ആനി ടീച്ചർ – 11 1

” ആരാ അമ്മച്ചി ? ”

ആനി കതക് തുറന്നുകൊണ്ട് ചോദിച്ചു.

” സോഫി. ”

അമ്മച്ചി മറുപടി നൽകി.

ആനി ഉടനെ മുടി ഒതുക്കികൊണ്ട് ഹാളിലേക്ക് നടന്നു.

” നിങ്ങള് വിശേഷങ്ങളൊക്കെ പറഞ്ഞിരിക്ക്,ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം.”

” ഒന്നും വേണ്ട അമ്മച്ചി.”

സോഫി ചിരിച്ചുകൊണ്ട് പറഞ്ഞു.

” അത് പറഞ്ഞാ പറ്റില്ല. മോള് ആദ്യായിട്ട് ഈ വീട്ടിലോട്ട് വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുന്നത് ശെരിയല്ല. ”

” അമ്മച്ചി ചായ എടുത്തോളൂ ടീച്ചറ് കുടിച്ചോളും.”

ആനി അമ്മച്ചിയോട് പറഞ്ഞു.

” ചായയൊന്നും വേണ്ടായിരുന്നു ആനി.വീട്ടീന്ന് രാവിലെ കുടിച്ച് ഇറങ്ങിയതല്ലെ ”

” അതുകൊണ്ട് ഒരു ചായ കൂടി കുടിച്ചൂന്ന് കരുതി ഒരു കുഴപ്പവുമില്ല.”

ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.

” ആനി നീ അത്യാവശ്യം തടിയൊക്കെ വച്ചല്ലോ ”

” എന്ത് ചെയ്യാനാ ടീച്ചറെ ഇവിടെ വന്നതിന് ശേഷം ഒരു വക പണിചെയ്യാൻ സമ്മതിച്ചിട്ടില്ല. ഇപ്പൊ പ്രേഗിനെന്റ് കൂടിയായപ്പോ അടുക്കളയിലോട്ട് കയറണ്ടാന്നാ അമ്മച്ചിയുടെ ഓർഡർ..”

” നീ ഭാഗ്യവതിയാടി.അതുകൊണ്ടല്ലേ ഇത്രനല്ല സ്നേഹമുള്ള വീട്ടിലേക്ക് നിനക്ക് മരുമകളായി വരാൻ കഴിഞ്ഞത്.”

ആനിക്ക് ലഭിച്ച സൗഭാഗ്യത്തെ വിവരിച്ചുകൊണ്ട് പറഞ്ഞു.

” അല്ലാ… ടീച്ചർ ഇന്ന് ലീവാണോ ? ”

ആനി ചോദിച്ചു.

” രാവിലെ ഞാൻ സ്കൂളിലേക്ക് ഇറങ്ങിയതാ, അപ്പോഴാ വഴിക്ക് വച്ച് ആൽഫിയെയും,മനുവിനെയും കണ്ടത്. രാവിലെ തന്നെ രണ്ടാളും കൂടെ എങ്ങോട്ടാന്ന് ചോദിച്ചപ്പോഴാ വിധുവിന്റെ കാര്യം അവര് പറഞ്ഞത്.”
” വിധുവിനെന്ത് പറ്റി ? ”

ആനി ആകാംഷയോടെ ചോദിച്ചു.

” രാത്രി ആരൊക്കെയോ ചേർന്ന് അവനെ കിഡ്‌നാപ്പ് ചെയ്യാൻ ശ്രമിച്ചു. തലനാലിഴക്കാ രക്ഷപ്പെട്ടത്. ”

സോഫി അത് പറഞ്ഞപ്പോ ആനിയുടെ ഉള്ളൊന്ന് പൊള്ളി.

” അവനെന്തെങ്കിലും ? ”

കലങ്ങിയ കണ്ണുകളോടെ ആനി ചോദിച്ചു.

” നീ ഇങ്ങനെ ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല ആനി. അവന് ചെറിയ പരിക്കുകളുണ്ടെന്നെ ഉള്ളു,വേറെ കുഴപ്പമൊന്നുമില്ല.”

സോഫി സമാധാനത്തോടെ പറഞ്ഞു.

” എന്നാലും ആരായിരിക്കും അവരൊക്കെ ? എന്തിനായിരിക്കും അവനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ? ”

ആനി സംശയത്തോടെ ചോദിച്ചു.

” അറിയില്ല. ചിലപ്പോ അവയവ കടത്ത് സംഘം ആവാനും ചാൻസുണ്ട്. എന്തായാലും ഗുണ്ടകള് ഈ നാട്ടിൽ ഉള്ളവരല്ലെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു.”

ഈ വാർത്ത ആനിയെ വല്ലാതെ വിഷമത്തിലാക്കി. അവളുടെ കണ്ണ് നിറഞ്ഞു. സോഫിക്ക് അത് മനസ്സിലാകാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. ഈ സമയമാണ് അമ്മച്ചി ചായയും പലഹാരങ്ങളുമായി ഹാളിലേക്ക് വന്നത്. ആ തക്കം നോക്കി ആനി വേഗം കണ്ണ് തുടച്ചു.

” ചായ മാത്രം മതിയാരുന്നു,എന്തിനാ ഈ പലഹാരങ്ങളൊക്കെ ? ”

സോഫി ചോദിച്ചു.

” ഒന്ന് രസം നോക്ക് മോളെ. ഇതൊന്നും പുറത്ത് നിന്ന് വാങ്ങിയതല്ല, ഞാൻ ഉണ്ടാക്കിയതാ.”

” ഒന്ന് ടേസ്റ്റ് നോക്ക് ടീച്ചറെ, അമ്മച്ചിക്ക് നല്ല കൈപുണ്യ ”

വിഷമം പുറത്ത് കാണിക്കാതെ ആനി പറഞ്ഞു.

” എന്തായാലും അമ്മച്ചി എന്നിക്ക് തരാൻ കൊണ്ടുവന്നതല്ലെ ? ടേസ്റ്റ് നോക്കിയിട്ട് തന്നെ ബാക്കി കാര്യം.”

ശേഷം പ്ളേറ്റിയിൽ നിന്നും ഒരു കുഴലപ്പം എടുത്തു കഴിച്ചു.

” കൊള്ളാല്ലോ അമ്മച്ചി. ”

സോഫി കഴിച്ചുകൊണ്ട് പറഞ്ഞു.

” കുറച്ചു ഞാൻ പൊതിഞ് വീട്ടിലോട്ട് തരാം ”

” ആയിക്കോട്ടെ അമ്മച്ചി.”

സോഫി ചിരിച്ചുകൊണ്ട് മറുപടി നൽകി.

കുറച്ചു നേരം കൂടി വർത്തമാനങ്ങളൊക്കെ പറഞ്ഞ ശേഷം സോഫി യാത്രപറഞ്ഞു പോയി.
കള്ളുഷാപ്പിലെ വരവ്,ചിലവ് കണക്ക് നോക്കുകയാണ് പാപ്പി. ഈ സമയം കുട്ടാപ്പി അവിടേക്ക് ഓടിയെത്തി. കിതച്ചുകൊണ്ട് അവൻ പറഞ്ഞു : പണി പാളി പപ്പിച്ചായാ.

” എല്ലാം നിന്നെക്കൊണ്ടാ. ഒരു കാര്യം പറഞ്ഞേൽപ്പിച്ചാ അത് മരിയാതയ്ക്ക് ചെയ്യാനറിയില്ല ”

പപ്പി ദേഷ്യത്തോടെ പറഞ്ഞു.

” അവന്മാരുടെ കൈയ്യിന്ന് ആ ചെക്കൻ രക്ഷപെട്ടതിന് ഞാനെന്ത് പിഴച്ചു.”

കുട്ടാപ്പി പറഞ്ഞു.

” നീയല്ലേ പറഞ്ഞത് അവന്മാര് ഈ കാര്യത്തിൽ ഭയങ്കരം expert ആണെന്ന്. എന്നിട്ടൊരു പീറ ചെക്കനെ പിടിക്കാൻ അവന്മാരെക്കൊണ്ടായില്ല ”

Leave a Reply

Your email address will not be published. Required fields are marked *