2.00 AM Hi….
2.10 AM Hi
2.10 AM Whats yout name (ദൈവമെ…നല്ല സൂപ്പർ പെൺകൊച്ചായിരിക്കണെ)
2.15 AM Hi..Mu Name is Pooja Gupta
Wanna wank on my body???????!!!!!!!!!
30 mins hot chat Rs.100
5 pics Rs.50
15 min Video call Rs.500
(ആഹാ…. അടിപൊളി…. അപ്പോ കിട്ടത്തില്ല…. എന്നാലും ഒന്ന് ഇട്ട് നോക്കാം.)
2.15 AM No Money… Can we chat casaually??? I m bored
2.15 AM കാശില്ലെങ്കിപ്പോയി വല്ല മുരിക്കിലും കേറടാ മരവാണമെ…
ശുഭം.
രംഗം 2 സീതാകേളികൾ
നട്ടുച്ചസമയം
ധൃതിയിൽ ഊണോക്കെ കഴിച്ച് വീണ്ടും കംബ്യുട്ടറിൻറ്റെ മുന്നിൽ ശ്രീകല പണിക്കിരുന്നു.
“എന്താടീ ഇരുന്നു ചിരിക്കുന്നെ..” അടുത്തിരിന്നു ഫോൺ നോക്കി കുണുങ്ങുന്ന സീതാലക്ഷ്മിയെ നോക്കി ശ്രീകല ചോദിച്ചു.
“ഒന്നുമില്ല ചേച്ചി.”
“നിനക്കു പണിയെന്നുമില്ലെ..?”
“വോ എന്തോന്നു ചേച്ചി… എപ്പഴും പണിയെടുത്താ മതിയാ.. എടക്കൊക്കെഒന്നു ചില്ലാവണ്ടെ..”
“ആരാടീ ഫോണില്.. കെട്ടിയൊനാ.. ?”
“ആം… ഉം…” സീതാലക്ഷ്മി നീട്ടിയൊന്നു മൂളി.
“കല്യാണം കഴിഞ്ഞിട്ട് കൊറെയായല്ലോ ഒരു കൊച്ചുമായി.. ഇതുവരെ തീർന്നില്ലെ ചിരിയും കളിയും.ഈയിടെയായി കൊറച്ചു കൂടുന്നുണ്ടല്ലോ.”
“ഒന്നു പോ ചേച്ചി.. നാണമില്ലെ… ഇങ്ങനോക്കെ പറയാൻ”
പെട്ടെന്നാണ് ശ്രീകലയുടെ ശബ്ദം മാറിയത്
“ഇയിരുന്നു കുണുങ്ങുന്നതു കണ്ട് എനിക്ക് നാണം വന്നിട്ടാ ചോദിച്ചെ.ഇതൊരു ഓഫീസാ… ആദ്യം ജോലി, പിന്നെ ഫോണ് ”ശ്രീകല കനപ്പിച്ചു.
സീത എന്തോ പിറുപിറുത്തുകൊണ്ട് ഫോൺ മാറ്റി വച്ചു. പറഞ്ഞു വരുമ്പോ ശ്രീകല ഓഫീസിൽ എല്ലാവരുടെയും തലതൊട്ടപ്പനായിട്ട് വരും.പേടിക്കണം.
“ടിർണം… ടിർണം…” സീതയുടെ ഇൻറ്റർകോമടിച്ചു.
“ആ.. സാർ ഇപ്പോ കൊണ്ട് വരാം സർ” പുറകെ എതോ ഫയലുമെടുത്ത് സീത എംഡിയുടെ ക്യാബിനകത്തെക്ക് കേറിപ്പോയി.
‘പെണ്ണിനിന്നു കണക്കിനു കിട്ടും – അല്ലെലും കൊറച്ചു നാളായി ഇവളെ എളക്കം ഇത്തിരി കൂടുതലാണ്. ആർക്കുമില്ലാപോലോരു കെട്ടിയോൻ, പെൺകോന്തൻ.എന്തോന്നാ ഇത്ര സല്ലപിക്കാൻ’- ശ്രീകലക്കു സന്തോഷമായി.
കു.കൂ..
സീതയുടെ ഫോൺലെക്കോരു മെസെജ് വന്നു.പൊതുവെ ഫോൺ താഴെവയ്ക്കാത്ത കൂട്ടത്തിലാണ് സീത. പ്രൈവസിയുടെ അങ്ങേയറ്റം എന്നൊക്കെ വേണമെങ്കിൽ പറയാം.ടെൻഷനിൽ കേറിപോയപ്പോ എടുക്കാൻ വിട്ടതാണ്.
കു കൂ..- വീണ്ടും മെസെജ്. (ആയമ്മയെ എംഡി വിളിപ്പിച്ചത് ഇത്ര വേഗം കെട്ടിയോനറിഞ്ഞോ.)
കു.. കൂ.. അതാ വീണ്ടും.
ശ്രീകലക്ക് കൈ തരിച്ചു വന്നു. എന്തെന്നില്ലാത്തോരു കൌതുകം. എന്തോനായിരുക്കും ഇതിനും മാത്രം ഈ നട്ടുച്ചക്ക് സംസാരിക്കാൻ.അതും ഭർത്താവുമായിട്ട്..ശ്രീകല പതിയെ കയ്യത്തിച്ചു സീതയുടെ ഫോണെടുത്തു. ഒരു അവള് കേറിപ്പോയ സ്പീഡു കണ്ടിട്ട് ഇപ്പോഴെങ്ങും ഇറങ്ങാൻ ചാൻസില്ല
അവൾ ഫോണോണാക്കി- പിൻ ലോക്കാണ്.സീതയുടെ ഒരു കൈയ്യിലിരുപ്പുവച്ച് ഇച്ചിരി കട്ടിയുള്ള പിൻ നമ്പറാകും.. ശ്രീകല കുറച്ചു നേരം ചിന്തിച്ചു.
“123456789” അടി സക്കെ….. തുറന്നല്ലോ.. (ഈ പ്രദെശത്ത് കിട്ടാവുന്നതിൽ വച്ചെറ്റവും കട്ടിയുള്ള പാസ്വേഡ്. ഫയങ്കരി……) നേരെ വാട്ടസാപ്പ് തുറന്നു.ചാറ്റിലൂടെ കണ്ണോടിച്ചു.
Kudumba Sree Kovalom unit (പരദൂഷണ യുണിറ്റെന്നു സാരം)
Ponnu. (എതോ കൂട്ടുകാരി)
GHSS 2009 (പഴയ ടീമസുമായിട്ടോക്കെ ഇപ്പഴും കമ്പിനിയാണല്ലെ…. അത്ര നല്ലതല്ല..)
Chinnu (വീണ്ടും എതോ കൂട്ടകാരി)
Sreekala Office. (ഓ അപ്പോ താടക… മറുതാ എന്നോന്നും അല്ല സെവ് ചെയ്തിരിക്കുന്നെ, കൊള്ളാം… അന്ത ഭയം ഇരുക്കട്ടും.)
Sreekandan Sir. (മൊതലാളി)
Hubby. (ശ്ശെടാ…….കെട്ടിയോനുമായിട്ട് വലിയ സംസാരമൊന്നുമില്ലല്ലോ ആയമ്മക്ക്, അവസാനത്തെ മെസെജ് രണ്ടു ദിവസം മുൻപ്- അതും ഇങ്ങോട്ട്.)
ശ്രീകല ഒരു നിമിഷം സ്റ്റക്കായി.വാട്ട്സാപ്പിലൊന്നുമില്ല. ഇവളു പിന്നെയാരോടാ സദാ സമയവും ഈ കൊഞ്ചുന്നെ.
(എൻറ്റെ പൊന്നു ശ്രീകല ചേച്ചി, ലോകമെക്കെ മാറിയത് അറിഞ്ഞില്ലെ, വാട്ടസാപ്പോക്കെ ആർക്ക് വേണം. നിങ്ങളാ ടെലഗ്രാം എടുത്ത് നോക്ക്)
