ജീവിതമാകുന്ന നൗക – 5

“തത്കാലം വേണ്ട. പക്ഷേ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം. പ്രത്യകിച്ചു “ദീപുവിൻ്റെയും മാത്യുവിൻ്റെയും അടുത്തിടപെടുമ്പോൾ “

ഫ്ലാറ്റിൽ നിന്നിറങ്ങിയ സുമേഷ് നേരെ പോയത് ടൗണിൽ ഉള്ള ഒരു കഫേയിലേക്കാണ്. അവിടെ അവനു വേണ്ടി അന്ന വെയിറ്റ് ചെയുന്നുണ്ടായിരുന്നു

“ഹായ് സുമേഷ് “

“ഹായ് ഡി”

“ഡാ, നിനക്ക് എന്താണ് കഴിക്കാൻ വേണ്ടത്”

“വയറു ഫുള്ളാണ് ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതേ ഉള്ളൂ തത്കാലം ഒരു കാപ്പുചീനോ മതി”

സുമേഷിന് ഒരു കാപ്പുചീനോയും അവൾക്ക് ഒരു ചോക്ലേറ്റ് കേക്കും അന്ന ഓർഡർ ചെയ്തു. വീണ്ടും അവർ സംസാരം തുടർന്ന്.

“പാർട്ടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ?”

“അടിപൊളിയായിരുന്നു അന്നേ. പിന്നെ സൂപ്പർ ഫ്ലാറ്റ് മറൈൻ ഡ്രൈവിൽ തന്നെ ആണ്, ഏറ്റവും ടോപ് ഫ്ലോർ നല്ല അടിപൊളി വ്യൂ. നിൻ്റെ ശത്രു അർജ്ജുവിൻ്റെ അങ്കിളിൻ്റെ ഫ്ലാറ്റ് ആണ്.”

അന്ന ആദ്യം ഒന്നും മിണ്ടിയില്ല

“എനിക്ക് ഇപ്പോൾ അവനുമായി ശത്രുത ഒന്നുമില്ല. “

“അയ്യോ അന്നേ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല പറഞ്ഞപ്പോൾ അറിയാതെ.”

“കുഴപ്പമില്ലെടാ. ആരൊക്കെയുണ്ടായിരുന്നെടാ പാർട്ടിക്ക്?

ഞങ്ങൾ രണ്ടു റൂം കാര് മാത്രം ഞാൻ, മാത്യു, ടോണി, രമേഷ്, ദീപു പിന്നെ അർജ്ജുവും രാഹുലും”

“ഡാ ഫോട്ടോസ് ഒക്കെയുണ്ടോ?”

സുമേഷ് രണ്ടാമത് ഒന്ന് ആലോചിക്കാതെ ഫോൺ അൺലോക്ക് ചെയ്ത് അന്നക്ക് കൊടുത്തു. അന്ന ഫോട്ടോസ് ഓരോന്നായി കാണാൻ തുടങ്ങി.

“ഡാ അടിപൊളി പോഷ്‌ ഫ്ലാറ്റ് ആണെല്ലോ,”

“4 ബെഡ്‌റൂം ഉണ്ട് പിന്നെ ഫുൾ AC യാണ്. പോരാത്തതിന് ഹോം തീയേറ്ററും”

സുമേഷ് ഫ്ളാറ്റിൻ്റെ വർണ്ണന തുടർന്നു

ഓരോ ഫോട്ടോയിലും അന്ന അർജ്ജുവിനായി പരതി. എന്നാൽ അവൻ്റെയും രാഹുലിൻ്റെയും ഒറ്റ ഫോട്ടോസ് കണ്ടില്ല

“ഡാ ഇത്ര ഫോട്ടോസ്സ് ഉള്ളു? “

“ബാക്കി ഉള്ളവർ എടുത്ത ഫോട്ടോസ് TSM ജാങ്കോസ് എന്ന whatsapp ഗ്രൂപ്പിലുണ്ട്. “
പെട്ടന്ന് സുമേഷ് ഫോൺ തട്ടി പറിച്ചു വാങ്ങി എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ട് ഒരു ചമ്മിയ ചിരിയും ചിരിച്ചിട്ട് പറഞ്ഞു

“അഡൽറ്റ്”

അന്ന വീണ്ടും ഫോട്ടോസ് ഓരോന്നായി നോക്കി. ഒന്നിൽ പോലും അർജ്ജുൻ ഇല്ല. ഒന്ന് രണ്ടു സെൽഫിയിൽ മാത്രം രാഹുൽ ഉണ്ട്. പക്ഷേ അവൾ സുമേഷിനോട് ഒന്നും ചോദിച്ചില്ല.

സുമേഷുമായി സംസാരിക്കുന്നതിനിടയിൽ ഫോണിൽ അവൻ്റെ FB അക്കൗണ്ടിൽ കയറി, എന്നിട്ട് അവൻ്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും അർജ്ജുവിൻ്റെ പ്രൊഫൈൽ തുറന്നു. നേരത്തെ നോക്കിയപ്പോൾ കണ്ടത് പോലെ തന്നെ പ്രൊഫൈൽ ഫോട്ടോ പോയിട്ട് ഒരു ഫോട്ടോ പോലും ഇല്ല. അകെ ഉള്ളത് കുറച്ചു മോട്ടിവേഷണൽ ക്വോറ്റ്സിൻ്റെ ഇമേജസ് മാത്രം. പ്രൊഫൈൽ ഇൻഫോ പ്രകാരം സ്കൂളിംഗ് ഡൽഹിയിലും എഞ്ചിനീയറിംഗ് ചെന്നൈയിലെ ഒരു പ്രമുഖ എഞ്ചിനീയറിംഗ് കോളേജിലും ആണ് പഠിച്ചിരിക്കുന്നത്. താൻ ലയോളയിൽ നിന്ന് പഠിച്ചിറങ്ങിയതിനു രണ്ടു കൊല്ലം മുൻപാണ് എഞ്ചിനീയറിംഗ് പാസ്സായിരിക്കുന്നത്. തൻ്റെ ചെന്നൈയിൽ കോളേജ് മേറ്റ്സ് വഴി അത് അന്വേഷിക്കണം. ഫ്രണ്ട് ലിസ്റ്റിൽ പതിനഞ്ചോളം കോമൺ ഫ്രണ്ട്സിനെ മാത്രമാണ് കാണിന്നുള്ളു. അതും ക്ലാസ്സിലുള്ളവർ മാത്രം. അതായത് ഫ്രണ്ട് ലിസ്റ്റും പ്രൈവറ്റ് ആണ്. അവൾ കോളേജ് സ്കൂൾ പേര് പഠിച്ചിട്ടു വേഗം രാഹുലിൻ്റെ FB പ്രൊഫൈലിൽ കയറി നോക്കി. പ്രൊഫൈൽ ഫോട്ടോക്ക് പകരം ഒരു സൂപ്പർമാൻ ലോഗോ. അർജ്ജുവിൻ്റെ പോലെ തന്നെ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. പഠിച്ച കോളേജും സ്‌കൂളും സെയിം സെയിം. ആകെ വ്യത്യാസം കോമൺ ഫ്രണ്ട്സസിൻ്റെ എണ്ണം ഏതാണ്ട് ഇരട്ടിയോളം ഉണ്ട്. പിന്നെ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും മൊബൈൽ നമ്പർ തപ്പിയെടുത്തു സുമേഷിൻ്റെ ഫോണിൽ നിന്ന് whatsapp ചെയ്‌തു. എന്നിട്ട് അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്‌തു.

സുമേഷും അന്നയും കുറെ നേരം കൂടി സംസാരിച്ചിരുന്നു ശേഷം ഹോസ്റ്റകളിലേക്ക് പോയി.

സുമേഷുമായി വീണ്ടും ഫ്രണ്ട് ആയതിൽ അവൾക്ക് നല്ല സന്തോഷം തോന്നി. അവൾ ഒരു കാര്യം തീരുമാനിച്ചു ക്ലാസ്സിൽ ഉള്ള എല്ലാവരുമായി നല്ല സൗഹൃദം സ്ഥാപിക്കണം. MLA യുടെ മോൾ അല്ലെങ്കിൽ കോടീശ്വരി എന്ന കുപ്പായം ഉപേക്ഷിക്കണം.

ഹോസ്റ്റലിൽ എത്തിയ ഉടനെ തന്നെ അന്ന അറിഞ്ഞ കാര്യങ്ങൾ തൻ്റെ സീക്രെട്ട് ഡയറിയിൽ കുറിച്ചു. എന്നിട്ട് അമൃതയുടെ ഫോൺ കടം വാങ്ങി ചെന്നൈയിൽ കൂടെ പഠിച്ച അവളുടെ ബെസ്റ്റീ ലക്ഷ്മിയെ വിളിച്ചു വിശേഷം ഒക്കെ പറഞ്ഞു. അതിനു ശേഷം അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡീറ്റെയിൽസ് കൈമാറി പാസ്സായ വർഷവും.
“യെഡി ഉനക്ക് യെതൂക്ക് അന്ത ഡീറ്റെയിൽസ്. ഇതിൽ യാര് ഉന്നടെ കാതലൻ?

കൂട്ടുകാരിയുടെ ആ ചോദ്യം കേട്ടപ്പോൾ അന്നയുടെ മനസ്സിൽ അർജ്ജുവിൻ്റെ മുഖമാണ് വന്നത് കൂടെ ഒരു നാണവും.

അതൊന്നുമല്ല ഇവിടെ പഠിത്തത്തിൽ അവരാണ് തൻ്റെ എതിരാളി എന്നൊരു നുണയുമടിച്ചു വേഗം ഡീറ്റെയിൽസ് തപ്പി തരാൻ പറഞ്ഞു ഫോൺ വെച്ചു.

രാത്രി കിടന്നപ്പോൾ കുറെ നേരം അർജ്ജുവിനെ പറ്റി ആലോചിച്ചു. ലക്ഷ്മി ലവർ ആണോ എന്ന് ചോദിച്ചപ്പോൾ തൻ്റെ മനസ്സിലേക്ക് എന്തു കൊണ്ട് അവൻ്റെ മുഖം തെളിഞ്ഞു വന്നു. കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്ന ജിമ്മിയോടു പോലും തനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല. പിന്നെ താൻ എന്തിനാണ് അവനെ കുറിച്ചിത്ര അന്വേഷിക്കുന്നത്? സോഷ്യൽ മീഡിയയിൽ ഫോട്ടോ പോലും ഇടാത്തത് എന്തു കൊണ്ടായിരിക്കും? അങ്ങനെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ

പിറ്റേ ന്നു രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അന്ന ഭയങ്കര ഹാപ്പി ആണ്. അവളുടെ മുഖത്തു എല്ലാവർക്കുമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

പുതിയ ദിവസം പുതിയ തീരുമാനങ്ങൾ പുതിയ സഹൃദങ്ങൾ. അർജ്ജുവിൻ്റെ മുഖത്തു നോക്കി ഒരു പുഞ്ചിരിയെങ്കിലും തൂ നൽകണം എന്ന് തീരുമാനിച്ചുറപ്പിച്ചാണ് അന്ന് ഞാൻ കോളേജിലേക്ക് പോയത്. എല്ലാവരെയും ചിരിച്ചു കാണിച്ചു ഗുഡ്മോർണിംഗ് ഒക്കെ വിഷ് ചെയ്‌ത്‌ ക്ലാസ്സിലേക്ക് ചെന്ന എനിക്ക് പക്ഷേ എന്തു കൊണ്ടോ അർജ്ജുനെ മാത്രം ഫേസ് ചെയ്യാൻ സാധിക്കുന്നില്ല. അകെ ഒരു നാണവും ടെൻഷനും.

അന്ന് പതിവിനു വിപിരീതമായി മീരാ മാം ആണ് ആദ്യ പീരീഡിൽ ക്ലാസ്സിലേക്ക് കയറി വന്നത്. കയ്യിൽ മൂന്ന് സെറ്റ് ആൻസർ ഷീറ്റുണ്ട്. മുഖത്തു ദേഷ്യം നിഴലിക്കുന്നു വന്നതും അവര് പേരും മാർക്കും വിളിച്ചു പറഞ്ഞു കൊണ്ട് ഉത്തര കടലാസ്സ് വിതരണം ആരംഭിച്ചു. ആദ്യം എൻ്റെ പേരാണ് അവർ ആദ്യം വിളിച്ചത്. മാർക്ക് പൂജ്യം. അർജ്ജുൻ തിരിച്ചു വന്ന ദിവസത്തിലെ ഉത്തര കടലാസ്. എല്ലാവരുടെയും കണ്ണുകൾ എന്നിലേക്കായി അത് വരെ സന്തോഷിച്ചിരുന്ന എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു,

“അന്ന ക്ലാസ്സ് കഴിയുമ്പോൾ എന്നെ വന്ന് കാണണം” മീര മാം ദേഷ്യത്തിൽ പറഞ്ഞു എന്നിട്ട് വീണ്ടും ഉത്തര കടലാസ്സ് വിതരണത്തിലേക്ക് മടങ്ങി
മറ്റു രണ്ടു വിഷയത്തിലും എൻ്റെ അവസ്ഥ വ്യത്യസ്തമല്ല ഒന്നിൽ ഇരുപതിൽ മൂന്ന് മാർക്ക്, മറ്റൊന്നിൽ ആറു മാർക്ക്. എല്ലാവർക്കും മാർക്ക് വളരെ കുറവാണ്. എന്നാൽ ക്ലാസ്സിൽ പോലും കയറാത്ത അർജ്ജുന് മാത്രം വളരെ ഉയർന്ന മാർക്ക്. തൊട്ട് പിന്നിൽ ഉള്ളവരെക്കാളും അഞ്ചാറ് മാർക്കിൻ്റെ വ്യത്യാസം. എല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *