പൈങ്കിളിച്ചെമ്മാനം – 1 Like

ഇഷ്ടമുള്ള കെ.കെപ്പാട്ട് ആവർത്തിച്ച് താളമടിച്ച് കേട്ട് ഞാനുറങ്ങിപ്പോയി…

“ആരാ വിളിച്ചത്…” മെർളി അത്താഴമുണ്ണാൻ വിളിച്ചപ്പോൾ

എന്തേ ചോദ്യമിത്ര വൈകിയെന്ന്

ചിന്തിച്ച് ഞാൻ പുഞ്ചിരിച്ചു …

“ഓ..പഴയ ഒരു ക്ളാസ് മേറ്റാ..

യു.കെയില് ജോലി കിട്ടിയപ്പോ

വിളിച്ചതാ… ഫാർമസിസ്റ്റ്..” ഞാൻ

അലസമട്ടിൽ പറഞ്ഞത് കേട്ട്

അവൾ സംതൃപ്തി ഭാവിച്ചു…

കുടുംബത്തിലുള്ളവരോട്

കുശലം പറഞ്ഞിരുന്നത്

കൊണ്ട് കൂടുതൽ ചോദ്യങ്ങൾ
ഉണ്ടായില്ല..

“അപ്പോ രാവിലെ ഞങ്ങളെ

കൊണ്ട് വിടണം മറക്കരുത്..”

കാലത്ത് ഫാമിലിയെ മുഴുവൻ

ബാംഗ്ളൂരിലുള്ള അവളുടെ

ചേട്ടന്റെ വീട്ടിലേക്ക് വോൾവോയിൽ

കയറ്റി വിടുന്ന കാര്യമാണ് പറഞ്ഞത്….. അവിടത്തെ ഫങ്ഷനും ചുറ്റിയടിയുമൊക്കെ കഴിയുന്ന ഒരു മാസം ഒറ്റയ്ക്കിരിക്കണമല്ലോ എന്ന് കരുതി ഇരിക്കുമ്പോഴാണ് മാലാഖയെപ്പോലെ നിധിയുടെ കോൾ! ഇച്ഛിച്ചതും കല്പിച്ചതും പാല് തന്നെയാകുമെന്ന് സ്വപ്നം കണ്ട്, മലർന്ന് കിടന്നുറങ്ങുന്ന മെർളിയെ നോക്കി കോട്ടുവായിട്ട്

ഞാൻ രാത്രി കിടന്നുറങ്ങി…….

രാവിലെ എല്ലാവരെയും കാറിൽ

കുത്തി നിറച്ച് പെട്ടിയും ബാഗും

കിടക്കയുമൊക്കെ കുത്തി നിറച്ച്

ബസ് സ്റ്റോപ്പിൽ കൊണ്ട് വിട്ട്

തിരികെ വന്ന് ഒരു ചെറിയ

മയക്കം കൂടി കഴിച്ചു… പട്ടിക്കും

പക്ഷിയ്ക്കുമൊക്കെ തീറ്റ കൊടുത്ത്

കഴിഞ്ഞ് ബ്രേയ്ക്ക് ഫാസ്റ്റടച്ചപ്പോൾ

പതിനൊന്നര കഴിഞ്ഞു….

എങ്കിലും പക്ഷെ ചങ്കിനകത്ത്

പതിവില്ലാത്ത കാത്തിരിപ്പിന്റെ

സുഖം.. പണ്ട് കുട്ടിക്കാലത്ത്

പേരന്റ്സ് വീട്ടിലില്ലാത്തപ്പോൾ

അടിച്ച് പൊളിക്കുന്നത് പോലെ

ഒരു ത്രില്ല്..!ഒരു ദിവസം കൊണ്ട്

കുമാരനായ പോലെ.. അവളെ

അങ്ങോട്ട് വിളിച്ച് മിണ്ടിയാലോ…

ഛെ … ഏയ് വേണ്ട, അവൾക്ക്

ചിലപ്പോൾ ചുമ്മാ ഫ്രണ്ട്ഷിപ്പ്

പുതുക്കാൻ വേണ്ടി മാത്രമായിരിക്കും…. ഞാൻ വെറുതെ ഓരോ മനക്കോട്ട കെട്ടി

ആകെ ചമ്മി നാറും.. വേണ്ട

അവള് മെസജ് അയച്ചാൽ മാത്രം

മറുപടി വിടാം.. എങ്കിലും ഞാൻ

കണ്ണടച്ച് വർത്തമാനം പറയുന്നത് വരെ

ഓർത്തിരിക്കുന്നു എന്ന് പറയുമ്പോൾ.!?

എന്തെന്നറിയാതെ നെഞ്ചിൽ പടപട മേളം…!

“സെറാസെ.. ദിൽ മെ….” അങ്ങനെ

മൂളാത്ത ജെന്നത്തിലെ പാട്ട് വരെ

നാവിൽ തത്തിക്കളിക്കുന്നു…

പട്ടിയോടും പൂച്ചയോടും വരെ

പതിവില്ലാതെ കിന്നാരം പറയുന്നു…

പഴകിയ പ്രണയം പുതിയ കുപ്പിയിൽ

നിറഞ്ഞില്ലെങ്കിലും അവസാനം അൽവിദാ പാടിപ്പിരിയാൻ ഇടവരരുതേ

എന്ന് നൂറ് ശതമാനം ആഗ്രഹിച്ചു കൊണ്ട് പാട്ട് കേട്ട് വൈകുന്നേരമായത്

അറിഞ്ഞില്ല…

:.. Hi….’ വൈകിട്ടത്തെ മെസജ്

കണ്ടപ്പോൾ കുളിച്ച് കുട്ടപ്പനായി

നിന്ന എന്റെയുള്ളിൽ വെള്ളിടി

വെട്ടി…

“…‘hii…!”‘ നൂറ് വാക്ക് പറയാൻ കൊതിച്ചെങ്കിലും ഫോർമലായി

മെസെജ് ഇട്ട് ഞാനും അടുത്തതിനായി

നെഞ്ചിടിപ്പോടെ കാത്തു…

“ ഏയ് ബിസിയാണോ..”
“ഏയ് ഞാൻ കാത്തിരിക്കുകയായിരുന്നു”

“ഓഹോ…അതെന്താ..” പറഞ്ഞ്

കഴിഞ്ഞാണ് അതെന്താണെന്ന് ഞാനും

ഓർത്തെത്. ശെ എടുത്തു ചാടി ഈ

ഞാനെന്തൊക്കെയാണ്!

“അല്ല..അത് പിന്നെ.. വൈഫും

അവരുമൊക്കെ കാലത്ത് തന്നെ

പോയി.. അപ്പോ ബോറടിച്ചിട്ട്” ഞാൻ

വൈഫിന്റെ കാര്യം തുറന്ന് പറഞ്ഞു.

“അപ്പോ കല്യാണം കഴിഞ്ഞല്ലേ..”

“അത് പിന്നെ, അതൊക്കെ അങ്ങനെ

കഴിഞ്ഞു..” ഇന്നലെ അവള് പറഞ്ഞ

രീതിയേക്കാൾ ഉദാസീനനായി ഞാനും

പറഞ്ഞു…

“ഉം…” എന്തൊക്കെയോ മനസിൽ

ഒളിപ്പിച്ച് അവളുടെ നീട്ടിയുള്ള

മൂളൽ… പിന്നെ അര മിനിറ്റ് മൗനം…

എനിക്കത് നീണ്ട അര മണിക്കൂറായി

തോന്നി…

“ അല്ല ആക്ച്വലി നീയിപ്പോ

എവിടെയാ… നിധി..” ഞാൻ തന്നെ

അസ്വസ്ഥതയുടെ മൗനം മുറിച്ചു..

“ഞാൻ നാട്ടിലാടാ.. വൺ മന്ത്

കഴിഞ്ഞാ യു.കെയ്ക്ക് പറക്കും..”

അവളൊന്ന് നിർത്തി.

“ അപ്പോ ഹസ്….”

“ഹസ് ആസ്ത്രേലിയാ…”

“ങ്ങേ… അതെന്താ…!?”

“ങ്ങാ… അതൊക്കെ അങ്ങനെയാ…”

വീണ്ടും ഉദാസീനമായ മൗനം…

അവൾക്കാ ടോപ്പിക്ക് പിടിക്കുന്നേ

ഇല്ലെന്ന് മനസിലായി…

“നിനക്ക് പഴയ കാലമൊക്കെ

ഓർമയുണ്ടോടാ..” ഇത്തവണ അവൾ

തന്നെ മൗനം മുറിച്ചു. പക്ഷെ വാക്കുകളിൽ നിറയെ ഉൻമേഷം…

എന്തോ നല്ല കാര്യം കേൾക്കാനെന്ന

പോലെ.

“അത് പിന്നെ ഓർക്കാതിരിക്കുമോ..

Leave a Reply

Your email address will not be published. Required fields are marked *