മെസ്സേജ് ഒന്നും അവൻ നോക്കിയതും ഇല്ല. വിളിക്കാൻ എനിക്ക് ഒച്ചയും ഇല്ല. എനിക്ക് വല്ലാതെ ദേഷ്യം വന്നെങ്കിലും സൗണ്ട് വരാൻ വേണ്ടി കാത്തിരുന്നു. ഒരു ദിവസം കൂടെ കഴിഞ്ഞപ്പോൾ എനിക്ക് ഒരു വിധം സംസാരിക്കാം എന്ന രീതിയിൽ ആയി. എന്റെ റൂം വീട്ടിൽ മുകളിൽ ആണ്.
എന്റെ റൂമിന്റെ നേരെ ഓപ്പോസിറ്റ് സൈഡിൽ ആയിരുന്നു ആ റൂം. എന്റെ ജനാലയിൽ നിന്നും നോക്കിയാൽ ആ റൂമിലെ ജനാല കാണാം. എൻറെ കൂടെ രാത്രി അമ്മ വന്നു കിടക്കും. കണ്ണൻ ഉണ്ടായിരുന്നേൽ അമ്മയെ ബുദ്ധിമുട്ടിക്കേണ്ടി വരില്ലായിരുന്നു.ഒരു ദിവസം കൂടെ ഞാൻ തള്ളി നീക്കി അവൻ അപ്പോഴും എന്നെ കാണാനോ അവസ്ഥ എന്താണെന്നു തിരക്കാനോ വന്നില്ല.അവസാനം മൂന്നാമത്തെ ദിവസം രണ്ടും കല്പിച്ചു ഞാൻ അവനെ കാൾ ചെയ്തു. ആദ്യ കാൾ എടുത്തില്ലെങ്കിലും പിന്നെയും അടിച്ചപ്പോ അവൻ എടുത്തു. “ഹലോ ” എന്റെ ശബ്ദം എനിക്ക് തന്നെ അന്യമായിരുന്നു. വേറെ ആരുടെയോ ശബ്ദം കേൾക്കുന്നത് പോലെ തോന്നി “മ്മ്… എല്ലാം ഭേദമയോ…?” “ഭേദമയോ എന്നറിയാൻ നീ വന്നു നോക്കിയത് പോലും ഇല്ലല്ലോ ” “എന്നിട്ടെന്തിനാ എന്നെ കണ്ടു പേടിക്കാനോ ” “Sorry ടാ ഞാൻ വേണം എന്ന് വച്ചു ചെയ്തതല്ല ” “എന്നോട് എന്താ കാര്യം എന്ന് പോലും പറഞ്ഞില്ല. ഞാൻ എത്ര കരഞ്ഞു എന്നറിയോ.അങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയപ്പോ എത്ര പേടിച്ചു എന്നറിയോ..?എല്ലാം കഴിഞ്ഞു ചേച്ചിക്ക് ബോധം വന്നപ്പോ എന്നെ പേടിയും.അച്ഛന് എന്നെ എന്തൊക്കെ പറഞ്ഞു എന്നറിയോ. അടിച്ചത് വിഷയമില്ല. എല്ലാരും വിചാരിച്ചേ ഞാൻ എന്തോ ചേച്ചിയെ ചെയ്തു എന്നാ. അവിടുന്ന് ഇറങ്ങി പോവാഞ്ഞത് ചേച്ചിയെ ആലോചിച്ചു മാത്രമ ” “Sorry ടാ നീ ഇവിടെ വാ.ഞാൻ എല്ലാം പറഞ്ഞു തരാം” “ഓ ഇപ്പൊ വരണില്ല. ഇപ്പൊ എന്നെ വേണം അപ്പൊ വലിയ പേടി ആയിരുന്നല്ലോ. ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാം. എനിക്ക് ഇനീം അത് കാണണം എന്നില്ല” “ടാ നമ്മൾ ഇപ്പോ പണ്ടത്തെ പോലെ അല്ല നമ്മളെ കല്യാണം കഴിഞ്ഞു.അറിയോ….? പണ്ടാണെങ്കിൽ നിനക്ക് പിണങ്ങി ഒക്കെ പോകയിരുന്നു പക്ഷെ ഇപ്പൊ ഞാൻ നിന്റെ ഭാര്യ ആണ്. അതാ ഞാൻ പറഞ്ഞെ നിനക്ക് കല്യാണത്തിന്റെ ഒന്നും ആഴം മനസിലായിട്ടില്ല എന്ന്.”ഇത്ര പറഞ്ഞപ്പോയെക്കും എന്റെ ശബ്ദം തീർന്നിരുന്നു.കുറച്ചു നേരം ശ്വാസം വലിച്ചു വിടേണ്ടി വന്നു. “ഞാൻ പിണങ്ങി ഇരിക്കുവൊന്നും അല്ല. ഇപ്പൊ ഞാൻ കുറച്ചു ദേഷ്യത്തിലാണ്. എന്റെ അച്ഛൻ എന്നെ ആദ്യമായി തല്ലി. ഞാൻ സ്നേഹിച്ച പെണ്ണ് എന്നെ പേടിയോടെ ഏതോ മൃഗത്തെ കാണുന്ന പോലെ നോക്കി.ഇപ്പൊ ഞാൻ ചേച്ചിയെ കാണാൻ വന്ന ഒന്നും രണ്ടും പറഞ്ഞു വയക്കാകും. ഞാൻ ഒന്ന് തണുത്തിട്ട് വരാം എന്ന് വിചാരിച്ചതാ. അല്ലാതെ കല്യാണത്തിന്റെ ആഴം അറിയാഞ്ഞിട്ടല്ല ” അവനോട് പിന്നെ എന്താ പറയുക എന്നറിയില്ല. ചെക്കന് ബുദ്ധി കുറച്ചു കൂടുതലാ. അവസാനം അറ്റ കൈ പ്രയോഗിക്കാൻ തീരുമാനിച്ചു. “നിനക്ക് ചേച്ചിയെ ഉമ്മ വെക്കണോ..?” അവൻ കുറച്ചു സമയം സൈലന്റ് ആയിരുന്നു. ഒരു ചെറിയ ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു. അതെന്തായാലും ചെക്കന് പാഴാക്കാൻ പോകുന്നില്ല. “ഞാൻ വന്നു കഴിഞ്ഞ പറ്റിക്കോ..?” അവൻ അവസാനം ചോദിച്ചു. ഒതുങ്ങി! “ഇല്ല. ചിലപ്പോ വേറെ വല്ലതും തന്നെന്നും വരാം ” “എന്ത്..?” “അത്രക്ങ്ങ് ഉത്സാഹിക്കല്ലേ മോനെ നീ വാ കുറച്ചു കാര്യം പറയാനുണ്ട് ” “എന്താ വേറെ ചിലത് താരാ ന്ന് പറഞ്ഞത് എന്ന് പറ” എന്റെ ഈശ്വര ഇവൻ! “നീ വാ ഞാൻ തരാം ” ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. ഇനി അവൻ വരാതിരിക്കില്ല.ഞാൻ എഴുന്നേറ്റ് ഒരു ഗ്ലാസ് വെള്ളം പതിയെ കുടിച്ചു. വേദന ഉണ്ടേലും ഇപ്പോൾ സംസാരിക്കാൻ പറ്റുന്നുണ്ട്. ഞാൻ തിരിച്ചു ബെഡിൽ കയറി ഇരുന്നു അവനെ കാത്തിരുന്നു.ഞാൻ ഇട്ടിരിക്കുന്നത് ഒരു പാവാടയും നൈസ് ആയിട്ടുള്ള ടി ഷർട്ടും ആണ്. ഈശ്വരാ ചെക്കന് ഉമ്മയിലൊന്നും നിക്കൂല്ലേ. ഇപ്പൊ ഞാൻ അതിനൊന്നും ഉള്ള മൂഡിൽ അല്ല.കുറച്ചു കഴിഞ്ഞപ്പോൾ അവൻ വന്നു വാതിലിൽ മുട്ടി. വാതിൽ തുറന്നു തന്നെ ആണ് ഇട്ടിരുന്നുത് ഇപ്പൊ അടക്കാറില്ല എന്നാലും അവൻ അകത്തു കടന്നില്ല.
വാതിലിൽ മുട്ടി അവിടെ തന്നെ നിന്നു പതിയെ എന്നെ തല ഉയർത്തി നോക്കി. അവന്റെ കണ്ണിൽ നല്ല പേടി കാണുന്നുണ്ട് പാവം.എന്റെ മുഖത്തു പേടി ഒന്നും ഇല്ല എന്ന് കണ്ടപ്പോൾ അവൻ പതിയെ റൂമിലേക്ക് കടന്നു. വളരെ പതിയെ ആണ് വരുന്നത്.അവസാനം ഞാൻ സഹികെട്ടു രണ്ടു കയ്യും ഉയർത്തി അവനെ വിളിച്ചു.അത് കാണേണ്ട താമസം മുഴുവൻ പല്ലും കാട്ടി ചിരിച്ചു ഓടി വന്നു കാട്ടിലേക്ക് ഒറ്റ ചട്ടം.എന്നേം കെട്ടിപ്പൊടിച്ചു ബെഡിലേക് മറിഞ്ഞു.എനിക്ക് ചെറുതായി പേടി തോന്നാൻ തുടങ്ങി.അവന്റെ മുഖം എനിക്ക് കാണാൻ പറ്റുന്നോടത് വേണം എന്ന് തോന്നി അത് കൊണ്ട് എന്റെ മുടിയിൽ പൂത്തി വച്ചിരിക്കുന്ന അവന്റെ മുഖം എടുത്തു മാറ്റി ഞാൻ മുകളിലേക്ക് കയറി കിടന്നു അവന്റെ തല കെട്ടിപിടിച്ചു മാറിലേക് അടുപ്പിച്ചു.
