അന്നയുടെ കാര്യങ്ങളും വ്യത്യസ്‌തമല്ല അവളുടെ അന്വേഷണ ഡയറിയുടെ പേജുകളിൽ അർജ്ജുവിനെ കുറിച്ച് അവൾ കാണുന്നതും അനുഭവിക്കുന്ന കാര്യങ്ങളും എഴുതാൻ തുടങ്ങി. എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോൾ അവൾ അർജ്ജുവിനെ കിനാവ് കണ്ടാണ് കിടക്കാറ്. ഗ്രൂപ്പ് ആക്ടിവിറ്റി ഉള്ള ദിവസങ്ങളെ പറ്റി പറയുകേ വേണ്ട അവൾ ഓരോ നിമിഷവും ആലോചിച്ചു കിടക്കും,
“ഇന്ന് അവൻ്റെ തൊട്ടടുത്തല്ലെങ്കിലും ഒരാൾ അപ്പുറം നിൽക്കാൻ പറ്റി. എന്ധോരു ഭംഗിയാണ് അർജുവിനെ കാണാൻ. താടി ഒക്കെ ഉണ്ടെങ്കിലും he is handsome. പൊക്കം കൊണ്ട് അവൻ എനിക്ക് മാച്ച് ആണ്. അവൻ എന്തായാലും വ്യാജ സർട്ടിഫിക്കറ്റ് വെച്ചൊന്നും അല്ല അഡ്മിഷൻ നേടിയിരിക്കുന്നത്. അവൻ സബ്‌ജെക്ടിൽ നല്ല വിവരം ഉണ്ട്. He is a born Genius. ഇന്നും അവൻ എൻ്റെ അടുത്ത് സംസാരിച്ചില്ല. അവൻ എന്താ ആദ്യം സംസാരിച്ചാൽ? ഒന്നുമല്ലെങ്കിലും ഞാൻ ഒരു പെണ്ണല്ലേ. അവൻ ഇപ്പോളും എന്നെ വെറുക്കുന്നുണ്ടോ? “
ഇങ്ങനെ ഓരോന്നാലോചിച്ചു അവൾ ഉറങ്ങി പോയി. അന്ന് രാത്രി അന്ന സ്വപ്നത്തിൽ അർജ്ജുവിനെ കണ്ടു.
“അന്ന് പുറകിലോട്ട് വളച്ചു ചുംബിക്കാൻ പോയത് പോലെ തന്നെ അർജ്ജുവിൻ്റെ കൈകളിൽ ആണ് ഞാൻ…. അവൻ ഇടതു കൈ കൊണ്ട് അരയിലൂടെ എന്നെ കെട്ടി പിടിച്ചിരിക്കുകയാണ്…… അവൻ്റെ വലതു കൈ എൻ്റെ മാറിടത്തിൽ എൻ്റെ ഹൃദയ തുടുപ്പു അളക്കുകയാണ്. അവൻ്റെ ചൂട് നിശ്വാസം എൻ്റെ മുഖത്തുകൂടി തഴുകി പോകുന്നുണ്ട്…. ആഫ്റ്റർ ഷേവ് ലോഷൻ്റെ മണം എൻ്റെ സിരകളിൽ പടർന്നു കയറുന്നു…. ഞാൻ അവനെ തടയുന്നില്ല എന്ന് മാത്രമല്ല എൻ്റെ രണ്ടു കൈകളും അവൻ്റെ ഇരു കവിളുകളും ചേർത്ത് പിടിച്ചു ചുംബനം സ്വീകരിക്കാനായി കണ്ണടച്ച് നില്ക്കുകയാണ് ഞാൻ….. പക്ഷേ അവൻ എന്തുകൊണ്ടോ എന്നെ ചുംബിക്കുന്നില്ല….. എന്നെ നോക്കി ചിരിക്കുക മാത്രമാണ്……..”
“ഡി അന്നേ എന്താ ഡി ഉറക്കത്തിൽ കിടന്നു ചിരിക്കൂന്നേ. വല്ല സ്വപ്നവും ആണെങ്കിൽ ഞങ്ങളോട് കൂടി പറ“
സ്വപ്നത്തിനു ഭംഗം വരുത്തിയതിന് ഞാൻ അമൃതയോട് ചൂടായി. എന്നിട്ട് വീണ്ടും കട്ടിലിൽ കിടന്നു അന്ന് അവൻ ചെയ്‌ത് കാര്യങ്ങൾ ആലോചിച്ചു. ഞാൻ കണ്ണ് തുറന്നപ്പോൾ എൻ്റെ കണ്ണിലേക്ക് നോക്കി നിൽക്കുന്ന അർജ്ജു. അപ്പോഴാണ് അന്നത്തെ സംഭവത്തിൻ്റെ സി.സി.ടി.വി വീഡിയോ അപ്പച്ചിയുടെ കൈയിൽ ഉണ്ടെന്ന് മീര മാം പറഞ്ഞ കാര്യം ഓർമ്മ വന്നത്. അത് എങ്ങനെയെങ്ങിലും അപ്പച്ചിയുടെ കൈയിൽ നിന്ന് അടിച്ചു മാറ്റി കാണണം. അവൾ തീരുമാനിച്ചുറപ്പിച്ചു.
ആ വീകെൻഡ് തന്നെ അന്ന അപ്പച്ചിയുടെ അടുത്തക്കു പോയി. ശനിയാഴ്ച്ച അപ്പച്ചി ഓഫീസിൽ പോയതും അവൾ അപ്പച്ചിയുടെ ബെഡ് റൂമിൽ കയറി പെൻഡ്രൈവ് തപ്പാൻ തുടങ്ങി. അപ്പച്ചി വെക്കാൻ സാധ്യതയുള്ള ഒരു സ്ഥലം അൽമാരിയിലെ ലോക്കറാണ്. പക്ഷേ അതിൻ്റെ നം. ലോക്ക് അവൾക്ക് അറിയില്ല. പിന്നെ ചാൻസുള്ള സ്ഥലം മേശ വലിപ്പിൻ്റെ ഡ്രോയറി ഉള്ളിൽ ആണ്. എല്ലാ ഡ്രോയറുകൾക്കും ലോക്ക് ഉണ്ട്. ഒഫീഷ്യൽ ഫയൽസ് ഒക്കെ സൂക്ഷിക്കുന്നിടം അവിടെ ആണെങ്കിൽ നോ രക്ഷ വേറെ വഴി ഇല്ലാത്തത് കൊണ്ട് റൂമിലെ ബാക്കി ഇടങ്ങളിൽ അവൾ തിരയാൻ തുടങ്ങി. അപ്പച്ചിക്ക് സംശയം തോന്നാതിരിക്കാൻ എടുക്കുന്ന ഓരോ സാധനങ്ങളും സ്ഥാനം മാറി പോകാതിരിക്കാൻ അവൾ പ്രത്യകം ശ്രദ്ധിച്ച വളരെ സാവധാനം ആണ് തിരച്ചിൽ. കുറെ നോക്കി കഴിഞ്ഞിട്ടും പെൻഡ്രൈവ് കണ്ടെത്താനായില്ല. അപ്പച്ചിയാണെങ്കിൽ എപ്പോൾ വേണെമെങ്കിലും ഓഫീസിൽ നിന്ന് വരാം ലോക്കർ എങ്ങനെ തുറക്കുമെന്നായി അന്നയുടെ ചിന്ത.
എന്നാലും ലോക്കറിലും കൂടി നോക്കാതെ എങ്ങനെയാണ്. അന്നക്ക് ഒരു ഐഡിയ തോന്നി അവൾ ഫോൺ എടുത്തു അപ്പച്ചിയെ വിളിച്ചു
“ഹലോ അപ്പച്ചി,
അപ്പച്ചി എപ്പോൾ തിരിച്ചെത്തും?”
ധനകാര്യാ മന്ത്രിക്ക് ഒരു സമ്മേളനം ഉണ്ട് അത് കൊണ്ട് എങ്ങനെ പോയാലും ആറു മണി കഴിയും.
മോൾ എന്താ വിളിച്ചത്?”
“അത് അപ്പച്ചി ജോണിച്ചായൻ കഫേയിൽ വരുമോ എന്ന് ചോദിച്ചിട്ടുണ്ട്. എനിക്ക് ഡ്രെസ്സിനു മാച്ചിങ് ആയി ഒരു കമ്മൽ വേണമായിരുന്നു. അപ്പച്ചിയുടെ ആ എമറാൾഡ് പതിച്ച ആ കമ്മൽ ഇവിടെ ഉണ്ടെങ്കിൽ ഞാൻ എടുത്തോട്ടെ”
“അത് അലമാരയിലെ ലോക്കറിനകത്തുണ്ട് 3 6 5 1 2 4 അതാണ് പാസ്സ് കോഡ് മോൾ തുറന്ന് എടുത്തോളൂ “
