ജീവിതമാകുന്ന നൗക – 5 Like

“ഡാ എല്ലാവന്മാരും ട്രീറ്റ് ചോദിക്കുന്നുണ്ട് അതും ഫ്ലാറ്റിൽ കൂടണമെന്നാണ് പറയുന്നത്. പിന്നെ നമ്മൾ ദുഫായിൽ നിന്ന് കൊണ്ട് വന്ന കുപ്പികൾ പൊട്ടിക്കണം പോലും”

“എനിക്കും ആഗ്രഹം ഉണ്ട് താമസം മാറിയിട്ട് ഒരു പാർട്ടി കൊടുത്തില്ലെങ്കിൽ അവർ എന്തു വിചാരിക്കും നീ ആദ്യം ജീവയെ വിളിച്ചു ചോദിക്കു. കുപ്പി നമ്മക്കു അത് കഴിഞ്ഞു എങ്ങനെയെങ്കിലും ഒപ്പിക്കാം .
ഞാൻ വേഗം തന്നെ ജീവയെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു.

“അത് വേണോ ശിവ? ഫ്ലാറ്റ് ആരുടെയാണ് എന്ന് കൂടുതൽ ചോദ്യങ്ങൾ ഉയർന്നേക്കാം?”.

“എൻ്റെ അങ്കിളിൻ്റെ ആണെന്ന് ഞാൻ പറഞ്ഞു പോയി. ഇന്നല്ലെങ്കിൽ നാളെ അവർ എവിടെയാണ് താമസിക്കുന്നത് എന്ന് ചോദ്യം വരും. കൂട്ടുകാർ ആകുമ്പോൾ വരാനും സാധ്യതയുണ്ട്. “

ജീവ സമ്മതം മൂളി. പക്ഷേ മിതമായി വേണം എന്ന് ഒരു കണ്ടീഷനും വെച്ചു. പുള്ളി വിദേശ മദ്യം എത്തിച്ചു തരാം എന്ന് ഏറ്റു.

അങ്ങനെ ശനിയാഴ്ച്ച പാർട്ടി ഫിക്സ് ചെയ്‌തു. കൂടുതൽ പേർ ഇല്ല അർജുവിൻ്റെയും രാഹുലിൻ്റെയും റൂം മേറ്റ്സ് മാത്രം. ആകെ 7 പേർ. അവരുടെ അടുത്ത് പാർട്ടിയുടെ കാര്യങ്ങൾ പറഞ്ഞിട്ട് അവർ ഫ്ലാറ്റിലേക്ക് പോയി.

അർജ്ജുവും രാഹുലും കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അന്ന സ്റ്റീഫന് മിസ്സ് കാൾ കൊടുത്തു. സ്റ്റീഫൻ അവരെ പിന്തുടർന്ന് മറൈൻ ഡ്രൈവിൽ അർജ്ജുവും രാഹുലും താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ മുൻപിൽ എത്തി. ബൈക്ക് കുറച്ചകലെ മാറ്റി വെച്ചതിനു ശേഷം അവൻ സെക്യൂരിറ്റി സ്റ്റാഫിൻ്റെ അടുത്ത് ചെന്ന് ചോദിച്ചു.

“ചേട്ടാ ഇപ്പോൾ ആ ജീപ്പിൽ പോയവർ ഏതു ഫ്ലാറ്റിലാണ് താമസിക്കുന്നത് “

“എന്തിനാ അറിയേണ്ടത്?”

“എനിക്ക് കണ്ടു പരിചയമുള്ളതു പോലെ തോന്നി. അത് കൊണ്ട് ചോദിച്ചു എന്നേ ഉള്ളു.”

സ്റ്റീഫൻ പെട്ടന്ന് പതറി എങ്കിലും അവൻ പറഞ്ഞൊപ്പിച്ചു

“ഫ്ലാറ്റ് നം. പറഞ്ഞാൽ ഇൻ്റെർകോമിൽ വീഡിയോ കാൾ ചെയ്‌തു തരാം. ഉടമസ്ഥൻ സമ്മതിച്ചാൽ രജിസ്റ്ററിൽ പേരും മൊബൈൽ നം. എഴുതിയതിനു ശേഷം മുകളിലേക്ക് വിടും അതാണ് ഇവിടത്തെ നിയമം. “

സ്റ്റീഫൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം തിരിച്ചു പോയി. കാര്യം നടക്കില്ല എന്ന് തോന്നിയ സ്റ്റീഫൻ അവിടെ നിന്ന് തിരിച്ചുപോയി

തൃശൂൽ ഓപ്പറേഷൻ ടീം ട്രാഫിക്ക് സിഗ്നലുകളിലെ CCTV ഫുറ്റേജിൽ നിന്ന് ബൈക്കിൽ ഒരാൾ അർജുവിനെയും രാഹുലിനെയും പിന്തുടർന്നു അവർ താമസിക്കുന്ന ഫ്ലാറ്റ് വരെ എത്തി എന്ന് മനസ്സിലാക്കി. പിന്തുടർന്ന ആളുടെ ഫേസ് ഫോട്ടോയും വണ്ടി രജിസ്‌ട്രേഷൻ ഡീറ്റൈൽസും അരുണിന് അയച്ചു കൊടുത്തു. അന്നയുടെ അനിയൻ സ്റ്റീഫൻ ആണെന്ന് അരുണിന് മനസ്സിലായി. അർജ്ജുവിനെയും രാഹുലിനെയും അവൻ എന്തിനായിരിക്കും പിന്തുടർന്നത്. അവൻ്റെ ഫോൺ കൂടി ടാപ്പ് ചെയ്യാൻ അരുൺ നിർദേശം നൽകി
ഹോസ്റ്റലിൽ ചെന്നതും അന്ന അമൃതയുടെ ലാപ്ടോപ്പ് കൈക്കലാക്കി RTO വെബ്‌സൈറ്റിൽ അർജുൻ വന്ന ജീപ്പ് ആരുടെ പേരിൽ ആണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് പരിശോദിച്ചു ഇടുക്കി പൈനാവ് RTO ഓഫീസിൽ ആണ് വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷേ പേരിൽ അക്ഷരങ്ങൾ മാസ്ക് ചെയ്തിരിക്കുന്നതിനാൽ അത് വ്യക്തമായില്ല. അതിനാൽ അന്ന അമൃതയുടെ ഫോണിൽ അവളെ പണ്ട് ഡ്രൈവിംഗ് പഠിപ്പിച്ച ബാലൻ ചേട്ടനെ വിളിച്ചു വണ്ടി നമ്പർ കൊടുത്തിട്ടു ഈ വാഹനം ആരുടെ പേരിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് അന്വേഷിച്ചു പറയാൻ പറഞ്ഞു. പിന്നെ ഹോസ്റ്റലിൻ്റെ പുറത്തു പോയി സ്റ്റീഫനെ കണ്ടു .

“പോയ കാര്യം എന്തായി ചെക്കാ ?”

“മറൈൻ ഡ്രൈവിലെ പോഷ് ഫ്ലാറ്റാണ് ചേച്ചി പക്ഷേ സെക്യൂരിറ്റിയുടെ അടുത്ത് നിന്ന് ഒന്നും അറിയാൻ പറ്റിയില്ല”

“സാരമില്ലെടാ ഫ്ലാറ്റ് കോംപ്ലെക്സിൻ്റെ പേരു കിട്ടിയെല്ലോ ബാക്കി നമക്ക് പിന്നെ നോക്കാം”

കുറച്ചു നേരം സംസാരിച്ചിട്ട് അന്ന ഹോസ്റ്റലിലേക്ക് മടങ്ങി

രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അന്ന ഒരു കാര്യം തീരുമാനിച്ചു സുമേഷിൻ്റെ കൂടെ പഴയ പോലെ സൗഹൃദം സ്ഥാപിക്കണം പിന്നെ പയ്യേ ആണെങ്കിലും ആ ജെന്നിയുടെ അടുത്തും. പണ്ട് സുമേഷ് എന്നും എൻ്റെ അടുത്ത് അവൻ്റെ റൂം മേറ്റ് ആയ അർജ്ജുവിനെ കുറിച്ചു സംസാരിക്കുമായിരുന്നു. പിന്നെ രാഹുലിന് ജെന്നിയുമായി നല്ല കമ്പനി ആണ്. അവൾ വഴിയും ഭാവിയിൽ അവരെക്കുറിച്ചു മനസ്സിലാക്കാം. ഒറ്റ പ്രശനം മാത്രം ജെന്നിയുമായി ഒട്ടും കമ്പനി അല്ല. പിറ്റേ ദിവസം കോളേജിൽ ചെന്നതും അവൾ സുമേഷിനെ മാറ്റി നിർത്തി സംസാരിക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *