എന്തിനെയാണെന്നു അവനു പോലും അറിയില്ല. ഞാൻ കുറച്ചു നേരം കൂടെ നോക്കി നിന്നപ്പോൾ അവൻ വീണ്ടും തലയിണയുടെ അടിയിലേക്ക് മുഖം പൂത്തി. ഞാൻ നോക്കി നിക്കുന്നത് സെൻസ് ചെയ്തു എന്ന പോലെ.അവനു എന്തിനെയോ പേടി ഉണ്ട് അല്ലെങ്കിൽ ആരോ അവനെ ഉറക്കത്തിൽ നോക്കി നില്കുന്നതായി അവനു തോന്നുന്നുണ്ട് അത് കൊണ്ടായിരിക്കും അവൻ ചെറുപ്പം മുതലേ ഇങ്ങനെ കിടന്ന് ഉറങ്ങുന്നത്. എനിക്കും ഫീൽ ചെയ്തിരുന്നു ആരോ എന്നെ തുറിച്ചു നോക്കുന്നത് പോലെ. ആ സമയം ഇതേ പോലെ ഞാൻ ഇവന്റെ മുടിയിൽ മുഖം ഒളിപ്പിച്ചാണ് കിടന്നിരുന്നത്.പക്ഷെ ഇവന് അത് ശീലമായി എന്ന് തോന്നുന്നു. ആ തുറിച്ചുള്ള നോട്ടം ആർക്കും ശീലമാകാൻ വഴിയില്ല പക്ഷെ ചെറുപ്പം മുതൽ അങ്ങനെ ഫീൽ ചെയ്യുവാണെങ്കിൽ ചിലപ്പോൾ പൊരുത്തപെട്ടേക്കാം.പക്ഷെ എന്തിനു എന്റെ കണ്ണനെ..?.അതും ഇത്രയും കാലം അവനെ നോക്കി ഇരുന്നെങ്കിൽ എന്ത് കൊണ്ട് അവനെ ഒന്നും ചെയ്തില്ല.അവനു പോലും അറിയില്ല! അതാണ് സത്യം. ചിലപ്പോൾ ലക്ഷ്മി ആന്റിക്കോ അങ്കിളിനോ അറിയാമായിരിക്കും.
ഞാൻ തിരിച്ചു ബാത്‌റൂമിലേക് നടന്നു.പെട്ടെന്ന് എന്റെ നെഞ്ചിടിപ്പു കൂടാൻ തുടങ്ങി. എന്റെ പേടി പൂർവാതികം ശക്തിയോടെ തിരിച്ചു വന്നു. കയ്യും കാലും എല്ലാം വെള്ളം പോലെ ആയി.വേറെ ഒന്നും അല്ല അതിനെ ഞാൻ വീണ്ടും കണ്ടു. എന്റെ ജനാലയിൽ കൂടി നോക്കിയാൽ ആ റൂമിന്റെ ജനാല കാണാം അതിനുള്ളിൽ ആ രൂപം ഇങ്ങോട്ട് തന്നെ നോക്കി നിക്കുന്നുണ്ട്. അതിന്റെ തറപ്പിച്ചുള്ള നോട്ടം എനിക്ക് ഇവിടുന്നു തന്നെ ഫീൽ ചെയ്യാമായിരുന്നു.ആ ജനാലയും എന്റെ ജനാലയും തമ്മിൽ ഏകദെശം മുപ്പതു മീറ്റർ അകലം ഉണ്ട് അത് മാത്രമാണ് എന്നെ പിന്നെയും കാറി ആളെ കൂട്ടാൻ നിന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.അത് ജനലിന്റെ അപ്പുറത്തായിരുന്നു.
വെള്ള കാർറ്റൈനിന്റെ അപ്പുറത്. എനിക്ക് കാണുന്നത് അതിന്റെ നിഴൽ മാത്രമാണ് പക്ഷെ ആ കറുത്ത നിഴൽ നല്ല പോലെ കാണുന്നുണ്ടായിരുന്നു. ഞാൻ അനങ്ങാൻ പോലും ആകാതെ ആ ജനലിലേക് തന്നെ നോക്കി നിന്നു. അതും തിരിച്ചു എന്നെ നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല. അതിന്റെ മുടി എല്ലാം പല ഭാഗങ്ങളിലേക്കായി പറക്കുന്നുണ്ടായിരുന്നു. ഒരു സ്ത്രീ ആണ് ഉറപ്പു. പതിയെ അത് ജനലിന്റെ സൈഡിലേക് നീങ്ങി എന്റെ കണ്ണിൽ നിന്നും മറഞ്ഞു. അപ്പോഴാണ് എനിക്ക് നേരെ ശ്വാസം എടുക്കാൻ കഴിഞ്ഞത്. ഇല്ല ആ വീട്ടിൽക് ഇനി ഞാൻ ഇല്ല. കണ്ണനേം വിടില്ല. ഞാൻ തിരിഞ്ഞു നോക്കി ഇപ്പൊ അവൻ കൂടുതൽ തലയിണയുടെ ഉള്ളിലേക്ക് തല പൂത്തിയിരുന്നു.
കൂടാതെ കൈ രണ്ടും മുറുക്കി ചുരുട്ടി പിടിച്ചിട്ടുണ്ട്.അത് അവിടെ നിന്ന് നോക്കുന്നത് അവൻ അറിഞ്ഞെന്ന പോലെ. പക്ഷെ അവൻ അപ്പോഴും ഉറക്കത്തിലായിരുന്നു. ഇവന് അതിനെ സെൻസ് ചെയ്യാൻ പറ്റുന്നുണ്ട് പക്ഷെ കാണുന്നുമില്ല കേൾക്കുന്നുമില്ല പേടിയുമില്ല അറിയത്തുമില്ല. സമയം നോക്കിയപ്പോൾ ആറര കഴിഞ്ഞിരുന്നു. ഞാൻ ഉള്ളതിൽ വച്ചു എല്ലാ ലൈറ്റും ഓൺ ചെയ്ത് ഇട്ടു. പണ്ട് മുതലേ ഞാൻ എല്ലാ കാര്യത്തിലും നല്ല വാശിക്കാരിയും ധൈര്യമുള്ളവളും ആയിരുന്നു.ഞാൻ ബാത്‌റൂമിന്റെ ഡോർ അടക്കാതെ ഉള്ളിൽ കയറി മൂത്രം ഒഴിച്ചു മുഖം കഴുകി പുറത്തു ഇറങ്ങി. എത്ര ഒക്കെ ധൈര്യശാലി ആണെന്ന് പറഞ്ഞാലും വാതിലടക്കാനൊന്നുമുള്ള ധൈര്യം കിട്ടിയില്ല.കണ്ണൻ അപ്പോഴും ഉറക്കമായിരുന്നു. “കണ്ണാ… കണ്ണാ എണീക്ക് ” “മ്മ്…” “എണീക്ക് വാ പോയി ഭക്ഷണം കഴിക്ക വിശക്കുന്നില്ലേ..?” “മ്മ്..” “എണീക്ക്!” അവസാനം അവൻ എണീറ്റു. ഉറങ്ങിയാൽ പിന്നെ എണീപ്പിക്കാൻ ഒടുക്കത്തെ പാട് ആണ്. അവൻ എണീറ്റു ബെഡിൽ നിന്നും ഇറങ്ങി നേരെ ബാത്‌റൂമിലേക് പോയി. “ടാ വാതിൽ അടക്കണ്ട. ചാരിയാൽ മതി ” “എന്തിന്..?” “നീ പറഞ്ഞത് ചെയ്‌താൽ മതി. വാതിലടക്കണ്ട ” “ഓമ്പ്രാ…!” അവൻ കയറി വാതിൽ ചാരി. കുറ്റി ഇട്ടില്ല. ഞാൻ പിന്നെയും ജനലിന്റെ അടുത്ത് പോയി നോക്കി. അവിടെ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാലും ആ റൂമിനു ചുറ്റും കൂടുതൽ ഇരുട്ട് ഉള്ളതു പോലെ. ഇരുട്ട് വ്യാപിക്കുന്നതെ ഉള്ളു എന്നാൽ ആ റൂമിന്റെ ഭാഗം ഇപ്പോൾ തന്നെ അന്ധകാരത്തിൽ ആണ്. അവിടേക്ക് നോക്കുമ്പോൾ തന്നെ എന്തോ എന്നെ അങ്ങോട്ട് വിളിക്കുന്നത് പോലെ. ഞാൻ പെട്ടെന്ന് ജനൽ എല്ലാം അടച്ചു കർട്ടൻ ഇട്ടു. അപ്പോയെക്കും അവനും ഇറങ്ങി വന്നു. അവനെയും കൂട്ടി ഞാൻ താഴെ ഇറങ്ങി. ഇപ്പൊ ചായയെ ഉണ്ടാകൂ. ഞാൻ അടുക്കളയിൽ പോയി അമ്മ ഉണ്ടാക്കി വച്ച ചായ ചൂടാക്കി അവനുകൊടുത്തു ഇച്ചിരി ബേക്കറിയും എടുത്ത് കൊടുത്തു. ഞാൻ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന കഞ്ഞി തണുപ്പോടെ തന്നെ കുടിച്ചു. അപ്പോ അമ്മ റൂമിൽ നിന്നും ഇറങ്ങി വന്നു.
“ആ രണ്ടു പേരും വീണ്ടും ഒന്നായോ..?. എനിക്കറിയായിരുന്നു അധിക നേരമൊന്നും കാണില്ല എന്ന്.” ഞങ്ങൾ രണ്ടു പേരും അമ്മയെ നോക്കി ഇളിച്ചു കാണിച്ചു കൊടുത്തു. അമ്മ ചെറുതായി ചിരിച്ചു ഹാളിലേക് പോയി ടീവി ഓൺ ചെയ്തു കാണാൻ തുടങ്ങി.ഞങ്ങൾ രണ്ടു പേരും ഒന്നും പറയാതെ നിശബ്ദമായി കഴിച്ചു കൊണ്ടിരുന്നു. എന്റെ മനസ് മുഴുവൻ പേടിയും ആശങ്കയും കൺഫ്യൂഷനും ആയിരുന്നു. അവന് ഉറക്കപ്പിച്ചും.കഴിച്ചു കഴിഞ്ഞതും അവൻ എണീറ്റു റൂമിലേക്ക് തന്നെ പോയി.ഞാനും കഴിച്ചു കഴിഞ്ഞു റൂമിലേക്കു നടന്നു. ഇപ്പോ അവൻ കിടന്ന പിന്നെ അത്താഴം കഴിക്കില്ല. ഞാൻ കയറി ചെന്നപ്പോയെക്കും ആശാൻ കമിഴ്ന്നു കിടന്നു ഒരു തലയിണയുടെ അടിയിൽ മുഖവും വച്ചു ഉറങ്ങാൻ തുടങ്ങിയിട്ടുണ്ട് ഞാൻ ചെന്നു ബെഡിൽ കയറി ഇരുന്നു.
