ജീവിതമാകുന്ന നൗക – 5

കുറച്ചു കഴിഞ്ഞപ്പോൾ വിഷയം തന്നെ മാറി പോയി. ദീപു അവൻ്റെയും രമേഷിൻ്റെയും പഴയ ഓരോ കഥകൾ പറഞ്ഞ് തുടങ്ങി. രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കളിയാക്കി സംസാരിക്കുന്നുണ്ട്. സ്കൂൾ കോളേജ് പ്രേമകഥകൾ ഒക്കെ ആണ് സംസാരം. നാലാം ക്ലാസ്സിൽ രമേഷ് ഏതോ പെണ്ണിനെ അടുത്ത് പ്രേമം പറഞ്ഞു ടീച്ചർ പൊക്കിയതിനെ കുറിച്ച.

പെട്ടന്ന് രാഹുൽ ചാടി കയറി പറഞ്ഞു

“നീയൊക്കെ പെണ്ണുങ്ങളുടെ പിന്നാലെ നടന്നതിനല്ലേ ടീച്ചർ പൊക്കിയത് എന്നെയും ‘ശിവയെയും’ ഒരുത്തൻ്റെ മൂക്കിടിച്ചു ഒടിച്ചതിനാണ്”

എൻ്റെ യഥാർത്ഥ പേര് അവൻ്റെ വായിൽ നിന്ന് വന്നപ്പോൾ ഞാൻ ഒരു നിമിഷം ഞെട്ടി. കയ്യോ കണ്ണോ കാണിച്ചാൽ മാത്യു അല്ലെങ്കിൽ ദീപു കാണും. അവന് അബദ്ധം പറ്റി എന്ന് ഇപ്പോളും മനസ്സിലായിട്ടില്ല. അവൻ ആവേശത്തിൽ കഥ തുടരുകയാണ്.

പെട്ടന്ന് സുമേഷ് കയറി ചോദിച്ചു

“ബൈ ദ ബൈ ആരാണ് ഈ ശിവ? നിങ്ങളുടെ പഴയ കൂട്ടുകാരൻ ആണോ?”

ഒരു നിമിഷത്തേക്ക് രാഹുൽ സൈലെൻ്റെ ആയി. എന്തു പറയണം എന്നറിയാതെ അവൻ്റെ മുഖം ഒന്ന് ചുമന്നു. വെള്ളത്തിൽ നിന്ന് കരയിലേക്ക് പിടിച്ചിട്ട മീനിൻ്റെ അവസ്ഥ. രാഹുലിന് ഉത്തരം പറയണം എന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. ഇനി വല്ലതും പറഞ്ഞാൽ കൂടുതൽ അബദ്ധം ആകുമെന്ന് കണ്ട് ഞാൻ പെട്ടന്ന് പറഞ്ഞു.

“അത് ഞങ്ങളുടെ വേറേ ഒരു ഫ്രണ്ട് ആയിരുന്നു അവൻ സ്കൂൾ മാറി പോയി.”

രാഹുൽ അത് ശരി എന്ന രീതിയിൽ തലയാട്ടി

മാത്യവിനു അത് അത്ര വിശ്വാസം ആയില്ല എന്ന് തോന്നുന്നു. പക്ഷേ കൂടുതൽ ചോദ്യങ്ങൾ ഒന്നുമുണ്ടായില്ല. പിന്നെ രാഹുൽ തന്നെ എന്തോക്കെയോ പറഞ്ഞു വിഷയം മാറ്റി. അതിനുശേഷം അവൻ്റെ ഭാഗത്ത്‌ നിന്ന് അധികം സംസാരം ഒന്നുമുണ്ടായില്ല. ബുദ്ധിപൂർവം ഹിറ്റായ പോലെ അഭിനയിച്ചു അവൻ പോയി കിടന്നുറങ്ങി. പാർട്ടി അവസാനിപ്പിച്ച് ഞങ്ങൾ കിടന്നു ഉറങ്ങിയപ്പോൾ 4 മണിയായി. 11 മണിയോടെ ബ്രേക്ക്ഫാസ്റ്റോക്കെ കഴിച്ചു എല്ലാവന്മാരും ഇറങ്ങാൻ റെഡിയായി
പോകുന്നതിന് മുൻപ് അടുത്ത കുരിശു. ആദ്യ കൂടി ചേരലിൻ്റെ ഓർമ്മക്കായി സെൽഫി എടുക്കണം. എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. ഈ തവണ രാഹുലാണ് രക്ഷയ്ക്ക് എത്തിയത്.

“ഇവിടെ ആകെ കച്ചറയല്ലേ നമ്മക്ക് വേറെ സ്പോട്ടിൽ പോകാം പൂളിൻ്റെ അടുത്ത്. അതാകുമ്പോൾ നാച്ചുറൽ ലൈറ്റിംഗും കിട്ടും.“ എല്ലാവരും അതിനോട് യോജിച്ചു.

ലിഫ്റ്റിന് അടുത്തു എത്തിയപ്പോൾ ഞാൻ പറഞ്ഞു

“മൊബൈൽ ഫോൺ എടുക്കാൻ മറന്നു ഞാൻ പോയി എടുത്തിട്ട് വരാം”

തിരിച്ചു ഫ്ലാറ്റിൽ കയറിയതും ഫോണും എടുത്ത് ഞാൻ ടോയ്‌ലെറ്റിൽ കയറി. പ്രതീക്ഷിച്ച പോലെ തന്നെ കാൾ വന്നു ടോണിയാണ് വിളിക്കുന്നത്

“ഡാ വേഗം വാ ഞങ്ങൾ വെയ്ഗ്റ്റിംഗ് ആണ്.”

“ഡാ ഞാൻ ടോയ്‌ലെറ്റിൽ ആണ് വയറു അകെ പ്രശനം ആയി എന്ന് തോന്നുന്നു “

അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.

സ്വിമ്മിങ് പൂളിൻ്റെ അവിടെയുള്ള ഫോട്ടോ സെഷനിൽ ബാക്കി ഉള്ളവരുടെ ഫോട്ടോസ് ഒക്കെ എടുത്തു രാഹുൽ പരാമാവധി ഒഴുവായി. എങ്കിലും ഒന്ന് രണ്ട് സെൽഫിക്ക് കൂടെ നിൽക്കേണ്ടി വന്നു, അതിനുശേഷം വന്നവർ ഹോസ്റ്റലിലേക്ക് തിരിച്ചു. രാഹുൽ ഫ്ളാറ്റിലേക്കും

-: ദീപു വേർഷൻ:-

നാല് മണിയോടെ ഞങ്ങൾ അവർ താമസിക്കുന്ന ഫ്ലാറ്റിലെത്തി, നല്ല പോഷ് സെറ്റപ്പ് ആണ് മറൈൻ ഡ്രൈവിലെ ഏറ്റവും മുന്തിയ ഫ്ലാറ്റ് സമുച്ചയം. കായലിന് അഭിമുഖമായി നിൽക്കുന്ന പടകൂറ്റൻ ടൗറുകൾ, നേരത്തെ തന്നെ ഗസ്റ്റ് ഉണ്ടെന്ന് അറിയിച്ചതിനാൽ സെക്യൂരിറ്റിക്കാർ ഞങ്ങളെ ടവർ A യിലേക്ക് ഡയറക്റ്റ് ചെയ്തു. ലിഫ്റ്റിലേക്ക് കയറും മുൻപ് പ്രൗഡ ഗംഭീരമായി പണി കഴിച്ചിട്ടുള്ള ഫ്ളാറ്റിൻ്റെ ലോബ്ബിയിലെ നെയിം ബോർഡ് ഞാൻ ശ്രദ്ധിച്ചു.

18 – Corporate Guest House Tapasee Exports Pvt Ltd . ബാക്കി എല്ലാ ഫ്ലോറിലും 4 ഫ്ലാറ്റ് വീതം ഉണ്ട് ടോപ് ഫ്ലോറിൽ ഒരെണ്ണം മാത്രം അപ്പോൾ പെൻ്റെ ഹൗസാണ്. മുകളിൽ ചെന്നതും ഫ്ലാറ്റ് കണ്ട് ഞാനടക്കം എല്ലാവരും ഞെട്ടി. ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലുതും ഫ്ലാറ്റ് കാണുന്നത്. നാല് അഞ്ചു കോടി വില വരുമെന്ന് ഉറപ്പാണ്. ബെഡ് റൂം, സെൻട്രലൈസ്ഡ് എയർ കണ്ടിഷൻ. ഹോം തിയേറ്റർ റൂം എല്ലാ സൗകര്യവും ഒരു ഫ്ലോറിൽ തന്നെ . ആദ്യം ഒന്നോടി നടന്നു ഫ്ലാറ്റ് കണ്ടു. എല്ലാവരും കുറെ ഫോട്ടോസ് ഒക്കെ എടുത്തു. പിന്നെ മെയിൻ പരിപാടിയായ വെള്ളമടിയിലേക്ക് കിടന്നു 1 ലിറ്ററിൻ്റെ 2 JD ഫുൾ ബോട്ടിൽ.
എങ്ങനെയെങ്കിലും ഇവന്മാരുടെ രഹസ്യങ്ങൾ ചോർത്തണം. അർജ്ജു വെള്ളമടിക്കാറില്ല അവൻ്റെ അടുത്തുന്നു ഒന്നും കിട്ടാൻ പോകുന്നില്ല. അത് കൊണ്ട് രാഹുലിനെ ടാർഗറ്റ് ചെയ്യാം. പാർട്ടി ഒന്ന് കൊഴുത്തപ്പോൾ അവന് സംശയം തോന്നാത്ത രീതിയിൽ ഞാൻ അവൻ്റെ അടുത്ത് ഓരോരോ കാര്യങ്ങൾ ചോദിച്ചു. പക്ഷേ അവൻ ഒന്നും വിട്ടു പറഞ്ഞില്ല നേരത്തെ പറഞ്ഞതിൽ നിന്ന് അണുവിട മാറിയിട്ടില്ല. അർജ്ജുവാണെങ്കിൽ ഞങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്.

അതോടെ ഞാൻ തത്കാലം ടാസ്ക് മാറ്റി വെച്ച് പാർട്ടി എന്ജോയ് ചെയ്യാം എന്ന് തീരുമാനിച്ചു. ഞാനും രമേഷും ഞങ്ങളുടെ സ്കൂൾ കോളേജ് ലൈഫിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് രാഹുൽ ചാടി കയറി ഏതോ ശിവയുടെ പേര് പറഞ്ഞത്. എനിക്ക് പ്രത്യകിച്ചൊന്നും തോന്നിയില്ല. പക്ഷേ ആ പേര് പറഞ്ഞപ്പോൾ അർജ്ജു ഒരു നിമിഷത്തേക്ക് ഞെട്ടി എന്ന് തോന്നുന്നു. അതിനിടയിൽ സുമേഷ് ചാടി കയറി ഈ ശിവ ആരാണ് എന്ന് ചോദിച്ചതും രാഹുലും വല്ലാതെയായി. ഏതാനും നിമിഷത്തേക്ക് അവന് അതിനുത്തരം പറയാൻ സാധിച്ചില്ല. അർജ്ജുവാണ് ആ ചോദ്യത്തിനുത്തരം പറഞ്ഞത്. അവരുടെ ഒരു സ്ക്കൂൾ ഫ്രണ്ട്‌ ആണെന്നു. പിന്നാലെ രാഹുൽ അത് ശരി വെച്ചു. മൊത്തത്തിൽ ഒരു ഉരുണ്ടു കളി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ രാഹുൽ പോയി കിടന്നു അതും പാർട്ടി മുഴുവൻ കഴിയുന്നതിന് മുൻപ്.

സിമ്പിൾ ആയിട്ട് രാഹുലിന് തന്നെ പറയാമായിരുന്ന ഉത്തരം എന്തു കൊണ്ടാണ് അർജ്ജുൻ പറഞ്ഞത് ? ശരിക്കും ആരാണ് ഈ ശിവ? ഫ്രണ്ട് ആണെങ്കിൽ പിന്നെ രാഹുലിൻ്റെ മുഖം വിളറിയത് എന്തു കൊണ്ടാണ്?

എൻ്റെ മനസ്സിലൂടെ ഈ സംശയങ്ങൾ കടന്നു പോയി. പിറ്റേ ദിവസം 11 മണിയോടെ ഞങ്ങൾ തിരിച്ചു ഹോസ്റ്റലിലേക്ക് പോയി.

-:ദീപു വേർഷൻ അവസാനിച്ചു:-

എല്ലാവരും പോയി കഴിഞ്ഞപ്പോൾ അർജ്ജുവും രാഹുലും ഇതേ കുറിച്ചായി സംസാരം

“ഡാ അർജ്ജു ഇന്നലെ അറിയാതെ പറഞ്ഞു പോയതാണ് അവന്മാർക്ക് സംശയം വല്ലതും തോന്നി കാണുമോ?”

“നീ പറഞ്ഞോണ്ട് മാത്രമല്ല അല്ലാതെ തന്നെ മാത്യുവിനും ദീപവിനും ചില സംശയങ്ങൾ ഉണ്ട്. കയറി വന്നപ്പോൾ തന്നെ ദീപു ഫ്ലാറ്റിൻ്റെ കാര്യങ്ങൾ ചോദിച്ചായിരുന്നു. പോരാത്തതിന് വെള്ളമടി തുടങ്ങിയപ്പോൾ പോലീസ് കേസിൽ നിന്ന് എങ്ങനെ നമ്മൾ ഊരി എന്നറിയാൻ അവൻ തിരിച്ചും മറിച്ചുമൊക്കെ നിൻ്റെ അടുത്ത് ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു “
“അതെനിക്ക് മനസ്സിലായി പക്ഷേ പഴയ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ നിൻ്റെ പേര്‌ വായിൽ നിന്ന് ചാടി. നമ്മുക്ക് ഇത് ജീവയോട് പറയണമോ ?”

Leave a Reply

Your email address will not be published. Required fields are marked *