ശ്രീകലാസംഗമം

“പുതിയ ബൈക്കാണോന്ന്..”

“ഓ….  ഓയെച്ചി..” രാഹുലൽ ആളെ കണ്ടു (ഇവർകെന്താ ഇപ്പോ  ഇങ്ങനെയൊരു കിണ്ണാരം?)

“കൊള്ളാം.. നല്ല വണ്ടി”

മറുപടിയായി രാഹുല് ശ്രീകലയെ നോക്കി ചിരിക്കാതെചിരിച്ചു. (വെറുതെ സംസാരിക്കാൻ നിക്കണ്ടാ… അടുത്ത ചോദ്യം എത്ര ശമ്പളം ഉണ്ടന്നായിരിക്കും)

ഒരമിനിറ്റു നേരം അവരങ്ങോട്ടുമിങ്ങോട്ടും നോക്കിചിരിച്ചുകൊണ്ടിരുന്നു. .ശ്രീകലക്ക് പിന്നെയും എന്തോക്കെയോ സംസാരിക്കണമെന്നുണ്ട് , പക്ഷെ കടുത്ത വിഷയ ദാരിദ്യം.പിന്നെ പെരു വിരലു വേദനിച്ചിട്ട് പാടില്ല ശ്രീകല മതിലീന്ന് താഴ്ന്നു. രാഹുല് ഉള്ള ഉയിരും കൊണ്ട് വീട്ടിലെക്കു കേറി രക്ഷപ്പെട്ടു.

(ഈ വെള്ള പാറ്റക്കെന്താ രാവിലെ കിളിപോയോ..)

“ടീ…”..”പീന്നിന്ന് വിജയമ്മടെ ഒച്ച കേട്ട് ശ്രീകല ഞെട്ടി-(ഇവർക്കോന്ന് പതുക്കെ വിളിച്ചൂടെ..)

“നീ നാളെ കല്യാണത്തിന് വരണ്ടോണ്ടാ”

“യെത് കല്ല്യാണം..”

“മറ്റെ പ്രഭാകരൻ നായര മോള കല്യാണം, പഴയ വാർഡ് കൌൻസിലറ് …. പെണ്ണിൻറ്റെ പേര് എന്നതോന്ന് , നിത്യയോ.. കിത്യയോ…”

“ഓ…. ആ ജാഡ പെണ്ണല്ലെ…..ഞാൻ വരണില്ല “

“ആപ്പപിന്നെ ഞാനും  ,വരദയും , മഹെഷും കൂടി പോകാം, നീനക്കോള്ളത് നീ വച്ചോളുമല്ലോ” വരദ വിജയമ്മയുടെ സഹേദരിയാണ് . തൊട്ടടുത്ത്  തന്നെയാണ് താമസം.

“ആം ഞാൻ ചെയ്തോളാം, അവനെയെന്തിനാ കൊണ്ടു പോകുന്നെ..?”

“ങും..” ഒട്ടും പ്രസക്തമല്ലാത്തോരു ചോദ്യം .വിജയമ്മ തിരിച്ചു അടുക്കളയിലെക്ക്  മാർച്ച് ചെയ്തു.

‘ആ എന്തെലും ആകട്ടെ ‘ ശ്രീകല വീണ്ടും പെരുവിരലിലുയർന്ന് മതിലിനു മുകളിലൂടെ അപ്പുറത്തെക്കു നോക്കി. പയ്യൻ പൊയ്ക്കളഞ്ഞു.. അവൾ തിരിഞ്ഞ് അടുക്കളയിലെക്കു കേറി.വിജയമ്മ കറിക്കരിയുകയാണ്.

“അപ്പറത്തെ ചെറുക്കൻ പുതിയ വണ്ടിയോക്കെ എടുത്തല്ലാമ്മാ..”

“ഓ..”

“അവന് ജോലിയായ…”

“ആാാാ….”

“എന്നു രാവിലെ എടുത്തോണ്ട് പോണ കാണാം”

“ഉം”

“ചെറുക്കന് എത്ര വയസ്സായിക്കാണും”

“എന്തോന്നാടീ കിണ്ണാരം, നീയാ വൽസലയെ വിളിച്ച് ചോദിക്ക്  ചെറുക്കനെ കെട്ടിച്ച് തരോന്ന്.. പോടീ.. ഇന്നു പോവാൻ ഭാവമെന്നുമില്ലെ……”

ഒറ്റ ടയലോഗിൽ ശ്രീകലയെ വിജമ്മ തേച്ചോട്ടിച്ചു.(ഇവരോടെക്കെ സംസാരിക്കാൻ പോയ എന്നെ പറഞ്ഞാ മതി.)

“ഞാൻ ജോലി നിർത്തി.”ശ്രീകല ദേഷ്യത്തിൽ പറഞ്ഞു.

“നീ പണിക്കുപോയില്ലെങ്കിൽ ഞാനങ്ങു പട്ടിണിയായിപ്പോകും.”വിജയമ്മ പരിഹാസരൂപെണെ തിരിച്ചടിച്ചു.

“മോൻ അങ്ങ് ബ്രിട്ടണിന്ന് അയച്ചു തരുമായിരിക്കും., ഡോളറ്” ശ്രീകലയുടെ അനിയൻ പെണ്ണ് കെട്ടി ഇംഗ്ലണ്ടിലാണ്

“ഡോളറല്ലടി  പൌൺഡ്ഡ്.. എൻറ്റെ മോൻ തരുമെടി വിവരമില്ലാത്ത കഴുതെ, വെറുതയല്ല അവനങ്ങ് പോയത്.”

അവളോന്നും പറയാൻ പോയില്ല.രാവിലെ തന്നെ പോരെടുക്കാൻ വയ്യ.

എകദെശം പത്തു പതിനോന്ന് മണിവരെ അടുക്കളയിൽ ചുറ്റിത്തിരിഞ്ഞശേഷം ശ്രീകല റൂമിലെക്കു വലിഞ്ഞു.ഒരു പണിയുമില്ല. ബോറടിച്ചിട്ടു പാടില്ല.ഇടക്ക് ഫോണെടുത്തു നോക്കിയ ശ്രീകലക്ക് ചങ്കിടിച്ചു . ഓഫീസ് വാട്ടാസാപ്പ് ഗ്രൂപ്പിൽ ചറപറാ മെസെജുകൾ.

സംഗ്രഹം ഇതാണ്. ഓഫീസിൽ കള്ളൻ കേറിയിരിക്കുന്നു. സ്റ്റോർ റൂമിൻറ്റെ വാതില് ചവിട്ടി പൊളിച്ചിട്ടിരിക്കുകയാണ്. അവസാനമിറങ്ങിയത് അനിലും സീതയുമാണ്.അതു വരെ യാതോരു പ്രശ്നവുമില്ല. എല്ലാ ഓഫീസിലെയും പോലെ സീസീടിവി കാലങ്ങൾക്കുമുൻപെ അടിച്ചു പോയതിനാൽ കള്ളൻറ്റെ ഒരു വിവരവും ഇല്ല. .എംഡി സ്റ്റോക്കെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്.എന്തോക്കെ പോയന്ന് ഒരൂഹവും ഇല്ല. പോലീസും എത്തിയിട്ടുണ്ട്.. ആകെ മെത്തം ജഗപൊക..

ശ്രീകലയുടെ ഉള്ളെന്ന് തണുത്തു.അപ്പോ രണ്ടും വാതില് ചവിട്ടിപ്പൊളിച്ച് പൊറത്ത്ചാടിട്ടുണ്ട്.പൂട്ടിയിട്ടതിൽ ചെറിയ മനപ്രയാസമൊണ്ടായിരുന്നു.അതങ്ങ് മാറിക്കിട്ടി. എന്തായാലും ഓഫീസീവച്ച് രണ്ടിൻറ്റെയും ഡിങ്കോൾഫി ഇനി നടക്കൂല. ശ്രീകലക്കു നല്ല സന്തോഷമായി.

“ടീ….”

“എന്താ….”ശ്രീകലക്ക് ദേഷ്യം വന്നു.(ഈ തള്ളക്കൊന്ന് പതുക്കെ വിളിച്ചൂടെ!!).

“എനിക്ക് മോളിന്ന് കൊറച്ച് സാധനം താഴെയിറക്കണം, ഒന്നു വാ”

“എന്തോ സാധനം , എതിൻറ്റെ മോളിന്ന്”

“ആ തട്ടിൻപുറത്തു നിന്ന്, നീ കൂടെ വാ”

“എത് ആ വലിയ പഴയ റേഡിയോയോ എനിക്കോന്നും വയ്യ.. ഞാൻ പിടിച്ചാലോന്നും അത് അനങ്ങൂല, പിന്നെയല്ലെ മോളിന്ന് താഴെയെറക്കാൻ, ഒന്നു പോയെ…, അതവിടെയിരിക്കട്ട് എന്തിനിപ്പ  താഴെയിറക്കണ?“

വളരെ പഴയ റേഡിയോകൾക്ക് ഒരു വലിയ തടിപ്പെട്ടിയുടെ വലിപ്പം കാണും. പ്രവർത്തന രഹിതമാണെങ്കിലും ഇടക്കിടക്ക് അതെടുത്ത് താഴെക്കിറക്കി വയ്ക്കുന്നത് വിജയമ്മയുടെ ഒരു ഹോബിയാണ്.

“ഇങ്ങനെയിരുന്നോ, ശരീരമനങ്ങല്ല്. പിത്തം പിടിക്കെയുള്ളു ചാവെയുള്ളു., ആ ചെറുക്കനെയും സമയത്ത് നോക്കിയാ കാണൂല്ല” മഹെഷ് ട്യൂഷന് പോയിരിക്കുകയാണ്

“നല്ല കാര്യം. എന്നിട്ടു വേണം അവൻറ്റെ നടുവും കൂടി ഉളുക്കാൻ, നിങ്ങളു ചെന്ന് അച്ഛനോട് പറ.”

“അവനെ താങ്ങാനോന്നും എനിക്കു വയ്യ.” വിജയമ്മക്കു ചൊറിഞ്ഞു വന്നു.

“അപ്പ പിന്നെ അതവിടെ ഇരിക്കട്ട് “

“ഒരു വഹക്കു കൊള്ളത്ത ജന്തു” ഒരൽപം ഉറക്കെ പറഞ്ഞുകൊണ്ട് വിജയമ്മ ദേഷ്യത്തിൽ  യൂടേണടിച്ചു പോയി.

“ഓ പിന്നെ.. “ കൊഞ്ഞനം കുത്തികൊണ്ട് ശ്രീകല ഫോണും എടുത്ത് കിടക്കയിലെക്കു മറിഞ്ഞു.ഒരരമണിക്കൂറ് കഴിഞ്ഞു കാണും

“കയ്യോ….” വിജയമ്മയുടെ മോങ്ങല് കേട്ട് ശ്രീകല ഞെട്ടിയെഴുന്നെറ്റു.ഓടി വിജയമ്മയുടെ മുറിയിൽ കേറിയ അവൾ കണ്ടത് നടുവും തിരുമി കിടക്കയിലിരിക്കുന്ന അമ്മയെയാണ്.തൊട്ടടുത്ത് വടി വിഴുങ്ങിയ കണക്ക് അയൽക്കാരൻ  രാഹുലും.

ഇവനെങ്ങനെ ഇതിനകത്ത് !!)

“ആവൂ… എൻറ്റെ നടു…” വീജയമ്മക്ക് നടു പിടിച്ചതാണ്. ഒരു മേശ ചുവരിനടുത്തെക്ക് പിടിച്ചിട്ടിട്ടുണ്ട്, മുകളിലെ ഗുഹ കണക്കുള്ള തട്ടിൻപുറവും  തുറന്നിട്ടിട്ടുണ്ട്  .ശ്രീകലക്കു കാര്യം മനസ്സിലായി. കെട്ടിയോനെ വിളിക്കാൻ മടിച്ചിട്ട് അമ്മച്ചി ചെക്കനെ സഹായത്തിന് വിളിച്ചു കേറ്റിയതാണ്.

“ആൻറ്റിടെ നടുവുളിക്കി ചേച്ചി.”  പെട്ടുപോയ അമ്പരപ്പിൽ രാഹുൽ ശ്രീകലയെ നോക്കി പറഞ്ഞു. അവൾ മനസ്സിലായെന്ന മട്ടിൽ തലയാട്ടി. ചെന്ന് വിജയമ്മയെ പൊക്കിയെടുത്തു. (നൂലു പോലെയാണിരിക്കുന്നതെങ്കിലും തള്ളക്ക് നല്ല ഭാരം.)

“കൊഴപ്പമില്ല… ഒന്നു കെടന്നാ മതി…

“ഇതിൻറ്റെക്കെ വല്ല ആവിശ്യോമുണ്ടാ…”

“ഒന്നു കെടന്നാ മതി.ടാ മോനെ  ആതൊന്ന് എറക്കി വയ്ക്കോ… എവളു സഹായിക്കും”,വിജയമ്മ രാഹുലിനെ നോക്കി പറഞ്ഞു

ശ്രീകലക്കു പെരുത്തുകേറി.എത്ര വയ്യെങ്കിലും തള്ള കൃത്യമായി പണിഞ്ഞിരിക്കും.പയ്യൻ  നിക്കുന്ന കൊണ്ട് ഒന്നു പറയാനും വയ്യ

“ഞാൻ പിടിക്കണോ ചേച്ചി”

“വേണ്ടടാ..” അവൾ പതുക്കെ വിജയമ്മയെ പിടിച്ച് അടുത്ത മുറിയിലെ കട്ടിലിൽ കൊണ്ട് കിടത്തി

“നിങ്ങക്ക് ഇതിൻറ്റെ വല്ല അവിശ്യോമെണ്ടാ ” വില്ലുകണക്കെ വളഞ്ഞു കിടക്കുന്ന അമ്മയെ നോക്കിയവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *