ജീവിതമാകുന്ന നൗക – 5 Like

പക്ഷേ ഈയിടയായി കീർത്തന അർജ്ജുവിനെ നോക്കുന്നുണ്ടോ എന്ന് ഒരു സംശയം. ഒന്ന് രണ്ട് പ്രാവിശ്യം അവൾ പാളി നോക്കുന്നത് അവൻ കണ്ടു. അർജ്ജുവിൻ്റെ ഗ്ലമറിൻ്റെ അടുത്ത് അവൻ ഒന്നുമല്ല. പക്ഷേ എന്നെക്കാൾ മോശ പേരുണ്ട് അർജ്ജുവിന്. പോരാത്തതിന് മീര മാമിൻ്റെ മരുമകൾ ആണ് കീർത്തന. പിന്നെ പെണ്ണുപിടിയൻ എന്ന പേര് വീണെങ്കിലും താൻ പെണ്ണുപിടിയൻ അല്ലെന്ന് എല്ലാവർക്കും അറിയാം. അന്ന വരെ എൻ്റെ അടുത്തു സംസാരിക്കുന്നുണ്ടല്ലോ. ഇങ്ങനെ ഓരോന്നൊക്ക ആലോചിച്ചു ദീപു സ്വയം സമാധാനപ്പെട്ടു.
അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ സെമെസ്റ്ററിലും മാനേജ്മെൻ്റെ വക നടത്താറുള്ള പേഴ്‌സണാലിറ്റി ഡെവലൊപ്മെൻ്റെ ട്രെയിനിങ് ആണ്. മെറ്റമോർഫസിസ് എന്ന ഒരു ഗ്രൂപ്പാണ് ട്രെയിനിങ് നടത്തുന്നത്. പല തരത്തിലുള്ള ഗെയിംസ്‌ പബ്ലിക് സ്‌പിക്കിങ്ങ അങ്ങനെ പല പല ആക്ടിവിറ്റീസ്. മീര മാം ക്ലാസ്സിൽ വന്നു ട്രൈനേഴ്സിനെ ഇൻട്രൊഡ്യൂസ് ചെയ്‌ത്‌ മൂന്നു ദിവസത്തെ കാര്യ പരിപാടികൾ വിവരിക്കുകയാണ്.

പക്ഷേ സംഭവം പണിയായി അതിലെ ഹെഡ് ട്രൈനെർ സാറാ തോമസ് ഐഐഎം മിൽ എൻ്റെ സീനിയർ ആയിരുന്നു. എന്നെ പേർസണൽ ആയിട്ട് അറിയുകയൊന്നുമില്ല. പക്ഷേ ഐഐഎം ജൂനിയർ എന്ന നിലയിൽ എന്നെ തിരിച്ചറിയാൻ സാധിച്ചേക്കും. മാത്രമല്ല മീര മാം അവരുടെ അടുത്തു എന്തായാലും എന്നെ പറ്റി സൂചിപ്പിച്ചിട്ടുണ്ടാകും.

പെട്ടന്നു തന്നെ ആക്ട ചെയ്യണം. അവരുടെ വായിൽ നിന്ന് എന്തെങ്കിലും വന്നാൽ പഠിത്തം തന്നെ അവസാനിപ്പിക്കേണ്ടി വരും. മീര മാം പരിചയപ്പെടുത്തലും കഴിഞ്ഞു പോയി. സാറാ ഒരു വട്ടം കൂടി സ്വയം പരിചയപ്പെടുത്തി എന്നിട്ട് അവരുടെ ടീം അംഗങ്ങളെയും. മൂന്നു പേരും പെണ്ണുങ്ങൾ ആണ്. ട്രെയിനിങ് അവർക്ക് ഒരു പാഷൻ ആണ് പോലും. അത് കൊണ്ടാണ് ഫ്രണ്ട്സ കൂടി മെറ്റമോർഫസിസ് തുടങ്ങിയത് എന്നൊക്കെ പറയുന്നുണ്ട്, ഞാൻ ആണെങ്കിൽ മുഖം കുനിച്ചിരിക്കുകയാണ്. ഏതു നിമിഷവും കാര്യങ്ങൾ കൈ വിട്ടുപോകും. അവർ ഓരോരുത്തരെയായി പരിചയപ്പെടാൻ വിളിച്ചു,

താഴോട്ട് ചെന്ന് സ്വയം പരിചയപ്പെട്ടിട്ട് എന്തെങ്കിലും അഭിനയിച്ചു കാണിക്കണം. അഞ്ചാമതായി ഞാൻ ചെല്ലേണ്ടി വരും. അനുപമയുടെ പേര് കഴിഞ്ഞാണ് എൻ്റെ. അർജ്ജുൻ ദേവ് എന്ന് വിളിച്ചതും ട്രൈനേഴ്‌സ് പരസ്പരം നോക്കുന്നത് കണ്ടു. മുഖ ഭാവത്തിൽ നിന്ന് തന്നെ മീര മാം എന്നെക്കുറിച്ച അവർക്ക് വാണിംഗ് കൊടുത്തിട്ടുണ്ട് എന്ന് വ്യക്തം.

ഞാൻ പെട്ടന്ന് എഴുന്നേറ്റ് മിണ്ടരുത് എന്നർത്ഥത്തിൽ ഞാൻ ചുണ്ടിൽ വിരൽ വെച്ചു കൊണ്ട് അതിവേഗം മുന്നിലേക്ക് ഇറങ്ങി ചെന്നു. എൻ്റെ പെട്ടന്നുള്ള മാറ്റം കണ്ട് എല്ലാവരും ഞെട്ടി തരിച്ചിരിക്കുകയാണ്, അവസാനമായി ഞാൻ ഇത്‌ പോലെ ഇറങ്ങി ചെന്നത് അന്നയുടെ അടുത്തേക്കാണ്. എല്ലാവർക്കും അത് ഓർമ്മ വന്നു കാണണം.
എന്നെ തിരിച്ചറിഞ്ഞ സാറ എന്ധോ പറയാൻ വാ തുറന്നതും എൻ്റെ വരവ് കണ്ടതോടെ വിഴുങ്ങി. ഞാൻ അടുത്തു ചെന്ന് അവരോട് പുറത്തക്ക് വരാൻ ആവിശ്യപ്പെട്ടിട്ടു ക്ലാസ്സിൻ്റെ വെളിയിലേക്കിറങ്ങി അല്പം മാറി നിന്നു. മടിച്ചു മടിച്ചാനെങ്കിലും പുള്ളിക്കാരി എൻ്റെ അടുത്ത് വന്നു. പെണ്ണുങ്ങളെ ഭീക്ഷിണിപ്പെടുത്തി പരിചയം ഒന്നുമില്ലെങ്കിലും ഞാൻ രണ്ടും കൽപിച്ചു പറഞ്ഞു.

“ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആൾ തന്നെ. ഐ.ഐ,എം മിൽ നിങ്ങളുടെ ജൂനിയർ, പക്ഷേ ഞാനവിടെ പഠിച്ചിരുന്ന കാര്യം ആർക്കും തന്നെ അറിയില്ല. അതിന് അതിൻ്റെതായ കാരണങ്ങൾ ഉണ്ട്. എന്നെ പറ്റി മീര മാം പറഞ്ഞു കാണുമെല്ലോ. അവർക്കു പോലും എന്നെ പേടിയാണ്. നമ്മൾ തമ്മിൽ ഒരു മുൻപരിചയവും ഇല്ല. ക്ലാസ്സിലും അത് അങ്ങനെ തന്നെ ആയിരിക്കണം എന്നെനിക്ക് നിർബന്ധം ഉണ്ട്. പിന്നെ ഇവിടനിന്ന് പോയിട്ട് എന്നെ കുറിച്ചന്വേഷിക്കാൻ നിൽക്കരുത്.”

അവർ ഓക്കേ എന്നർത്ഥത്തിൽ തലയാട്ടി .

“ക്ലാസ്സിലേക്ക് തിരിച്ചു പൊയ്ക്കോളൂ, കൂട്ടുകാരികളുടെ അടുത്തു ഞാൻ ക്യാന്റീനിൽ പോകാൻ പെർമിഷൻ ചോദിച്ചതാണെന്ന് എന്ന് പറഞ്ഞാൽ മതി.”

Leave a Reply

Your email address will not be published. Required fields are marked *