” അവനിപ്പൊ പുറത്തോട്ടൊന്നും അതികം ഇറങ്ങാറില്ല.. അതാ അവനെ കാണാത്തെ… ”
മനു പറഞ്ഞു.
” അവന്റെ നമ്പർ ഒന്ന് തരുമോ ? ”
” എന്തിനാ ടീച്ചറെ ”
മനു സംശയതോടെ ചോദിച്ചു.
” എന്റെ PC ക്ക് ചെറിയ കംപ്ലയിന്റ്, അത് വന്ന് നോക്കാനാ ”
സോഫി പറഞ്ഞു.
” അതിന് വിധുക്ക് PC ശെരിയാക്കാനൊക്കെ അറിയോ..? ”
മനു സംശയത്തോടെ അൽഫിയെ നോക്കി.
” ഇത് എന്തോ ചെറിയ പ്രോബ്ലം ആണ്. വിധുക്ക് PC ഉപയോഗിച്ച് ശീലം ഉള്ളത് കൊണ്ട് അവന് ശെരിയാക്കാനാവുന്ന Complaints ഉണ്ടാവു. ”
സോഫി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
സോഫിയുടെ സംസാരത്തിൽ ദുരൂഹതയുണ്ടെങ്കിലും വിധുവിന്റെ നമ്പർ അവര് പറഞ്ഞു കൊടുത്തു.
” താങ്ക്സ് പിള്ളേരെ… ”
നമ്പർ കിട്ടിയപ്പൊ സോഫിക്ക് സന്തോഷമായി. ശേഷം ഇരുവരോടും യാത്ര പറഞ്ഞ് സോഫി നടന്നകന്നു.
” ഇതിൽ എന്തോ പന്തികേട് ഉണ്ട്… ”
മനു പറഞ്ഞു.
” ശെരിയാ. നമ്മൾ അറിയാതെ വേറെ ചില കളികൾ നടക്കുന്നുണ്ട്. ”
ആൽഫിയും അതിനോട് യോജിച്ചു.
” എന്തായാലും ഈ കാര്യം നമ്മക്ക് വിധുവോട് തന്നെ ചോദിച്ചു നോക്കാം ”
രാത്രി വീട്ടിൽ ഇരുന്നു പുസ്തകം മറച്ചു നോകുമ്പോഴാണ് വിധുവിന്റെ ഫോണിൽ ഒരു കോള് വന്നത്. പഠിത്തം അവസാനിപ്പിച് അവൻ ഫോൺ എടുത്ത് നോക്കി. സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വന്നത്,ഒരു നിമിഷം ആലോചിച്ച ശഷം അവൻ ഫോൺ അറ്റന്റ് ചെയ്തു.
” ഹാലോ ഇതാരാ വിളിക്കുന്നെ ? ”
അവൻ ചോദിച്ചു.
” ഇത് ഞാനാടാ ”
സോഫി ടീച്ചർ മറുപടി നൽകി.
” എന്റെ നമ്പർ എവിടെ നിന്ന് കിട്ടി ? ”
അവൻ സംശയത്തോടെ ചോദിച്ചു.
” ഇന്ന് വൈകുന്നേരം നിന്റെ കൂട്ടുകാരെ കണ്ടിരുന്നു.അവരുടെ കയ്യിൽ നിന്ന് മേടിച്ചു.
സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ട് അവൻ ഞെട്ടി.
” ടീച്ചർ എന്ത് പണിയാ കാണിച്ചത് ? ”
അവൻ ദേഷ്യത്തോടെ ചോദിച്ചു.
” എന്ത് പറ്റി ? ”
” എന്റെ നമ്പർ വേണെമെങ്കിൽ Fbയിൽ ചോദിച്ചാൽ പോരെ ഞാൻ പറഞ്ഞു തരില്ലേ. അവൻമാർക്ക് എല്ലാം മനസ്സിലായി കാണും ”
വിധു വിഷമത്തോടെ പറഞ്ഞു.
” നീ ഇങ്ങനെ ടെൻഷൻ ആവാതെ, അവർക്ക് നമ്മടെ കാര്യത്തിൽ ഒരു ഡൗട്ടും ഇല്ല. ഞാൻ വളരെ തന്ത്രപരമായാണ് അവരോട് പെരുമാറിയത്.”
” ടീച്ചറ് വിളവ് പഠിച്ച സ്കൂളിലെ ഹെഡ് മാഷാ അവര്. അവന്മാർക്ക് എല്ലാം മനസ്സിലായിക്കാണും.”
വിധു പറഞ്ഞതിൽ കാര്യമുണ്ടെന്ന് സോഫിക്ക് തോന്നി.
” സോറി വിധു. ഇനി കുഴപ്പാവോ ? ”
അവൾ ആശങ്കയോടെ ചോദിച്ചു.
” എനിക്ക് അറിയില്ല. ഇനി കുറച്ച് കാലത്തേയ്ക്ക് നമ്മള് തമ്മിൽ ഒരു കോണ്ടാക്ക്റ്റും വേണ്ട. കാര്യങ്ങളൊക്കെ കലങ്ങി തെളിയുമൊന്നു നോക്കട്ടെ.”
” ശെരി വിധു. എല്ലാം എന്റെ എടുത്ത് ചാട്ടത്തിന്റെയാ i am sorry ”
ശേഷം അവൻ ഫോൺ കട്ട് ചെയ്തു.
അല്ലാതെതന്നെ മൂഡൗട്ടായി ഇരിക്കുവാ അപ്പഴാ പുതിയ മാരണങ്ങൾ. അവൻ സ്വയം പഴിച്ചു.
പിറ്റേന്ന് വൈകുന്നേരം വിധു ആൽഫിയെ വിളിച്ചു.
” ഡാ നിങ്ങൾ എവിടെയാ ഉള്ളത് ? ”
” ഞങ്ങള് ഗ്രൗണ്ടിൽ ഉണ്ട് ”
ആൽഫി മറുപടി നൽകി.
” എത്ര മണിവരെ അവിടെ കാണും ? “
” അതൊന്നും പറയാൻ പറ്റില്ല. നീ ഇങ്ങോട്ട് വരുന്നുണ്ടോ ? ഉണ്ടെങ്കിൽ വാ ”
” അഹ് ഞാൻ ഇപ്പൊ വരാ. ഒപ്പം മനുവുണ്ടോ ? ”
” അഹ് അവനും ഉണ്ട് ”
” എന്നാ ശെരി ഞാൻ ഇപ്പൊ എത്താം.”
ഫോൺ കട്ട് ചെയ്‌ത് വിധു വീട് വിട്ടിറങ്ങി.
” സമയം ഇരുട്ടാറയി നീയിതെങ്ങോട്ടാ ? ”
അമ്മ വനജ ചോദിച്ചു.
” ഞാനൊന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാം ”
” ഇപ്പൊ പോകണ്ട നല്ല മഴക്ക് കോളുണ്ട് ”
അമ്മ ആകാശം നോക്കികൊണ്ട് പറഞ്ഞു. ഇരുണ്ട മേഘങ്ങൾ അങ്ങിങ്ങായി കാണാം.
” മഴയൊന്നും പെയ്യത്തില്ല.അതികം വൈകാതെ ഞാനിങ്ങെത്തും.”
അമ്മയോട് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൻ വീടുവിട്ടിറങ്ങി.
ഗ്രൗണ്ടിൽ വധുവിനെ കാത്തിരിക്കുകയാണ് മനുവും,ആൽഫിയും. ഈ സമയം വിധു ദൂരെ നിന്ന് നടന്ന് വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
” ദേ അവൻ വരുന്നുണ്ട്.”
മനു പറഞ്ഞു.
വിധു അവരുടെ അടുത്തെത്തി.
” എന്താ മോനെ ഇത്ര ലേറ്റ് ആയത് ? ”
ആൽഫി ചോദിച്ചു.
” ഉറങ്ങിപ്പോയി ”
വിധു മറുപടി നൽകി.
